അനിൽ പനച്ചൂരാൻ

മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവും
(Anil Panachooran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.[1] അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു . [2]

അനിൽ പനച്ചൂരാൻ
ജനനം
പി.യു. അനിൽകുമാർ

(1969-11-20)20 നവംബർ 1969
മരണം3 ജനുവരി 2021(2021-01-03) (പ്രായം 51)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസം
കലാലയംThe Kerala Law Academy Law College, Thiruvananthapuram
തൊഴിൽ
  • കവി
  • ചലച്ചിത്ര ഗാനരചയിതാവ്
  • നടൻ
സജീവ കാലം2005 – 2021
ജീവിതപങ്കാളി(കൾ)മായ
കുട്ടികൾ2
മാതാപിതാക്ക(ൾ)
  • പനച്ചൂർ വീട്ടിൽ ഉദയഭാനു
  • ദ്രൌപദി ഉദയഭാനു

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1969 നവംബർ 20-ന് ജനനം.[3] അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കിയിരുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.മകൻ :അരുൾ

കോവിഡ് ചികിത്സയിൽ ആയിരിക്കുമ്പോൾ, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.[2]

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ

തിരുത്തുക

പ്രധാന കവിതകൾ

തിരുത്തുക
  • വലയിൽ വീണ കിളികൾ
  • അനാഥൻ
  • പ്രണയകാലം
  • ഒരു മഴ പെയ്തെങ്കിൽ
  • കണ്ണീർക്കനലുകൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം[4]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Anil Panachooran" (in ഇംഗ്ലീഷ്). IMDB. Retrieved 2009-06-25.
  2. 2.0 2.1 https://www.mathrubhumi.com/news/kerala/anil-panachoorna-passed-away-1.5328797
  3. "Anil Panachooran - DC Books". Retrieved 2020-11-03.
  4. "കവിമണ്ഡലം പുരസ്‌കാരം അനിൽ പനച്ചൂരാന് നൽകി". മാതൃഭൂമി. Retrieved 2009-06-25.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അനിൽ_പനച്ചൂരാൻ&oldid=3975274" എന്ന താളിൽനിന്ന് ശേഖരിച്ചത്