ആങ്ങമ്മൂഴി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Angamoozhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആങ്ങമ്മൂഴി, കേരളത്തിൽ പത്തനംതിട്ട ജില്ലയിലുൾപ്പെട്ട ഒരു മലയോര ഗ്രാമം ആണ്. ഈ ഗ്രാമം സുപ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിനും കക്കാട് പവർ സ്റ്റേഷനും സമീപത്തായി സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി ആങ്ങമൂഴി ഹൈറേഞ്ച് പ്രദേശമാണ്. ആങ്ങമ്മൂഴി ചരിത്രപരമായി പത്തൊമ്പതാം നൂറ്റാണ്ടുമുതൽ നിലനിൽക്കുന്ന ഈ ഗ്രാമം ചരിത്രപ്രാധാന്യമുള്ളതാണ്. ഈ എന്ന പേര് ഉരുത്തിരിഞ്ഞു വന്നത് “ആനമൂഴി” എന്ന പേരിൽനിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. പണ്ടുകാലത്ത് ഗ്രാമത്തിനു മദ്ധ്യത്തിൽ കാട്ടാനകൾ ഇറങ്ങിയിരുന്ന ഒരു കവലയായിരുന്നുവത്രേ ഇത്. മൂഴി എന്നാൽ വില്ലേജ്, പട്ടണം എന്നൊക്കെ അർത്ഥം വരുന്നു.

Angamoozhy

ആങ്ങമൂഴി
Town/ഗ്രാമം
Angamoozhy bridge
Angamoozhy bridge
Angamoozhy is located in Kerala
Angamoozhy
Angamoozhy
Location in Kerala, India
Angamoozhy is located in India
Angamoozhy
Angamoozhy
Angamoozhy (India)
Coordinates: 9°21′33″N 76°59′19″E / 9.35917°N 76.98861°E / 9.35917; 76.98861
രാജ്യം India
സംസ്ഥാനംകേരളം
ജില്ലPathanamthitta
ഉയരം
19 മീ(62 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
689662[1]
Telephone code04735
വാഹന റെജിസ്ട്രേഷൻKL-03, KL-62
ClimateTropical summer (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature18 °C (64 °F)
വെബ്സൈറ്റ്www.angamoozhy.com

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂമിശാസ്ത്രപരമായി ഒരു ഹൈറേഞ്ച് പ്രദേശമായ (മലനാട്) ആങ്ങമ്മൂഴി കേരളത്തിൻറെ തെക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട പർവ്വതനിരകൾക്ക് വളരെ അടുത്താണ്. ഭൂമിശാസ്ത്രപരമായി ഇതൊരു മലമ്പ്രദേശ(മലനാട്)മാണ്. ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 18 മീറ്റർ (59 അടി) ഉയരത്തിലാണ് നിലനിൽക്കുന്നത്.[2] പ്രശസ്തമായ നിലയ്ക്കൽ സെൻറ് തോമസ് പള്ളി ഈ പ്രദേശത്തിന് ഏതാനു കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതി ഈ വില്ലേജിലാണ്. പത്തനംതിട്ടകുമളി റൂട്ടിലാണ് ആങ്ങമ്മൂഴി. കക്കാട്ടാർ എന്ന പമ്പയുടെ പോഷകനദി ഈ ഗ്രാമത്തിനു നടുവിലൂടെ കടന്നു പോകുന്നു. ഈ പ്രദേശത്തു നിന്നും സീതത്തോട് ടൌണിലേയ്ക്കു മൂന്നു കിലോമീറ്റർ ദൂരമുണ്ട്.

സാമ്പത്തികം

തിരുത്തുക

ഈ പ്രദേശത്തിൻറെ സാമ്പത്തിക നില പ്രധാനമായും തോട്ടം മേഖലകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഉയർന്ന ആർദ്രതയും മലനിരകളും കൂടിക്കലർന്ന ഈ പ്രദേശം റബ്ബർ തോട്ടങ്ങൾക്ക് അനുയോജ്യമാണ്. പഴയകാലത്ത് തേയില, കാപ്പി എന്നിവയുടെ തോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് റബ്ബർ പ്ലാന്റേഷനുകൾ ഇവയ്ക്ക് വഴിമാറി. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് റബ്ബർ മരങ്ങൾ തഴച്ചു വളരുന്നതിന് പര്യാപ്തമായതാണ്. ജനസംഖ്യയുടെ 75 ശതമാനവും ഈ മേഖലയെ ആശ്രയിക്കുന്നവരാണ്. റബ്ബർ കൃഷിയോടൊപ്പം തന്നെ ചില പ്രദേശങ്ങളിൽ കരിമ്പ്, കൊക്കോ, കൈതച്ചക്ക, കപ്പ, കശുമാവ്, ഇഞ്ചി, കുരുമുളക്, മരച്ചീനി, പയറുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും കൃഷി ചെയ്യാറുണ്ട്.

ഗതാഗത മാർഗ്ഗങ്ങൾ

തിരുത്തുക

മണ്ണാറക്കുളഞ്ഞി-മൂഴിയാർ റോഡിലാണ് ആങ്ങമൂഴി സ്ഥിതിചെയ്യുന്നത്. ആങ്ങമ്മൂഴിയിൽ നിന്ന് പത്തനംതിട്ട ടൌണിലേയ്ക്കും തിരിച്ചും കെ.എസ്.ആർ.റ്റി.സി.യും സ്വകാര്യബസുകളും  ദിനംപ്രതി സർവ്വീസ് നടത്തുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് ഈ പ്രദേശത്തെ മനോഹരമായ വനഭംഗി ദർശിക്കുവാൻ കുമളിയിൽ നിന്ന് പത്തനംതിട്ട വഴി വള്ളക്കടവ്, ആങ്ങമ്മൂഴി, കക്കി ഡാം, വടശേരിക്കര വഴി സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.റ്റി.സി. സർവ്വീസിനെ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രസിദ്ധ ക്ഷേത്രമായ ശബരിമലയിൽ നിന്ന് ദർശനം കഴിഞ്ഞു മടങ്ങിവരുന്ന അയ്യപ്പഭക്തന്മാർ ആങ്ങമ്മൂഴി-പ്ലാപ്പള്ളി വഴിയുള്ള വൺവേയിലൂടെയാണ് കടന്നു പോകാറുള്ളത്. ഈ റോഡ് വടശേരിക്കരയിൽ വച്ച് ശബരിമലയിലേയ്ക്കുള്ള വൺവേ റോഡുമായി സന്ധിക്കുന്നു. കോന്നി, താന്നിത്തോടു വഴി ആങ്ങമ്മൂഴിയേയും അച്ചൻകോവിലിനേയും ബന്ധിപ്പിക്കുവാനുള്ള ഒരു പുതിയ റോഡ് നിർമ്മാണഘട്ടത്തിലാണ്.

കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for Angamoozhy
JFMAMJJASOND
 
 
16.05
 
32
22
 
 
235.5
 
33
23
 
 
75.7
 
33
24
 
 
167.4
 
33
25
 
 
125.4
 
32
25
 
 
594.7
 
30
24
 
 
231.6
 
29
23
 
 
562.8
 
29
23
 
 
297.0
 
30
23
 
 
195.5
 
30
23
 
 
93.1
 
30
23
 
 
87.5
 
31
23
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
0.6
 
89
72
 
 
9.3
 
91
73
 
 
3
 
91
75
 
 
6.6
 
91
77
 
 
4.9
 
89
76
 
 
23.4
 
85
74
 
 
9.1
 
85
74
 
 
22.2
 
85
74
 
 
11.7
 
86
74
 
 
7.7
 
86
74
 
 
3.7
 
87
74
 
 
3.4
 
88
73
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ഉഷ്ണമേഖലാ പ്രദേശമാണിത്. ജൂൺ മാസത്തിലാണ് മൺസൂൺ ആരംഭിക്കുന്നത്. ഏപ്രിൽ മുതൽ മെയ് വരെ ആർദ്രമായ കാലാവസ്ഥയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ സുഖപ്രദമായ കാലാവസ്ഥയാണ്. വേനൽക്കാലം, വർഷകാലം, ശിശിരകാലം എന്നിങ്ങനെ മൂന്നു വ്യതിരിക്തമായ കാലാവസ്ഥകൾ ഇവിടെ അനുഭവപ്പെടുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ സ്വാഭാവികമായും വേനൽക്കാലമാണ്. ഏപ്രിൽ മാസത്തിലാണ് ഇ പ്രദേശത്ത് ഏറ്റവും കൂടുതൽ ചുടനുഭവപ്പെടുന്നത്. വേനൽക്കാലം മെയ് മാസത്തിൽ അവസാനിച്ചില്ല എങ്കിലും മെയ് മാസത്തിൽ പലപ്പോഴും കനത്ത ഇടിയോടു കൂടിയ മഴ ഇവിടെ അനുഭവപ്പെടുന്നു. എങ്കിലും അന്തരീക്ഷം കടുത്ത ഈർപ്പം നിറഞ്ഞതായിരിക്കും. ശിശിരം ഡിസംബർ മാസത്തിൽ ആരംഭിക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ശിശിരകാലം. ഏറ്റവും കുറഞ്ഞ താപനില ജനുവരി മാസത്തിലാണ് അനുഭവപ്പെടാറുള്ളത്. 

ജനസംഖ്യ

തിരുത്തുക
  Hinduism (72.3%)
  Christianity (21.6%)
  Islam (6.1%)

അങ്ങമ്മൂഴി ഗ്രാമത്തിലെ ജനങ്ങൾ പ്രധാനമായും കൃഷി, തോട്ടം മേഖലകളെ ആശ്രയിച്ചു കഴിയുന്നവരാണ്. ഏകദേശം 100 വർഷങ്ങൾക്കു മുമ്പാണ് ഇവിടെ ജനങ്ങൾ കുടിയേറിത്തുടങ്ങിയത്. ജനങ്ങളിൽ എല്ലാ സമുദായങ്ങളിൽപ്പെട്ടവരുമുണ്ട്. ഇവരെല്ലാം ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്നു. ആങ്ങമ്മൂഴിയിൽ വിവിധ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ആങ്ങമ്മൂഴിയിൽ വസിക്കുന്ന കുടുംബങ്ങളിലെ അനേകം ജനങ്ങൾ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും ജോലി ചെയ്യുന്നു. ഇവിടുത്തെ പതു തലമുറ ഉന്നത വിദ്യാഭ്യാസം നേടിയവരും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ കഴിയുന്നവരുമാണ്.

ക്ഷേത്രങ്ങൾ

തിരുത്തുക

ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണ് ആങ്ങമൂഴി. അയ്യപ്പനും (ദേവിക്കും) സമർപ്പിച്ചിരിക്കുന്ന ശ്രീ ശക്തി ധർമ്മ ശാസ്താ ക്ഷേത്രമാണ് ആങ്ങമൂഴി ഗ്രാമത്തിലെ ഏക ക്ഷേത്രം. ശിവൻ, ഗണപതി, നാഗരാജാവ് എന്നിവയാണ് ഈ ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. വർഷം തോറും നടക്കുന്ന ഉത്സവം. സാധാരണയായി മാർച്ച് / ഏപ്രിൽ മാസങ്ങളിലാണ്. ശബരിമല തീർത്ഥാടനകാലത്ത് ധാരാളം തീർത്ഥാടകർ ഇവിടെയെത്താറുണ്ട്. ക്ഷേത്ര അധികാരികൾ അവർക്ക് ഭക്ഷണ ശാലകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ നൽകുന്നു.

രാഷ്ട്രീയം

തിരുത്തുക

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തമായ അടിത്തറയുള്ള പ്രദേശമാണിത്. ആങ്ങമൂഴിയിലെ രണ്ട് പഞ്ചായത്ത് വാർഡുകളും ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) നിയന്ത്രണത്തിലാണ് സീതത്തോട് പഞ്ചായത്തും. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും ഇടതുപക്ഷ പാർട്ടികളുടെ പ്രധാന രാഷ്ട്രീയ എതിരാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്നുള്ളവരാണ് പ്രദേശത്തെ പാർലമെൻ്റ് അംഗവും സംസ്ഥാന നിയമസഭാംഗവും.

ഗ്രാമഭരണ വ്യവസ്ഥ

തിരുത്തുക

സീതത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആങ്ങമ്മൂഴി പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ ഉൾപ്പെട്ടിരിക്കുന്നു. പത്തനംതിട്ട ടൌണിൽ നിന്ന് ഇവിടേയ്ക്ക്  45.7 കിലോമീറ്റർ ദൂരമുണ്ട്. ചിറ്റാർ, പെരുനാട്, വടശേരിക്കര, കോന്നി എന്നിവയാണ് സമീപസ്ഥങ്ങളായ പഞ്ചായത്തുകൾ. നേരത്തേ ആങ്ങമ്മൂഴി ഗ്രാമം റാന്നി നിയമസഭാ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ പിൽക്കാലത്ത് കോന്നി അസംബ്ലി മണ്ഡലത്തിലേയ്ക്കു ചേർക്കപ്പെട്ടു. അതുപോലെ നേരത്തെ ഇടുക്കി ലോക സഭാ മണ്ഡലത്തിലുൾപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ പത്തനംതിട്ട ലോകസഭാമണ്ഡലത്തിലാണ്.

അടയാളങ്ങൾ

തിരുത്തുക

ആങ്ങമൂഴി ഗ്രാമത്തിന് സമീപമാണ് നിലക്കൽ സെൻ്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

പത്തനംതിട്ട - കുമളി വഴിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പമ്പ നദിയുടെ ഒരു ചെറിയ കൈവഴിയായ കക്കാട്ടാർ ആങ്ങമൂഴി ഗ്രാമത്തിലൂടെ കേന്ദ്രത്തെ കടന്നുപോകുന്നു. സീതത്തോടിന് ഇവിടെനിന്ന് നിന്ന് കൃത്യം 3 കി.മീ. ദൂരമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഗുരുകുലം യു.പി.എസ്. ആങ്ങമൂഴി.[3]

എസ്.എ.സി.എച്ച്.എസ്. ആങ്ങമൂഴി.[4]

ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ആങ്ങമൂഴി

പ്രധാനപ്പെട്ട സ്ഥലങ്ങൾ

തിരുത്തുക
  • വാൽപ്പാറ
  • അളിയൻമുക്ക്
  • കൊച്ചാണ്ടി
  • തേവർമല
  • പഞ്ഞിപ്പാറ
  • കോട്ടമൺപാറ
  • പ്ലാപ്പള്ളി
  • നിലക്കൽ
  • ഗവി
  • മൂഴിയാർ
  • ചതുപ്പ്
  • ഇടിപ്പുകൾ
  • കൊച്ചുകോയിക്കൽ
  • ഉറുമ്പിണി
  • പൂവേലിക്കുന്ന്
  • മുരുക്കിനി
  1. http://www.postalpinzipcodes.com/India/Post-Office/Angamoozhy-Pin-Code-689662.htm
  2. FallingRain Map
  3. http://m.doobigo.com/kerala/Seethathode/Angamoozhy-Gurukulam--UP-School/Njk0NA[പ്രവർത്തിക്കാത്ത കണ്ണി]
  4. "SAV High School in Pathanamthitta, Kerala". Archived from the original on 18 മേയ് 2015. Retrieved 9 മേയ് 2015.
"https://ml.wikipedia.org/w/index.php?title=ആങ്ങമ്മൂഴി&oldid=4144577" എന്ന താളിൽനിന്ന് ശേഖരിച്ചത്