കക്കാട്ടാർ

പമ്പയാറിന്റെ ഒരു പോഷകനദി

പമ്പാനദിയുടെ ഒരു പോഷകനദിയാണ് കക്കാട്ടാർ.

പമ്പാനദിയുടെ ഒരു പോഷകനദിയായ കക്കാട്ടാർ ചിറ്റാർ കിഴക്കൻ വനമേഖയിൽനിന്ന് ഉത്ഭവിച്ച് മൂഴിയാർ, ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ എന്നിവിടങ്ങളിലൂടെ ഒഴുകി പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പെരുനാടു വെച്ച് പമ്പയാറിൽ ചേരുന്നു.[1] ശബരിമല വനമേഖലയിലൂടെ ഒഴുകുുന്ന കക്കാട്ടാറിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് കെഎസ്ഇബിയുടെ മൂഴിയാർ ശബരിഗിരി, പെരുനാട്, സീതത്തോട്ടിൽ കക്കാട്,  ഇഡിസിഎൽ കമ്പിനിയുടെ അള്ളുങ്കൽ, കാരിക്കയം[2] മുതലവാരം, കാർബോറാണ്ടം കമ്പനിയുടെ മണിയാർ എന്നീ വൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നത്.[1] ജനവാസ കേന്ദ്രങ്ങളായ ആങ്ങാമൂഴി, സീതത്തോട് പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ കക്കാട്ടാർ ഹരിതാഭമാക്കുുന്നു.

  1. 1.0 1.1 "വെളിച്ചം പകരുമീ കക്കാട്ടാർ". Retrieved 2023-08-06.
  2. "കക്കാട്ടാർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിൽ നാട്ടുകാർക്ക് ആശങ്ക". Retrieved 2023-08-06.
"https://ml.wikipedia.org/w/index.php?title=കക്കാട്ടാർ&oldid=3968646" എന്ന താളിൽനിന്ന് ശേഖരിച്ചത്