ഭാരതത്തിലെ ഗസൽ ഗായകനാണ്‌ പങ്കജ് ഉദാസ് (ജനനം:17 മെയ് 1951). ഉറുദു കവികളുടെ വരികൾ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചു. "നാം"(1986) എന്ന ചിത്രത്തിലെ "ചിട്ടി ആയി ഹേ വതൻ" എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്‌ പങ്കജ് ഉദാസ് ശ്രദ്ധേയനായത്. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ഈ ചിത്രത്തിന്റെ വൻ വിജയത്തിന്‌ അദ്ദേഹത്തിന്റെ ഗാനം നിമിത്തമാവുകയായിരുന്നു.[അവലംബം ആവശ്യമാണ്] ഇതിന്‌ ശേഷം നിരവധി ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഇറങ്ങി. എന്നുമീ സ്വരം എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്.[1] നിരവധി സംഗീത പര്യാടന പരിപാടികളും അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളിൽ പാടുകയും ചെയ്തു. ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തിന്‌ 2006 ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[2]

Pankaj Udhas
പങ്കജ് ഉദാസ്
ജനനം (1951-05-17) മേയ് 17, 1951  (72 വയസ്സ്)
തൊഴിൽഗസൽ ഗായകൻ
വെബ്സൈറ്റ്വെബ്‌സൈറ്റ്

ജീവിതരേഖ തിരുത്തുക

ഗുജറാത്തിലെ രാജ്കോട്ടിനടുത്തുള്ള ജേത്പൂരിൽ ഒരു ജമീന്ദാർ കുടുംബത്തിലാണ്‌ പങ്കജ് ഉദാസ് ജനിച്ചത്. അച്ഛൻ:കേശുഭായ് ഉദാസ്. അമ്മ:ജിതുബേൻ ഉദാസ്. മൂന്ന് മക്കളിൽ ഏറ്റവും ഇളയവനാണ്‌ പങ്കജ്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻ‌ഹർ ഉദാസ് ഹിന്ദി ചലച്ചിത്ര ഗായകൻ എന്ന നിലയിൽ ചെറിയ വിജയങ്ങളൊക്കെ നേടിയിട്ടുണ്ട്. ബോംബെയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ പഠനം നടത്തി.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  2. http://india.gov.in myindia/padmashri_awards_list1.php



"https://ml.wikipedia.org/w/index.php?title=പങ്കജ്_ഉദാസ്&oldid=3960351" എന്ന താളിൽനിന്ന് ശേഖരിച്ചത്