തലത് മഹ്മൂദ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ബോളിവുഡ് പിന്നണി ഗായകൻ,നടൻ, ഗസൽ ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് തലത് മഹ്മൂദ്. (1924 ഫെബ്രുവരി 24 - 1998 മെയ് 9)

Talat Mahmood
ജനനം(1924-02-24)ഫെബ്രുവരി 24, 1924
Lucknow, Uttar Pradesh, India
മരണംമേയ് 9, 1998(1998-05-09) (പ്രായം 74)
Mumbai, Maharashtra, India
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)Singer, actor
ഉപകരണങ്ങൾVocalist
വർഷങ്ങളായി സജീവം1939–1986

ജീവിതരേഖതിരുത്തുക

1924 ഫെബ്രുവരി 24 ന് ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനനം. അലിഗറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലഖ്‌നോവിലെ ഇസ്ലാമിക കോളജിൽ നിന്ന് ഇന്റർ മീഡിയറ്റ് പാസായി. മോറിസ് കോളജ് ഒഫ് മ്യൂസികിൽ നിന്ന് സംഗീതം അഭ്യാസിച്ചു. 1945-ൽ കൊൽക്കത്തയിലെ ന്യൂ തിയെറ്റഴ്സിൽ ചേർന്നു.

മലയാളത്തിൽതിരുത്തുക

1976 ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന മലയാള ചിത്രത്തിനു വേണ്ടി യൂസഫ് അലി കേച്ചേരി രചിച്ച് എം എസ് ബാബുരാജ് ഈണം നൽകിയ '..കടലേ നീല കടലേ...' എന്ന ഗാനം അദ്ദേഹം മലയാളത്തിൽ ആലപിച്ചു.

പുരസ്കാരങ്ങൾതിരുത്തുക

  • 1975ൽ ഗാലിബ് അവാർഡ്
  • മധ്യപ്രദേശ് സർക്കാരിന്റെ ലതാമങ്കേഷ്കർ അവാർഡ്

അന്ത്യംതിരുത്തുക

1998 മേയ് 9ന് മുംബൈയിൽ വെച്ച് തലത് മഹ്മൂദ് അന്തരിച്ചു.[1]

പുറം കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.indianexpress.com/news/nice/947227/


"https://ml.wikipedia.org/w/index.php?title=തലത്_മഹ്മൂദ്&oldid=2325483" എന്ന താളിൽനിന്ന് ശേഖരിച്ചത്