പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ബഡേ ഗുലാം അലിഖാൻ (ദേവനാഗരി:बड़े ग़ुलाम अली ख़ान, Shahmukhi/ഉർദു: بڑے غلام علی خان) (c. 2 ഏപ്രിൽ 1902 – 25 ഏപ്രിൽ 1968) 1902-ല് പഞ്ചാബിൽ ജനിച്ചു[1]. ഏഴാമത്തെ വയസ്സിൽ പാട്യാലയിലെ ഖാൻ സാഹെബ് കാലെ ഖാൻ എന്ന സംഗീതജ്ഞൻറെ കീഴിൽ പരിശീലനമാരംഭിച്ചു. 1920-ല് പൊതുസദസ്സിൽ ആദ്യമായി സ്വന്തം സംഗീതക്കച്ചേരി നടത്തി. ശബ്ദസംസ്കരണം, സ്വരക്രമീകരണം എന്നീ ഘടകങ്ങളിലേക്ക് സംഗീതപ്രേമികളുടെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ്‌ ഹിന്ദുസ്ഥാനി സംഗീതത്തിനു അദ്ദേഹം നൽകിയ മുഖ്യ സംഭാവന. 1957-ല് പദ്മശ്രീ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

Bade Ghulam Ali Khan
അറിയപ്പെടുന്ന പേരു(കൾ)Sabrang
Bornഏപ്രിൽ.2, 1902
Kasur, Punjab, British India
സ്വദേശംKasur, പഞ്ചാബ്
മരണംഏപ്രിൽ25, 1968
ഹൈദരാബാദ്, ഇന്ത്യ
സംഗീതശൈലിഭാരതീയ ശാസ്ത്രീയസംഗീതം
തൊഴിലു(കൾ)ഗായകൻ
സജീവമായ കാലയളവ്1920–1967
ലേബൽHMV, Times Music

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ

ഓരോ കുടുംബവും ഒരംഗത്തെയെങ്കിലും ക്ലാസിക്കൽ സംഗീതം പഠിപ്പിച്ചിരുന്നെങ്കിൽ ഈ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. Ustad Bade Ghulam Ali Khan. "പ്രശസ്ത ഹിന്ദുസ്ഥാനി ഗായകർ". bhavalaya.com/. ശേഖരിച്ചത് 5 നവംബർ 2015.



"https://ml.wikipedia.org/w/index.php?title=ബഡേ_ഗുലാം_അലിഖാൻ&oldid=3119377" എന്ന താളിൽനിന്ന് ശേഖരിച്ചത്