ബ്രിട്ടീഷുകാരനായ ഒരു ഇന്ത്യൻ നടനായിരുന്നു ഗാവിൻ പക്കാർഡ്. (08 ജൂൺ, 1964 - 18 മേയ്, 2012) സീസൺ, ആര്യൻ എന്നീ ചിത്രങ്ങളിലൂടെ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണിദ്ദേഹം.

ഗാവിൻ പക്കാർഡ്
Gavin packard.jpeg
ജനനം
തൊഴിൽനടൻ
സജീവ കാലം1988-2002

ജീവിതരേഖതിരുത്തുക

ബ്രിട്ടനിൽ ജനിച്ച ഗാവിൻ സീസൺ, ആനവാൽമോതിരം, ആര്യൻ, ആയുഷ്കാലം, ജാക്ക്പോട്ട്, ബോക്സർ എന്നീ ജനപ്രിയസിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് മലയാളികൾക്ക് പരിചിതനായത്. 89ൽ ലാക എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഗാവിൻ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മൊഹ്റ, താടിപാർ, സഡക്, ജൽവ, ചമത്കാർ, ബടേമിയാൻ ചോട്ടേമിയാൻ, ഗദ്ദാർ, കരൺഅർജുൻ, ഭീഷ്മ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. ചുരുക്കം വിദേശനടന്മാർ മാത്രമുള്ള ഇന്ത്യൻ ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. പത്മരാജന്റെ സീസണിലെ ഫാബിയൻ എന്ന വില്ലൻകഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ശ്രദ്ധേയനാകുന്നത്. ആനവാൽ മോതിരത്തിലെ ബെഞ്ചമിൻ ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ആര്യനിലെ ദാദയും ബോക്സറിലെ ബോക്സിങ് താരവും മലയാളികളുടെ ഓർമയിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്.

സഞ്ജയ്ദത്ത്, സുനിൽ ഷെട്ടി, എന്നീ ബോളിവുഡ് സൂപ്പർതാരങ്ങളുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനറായിരുന്നു. 2001ൽ പുറത്തിറങ്ങിയ യെ ഹെ ആണ് അവസാനചിത്രം.

മികച്ച ബോഡിബിൽഡർക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്[1]

അഭിനയിച്ച മലയാളചലച്ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "നടൻ ഗാവിൻ പക്കാർഡ് അന്തരിച്ചു". ദേശാഭിമാനി ദിനപത്രം. ശേഖരിച്ചത് 2012 മെയ് 23. Check date values in: |accessdate= (help)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗാവിൻ_പക്കാർഡ്&oldid=3088289" എന്ന താളിൽനിന്ന് ശേഖരിച്ചത്