ഹൈന്ദവ രീതിപ്രകാരം ഒരാളുടെ വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുൻപ് ചൊല്ലുന്ന ഒരു ശ്ലോകമാണ് സരസ്വതി ശ്ലോകം (Saraswati Shloka). വിദ്യയുടെ ഭഗവതിയാണ് സരസ്വതിയോടാണ് ഈ പ്രാർത്ഥന. മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളിൽ മുഖ്യമാണ് അറിവുനേടുക എന്നത്. വേദസംസ്കാരത്തിൽ വിദ്യാഭ്യാസം ഓരോരുത്തരുടെയും ഉത്തരവാദിത്തമായിട്ടാണ് കരുതിയിരുന്നത്.

സരസ്വതി ശ്ലോകം ഇങ്ങനെയാണ്:

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ

അർത്ഥം തിരുത്തുക

സരസ്വതീദേവി, അനുഗ്രഹങ്ങൾ വർഷിക്കുന്ന, ആഗ്രഹങ്ങൾ സഫലമാക്കുന്ന അവിടുത്തേക്കെന്റെ വന്ദനം. ഞാൻ വിദ്യാഭ്യാസം ആരംഭിക്കുകയാണ്, എനിക്കെന്നും നേട്ടം ഉണ്ടാവണേ.

ഇവയും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സരസ്വതി_ശ്ലോകം&oldid=4076161" എന്ന താളിൽനിന്ന് ശേഖരിച്ചത്