കേരളത്തിൽ കാണപ്പെടുന്ന ഒരിനം ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷമാണ് ഉന്നം അഥവാ ചടച്ചി (ശാസ്ത്രീയനാമം: Grewia tiliifolia - ഗ്രൂവിയ ടീലിഫോളിയ). ടീലിയേസി സസ്യകുടുംബത്തിൽ[1] ഉൾപ്പെടുന്ന ഈ വൃക്ഷം തേക്കിന്റെ അപരനാണ്. ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചടച്ചി എന്നും തെക്കൻ കേരളത്തിൽ ഉന്നം എന്നും അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും അപൂർവ്വമായി മാത്രം അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്നു.

ഉന്നം,
ചടച്ചി
വൃഷം
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
G. tiliifolia
Binomial name
Grewia tiliifolia
Vahl (= G. rotunda C.Y.Wu, G. tiliaefolia (lapsus), Tilia rotunda C.Y.Wu & H.T.Chang)
 
തണ്ട്, പൂക്കൾ, ഇല

ഏകദേശം 13 മുതൽ 19 മീറ്റർ വരെയാണ് സാധാരണയായി ഇവയുടെ ഉയരം. ഏകാന്തരമായ ഇലകൾ 8-15 സെന്റീമീറ്റർ നീളത്തിലും 3-7 സെന്റീമീറ്റർ വീതിയിലും കാണപ്പെടുന്നു. മരത്തിന്റെ പുറംതൊലി ഇരുണ്ട തവിട്ടു നിറത്തിൽ കാണുന്നു. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് പുഷ്പിക്കുന്നത്. ദ്വിലിംഗമായ പൂക്കൾക്ക് മഞ്ഞ നിറമാണുള്ളത്. അഞ്ചു ദളങ്ങളുള്ള പൂക്കൾക്ക് അത്രതന്നെ ബാഹ്യദളങ്ങളും കണുന്നു. പൂക്കളിൽ അനവധി കേസരങ്ങളുണ്ട്. ഇവ സ്വതന്ത്രങ്ങളായി നിൽക്കുന്നു. അണ്ഡാശയം ഉയർന്നു നിൽക്കുന്നവയാണ്. ഇവയുടെ ഫലത്തിലെ കായകൾക്ക് നേർമയുള്ള വെള്ള നിറമാണ്. ഇവ മൂപ്പെത്തുമ്പോൾ ചുവപ്പു കലർന്ന കറുപ്പു നിറമാകുന്നു. ഇവ സ്വാഭാവികമായി പുനരുത്ഭവം നടക്കുന്നു.

തടി വളരെ ഈടും ഉറപ്പും ബലവും ഉള്ളവയാണ്. തടിയുടെ നിറം തേക്കിനു വളരെ സമമാണ്. ഫർണിച്ചറുകൾക്കും വീടുനിർമ്മാണത്തിനും തടി ഉപയോഗയോഗ്യമാണ്. നാട്ടിൻപുറങ്ങളിൽ മരം വിരളമാണ്.

ഔഷധഗുണം

തിരുത്തുക

മരത്തിന്റെ തൊലിക്ക് ഔഷധഗുണമുണ്ട്. തൊലിയുടെ ചാറിൽ ചാമമാവ് ചേർത്ത് കഴിക്കുന്നത് അർശ്ശസിനു പ്രതിവിധിയാണ്. ഇതിന്റെ കായ ഭക്ഷ്യയോഗ്യമാണ്.

 
ചടച്ചിയുടെ ഇലകൾ ആറളം ഫാമിൽനിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉന്നം&oldid=3988506" എന്ന താളിൽനിന്ന് ശേഖരിച്ചത്