പ്രധാന മെനു തുറക്കുക
കൊച്ചിൻ കലാഭവൻ

കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു. കത്തോലിക്കാ സഭ യിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. അബേച്ചനാണ്കലാഭവന്റെ സ്ഥാപകൻ.[1] മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.

കലാഭവനിൽ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തർതിരുത്തുക

അവലംബംതിരുത്തുക

  1. "ഫാദർ ആബേൽ സി.എം.ഐ.യുടെ കലാഭവൻ കയ്യടക്കിയതിനെതിരേ സി.എം.ഐ. സഭ നിയമനടപടിക്ക്". ദീപിക. മൂലതാളിൽ നിന്നും 27 മേയ് 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മേയ് 2013.

ആബേലച്ചൻ എഴുതിയ ഒട്ടേറെ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് ഈണം നല്കിയിരിക്കുന്നത് മംഗലപിള്ളി ഫ്രാൻസിസ് ജോസ് എന്ന റാഫി ജോസ് ആണ്.അതിൽ പ്രധാനപെട്ട ഗാനങ്ങൾ ആണ് ""ഗാഗുൽത്താമലയിൽ നിന്നും വിലാപത്തിൽ മറ്റൊലി കേട്ടു"" ""താലത്തിൽ വെള്ളമെടുത്തു വെണ്കച്ചയും അരയിൽ ചുറ്റീ"" കലാഭവനിൽ നിന്നും പടിയിറങ്ങിയ റാഫി ജോസ് പിന്നീട് ബോംബെയിൽ താമസമാക്കി.2010 ഫ്രബ്രുവരിയിൽ അന്തരിച്ചു..(babuillath)

"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_കലാഭവൻ&oldid=2584043" എന്ന താളിൽനിന്ന് ശേഖരിച്ചത്