2017 ൽ സെൻസർ ചെയ്ത മലയാളം സിനിമയാണ് സഖാവിന്റെ പ്രിയസഖി. 2018 ജനുവരി ആദ്യവാരമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനപ്രിയസിനിമാസിന്റെ ബാനറിൽ സിദ്ധിക്ക് താമരശ്ശേരി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം അർഷാദ് കൊടിയിൽ ആണ്. ഹരികുമാർ ഹരേറാം സംഗീതവും കെ ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ച സിനിമയിൽ സുധീർ കരമനയും നേഹസക്സേനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചി ട്ടുള്ളത്.

  1. സിനിമ : സഖാവിന്റെ പ്രിയസഖി (മലയാളം )
  2. സംവിധാനം :സിദ്ധിക്ക് താമരശ്ശേരി
  3. നിർമാണം :അർഷാദ് കൊടിയിൽ
  4. സംഗീതം :ഹരികുമാർ ഹരേറാം
  5. ഡി. ഒ. പി : കെ ജി രതീഷ്
  6. എഡിറ്റിംഗ് :ഹരി ജി നായർ
  7. ആർട്ട്‌ :സജീവ് നായർ
  8. സംഘട്ടനം : ജോളി ബാസ്റ്റ്ൻ
  9. പശ്ചാത്തലസംഗീതം: സാജൻ കെ റാം
  10. പ്രൊ. കൺട്രോളർ : മനോജ്‌ ബാലുശ്ശേരി
  11. ഗാനരചന : റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, സിദ്ധിക്ക് താമരശ്ശേരി, ഹരികുമാർ ഹരേറാം
  12. വസ്ത്രഅലങ്കാരം : അരവിന്ദൻ
  13. സ്റ്റിൽസ് : പവിൻ തൃപ്രയാർ

അഭിനേതാക്കൾ തിരുത്തുക

നേഹ സക്സേന കേന്ദ്രകഥാപാത്രമായ സിനിമയിൽ സുധീർ കരമന, ഷൈൻ ടോം ചാക്കോ,ഷാജോൺ കലാഭവൻ, സലിം കുമാർ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, ചെമ്പിൽ അശോകൻ, ഹരീഷ് കണാരൻ ,കൊളപ്പുള്ളി ലീല, അനൂപ് ചന്ദ്രൻ, മേഘ മാത്യു, സുരഭി ലക്ഷ്മി, തുടങ്ങി നിരവധി താരങ്ങളുണ്ട്. അമിത് ജോളി, ആതിര, തുടങ്ങിയ പുതുമുഖങ്ങളും ഉണ്ട്.


കഥാതന്തു തിരുത്തുക

കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയം പ്രമേയമായി വരുന്ന സിനിമയിൽ ഒരു രക്തസാക്ഷിയുടെ വിധവ അനുഭവിക്കുന്ന ജീവിതസംഘർഷങ്ങൾ ആണ് പ്രമേയം. വിധവയായി നേഹ മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. ഗമനം, തറവാട് തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ തിരക്കഥകൃത്തു സിദ്ധിക്ക് താമരശ്ശേരി ആണ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിചിരിക്കുന്നത്.

ഗാനങ്ങൾ തിരുത്തുക

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ സംഗീതം നിർവഹിചിരിക്കുന്നത് ഹരികുമാർ ഹരേറാം ആണ്. റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരാണ് പ്രധാനഗാനരചയിതാക്കൾ.കൂടാതെ ആകെ ആറു ഗാനങ്ങൾ ഉള്ള സിനിമയിൽ ഓരോ ഗാനം വീതം വീതം സിദ്ധിക്ക് താമരശ്ശേരിയും ഹരികുമാർ ഹരേറാമും രചന നിർവഹിച്ചിട്ടുണ്ട്. എം ജി ശ്രീകുമാർ, മൃദുല വാര്യർ, ദേവാനന്ദ്, ശ്വേത, ഹരികുമാർ ഹരേറാം, ശ്രീലക്ഷ്മി ജയചന്ദ്രൻ,സതീഷ് ചെരണ്ടത്തൂർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഇത് കൂടാതെ കുട്ടി വാക്കോട് എഴുതി സാജൻ കെ റാം റീമിക്സ് ചെയ്തു പാടിയ പഴയ ഒരു മാപ്പിളപാട്ടു കൂടി സിനിമയുടെ പ്രമോസോങ് ആയി ഉപയോഗിച്ചിട്ടുമുണ്ട്

"https://ml.wikipedia.org/w/index.php?title=സഖാവിന്റെ_പ്രിയസഖി&oldid=3945285" എന്ന താളിൽനിന്ന് ശേഖരിച്ചത്