ആലങ്കോട് ലീലാകൃഷ്ണൻ
മലയാളത്തിലെ ഒരു കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആണ്.
ആലങ്കോട് ലീലാകൃഷ്ണൻ | |
---|---|
തൊഴിൽ | എഴുത്തുകാരൻ |
ജീവിതരേഖ
തിരുത്തുക1960 ഫെബ്രുവരി 1-ന് വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.
1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.
1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും[1] ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ് നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്[2]. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.
കുടുംബം
തിരുത്തുകഭാര്യ : ബീന (അദ്ധ്യാപിക) മക്കൾ: കവിത,വിനയ്കൃഷ്ണൻ.
കൃതികൾ
തിരുത്തുക- ഏകാന്തം
- വള്ളുവനാടൻ പൂരക്കാഴ്ചകൾ
- നിളയുടെ തീരങ്ങളിലൂടെ
- പി.യുടെ പ്രണയ പാപങ്ങൾ
- താത്രിക്കുട്ടിയുടെ സ്മാർത്താവിചാരം
ചിത്രശാല
തിരുത്തുക-
ആലങ്കോട് ലീലാകൃഷ്ണൻ ഖത്തർ കേരളീയം പരിപാടിയിൽ
-
കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കവിയരങ്ങിൽ (2017 ഫെബ്രുവരി 05
അവലംബം
തിരുത്തുക- ↑ "കവിത". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 744. 2012 മെയ് 28. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഇന്ദുലേഖ മലയാളം.കോം". Archived from the original on 2010-01-08. Retrieved 2009-10-06.
ഡിസി ബുക്സ് പുഴ്.കോം Archived 2008-03-09 at the Wayback Machine.