സംവാദം:വാഴപ്പള്ളി മഹാശിവക്ഷേത്രം

ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ക്ഷേത്രത്തിലെ നിത്യചടങ്ങുകൾ ഇത്രയും വിശദീകരിക്കണോ? ക്ഷേത്രങ്ങളിൽ പൊതുവായുള്ള ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല താനും --Anoopan| അനൂപൻ 16:54, 21 സെപ്റ്റംബർ 2008 (UTC)Reply

അതെ. ക്ഷേത്രം എന്ന താളിലേക്കിട്ടാൽ മതിയാവുമെന്നു തോന്നുന്നു.--ജ്യോതിസ് 17:12, 21 സെപ്റ്റംബർ 2008 (UTC)Reply

എഴുതുന്ന ആൾ പുതുമുഖമാണു. അദ്ദേഹം ധാരാളം കാര്യങ്ങൾ എഴുതുന്നുണ്ട്. ഈ ലേഖനത്തിൽ അല്ലെങ്കിൽ വേറൊരു ലേഖനത്തിൽ ഈ എഴുതുന്നതൊക്കെ പ്രയൊജനപ്പെട്ടേക്കാം. അതിനാൽ പുള്ളിയുടെ എഴുത്തിനു വിഘാതമാകുന്ന തരത്തിലുള്ള സം‌വാദങ്ങൾ ഒഴിവാക്കുക. കാര്യങ്ങൾ പഠിച്ചു വരാൻ ഒരാഴ്ച എങ്കിലും പിടിക്കും. ശൂന്യതലക്കെട്ടുകൾ പോലും തൽക്കാലം അതെ പോലെ കിടക്കട്ടെ എന്നെ ഞാൻ പറയൂ. --Shiju Alex|ഷിജു അലക്സ് 06:04, 22 സെപ്റ്റംബർ 2008 (UTC)Reply

ആർക്കും ഏതു ലേഖനവും മികച്ചതാക്കാവുന്നതേയുള്ളൂ. ഒരു പുതുമുഖം അക്കാര്യത്തിൽ പുതിയ സംഭാവനകൾ നല്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടണം. എന്നാൽ അതിൻറെ പേരിൽ ശൂന്യതലക്കെട്ടുകൾ ഇടുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ല. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാനേ ഉതകുകയുള്ളൂ. --സിദ്ധാർത്ഥൻ 06:09, 22 സെപ്റ്റംബർ 2008 (UTC)Reply

നന്ദിപൂർവ്വം രാജേഷ് ഉണുപ്പള്ളി

തിരുത്തുക

പ്രീയ .... എല്ലാവർക്കും നന്ദി; ഇത്രയധികം സംവാദങ്ങളൊ ? അതും ചെറിയ ഈ ലേഖനത്തിന്. ഇനിയും എത്രയൊ എഴുതാനിരിക്കുന്നു, നല്ല സജക്ഷനുകൾ തീർച്ചയായും സ്വീകരിക്കാം. --RajeshUnuppally 07:07, 1 ഡിസംബർ 2008 (UTC)

തലക്കെട്ട്

തിരുത്തുക

ഈ ക്ഷേത്രത്തിൻറെ ശരിയായ പേര് വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം എന്നല്ലേ. ക്ഷേത്രത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലും ഇവിടെ അപ് ചെയ്ത ഒരു ചിത്രത്തിൻറെ സ്റ്റേജ് ബാനറിലും അങ്ങനെ കാണുന്നു. --സിദ്ധാർത്ഥൻ 16:39, 26 സെപ്റ്റംബർ 2008 (UTC)Reply

വാഴപ്പള്ളി എന്ന പേരു തന്നെ (പള്ളി) ബുദ്ധമതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഹിന്ദുക്കളെക്കാൾ മുന്ന് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് ബുദ്ധമതക്കാരായിരുന്നു. ബുദ്ധമതക്കാരുടെ ക്ഷേത്രമായിരുന്നു വാഴപ്പള്ളി ക്ഷേത്രം ഹിന്ദുക്കൾ അധിനിവേശിച്ചതെന്നേ വിശ്വസിക്കാനാകൂ. --ചള്ളിയാൻ ♫ ♫ 15:05, 28 സെപ്റ്റംബർ 2008 (UTC) ചങ്ങനാശ്ശേരി തന്നെ ബുദ്ധമതക്കാരുടെ പ്രബല കേന്ദ്രമായിരുന്നല്ലോ. അതും ഹിന്ദുക്കൾ ക്ഷേത്രങ്ങൾ പണിയാൻ തുടങ്ങിയ (1800 ആം നൂറ്റാണ്ടിൽ)തിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾ മുൻപേ തന്നെ. --ചള്ളിയാൻ ♫ ♫ 15:09, 28 സെപ്റ്റംബർ 2008 (UTC)Reply

അവലംബം

തിരുത്തുക

അവലംബം ആയി ബ്രിട്ടാണിക്കയിലെ കേരളത്തിന്റെ താളിലേക്കുള്ള ലിങ്ക് നീക്കം ചെയ്യണം. ഇവിടെ അതിന്‌ ഒരു പ്രസക്തിയുമില്ല. --Vssun 11:03, 29 സെപ്റ്റംബർ 2008 (UTC)Reply

ക്ഷേത്രം, ദക്ഷിണകൈലാസമെന്ൻ അറിയപ്പെടുന്നില്ല. അതുപോലെതന്നെ ബുദ്ധക്ഷേത്രമാണ് എന്ൻ നമ്മുക്കു അനുമാനിക്കാൻ വളരെയധികം കാര്യങ്ങളുണ്ട്. പള്ളി= പള്ളിബാണപെരുമാറുമായി ബന്ധമുണ്ട്, പള്ളീ = ബുദ്ധക്ഷേത്രവുമായി ബന്ധമുണ്ട്, പക്ഷേ എങ്ങും എഴുതി വായിച്ചിട്ടില്ല. തിരുത്തുമല്ലോ ? --രാജേഷ് ഉണുപ്പള്ളി 14:25, 29 സെപ്റ്റംബർ 2008 (UTC)Reply

വാഴപ്പള്ളി മഹാക്ഷേത്രം

തിരുത്തുക

ശരിയാണ്. വാഴപ്പള്ളി മഹാക്ഷേത്രത്തിൽ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്; മഹാദേവക്ഷേത്രവും, ഗണപതിക്ഷേത്രവും. ഇതു രണ്ടും ചേർന്ന് വാഴപ്പള്ളി മഹാക്ഷേത്രവും. ഈ രണ്ടു ക്ഷേത്രങ്ങളിലും വെവ്വേറെ നാലമ്പലവും, തിടപ്പള്ളിയും, കൊടിമരവും മറ്റുമുണ്ട്. രണ്ടും ഒരോ മഹാക്ഷേത്രമാണ്. --രാജേഷ് ഉണുപ്പള്ളി 09:08, 1 ഒക്ടോബർ 2008 (UTC)Reply

ഐതിഹ്യം

തിരുത്തുക

ഐതിഹ്യം എന്ന ഭാഗത്ത് ആരൊക്കെയോ ചേർന്ന് രചിച്ച കഥകളാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിൻറെ സുവനീറിലും മറ്റും എഴുതിപ്പിടിപ്പിക്കും എന്നല്ലാതെ ഐതിഹ്യമാവാൻ വഴിയില്ല. അത് ആവശ്യത്തിലധികം ഉണ്ടുതാനും. എന്തെങ്കിലും ചെയ്യണം. --218.248.68.63 07:55, 3 ഒക്ടോബർ 2008 (UTC)Reply

വിജ്ഞാനകോശത്തിനു ആവശ്യമുള്ളതു മാത്രം നിറുത്തിയിട്ടു ബാക്കിയൊക്കെ ഒഴിവാക്കുന്നതാവും നല്ലത്. ഇപ്പോൾ ഐതിഹ്യം ചരിത്രത്തേക്കാൾ കൂടുതലാൺ. ചരിത്രത്തിൽ ഉള്ള പലതും ഐതിഹ്യമാണെന്നും തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 08:06, 3 ഒക്ടോബർ 2008 (UTC)Reply

ക്ഷേത്രത്തിന്റെ ഐതിഹ്യം മാത്രം നിർത്തി ഉപദേവതകളുടേയും മറ്റുമുള്ള ഐതിഹ്യങ്ങൾ നീക്കുന്നു. ലേഖനവുമായി അവക്ക് ബന്ധമില്ല. --ചള്ളിയാൻ ♫ ♫ 06:30, 4 നവംബർ 2008 (UTC)Reply

നീക്കിയവ

തിരുത്തുക

പ്രതിഷ്ഠാദിവസം കുഴിക്കാട്ട് തന്ത്രി ജീവകലശങ്ങൾ തയ്യാറാക്കി നമസ്കാരമണ്ഡപത്തിൽ വെച്ച് മുഹൂർത്ത സമയത്തിനായി കാത്തിരിക്കുമ്പോൾ മൂത്രശങ്ക അനുഭവപ്പെടുകയും, അതിനുവേണ്ടി അദ്ദേഹം ക്ഷേത്രത്തിന് പുറത്തിറങ്ങുകയും ചെയ്തു. ദേഹശുദ്ധി വരുത്തി അദ്ദേഹം തിരിച്ചു ക്ഷേത്രത്തിൽ വന്നെങ്കിലും വീണ്ടും മൂത്രശങ്കമൂലം അദ്ദേഹം ക്ഷേത്രത്തിന്റെ പുറത്തു പോകേണ്ടി വരികയും, ദേഹശുദ്ധി വരുത്താൻ ഏറെ സമയം ചെലവാകുകയും ചെയ്തു. ഏതോ ബാഹ്യശക്തിമൂലമായിരുന്നു അദ്ദേഹത്തിനു തുടർച്ചയായ മൂത്രശങ്ക അനുഭവപ്പെട്ടത്. മുഹൂർത്തമായിട്ടും കുഴിക്കാടൻ തന്ത്രി തിരിച്ചു വരാഞ്ഞ്‍ വിഷമിച്ച ഭക്തജനങ്ങൾക്കു മുമ്പിൽ പരശുരാമൻ പ്രത്യക്ഷപ്പെട്ട് ക്യത്യ മുഹൂർത്തത്തിൽതന്നെ പ്രതിഷ്ഠ നടത്തി കലശാഭിഷേകം ചെയ്തു. ഈ സമയം ക്ഷേത്രക്കുളത്തിൽ ദേഹശുദ്ധി വരുത്തുകയായിരുന്ന തന്ത്രി കലാശകൊട്ട് കേട്ട് തനിക്കു അമളി പിണഞ്ഞന്ന് മനസ്സിലാക്കി. താൻ തയ്യാറാക്കി വെച്ച ജീവകലശം പാഴായിപ്പോയാലുണ്ടാകുന്ന വിപത്തിനെ ഓർത്ത് വളരെയേറെ വിഷമിച്ചു. അദ്ദേഹം ക്ഷേത്രക്കുളത്തിൽ മുങ്ങിയൊരു കല്ലെടുത്തു വന്ന് കുളക്കരയിൽ തന്നെ പ്രതിഷ്ഠിച്ച്, താൻ തയ്യാറാക്കി വെച്ച ജീവകലശം അതിൽ അഭിഷേകം നടത്തി.[അവലംബം ആവശ്യമാണ്]


പ്രതിഷ്ഠനടത്തി ജീവകലശാഭിഷേകം നടത്തുമ്പോൾ തന്റെ ഇഷ്ടദേവനായ ഗണപതിയെ കുഴിക്കാടൻ മനമുരുകി പ്രാർത്ഥിച്ചു. തന്നെയും തന്റെ കുടുംബത്തേയും രക്ഷിക്കണേ എന്നു പ്രാർത്ഥിച്ച് സാഷ്ടാംഗ നമസ്കാരം നടത്തി എഴുനേൽക്കുമ്പോൾ കാണുന്നത് താൻ പ്രതിഷ്ഠിച്ച കല്ലിൽ മാറ്റങ്ങൾ വന്ന് ഗണപതിരൂപം കൈവരിക്കുന്നതാണ്. ചെറിയ കല്ലായതിനാൽ ഗണപതി രൂപം അരഭാഗം വരെകൊണ്ട് തീർന്നു. രൂപമാറ്റം സംഭവിച്ച ഗണപതി വിഗ്രഹം വായ് തുറന്നു വളരെ ശബ്ദത്തിൽ അലറി. ഓടികൂടിയ ഭക്തജനങ്ങൾ കാണുന്നത് വായ് തുറന്നിരിക്കുന്ന ഗണപതി വിഗ്രഹവും അതിനുമുൻപിൽ സാഷ്ടാംഗം കിടക്കുന്ന കുഴിക്കാട്ട് തന്ത്രിയേയുമാണ്. അഷ്ടഗന്ധം പുകക്കുന്ന തവിയിൽ അരിപ്പൊടി, ശർക്കര, നെയ്യ്, കദളിപ്പഴം തുടങ്ങിയ സാധനങ്ങൾ കൊണ്ട് ഒരു അപ്പം ഉണ്ടാക്കി തുറന്നിരിക്കുന്ന വായിൽ നിവേദ്യമായി കുഴിക്കാടൻ നേദിച്ചു; ഉടനെ വായടയുകയും ചെയ്തു. പിന്നീട് മഹോദയപുരം കുലശേഖര പെരുമാൾ ഗണപതിക്കുവേണ്ടിയും ക്ഷേത്രം പണിതു. രാവിലെയുള്ള ശംഖാഭിഷേക സമയത്ത് അലങ്കാരങ്ങൾ മാറ്റുമ്പോൾ അരവരെയുള്ള (പുക്കിളുവരെ മാത്രം)ഗണപതി വിഗ്രഹം നമ്മുക്ക് കാണാൻ പറ്റും.[അവലംബം ആവശ്യമാണ്]


ക്ഷേത്ര തന്ത്രിയുടെ വീട് തിരുവല്ലയിലായതിനാലെന്നോണം വാഴപ്പള്ളി ഗണപതിയുടെ ദർശനം തെക്കോട്ടേക്കാണ്. കുലശേഖര പെരുമാൾ ചതുര ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി, ചുറ്റുവിളക്ക്, അഷ്ടദിക്പാലകരോടും സപ്തമാത്യക്കോ‍ളോടും കൂടിയ നാലമ്പലത്തിനുള്ളിലെ ബലിക്കല്ലുകളും പണിതീർത്തു. എല്ലാം കൊണ്ടും മഹാദേവക്ഷേത്രത്തോടൊത്ത് വേറൊരു മഹാക്ഷേത്രം കൂടി വാഴപ്പള്ളിയിൽ പണിതുയർത്തി.

സംശയം

തിരുത്തുക

വാഴപ്പള്ളി മഹാക്ഷേത്രം എന്നു പറയുമ്പോൾ വലിയമ്പലം മാത്രമല്ലേ വരൂ. അതായത് ശിവന്റെ പ്രതിഷ്ഠയുള്ള മഹാദേവക്ഷേത്രം. ഗണപതിയുടേയും മറ്റും ക്ഷേത്രങ്ങൾ ഇതിനോട് അടുത്താണ്‌ എങ്കിലും അത് തനിച്ച് ഒരു ക്ഷേത്രം തന്നെയല്ലേ? --ചള്ളിയാൻ ♫ ♫ 06:53, 4 നവംബർ 2008 (UTC)Reply

ഇവിടുത്തെ ശാസ്താപ്രതിഷ്ഠ ബുദ്ധനാണെന്ന് പറയുന്നത് വലിയ അബദ്ധം ആണ്. ശാസ്താവിന്റെ കോവിലിന് മുകൾ ഭാഗത്ത് കൊത്തി വെച്ചിരിക്കുന്ന ശാസ്താവിന്റെ ദാരുശില്പം പറയും ആരാണ് ശാസ്താവെന്ന്. കുതിരപ്പുറത്ത് ആയുധ ധാരിയായി നായാട്ട് നടത്തുന്ന രൂപം കാണാം ഇത് ശാസ്താവിന്റെ ആദിമ രൂപമാണ് താന്ത്രിക ദേവതാ സങ്കല്പമായ ഈ ശാസ്താവ്‌ എങ്ങനെ ചരിത്രപുരുഷനും അഹിംസാ വാദിയുമായ ബുദ്ധനാകും. മഹാശാസ്താവ്‌ എന്നത് ദ്രാവിഡമൂർത്തി അയ്യനാർ ആണ്. ഇവിടുത്തെ വിഗ്രഹത്തിന് അയ്യനാർ വിഗ്രഹത്തോടാണ് സാമ്യം. പിന്നെ വാഴപ്പള്ളി ഒരിക്കലും ബുദ്ധക്ഷേത്രം ആയിരുന്നില്ല എന്ന് ആ പേരിൽ തന്നെയുണ്ട്. വാഴാ+പള്ളി പള്ളി (ബുദ്ധവിഹാരം)വാഴാത്ത ഇടം. Renjith thathvamasi (സംവാദം) 16:21, 11 ജൂൺ 2021 (UTC)Reply

സംശയ നിവാരണം

തിരുത്തുക

ചള്ളിയാനെ; വാഴപ്പള്ളി മഹാക്ഷേത്രം എന്നുള്ളത് പ്രധാനക്ഷേത്രമായ ശിവക്ഷേത്രവും, ഗണപതിക്ഷേത്രവും, ഉപദേവക്ഷേത്രങ്ങളും, മതിൽക്കെട്ടിനുപുറത്ത് ക്ഷേത്രകുളക്കരയിലുള്ള കീഴ്തൃക്കോവിൽക്ഷേത്രവും ചേർന്നതാണ്. എല്ലാം ഉൾപ്പെടുമ്പോൾ വലിയമ്പലമാകും. വിക്കിമാപ്പിയായിൽ നോക്കുക. ഐതീഹ്യങ്ങൾ എടുത്തു മാറ്റിയൊ? ഇപ്പോൾ ഗണപതിക്ഷേത്രം വന്നതും, ചെമ്പകശ്ശേരി രാജാവ് പന്തീരടിനടത്താനുള്ള സാഹചര്യവും ഇല്ലല്ലോ? ഈ ഐതീഹ്യങ്ങൾക്കു സഹായമേകുന്ന പുസ്തകങ്ങൾ നോക്കെണ്ടിയിരിക്കുന്നു... കേരളമഹാചരിത്രം വായിക്കാൻ ഇപ്പോൾ സാഹചര്യം അനുവദിക്കുന്നില്ലല്ലോ !! സഹായം പ്രതീക്ഷിക്കുന്നു.--രാജേഷ് ഉണുപ്പള്ളി 08:15, 4 നവംബർ 2008 (UTC)Reply


വൈജ്ഞാനിക സ്വഭാവമുള്ളവയും, എന്നാൽ ഒരു ലേഖനത്തിൽ ഒതുങ്ങത്തക്ക വിധത്തിലുള്ള വിവരങ്ങളും മാത്രമേ ഈ ലേഖനത്തിൽ വരാവൂ. അതല്ലാതെ ലേഖനം ഐതിഹ്യങ്ങൾ കൊണ്ട് കുത്തി നിറക്കരുത്. അങ്ങനെ ഒരു വിക്കിപീഡിയ ലെഖനത്തിൽ ഒതുങ്ങാത്ത അത്ര ഐതിഹ്യങ്ങളും , ചരിത്രവും മറ്റും വാഴപ്പിള്ളി മഹാക്ഷേത്രത്തിനു ഉണ്ട് എന്നു തോന്നുകയാനെങ്കിൽ അതു പുസ്തമായി എഴുതി പ്രസിദ്ധീകരിച്ച് (അല്ലെങ്കിൽ ബ്ലോഗിലായാലും മതി) അല്ലെങ്കിൽ വിക്കീപുസ്തകശാലയിൽ ഇടുകയാണു വേണ്ടത്.
ഇപ്പോൾ വാഴപ്പിള്ളി മഹാക്ഷേത്രം എന്ന ലേഖനം വായിക്കാൻ വരുന്ന ഒരാൾ, അതിലെ ആദ്യത്തെ 2 ഖണ്ഡിക വായിച്ചു കഴിയുപ്പോൾ ഓടും. അത്രത്തോളം ഐതിഹ്യങ്ങൾ ആണു ലേഖനത്തിൽ അങ്ങോളം ഇങ്ങോളം കൂട്ടി ചേർത്തിരിക്കുന്നത്. ലേഖനം അടിമുടി മാറ്റിയെഴുതി, വൈജ്ഞാനിക നിലവാരത്തിലെക്കു കൊണ്ടു വരെണ്ടിയിരിക്കുന്നു. --Shiju Alex|ഷിജു അലക്സ് 08:53, 4 നവംബർ 2008 (UTC)Reply
രാജേഷ്,

ക്ഷേത്രത്തിനെക്കുറിച്ചുള്ള വളരെയധികം വിജ്ഞാനപ്രദമായ വസ്തുതകൾ താങ്കൾ എഴുതിയിരിക്കുന്നതും ചിത്രങ്ങൾ ചേർത്തിരിക്കുന്നതും പ്രശംസനാർഹമാണ് അതിനു വായനക്കാരുടെ പേരിൽ നന്ദി പറയുന്നു.

ഐതിഹ്യങ്ങൾ എന്ന പേരിൽ പലരും ഉണ്ടാക്കുന്ന കഥകൾക്ക് ക്ഷേത്ര സംബന്ധിയായ പ്രസിദ്ധീകരണങ്ങളിൽ പലതിലും ആവ്ശ്യത്തിൽ കവിഞ്ഞ് പ്രാധാന്യം നൽകാറുണ്ട്. ഇത് ക്ഷേത്രങ്ങളുടെ മേൽ അവ്യക്തത നിഴൽ പരക്കുന്നതിനു കാരണമാകുന്നു. ചില ആചാരങ്ങളുടെ ഉത്ഭവങ്ങൾ അറിയില്ലാ എങ്കിൽ പലരും അതിനു പിന്നിലെ കഥ മെനഞ്ഞെടുക്കുന്നതും ഒരു ഐതിഹ്യമായി മാറുന്നു. ഇവയെല്ലാം വിജ്ഞാനകോശമെന്ന നിലയിൽ ആവശ്യമില്ലാത്തതാണ്. ഐതിഹ്യം എന്ന തലക്കെട്ടിൽ ക്ഷേത്രത്തെ സംബന്ധിക്കുന്ന സുപ്രധാനമായ ഐതിഹ്യം (മിക്കവാറും കേരളോല്പത്തി പ്രകാരം പരശുനാമനുമായി ബന്ധപ്പെട്ടത്) മതിയാകും. (ചേര രാജാവും ഗണപതിയുമായുണ്ടായ വാക്ക് തർക്കമൊക്കെ ഒഴിവാക്കാവുന്നതല്ലേ)

ക്ഷേത്രത്തിനെറ്റ് വെബ് സൈറ്റിൽ നിന്നുള്ള ചരിത്രം വിശ്വസനീയമായ തെളിവായി സ്വീകരിക്കുകയും വയ്യ. ഇതിനു പുസ്തകങ്ങളെ ആശ്രയിക്കുകയാണ് വഴി. ക്ഷേത്രത്തിൽ ചരിത്ര വിഭാഗത്തിനു കാര്യമായ പ്രാതിനിധാനം ലഭിച്ചിട്ടില്ല. ആ ഭാഗം ശക്തമാക്കുകയും കഥകൾ ഒഴിവാക്കുകയും അത് അവിടത്തെ ജനതയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നും ക്ഷേത്രത്തിലെ ഇപ്പോഴത്തെ ഭരണവും മറ്റുമുള്ള വസ്തുതകൾ ചേർക്കുകയും ചെയ്താൽ ലേഖനം വളരെ നല്ല നിലവാരത്തിലേക്കെത്തുമെന്ന കാര്യത്തിൽ സംശയം ഇല്ല. ആശംസകളോടെ --ചള്ളിയാൻ ♫ ♫ 10:18, 4 നവംബർ 2008 (UTC)Reply

ചരിത്രത്തിന് ശക്തികൂട്ടാൻ

തിരുത്തുക

ചള്ളിയാനും, ഷിജുവിനും നന്ദി! പ്രശംസാർഹമാണ് ചള്ളിയാന്റെ തിരുത്തുകൾ.— ഈ തിരുത്തൽ നടത്തിയത് RajeshUnuppally (സംവാദംസംഭാവനകൾ)

സ്വർണ്ണം പൂശിയ പടികൾ

തിരുത്തുക

"ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലേയും സോപാന പടികൾ പഞ്ചലോഹത്തിൽ പൊതിഞ്ഞ് സ്വർണ്ണംപൂശിയിരിക്കുന്നു". ഇത് സംഭവ്യമല്ലത്ത ഒരു കാര്യമാണ്. കാരണം എന്തെന്നാൽ പഞ്ചലോഹം കൊണ്ട് പൊതുവെ സോപാനങ്ങൾ പൊതിയാറില്ല. അപൂർവ്വം ചിലയിടങ്ങളിൽ പടികളിലെ ഒരു ഭാഗമായി മാത്രമെ പണിയാറുള്ളൂ. ഇനി സ്വർണ്ണം പൂശൽ, പഞ്ചലോഹത്തിൽ ആരു തന്നെ സ്വർണ്ണം പൂശാൻ ശ്രമിക്കാറില്ല കാരണം പഞ്ചലോഹത്തിൻ മേൽ സ്വർണ്ണം അധികം നാൾ പറ്റി ചേരില്ല. എനിക്ക് തോന്നുത് ഇവിടെ കാണുന്ന ശ്രീകോവിൽ പിച്ചളയിൽ പോളിഷ് ചെയ്തതായിരിക്കണം അല്ലെങ്കിൽ ചെമ്പിൽ പൊതിഞ്ഞ് സ്വർണ്ണം പതിച്ചതായിരിക്കണം. അത് കൊണ്ട് ഈ വരി മാറ്റേണ്ടതാണ്. --Jigesh talk 09:31, 18 ജൂൺ 2009 (UTC)Reply

ജിഗ്നേഷ്; ആ സോപാനപടികൾ പിച്ചളയിൽ പൊതിഞ്ഞ് പോളിഷ്ചെയ്തതാണ്. ഞാൻ തിരുത്തി.--രാജേഷ് ഉണുപ്പള്ളി 16:22, 28 ജൂൺ 2009 (UTC)Reply

അവലംബങ്ങൾ

തിരുത്തുക

അവലംബങ്ങൾക്ക് പേരുകൊടുത്ത് ഡ്യൂപ്ലിക്കേറ്റിംഗ് ഒഴിവാക്കായാൽ നന്നായിരിക്കും --കിരൺ ഗോപി 09:23, 26 ഒക്ടോബർ 2010 (UTC)Reply

ചെയ്തു കിരൺ --രാജേഷ് ഉണുപ്പള്ളി 06:52, 21 നവംബർ 2010 (UTC)Reply

അവലംബങ്ങൾ കൂടുതൽ വ്യക്തമായി പേജ് നമ്പറും പതിപ്പും ഉൾപ്പെടുത്തുന്ന രീതിയിൽ നൽകിയാൽ നന്ന്. --ജുനൈദ് | Junaid (സം‌വാദം) 07:19, 21 നവംബർ 2010 (UTC)Reply

തലക്കെട്ട്

തിരുത്തുക

മുകളിൽ സിദ്ധാർത്ഥൻ ചോദിച്ച ചോദ്യം ഒന്നുകൂടി ആവർത്തിക്കുന്നു. ക്ഷേത്രത്തിന്റെ പേര് വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം എന്നല്ലേ? ക്ഷേത്രത്തിന്റെ വെബ്സൈറ്റിലും അങ്ങനെത്തന്നെയാണ്. അങ്ങനെ മാറ്റാം എന്നുവിചാരിക്കുന്നു. മഹാക്ഷേത്രം എന്ന പേരിന് പി.ഒ.വി. ആരോപിക്കാം. --Vssun (സുനിൽ) 01:12, 15 ജനുവരി 2011 (UTC)Reply

 Y ചെയ്തു--Vssun (സുനിൽ) 08:38, 16 ജനുവരി 2011 (UTC)Reply

വാഴപ്പള്ളി മഹാക്ഷേത്രത്തിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ

തിരുത്തുക

ചിത്രശാലയിൽ വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന്റെ ചിത്രം ചേർക്കേണ്ട ആവശ്യം ഉണ്ടോ? അത് ഒഴിവാക്കവുന്നതല്ലേ ഒള്ളൂ? --വൈശാഖ്‌ കല്ലൂർ 07:49, 24 ഓഗസ്റ്റ് 2011 (UTC)Reply

വേണ്ട, മാറ്റാം --രാജേഷ് ഉണുപ്പള്ളി Talk‍ 15:56, 24 ഓഗസ്റ്റ് 2011 (UTC)Reply

 

വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം. പന്ത്രണ്ട് ഉഷ നിവേദ്യം

തിരുത്തുക

വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സുപ്രധാന ചടങ്ങാണ് 12 ഉഷ നിവേദ്യം. 12 പറ ഉണക്കലരിയുടെ ചോറും നാലുകൂട്ടം കറിയും തയ്യാറാക്കി മഹാദേവനും ഉപദേവതകൾക്കും നേദിച്ചശേഷം അവകാശികൾക്കും ഭക്തജനങ്ങൾക്കും പ്രസാദമായി വിതരണം ചെയ്യുന്ന ചടങ്ങാണിത്.വാഴപ്പള്ളി ക്ഷേത്രത്തിൽ മാത്രമാണ് പന്ത്രണ്ടുഷനേദ്യം വിപുലമായി തയ്യാറാക്കുന്നത് . മങ്കൊമ്പ് കുളങ്ങരമഠം കാരും ഭക്തജനങ്ങളുമാണ് ഈ ചടങ്ങ് നടത്തിയിരുന്നത്. പിന്നീട് ക്ഷേത്ര ഉപദേശക സമിതി ഏറ്റെടുത്ത് പ്രസാദം ഊട്ടായി എല്ലാ വർഷവും കൊടിയേറ്റ് ദിവസവം മുടങ്ങാതെ നടത്തിവരുന്നു .ദേവന് ഉഷകാലത്ത് സമർപ്പിക്കുന്ന നേദ്യംഉഷ നേദ്യം .12 പറ അരിയുടെ ഉഷനേദ്യം സമർപ്പിക്കുന്നതുകൊണ്ട് പന്ത്രണ്ട് ഉഷ നേദ്യം എന്ന പേര് വന്നു. തലേദിവസം ദീപാരാധനയ്ക്കുശേഷം അത്താഴപൂജയ്ക്കു മുമ്പായി നമസ്കാര മണ്ഡപത്തിൽ 12 ഉഷ നേദ്യത്തിനുള്ള അരിഅളക്കൽ ചടങ്ങ് നടക്കും .ദേവന്റെ പ്രതിനിധിയായ മേൽശാന്തിയുടെ സാന്നിധ്യത്തിലാണ് ഇത് നടക്കുന്നത് .ഇതോടൊപ്പം ഗണപതി നടയിൽ അപ്പത്തിനുള്ള അരിയും അളന്നു നല്കും. സമീപ ക്ഷേത്രങ്ങളിലെ ഉഷനേദ്യത്തിനുള്ള അരിയും നൽകും. അന്നേദിവസം പാർവതിനടയിൽ പ്രത്യേകം ചന്ദനം ചാർത്തും കേളി കൊട്ടും ഉണ്ട്. 202.83.56.157 04:56, 20 ഏപ്രിൽ 2022 (UTC)Reply

"വാഴപ്പള്ളി മഹാശിവക്ഷേത്രം" താളിലേക്ക് മടങ്ങുക.