The Film Ambedkar was in English. Changedമുരാരി 11:39, 14 ഓഗസ്റ്റ്‌ 2006 (UTC)

മമ്മൂട്ടിയുടെ മലയാള സിനിമകൾ 2006 തുറുപ്പുഗുലാൻ, ബല്‌റാം v/s താരാദാസ്,പ്രജാപതി(all filims floped)

all filims floped എന്നൊക്കെ എഴുതണ്ട ആവശ്യമെന്താ. വിക്കി താരങ്ങളുടെ ആരാധകർ തമ്മിലുള്ള ഒരു യുദ്ധക്കളം ആക്കണോ. --Shiju 13:54, 21 സെപ്റ്റംബർ 2006 (UTC)Reply

മമ്മൂട്ടി ഇംഗ്ലീഷ് ചിത്രത്തിൽ ബുധൻ, മെയ് 23, 2007 ഇംഗ്ലീഷിലും ഹിന്ദിയിലുമൊരുക്കിയ ഡോ.അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താൻ ഒരു ഇന്ത്യൻ നടനാണെന്ന് തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം നടത്തിയ മമ്മൂട്ടി കേരളത്തിൽ നിന്നുള്ള ഒരു നടന്റെ പരിമിതികൾ ഉരിഞ്ഞുകളഞ്ഞാണ് അംബേദ്കർക്ക് ജീവൻ നൽകിയത്.

അംബേദ്കറിലൂടെ മൂന്നാമത്തെ തവണ ദേശീയാംഗീകാരം നേടിയ മമ്മൂട്ടി ഒരിക്കൽ കൂടി ഒരു ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിക്കുന്നു. എസ്. കാർത്തിക സംവിധാനം ചെയ്യുന്ന ദി ലേറ്റ് നൈറ്റ് ബെഗ്ഗർ എന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഡോ.വർമ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബേബി മാളവിക, നീതു ചന്ദ്ര, രോഹിണി എന്നിവർ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാനായി അഞ്ച് ദിവസത്തെ ‍ഡേറ്റാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ജൂണിൽ മഹാബലിപുരത്ത് ചിത്രീകരണം ആരംഭിക്കും. ചിത്തിരം പേശുതടിയിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇറ്റാലിയൻ സംഗീത സംവിധായകൻ ഫ്രെഡറികോ സെവൻസിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

മമ്മൂട്ടിയുടെ അതിജീവനം ഇത്രയും വർഷക്കാലം സൂപ്പർതാരമായിരിക്കുക.. ആ പദവിയിൽ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിജീവിക്കാൻ കെല്പുണ്ടാവുക...മമ്മൂട്ടിക്ക് അവകാശപ്പെടാനുള്ള ഈ സവിശേഷത മറ്റ് അധികമാർക്കുമില്ല. താരനിരയിൽ മുൻനിരയിലാവുന്നതിന് അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയർ തന്നെ സാക്ഷ്യം. കരിയറിലെ വല്ലാത്തൊരു ചീത്തക്കാലമായിരുന്നു മമ്മൂട്ടിക്ക് കഴിഞ്ഞ രണ്ട് വർഷങ്ങൾ. മൂന്ന് ഭരതുമായി ഇന്ത്യൻ സിനിമയിൽ അവാർഡുകളുടെ എണ്ണത്തിൽ കമലഹാസനൊപ്പം നിൽക്കുന്ന ഈ നടൻ സൂപ്പർസ്റാർ പദവിയിൽ ഇനി അധികകാലമില്ല എന്ന് പോലും പ്രവചിക്കാനാളുണ്ടായിരുന്നു. മമ്മൂട്ടിക്ക് ചിത്രങ്ങൾ കിട്ടുന്നില്ല എന്ന് പോലും വാർത്തയുണ്ടായി. എന്നാൽ രംഗം മാറി.....ക്രോണിക്ക് ബാച്ചിലറിന്റെ വിജയത്തോടെ മമ്മൂട്ടി കരിയറിൽ നേരിട്ട വലിയൊരു പ്രതിസന്ധിയെയാണ് അതിജീവിച്ചത്. വിഷുസിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ കൊയ്ത ക്രോണിക്ക് ബാച്ചിലർ മമ്മൂട്ടിയുടെ താരസിംഹാസനം ഒന്നുറപ്പിച്ചു. ഇനി മമ്മൂട്ടിക്ക് തിരിഞ്ഞുനോക്കാൻ സമയമില്ല. വൈവിധ്യമുള്ള സിനിമകൾ മമ്മൂട്ടിയെ കാത്തുനിൽക്കുന്നു. താരമെന്ന നിലയിലും നടനെന്ന നിലയിലും വിജയങ്ങൾ പരീക്ഷിക്കാനുള്ള നാളുകളാണിനി മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ അടുത്ത പ്രോജക്ടുകൾ നോക്കുക. ലാൽ ജോസിന്റെ 'സൈന്യ'ത്തിൽ അഭിനയിച്ചുവരികയാണ് മമ്മൂട്ടി ഇപ്പോൾ. പട്ടാളവേഷത്തിൽ എന്നും തിളങ്ങിയിട്ടുള്ള മമ്മൂട്ടി മലയാളത്തിലെ ഹിറ്റ് മേക്കറായി പേരെടുത്തുകഴിഞ്ഞ ലാൽ ജോസുമായി വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു സൂപ്പർ ഹിറ്റ് തന്നെ. 'സൈന്യ'ത്തിന് പുറമെ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുവരുന്നത് ഒരു തമിഴ് ചിത്രത്തിലാണ്. നവാഗത സംവിധായികയായ സുമതി റാം ഒരുക്കുന്ന 'വിശ്വതുളസി' എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷകളുണ്ട്.

വൈവിധ്യമുള്ള പ്രമേയങ്ങളുള്ള ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിക്കാനിരിക്കുന്നത്. ചിത്രങ്ങളൊരുക്കുന്നവരിൽ മലയാളത്തിലെ സൂപ്പർ സംവിധായകരും പെടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തുതന്നെ ചെയ്യാനിരിക്കുന്ന സിനിമകളിലൊന്ന്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ലോഹിതദാസിന്റെ 'ഭീഷ്മരും' ജയരാജിന്റെ 'അണിയ'വും മമ്മൂട്ടി എന്ന നടന്റെ സാധ്യതകൾ ചൂഷണം ചെയ്യുന്ന ചിത്രങ്ങളായിരിക്കും. ജയരാജ് ചിത്രത്തിൽ ഒരു വൃദ്ധന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

'നെയ്ത്തുകാരൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിയനന്ദനൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ഒരു പട്ടാളക്കാരന്റെ വേഷമാണ് മമ്മൂട്ടിക്കിതിൽ. മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ മാറ്റുരക്കുന്ന മറ്റൊരു കഥാപാത്രം.

'സി ബി ഐ ഡയറിക്കുറിപ്പി'ൽ മമ്മൂട്ടി ഗംഭീരമാക്കിയ സേതുരാമയ്യർ എന്ന സി ബി ഐ ഓഫീസർ പുനർജനിക്കുകയാണ് കെ. മധുവിന്റെ പുതിയ ചിത്രത്തിലൂടെ. ഹരിഹരന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളിൽ മമ്മൂട്ടി നായകനാവുന്നുണ്ട്.

ആക്ഷൻ ചിത്രത്തിലൂടെ സൂപ്പർതാര ഇമേജിന് മിഴിവ് പകരാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗത സംവിധായകനായ പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന 'വജ്ര'ത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അമ്പത് പിന്നിട്ട മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാൻ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഒന്നാം നിരയിൽ തന്നെ നിലനിൽക്കാൻ അതുകൊണ്ടുതന്നെ മമ്മൂട്ടിക്ക് കഴിയുന്നു. — ഈ തിരുത്തൽ നടത്തിയത് RASHEED VETTICHIRA (സംവാദംസംഭാവനകൾ)

ഇത്രയും പറഞ്ഞത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് എന്താണന്ൻ മനസിലായില്ല, റദീഷേ ധൈര്യമായി എഴുതിക്കോ!! ആവശ്യമില്ലാത്തത് നമ്മുക്ക് കളഞ്ഞേക്കാം , അല്ലെ!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  15:33, 2 ജൂൺ 2007 (UTC)Reply

അതുകൊണ്ടൊക്കെയായിരിക്കും ഒരാരാധകനെ മമ്മുട്ടി തല്ലിയതും തിരിച്ച് ഒരാരാധകൻ മമ്മുട്ടിയുടെ കരണത്തടിച്ചതും. --ചള്ളിയാൻ ♫ ♫ 02:13, 15 ഫെബ്രുവരി 2008 (UTC)Reply

മലയാളത്തിലെ ആദ്യത്തെ സൂപ്പർതാരങ്ങൾ? തിരുത്തുക

മമ്മൂട്ടിക്കും മോഹൻലാലിനും മുമ്പ്‌ മലയാളത്തിൽ സൂപ്പർ താരങ്ങൾ ആരുമില്ലായിരുന്നു.

ഇങ്ങനെ ഒരു വാചകം ലേഖനത്തിലുണ്ട്. ഇത് തെറ്റല്ലേ? കുറഞ്ഞപക്ഷം പ്രേംനസീർ എങ്കിലും സൂപ്പർതാരമായിരുന്നില്ലേ?

  നീക്കം ചെയ്തിട്ടുണ്ട്. --Vssun 23:18, 12 ഒക്ടോബർ 2008 (UTC)Reply
  നന്ദി :) പെരുവഴിക്കൊള്ളക്കാരൻ 19:03, 13 ഒക്ടോബർ 2008 (UTC)Reply

നല്ലത് നല്ലത് പറയണം. മോശമാണെങ്കിൽ മോശം പറയണം. വജ്രത്തിൽ ശക്തമായ റോളാണൊ?

ആരാധകന്റെ സൃഷ്ടി തിരുത്തുക

ഇതിനൊക്കെ എൻസൈക്ലോപീഡിക് വാല്യൂ ഉണ്ടോ? കളഞ്ഞേക്കട്ടെ? --ചള്ളിയാൻ ♫ ♫ 14:41, 17 ഫെബ്രുവരി 2009 (UTC)Reply

ഞാൻ പറയുവാൻ തുടങ്ങുകയായിരുന്നു. വിക്കിപീഡിയ മമ്മൂട്ടി ഫാൻ സൈറ്റല്ലല്ലോ .നീക്കണം--Anoopan| അനൂപൻ 14:46, 17 ഫെബ്രുവരി 2009 (UTC)Reply

ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങൾ തിരുത്തുക

ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങൾ എന്ന ഭാഗം അനാവശ്യമല്ലേ? പ്രത്യേകിച്ച് അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക കൊടുത്തിരിക്കുമ്പോൾ? -- റസിമാൻ ടി വി 08:28, 10 ജൂലൈ 2009 (UTC)Reply

ആവശ്യമില്ല.നീക്കിയിട്ടുണ്ട് --Anoopan| അനൂപൻ 08:44, 10 ജൂലൈ 2009 (UTC)Reply

താരകേന്ദ്രീകൃതമാക്കുന്നതിൽ മുഖ്യ പങ്ക് തിരുത്തുക

"ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു." - ഈ പ്രസ്താവന എന്താണെന്നു മനസ്സിലാകുന്നില്ല. ഇത് ഒരു പൊതു അംഗീകൃത വാസ്തവമെന്ന നിലയിലുള്ളതാണോ? വിമർശനമാണോ? അതോ ശ്രദ്ധിക്കപ്പെടാതെ പോയ വാൻഡലിസമാണോ? യോഗ്യമായ അവലംബങ്ങളില്ലെങ്കിൽ ഈ പ്രസ്താവന നീക്കം ചെയ്യുകയാവും ഉത്തമം - Johnchacks 07:14, 27 ജൂലൈ 2011 (UTC)Reply

സമകാലികനായ മോഹൻലാലിനൊപ്പം ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു എന്നായിരുന്നു വാചകം. അതിൽ ഈ തിരുത്തൽ നടന്നപ്പോൾ മോഹൻലാൽ പോയി POV ആയി. --അനൂപ് | Anoop 07:23, 27 ജൂലൈ 2011 (UTC)Reply

പ്രയം തിരുത്തുക

mammoottys age is 58 in most websites so his age should be changed. ദിവിനെകുസുമംഎബ്രഹാം 17:59, 24 സെപ്റ്റംബർ 2011 (UTC)Reply

അവലംബം? --Vssun (സുനിൽ) 18:09, 6 ഒക്ടോബർ 2011 (UTC)Reply

ജനനസ്ഥലം തിരുത്തുക

ആമുഖത്തിൽ കോട്ടയത്തിലെ ചെമ്പിലാണ് ജനിച്ചതെന്ന് പറയുന്നു എങ്കിലും ഉള്ളടക്കത്തിൽ ആലപ്പുഴ ജില്ലയിലെ ചന്തിരൂർ ആണെന്നാണ് കാണുന്നത്. ഇതിൽ ഏതാണ് ശരി? --Challiovsky Talkies ♫♫ 07:38, 3 ഓഗസ്റ്റ് 2021 (UTC)Reply

ചിത്രങ്ങളുടെ പട്ടിക തിരുത്തുക

ചലച്ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പ്രധാന ലേഖനം: മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ എന്ന കണ്ണി ചേർത്തിട്ടുണ്ട്. പിന്നെന്തിനാണ് സിനിമകൾ വീണ്ടും ഈ താളിൽ ചേർക്കേണ്ടത്? പ്രസ്തുത വിഭാഗത്തിൽ നിന്നും "പ്രധാന ലേഖനം: മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ" എന്ന കണ്ണി ഒഴികെ മറ്റുള്ളവ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 12:39, 11 നവംബർ 2023 (UTC)Reply

മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഈ പേജിൽ കാണാൻ കഴിയുന്നതിനാൽ മറ്റൊരു ലിങ്കിലേക്ക് പോകേണ്ട കാര്യമില്ല...
1971 മുതൽ 2023 വരെ
ഏകദേശം
400 ചിത്രങ്ങൾ അഭിനയിച്ച മമ്മൂട്ടിയുടെ സിനിമകളുടെ പട്ടിക ഈ പേജിൽ കാണുന്നതാണ് നല്ലത്....
മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളുടെ
ലിങ്കിലുള്ള പട്ടിക അപൂർണമാണ് ക്രോസ് ചെക്ക് ചെയ്ത് നോക്കുക... Altocar 2020 (സംവാദം) 04:31, 12 നവംബർ 2023 (UTC)Reply
കുറച്ചെണ്ണം മാത്രമാണെങ്കിൽ അത് മാതൃ താളിൽ മാത്രം മതിയാകും, എന്നാൽ ഇവിടെ അതല്ല. അതിനാൽ ഇവിടുത്തെ വിവരങ്ങൾ ഒഴിവാക്കി ചിത്രങ്ങളുടെ പട്ടിക പൂർണ്ണമാക്കുന്നതാണ് നല്ലത്. Ajeeshkumar4u (സംവാദം) 06:21, 12 നവംബർ 2023 (UTC)Reply
@Ajeeshkumar4u ഈക്കാര്യത്തിൽ അഡ്മിൻ എന്ന നിലയിൽ താങ്കൾക്ക് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. ആ ലിങ്കിൽ 1971 മുതൽ 2023 വരെയുള്ള മമ്മൂട്ടി അഭിനയിച്ച എല്ലാ മലയാള സിനിമകളും (ഏകദേശം 400 ഓളം സിനിമകൾ) ഉൾപ്പെടുത്തുവാൻ താത്പര്യപ്പെടുന്നു...
ആ ലിങ്ക് ചെക്ക് ചെയ്തപ്പോൾ പട്ടിക അപൂർണമായിട്ടാണ് നിലവിൽ കാണുന്നത്.. Altocar 2020 (സംവാദം) 09:29, 12 നവംബർ 2023 (UTC)Reply
@Ranjithsiji ദയവായി താങ്കൾ ഈ സംവാദം കാണുക. ചിത്രങ്ങളുടെ പട്ടിക അപൂർണമായത് കൊണ്ടാണ് മമ്മൂട്ടി എന്ന പേജിൽ 400 സിനിമകൾ ചേർത്തത്.
1978 മുതൽ 2023 വരെയുള്ള ഏകദേശം
ഈ 400 സിനിമകളും മമ്മൂട്ടിയുടെ ചിത്രങ്ങളുടെ പട്ടികയിൽ ചേർക്കാനൊ ഇല്ലെങ്കി താങ്കൾ ഒഴിവാക്കിയ ഭാഗം തിരിച്ചു
ചേർക്കാനൊ താത്പര്യപ്പെടുന്നു.
@Ajeeshkumar4u താങ്കളും ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Altocar 2020 (സംവാദം) 09:25, 11 ജനുവരി 2024 (UTC)Reply
പേജ് സന്ദർശിക്കുന്നവർക്ക് മമ്മൂട്ടി എത്ര സിനിമ അഭിനയിച്ചു എന്നതിൽ ആകാംക്ഷ ഉണ്ടാകും എന്നതിൽ ചിത്രങ്ങളുടെ ലിസ്റ്റ് മമ്മൂട്ടി എന്ന പേജിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇല്ലെങ്കി ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാലും മതിയാകും. നിലവിൽ ചിത്രങ്ങളുടെ പട്ടിക അപൂർണ്ണമായിട്ടാണ് കാണുന്നത്.
@Ranjitsiji Altocar 2020 (സംവാദം) 09:39, 11 ജനുവരി 2024 (UTC)Reply
@Ranjithsiji താങ്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. Altocar 2020 (സംവാദം) 09:41, 11 ജനുവരി 2024 (UTC)Reply
മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ എന്ന ലേഖനം ചിത്രങ്ങളുടെ പട്ടിക അടങ്ങുന്നതാണ്. അത് അപൂർണ്ണമാണെങ്കിൽ അത് പൂണ്ണമാക്കാൻ ശ്രമിക്കുക. പേജ് സന്ദർശിക്കുന്നവർക്ക് മമ്മൂട്ടി എത്ര സിനിമ അഭിനയിച്ചു എന്നതിൽ ആകാംക്ഷ ഉണ്ടാകും എങ്കിൽ ബന്ധപ്പെട്ട സെക്ഷനിൽ അഭിനയിച്ച സിനിമകളുടെ എണ്ണം ചേർത്താൽ മതിയാകും TheWikiholic (സംവാദം) 15:26, 18 ജനുവരി 2024 (UTC)Reply
മമ്മൂട്ടി എന്ന പേജ് വളരെ മോശമായ രീതിയൽ എഡിറ്റ് ചെയ്തതാണ് ഞാൻ ഇല്ലാതാക്കിയത്. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ എന്ന ലേഖനം നിലവിലുണ്ട്. പ്രധാന മായ ചില ചലച്ചിത്രങ്ങളുടെ പേര് മാത്രം പ്രധാന ലേഖനത്തിൽ നൽകിയാൽ മതി. കൂടാതെ ലേഖനങ്ങൾ തിരുത്തുമ്പോൾ അവ മോശമായ രീതിയൽ കാണപ്പെടുന്ന തരത്തിലുള്ള തിരുത്ത് ഒഴിവാക്കുക. ഉത്തരവാദിത്വം കാണിക്കുക. രൺജിത്ത് സിജി {Ranjithsiji} 17:07, 18 ജനുവരി 2024 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മമ്മൂട്ടി&oldid=4026638" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മമ്മൂട്ടി" താളിലേക്ക് മടങ്ങുക.