ശീർഷകത്തിനെ മലയാളീകരിക്കണ്ട ആവശ്യകത

തിരുത്തുക

ജ്യൂസ് എന്ന ശീർഷകത്തിനെ മലയാളീകരിക്കണ്ട ആവശ്യകതയുണ്ടോ ? --എഴുത്തുകാരി സം‌വദിക്കൂ‍ 14:03, 27 സെപ്റ്റംബർ 2009 (UTC)Reply

ചാറ് എന്ന മലയാളം തലക്കെട്ടല്ലേ നല്ലത്? --Vssun 15:12, 27 സെപ്റ്റംബർ 2009 (UTC)Reply
പഴച്ചാറ് എന്നതാല്ലേ നല്ലത്.--വിചാരം 15:15, 27 സെപ്റ്റംബർ 2009 (UTC)Reply

പഴങ്ങളും പച്ചക്കറികളും മാത്രമേ ജ്യൂസുണ്ടാക്കുവാൻ ഉപയോഗിക്കുകയുള്ളോ? കരിമ്പ്,ഔഷധച്ചെടികൾ തുടങ്ങിയവയിൽ നിന്നും ജ്യൂസുണ്ടാക്കുന്നില്ലേ? ചാറ് എന്ന പദം നാനാർത്ഥത്തിൽ ഉപയോഗിക്കാമെന്നു തോന്നുന്നു.പഴത്തിന്റെ ചാറ്, കറിയുടെ ചാറ്, മഴ ചാറി എന്നിങ്ങനെ. നിർദ്ദേശത്തിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൻ അപേക്ഷ.- നൗഫൽ 15:22, 27 സെപ്റ്റംബർ 2009 (UTC)Reply


മലയാളം നന്ന്

മൂന്ന് പദങ്ങൾ : ചാറ്, സത്ത്, രസം മൂന്നും കൊള്ളാം--തച്ചന്റെ മകൻ 05:29, 29 സെപ്റ്റംബർ 2009 (UTC)Reply

രസം വേണ്ട, ചാറോ സത്തോ ആവാം, സത്തയുമായി ബന്ധമുള്ളതിനാൽ സത്തിനെയും ഒഴിവാക്കാം, ചാറ് മതി എന്നു തോന്നുന്നു --ജുനൈദ് (സം‌വാദം) 05:58, 29 സെപ്റ്റംബർ 2009 (UTC)Reply

ചാറ്  . കരിമ്പ്, ഔഷധച്ചെടികൾ തുടങ്ങിയവയിൽ നിന്നും ചാറ് ഉണ്ടാക്കാറുണ്ട് !  --എഴുത്തുകാരി സം‌വദിക്കൂ‍ 06:50, 29 സെപ്റ്റംബർ 2009 (UTC)Reply

'ജ്യൂസ്' എന്ന തലക്കെട്ട് 'ചാറ്' എന്നാക്കിയിരിക്കുന്നത് കണ്ടു. ഒരു സംശയം. കേരളത്തിലെവിടെയെങ്കിലും ജ്യൂസിനെ 'ചാറ്' എന്നും ജ്യൂസ് കടയെ 'ചാറ് കട' എന്നും പറയാറുണ്ടോ?? ---Johnchacks (സംവാദം) 08:48, 30 ഓഗസ്റ്റ് 2012 (UTC)Reply

ചാറ് എന്നു പറഞ്ഞാൽ ഞങ്ങളുടെ നാട്ടിലൊക്കെ കറി ആണ്. പഴച്ചാറ് എന്നതാകും കൂടുതൽ യോജ്യം -- റസിമാൻ ടി വി 09:08, 30 ഓഗസ്റ്റ് 2012 (UTC)Reply

ഈ തലക്കെട്ടു മാറ്റം ഉചിതമല്ല. ജ്യൂസ് എന്നു സാധാരണ അറിയപ്പെടുന്ന പദം തന്നെയാണ് അനുയോജ്യം. മലയാളം തന്നെ വേണമെന്നാണെങ്കിൽ പഴച്ചാറ് എന്നാക്കുക.--റോജി പാലാ (സംവാദം) 07:52, 2 സെപ്റ്റംബർ 2012 (UTC)Reply

  പഴച്ചാറാക്കി. --Vssun (സംവാദം) 09:42, 2 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പഴച്ചാറ്&oldid=4025066" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പഴച്ചാറ്" താളിലേക്ക് മടങ്ങുക.