പഴങ്ങളലിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നീരിനെയാണ് ജ്യൂസ് (ചാറ്) എന്നു പറയുന്നത്. പഴങ്ങളോ പച്ചക്കറികളോ പിഴിഞ്ഞോ അമർത്തിയോ അവയുടെ നീര് വേർതിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പഴംഞെക്കികളുടെ സഹായത്തോടെയോ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പഴമിശ്രണിയുടെ സഹായത്തോടുകൂടിയോ ഓറഞ്ച്, ആപ്പിൾ മുതലായ പഴങ്ങളിൽ നിന്നും നീര് വേർതിരിച്ചെടുക്കാവുന്നതാണ്. വേർതിരിച്ചെടുക്കുന്ന നീര് അരിച്ച് നാരുകൾ നീക്കം ചെയ്തോ, നീക്കം ചെയ്യാതെയോ ഉപയോഗിക്കാം. രുചിക്കായി മധുരം ചേർക്കാറുമുണ്ട്. വിപണിയിൽ ധാരാ‍ളം പഴച്ചാറുകൾ ലഭ്യമാണ്, ഇവ പല രൂപത്തിൽ ലഭിക്കുന്നു. വിപണിയിൽ ലഭിക്കുന്ന പഴച്ചാറുകളിൽ അവ ഈടുനിൽക്കുന്നതിനുവേണ്ടിയോ, കേട് കൂടാതെ സൂക്ഷിക്കുവാൻ വേണ്ടിയോ രാസപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. കേട് കൂടാതെ സൂക്ഷിക്കുവാൻ ശീതീകരണ സംവിധാ‍നം ഉപയോഗിച്ച് തണുപ്പിച്ച് വെയ്ക്കുന്നതും പതിവാണ്. കരിമ്പ്, ഔഷധച്ചെടികൾ തുടങ്ങിയവയിൽ നിന്നും ചാറ് എടുക്കാറുണ്ട്.

ഓറഞ്ച് ജ്യൂസ്
വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പഴമിശ്രണി

പഴങ്ങൾതിരുത്തുക

മിക്കവാറും എല്ലാ പഴങ്ങളും ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്നു. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പഴച്ചാറ്&oldid=1774968" എന്ന താളിൽനിന്ന് ശേഖരിച്ചത്