സംവാദം:ദൈവം
ഏകദൈവ വിശ്വാസികള്ക്കു മാത്രമേ ദൈവം ഉള്ളോ?--പ്രവീൺ:സംവാദം 11:15, 20 നവംബർ 2007 (UTC)
- ഇത് ഇംഗ്ലീഷ് വിക്കിയിൽനിന്നു വിവർത്തനം നേരിട്ടു ചെയ്തതാണ്. ദൈവം എന്നത് ഒരു വ്യക്തിത്വത്തെ സൂചിപ്പിക്കുന്നത് ഏകദൈവവിശ്വാസത്തിലല്ലേയുള്ളൂ.. ബഹുദൈവവിശ്വാസത്തിൽ "ദൈവം" എന്നത് ഒരു നാമവിശേഷണമല്ലേ? അതും ചേർക്കാം.. ഇവിടെയും ചേർത്തുകൊള്ളൂ.. --ജേക്കബ് 11:22, 20 നവംബർ 2007 (UTC)
“ | This article is about the term "God" in the context of monotheism and henotheism. See en:Deity, en:god (male deity) or en:goddess for details on polytheistic usages. | ” |
ശിവന് ഒരു ദൈവം അല്ലേ, പ്രോമിത്യൂസ് ഒരു ദൈവം അല്ലേ? ഇവരെല്ലാം സ്വതന്ത്രവ്യക്തിത്വം ഉള്ള ദൈവങ്ങള് ആണെന്നാണ് എന്റെ വിശ്വാസം. നാമവിശേഷണമായി ദൈവം എന്ന് ഉപയോഗിക്കാറില്ല എന്നും തോന്നുന്നു. --പ്രവീൺ:സംവാദം 11:26, 20 നവംബർ 2007 (UTC)
- ഇംഗ്ലീഷിലുള്ള God/god എന്ന രണ്ടർത്ഥത്തിനും "ദൈവം" എന്നാണ് മലയാളത്തിൽ ഉപയോഗിക്കുന്നത്.. അതാണ് വ്യത്യാസത്തിനു കാരണം. ഇതിനാലാണ് ബഹുദൈവവിശ്വാസത്തിലെ കാര്യവും ഈ താളിൽത്തന്നെ ഉൾപ്പെടുത്തിക്കൊള്ളാൻ നിർദേശിച്ചത്.. --ജേക്കബ് 11:31, 20 നവംബർ 2007 (UTC)
ദൈവവും, ഈശ്വരനും ഒന്നു തന്നെ. എന്നാൽ വാക്കുകൾ താരതമ്യം ചെയ്യുമ്പോൽ കുറേക്കൂടി നല്ലത് ഈശ്വരനാണെന്നു തോനുന്നു. അതുകൊണ്ട് ഈശ്വരൻ എന്ന പേരു നിലനിർത്തിക്കൊണ്ടു ലയിപ്പിക്കാം എന്നു തോനുന്നു. --babug** 06:43, 8 ഡിസംബർ 2009 (UTC)
ഉദ്ധരണികൾ
തിരുത്തുകതാൾ ഉദ്ധരണികൾ കൊണ്ട് നിറച്ചിടണോ? -- റസിമാൻ ടി വി 07:54, 18 നവംബർ 2012 (UTC)
ദൈവവും ഈശ്വരനും
തിരുത്തുകദൈവവും ഈശ്വരനും ഒന്നല്ല. ദൈവം എന്ന പദത്തിന് സംസ്കൃതത്തിലെ അർത്ഥം വിധി എന്നാണ്.മലയാളത്തിലും അതേ അർത്ഥത്തിൽ ചിലയിടങ്ങളിലൊക്കെ പ്രയോഗമുണ്ട്(ഉദാ:- ദൈവഗത്യാ തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക).ശീർഷകമായതുകൊണ്ട് ശരിയായ അർത്ഥം കണക്കിലെടുക്കുന്നതു തന്നെയാകും ഉത്തമം. അതിനാൽ ദൈവത്തിനു പകരം ഈശ്വരൻ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബിനു (സംവാദം) 11:44, 19 നവംബർ 2012 (UTC)
- ഈശ്വരൻ എന്നത് ഹിന്ദുമതവിശ്വാസികൾ മാത്രമുപയോഗിക്കുന്ന പേരാണ്. God എന്നതിന്റെ മലയാളം തർജ്ജമയായി എല്ലാ മതങ്ങളും ഉപയോഗിക്കുന്ന വാക്ക് ദൈവം തന്നെയാണ്. ഒരു വാക്കിന് ഒന്നിലധികം അർത്ഥമുണ്ടാകുന്നത് പ്രശ്നമല്ലല്ലോ -- റസിമാൻ ടി വി 12:13, 19 നവംബർ 2012 (UTC)
മലയാളപദമല്ല അത്.,സംസ്കൃതപദമാണ്.സംസ്കൃതത്തിൽ ദൈവത്തിന് ഈശ്വരൻ എന്ന് അർത്ഥമില്ല.വിധി എന്നാണ് അർത്ഥം.ആ അർത്ഥത്തിൽതന്നെ മലയാളത്തിലും പ്രയോഗിക്കാറുണ്ട്.ശീർഷകമാകുമ്പോൾ ഇതൊക്കെ കണക്കിലെടുക്കണ്ടേ എന്നാണ് എന്റെ ചോദ്യം. ബിനു (സംവാദം) 12:22, 19 നവംബർ 2012 (UTC)
- സംസ്കൃതത്തിലെ വാക്ക് മലയാളത്തിൽ ദൈനംദിനം ഉപയോഗിക്ക്പ്പെടുമ്പോൾ അർത്ഥം മാറിയിട്ടുണ്ടെങ്കിൽ ഉത്ഭവം നോക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. മലയാളികളിൽ സംസ്കൃതപണ്ഡിതർ പോലും ദൈവം എന്ന വാക്കിന്റെ പ്രാഥമിക അർത്ഥം "God" അല്ലാതെ വേറെന്തെങ്കിലുമാണെന്ന് വാദിക്കുമെന്ന് കരുതുന്നില്ല. പശു എന്ന വാക്ക് സംസ്കൃതത്തിൽ നിന്ന് വന്നതാണ്, അവിടെ അർത്ഥം മൃഗം എന്നാണ് (sa:पशुः) എന്ന് മനസ്സിലാക്കുന്നു. ഇക്കാരണം കൊണ്ട് മലയാളത്തിലെ പശു ലേഖനത്തിന്റെ തലക്കെട്ട് മാറ്റണോ? (ഈ ഉദാഹരണം തെറ്റാണെങ്കിൽ വേറെയും ഇത്തരം വാക്കുകളുണ്ടാകും) -- റസിമാൻ ടി വി 12:30, 19 നവംബർ 2012 (UTC)
- റസിമാൻ പറഞ്ഞതു ശരിയാണ്.സംസ്കൃതത്തിൽ നിന്ന് കടംകൊണ്ട പദങ്ങളിൽ അർത്ഥപരിണാമം വന്നവയായി നിരവധിപദങ്ങളുണ്ട്.ഒരു പശുമാത്രമല്ല മലയാളത്തിന്റെ തൊഴുത്തിലുള്ളത്.അനുവാദം,അനുയോജ്യം,വിവരം,ആഗ്രഹം തുടങ്ങി ഒരുപാടുണ്ട് അവ.പക്ഷേ അവയൊന്നും അവയുടെ സംസ്കൃതത്തിലെ അർത്ഥത്തിൽ പ്രയോഗിക്കുന്നത് വിരളമായി മാത്രം.മാത്രമല്ല അവയ്ക്ക് പകരമായി സർവത്രസ്വീകാര്യമായ പദങ്ങളുണ്ടെങ്കിൽ കഴിയുന്നതും അതു തന്നെ പ്രയോഗിക്കുന്നതാണ് നടപ്പു്.
- ദൈവം- എന്നപദത്തിന് വാമൊഴിയിലുള്ള പ്രചാരം വരമൊഴിയിലില്ല.നിരുക്തി നോക്കിയാലും ദൈവത്തെക്കാൾ ഉത്തമം ഈശ്വരനാണെന്ന് കാണാം.
- എല്ലാവരുടെയും ദൈവമാകാൻ ഈശ്വരനുകഴിയില്ല എന്നാണെങ്കിൽ അതിനെപ്പറ്റി മറ്റുള്ളവരുടെ കൂടി അഭിപ്രായം തേടുന്നത് നന്നായിരിക്കും.
- ഈ ലേഖനം ഏതു ദിശയിൽ വികസിപ്പിക്കാനാണ് പദ്ധതി? സെമറ്റിക് മതങ്ങളുടെ ഈശ്വരസങ്കല്പത്തെക്കുറിച്ചുള്ള ഒരുതാൾ മാത്രമായി നിലനിർത്താനോ അതോ എല്ലാ ഈശ്വരന്മാരെയും ഒരുമിച്ച് അണിനിരത്തി വികസിപ്പിക്കാനോ ഉദ്ദേശം.
രണ്ടായാലും ഈശ്വരസങ്കല്പം വിവിധമതങ്ങളിൽ എന്ന ശീർഷകമായിരിക്കും നന്ന് എന്നാണ് എന്റെ അഭിപ്രായം ബിനു (സംവാദം) 04:35, 20 നവംബർ 2012 (UTC)
- എല്ലാ മതങ്ങളിലെയും ദൈവസങ്കല്പത്തെക്കുറിച്ച് ലേഖനത്തിൽ വേണം. എല്ലാ മതങ്ങളെക്കുറിച്ചും നന്നായി അറിയുന്നവരാരെങ്കിലും കൈവെച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 06:17, 20 നവംബർ 2012 (UTC)
@ binu
- ദയവായി തലക്കെട്ടുകൾകൊണ്ട് ചരടുപൊട്ടിക്കാതിരിക്കുക.
- ഈശ്വരൻ എന്ന വാക്കിൽ 'അൻ' എന്ന പുല്ലിംഗപ്രത്യയം വലിയ അനൗചിത്യമാണ്. ഈശ്വരൻ കൂടാതെ ഈശ്വരിയുമുണ്ട്. സാമാന്യദൈവസങ്കല്പം, ഏകദൈവവിശ്വാസം ഇവയ്ക്ക് യോജിച്ച പദമല്ല അത്. (ലിംഗം വ്യാകരണപരമായ ഭാഷകളിൽ അനൗചിത്യമില്ല.) അതിനുപറ്റിയ വാക്ക് മലയാളത്തിൽ ഇല്ലാത്തതിനാൽ ദൈവം എന്ന വാക്കിന് പുതിയ അർത്ഥത്തിൽ ഉപയോഗിക്കുകയായിരുന്നു ക്രൈസ്തവമിഷനറിമാർ എന്ന് കേട്ടിട്ടുണ്ട്. പരിശോധിച്ചിട്ടില്ല. സംസ്കൃതകൃതികളിൽ ദൈവം ദൈവതം എന്നിവ സമാഹൃതാർത്ഥത്തിൽ (collective noun) കണ്ടിട്ടുണ്ട്. മൂർത്തി, ദേവത ഇവയൊക്കെ മലയാളത്തിൽ ലിംഗഭേദമില്ലാതെ പ്രയോഗിക്കും പക്ഷേ അവ സഗുണസങ്കല്പമാണ്. നിർഗ്ഗുണനായ ദൈവസങ്കല്പത്തെ കുറിക്കാൻ ബ്രഹ്മം, പരമാത്മാവ് തുടങ്ങിയ വാക്കുകളാണ് ഉള്ളത്. ഇന്ത്യൻ ദർശനവുമായി മാത്രം ബന്ധമുള്ള ഈ പദങ്ങൾക്ക് God-ഉമായുള്ള അകലം സങ്കല്പിക്കാമല്ലോ. God എന്നതിന് തത്തുല്യം എന്നുതന്നെ പറയാവുന്ന പദം ദൈവം തന്നെയാണ്. വിധിക്ക് വിധിയും നിയതിക്കു നിയതിയുമൊക്കെ ഉണ്ട്ടല്ലോ
@ റസിമാൻ: എല്ലാ മതങ്ങളെക്കുറിച്ചും നന്നായി അറിയുന്നവരേ ആകാവൂവെങ്കിൽ ദൈവംതന്നെ കൈവെക്കേണ്ടിവരും! --തച്ചന്റെ മകൻ (സംവാദം) 06:45, 20 നവംബർ 2012 (UTC)
@T.M
- ഈശ്വരൻ എന്ന വാക്കിൽ 'അൻ' എന്ന പുല്ലിംഗപ്രത്യയം വലിയ അനൗചിത്യമാണ്--- ഇംഗ്ലീഷിലും ഈശ്വരൻ അവൻ ആണല്ലോ.ആ നിലയ്ക്ക് അത് വലിയ അനൗചിത്യമായികരുതേണ്ടതുണ്ടോ? ദൈവം പുരുഷനായിപ്പോയത് സർവമതങ്ങളിലുമുള്ള പുരുഷ പക്ഷവീക്ഷണത്തിന് നിദർശനമാണ്- അത് ഈശ്വരൻ എന്ന പദത്തിൽ മാത്രമല്ല ഉള്ളത്,ഈശ്വരനെപ്പോലെ സർവവ്യാപിയാണ്
മാത്രമല്ല ഈ അൻ പ്രത്യയം എപ്പോഴും പുല്ലിംഗസൂചകമല്ല,വടക്കൻ കാറ്റ്, തെക്കൻ കാറ്റ് എന്നതിലെ പോലെ തദ്ധിതത്തിലും വരാം.
- അതിനുപറ്റിയ വാക്ക് മലയാളത്തിൽ ഇല്ലാത്തതിനാൽ ദൈവം എന്ന വാക്കിന് പുതിയ അർത്ഥത്തിൽ ഉപയോഗിക്കുകയായിരുന്നു ക്രൈസ്തവമിഷനറിമാർ എന്ന് കേട്ടിട്ടുണ്ട്---എവിടെയാണ് കേട്ടത്
- സംസ്കൃതകൃതികളിൽ ദൈവം ദൈവതം എന്നിവ സമാഹൃതാർത്ഥത്തിൽ (collective noun) കണ്ടിട്ടുണ്ട് -- സമാഹൃതാർത്ഥത്തിലല്ലാതെ പ്രയോഗമില്ലെങ്കിൽ അതെങ്ങനെ ഏകനും അദ്വയനുമായ GOD -ന് പര്യായമാകും.
- നിർഗ്ഗുണനായ ദൈവസങ്കല്പത്തെ കുറിക്കാൻ ബ്രഹ്മം, പരമാത്മാവ് തുടങ്ങിയ വാക്കുകളാണ് ഉള്ളത്. ഇന്ത്യൻ ദർശനവുമായി മാത്രം ബന്ധമുള്ള ഈ പദങ്ങൾക്ക് God-ഉമായുള്ള അകലം സങ്കല്പിക്കാമല്ലോ-- ദ്വൈതികളുടെ ഈശ്വരസങ്കല്പമാണ് ഇവിടെ ചർച്ച ചെയ്യുന്നത്-- അദ്വൈതികൾക്ക്
സൃഷ്ടിയും സൃഷ്ടാവും ഭിന്നമല്ലല്ലോ? ബിനു (സംവാദം) 11:52, 20 നവംബർ 2012 (UTC)
ഈശ്വരനെ നസ്രാണി ആക്കാനാവില്ലെന്നാണ് അനുഭവസാക്ഷ്യം. ആ വഴിക്ക് ആത്മാർത്ഥമായൊരു ശ്രമം നടത്തിയത് തോമസ് അക്കെമ്പിസിന്റെ ക്ലാസ്സിക് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റിനു ക്രിസ്തുദേവാനുകരണം എന്ന പേരിൽ പരിഭാഷ ഉണ്ടാക്കിയ മയ്യനാട് ജോൺ ആയിരുന്നു. 1937-ൽ ഇറങ്ങിയ ആ പരിഭാഷയിൽ ഈശ്വരനും ഭഗവാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പ്രസിദ്ധീകരിച്ച കാലത്ത് കുറേ വിവാദം സൃഷ്ടിച്ചു എന്നല്ലാതെ അതിന് സാമാന്യവായനക്കാർക്കിടയിൽ എത്ര പ്രചാരം കിട്ടിയെന്നറിയില്ല. പക്ഷേ 1990-കളിലെങ്ങോ കത്തോലിക്കാ പ്രസിദ്ധീകരണ സ്ഥാപനമായ സെയ്ന്റ് പോൾസ് അതിന്റെ പുനഃപ്രസാധനം നടത്തിയപ്പോൾ ഈശ്വരൻ കുഴപ്പമായിതിന് ഈയുള്ളവൻ സാക്ഷിയാണ്. 1999-ൽ ഞാൻ വാങ്ങിയ പ്രതിയിൽ ഈശ്വരനുണ്ട്. എന്നാൽ മൂന്നുനാലു വർഷം കഴിഞ്ഞ് ഒരാൾക്കു സമ്മാനിക്കാനായി, സെയ്ന്റ് പോൾസ് തന്നെ ഇറക്കിയ അടുത്ത പതിപ്പിന്റെ ഒരു പ്രതി വാങ്ങിയപ്പോൾ ഈശ്വരനെ അതിൽ നിന്നു പുറത്താക്കിയിരിക്കുന്നതായി കണ്ടു. ഈശ്വരൻ ക്രിസ്ത്യാനിയല്ല. അതുകൊണ്ട് ഞങ്ങൾ നസ്രാണികൾ നിരീശ്വരന്മാരാണ്. ഞങ്ങൾക്കു ദൈവം മതി:)ജോർജുകുട്ടി (സംവാദം) 12:23, 20 നവംബർ 2012 (UTC)
- ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും ചിന്തിച്ചാൽ മനസ്സിലാവുന്ന ഒരു സത്യമുണ്ട്.ഭൂമിയും അണ്ഡകടാഹങ്ങളും നക്ഷത്രങ്ങളും എന്നു തുടങ്ങി എല്ലാം സൃഷ്ടിച്ച് പരിപാലിക്കുവാൻ ഒരു ശക്തിയുണ്ടെന്നും ഈ കാണുന്നതൊന്നും താനെ ഉണ്ടായതല്ലെന്നും. എന്നാൽ ആ ശക്തിക്ക് എന്തു പേരിട്ട് വിളിച്ചാലും ഒരു കുഴപ്പവും വരുമെന്ന് തോന്നുന്നില്ല.ദൈവമെന്നോ, ഈശ്വരനെന്നോ, യഹോവയെന്നോ,അല്ലാഹുവെന്നോ,സൂപ്പർ നാചുറൽ പവറെന്നോ. എന്തായാലും ആ ശക്തിയെ അംഗീകരിക്കാതെ അവൻ നൽകുന്ന പ്രകാശവും, വായുവും,അവന്റെ ആഹാരവും സ്വീകരിച്ച് മനുഷ്യനെന്ന പേരും വഹിച്ച് ജീവിക്കുന്നതിൽ എന്തർഥമാണുള്ളത്? ഈ ഭൂമിയെയും, ആദ്യമനുഷ്യനേയും അവനു ഒരിണയേയും, അവനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാക്കിയത്(സൃഷ്ടിച്ചത്) ഒരു ശക്തിയുമില്ലാതെയല്ല.എല്ലാ മനുഷ്യരും ആദ്യ മനുഷ്യന്റെ സന്താന പരമ്പരകളാണു. എന്നിരിക്കെ മതങ്ങളെ വിഭാഗീയങ്ങളാക്കിയത് മനുഷ്യന്റെ സ്വാർത്ഥത കൊണ്ടുമാത്രമാണു.അത് കൊണ്ട് ദൈവമെന്ന പേരു തന്നെ നിലനിറ്ത്തി ഓരോ മതത്തിന്റെ കാഴ്ചപ്പാട് വിശദീകരിച്ചാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.--അപ്നാറഹ്മാൻ 04:10, 20 ഡിസംബർ 2012 (UTC)]
മേൽ പറഞ്ഞ "ദൈവം പുരുഷനായിപ്പോയത് സർവമതങ്ങളിലുമുള്ള പുരുഷ പക്ഷവീക്ഷണത്തിന് നിദർശനമാണ്- "എന്ന കാഴ്ചപ്പാടിനോട് വിയോജിപ്പുണ്ട്.
ഒന്നാമത്തെ കാര്യം, പ്രപഞ്ച സ്രഷ്ടാവ് ആണോ പെണ്ണോ അല്ല. അനന്തമായ ശക്തിയും കരുത്തുമുള്ള ഒരു അസ്തിത്വത്തെ സ്ത്രൈണ ഭാവമുണര്ത്തു്ന്ന പേര് വിളിക്കുന്നതിൽ ഔചിത്യമില്ല. അതുകൊണ്ടാണ് സ്ത്രീയെ അപേക്ഷിച്ച് താരതമ്യേന ശാരീരിക ശക്തി കൂടുതലുള്ള പുരുഷന്റെ് അല്ലെങ്കിൽ പുരുഷ സ്വഭാവമുള്ള പേരിനു പ്രചാരം നല്കപ്പെട്ടത്.
രണ്ടാമത്തെ കാര്യം, ചില ഭാഷകളിൽ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന, പ്രപഞ്ച സ്രഷ്ടാവിനെ കുറിക്കാൻ മാത്രമായുള്ള, ലളിതമായ പദങ്ങളുണ്ട്. മലയാളത്തിൽ ദൈനംദിന ജീവിതത്തിൽ പ്രപഞ്ച സ്രഷ്ടാവിനെ കുറിക്കാൻ മാത്രമായുള്ള ലളിതമായ പദങ്ങളുടെ പരിമിതി ആയിരിക്കാം പുരുഷ സ്വഭാവമുള്ള പേര് ഇത്ര വ്യാപകമാകാൻ മറ്റൊരു കാരണം.
ആമുഖം
തിരുത്തുകആമുഖത്തിൽ "അവനാണു ഈ ഭൂമിയെയും സൗരയൂധങ്ങളേയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും..." തുടങ്ങിയ ഭാഗം POV ആണ്. ദൈവമുണ്ടെന്നും ഇതൊക്കെ ചെയ്യുന്നുവെന്നുമുള്ളതെല്ലാം വിശ്വാസം മാത്രമാണ്, തെളിയിക്കപ്പെട്ട യാഥാർത്ഥ്യമല്ല -- റസിമാൻ ടി വി 20:04, 23 ഡിസംബർ 2012 (UTC)
- റസിമാൻ:"ഇതൊക്കെ ചെയ്യുന്നുവെന്നുമുള്ളതെല്ലാം വിശ്വാസം മാത്രമാണു" വിശ്വാസം അല്ലേ എല്ലാം.--അപ്നാറഹ്മാൻ
- തമാശയല്ല അപ്നാറഹ്മാൻ. വിക്കിപീഡീയയിൽ വിശ്വാസങ്ങൾ വിശ്വാസങ്ങളായിത്തന്നെ വേണം ചേർക്കാൻ. "ദൈവം ഓരോ ജീവിവർഗ്ഗത്തിനും പ്രത്യുൽപ്പാദന ശേഷി തന്നിരിക്കുന്നു. ഏതൊരു ജീവിക്കും അതിന്ന് യോജിച്ച രീതിയിൽ ഇണചേരാൻ കഴിവ് തന്നത് ഈശ്വരനാണു." ഇതുപോലുള്ള വാക്യങ്ങൾ മദ്രസാ പാഠപുസ്തകത്തിനേ ചേരൂ, വിജ്ഞാനകോശത്തിൽ പറ്റില്ല -- റസിമാൻ ടി വി 08:05, 26 ഡിസംബർ 2012 (UTC)
ദൈവം എന്നത് ഒരു സങ്കല്പം മാത്രം ആണ് . ശാസ്ത്രീയമായ യാതൊരു വിധ അടിത്തറയും ദൈവതിനില്ല .—ഈ തിരുത്തൽ നടത്തിയത് Babumjaob (സംവാദം • സംഭാവനകൾ) 17:41, 8 മാർച്ച് 2013
ദൈവത്തെ പരിശോധിക്കാനോ കണ്ടെത്താനോ ശാത്രത്തിനാവില്ല. കാരണം ദൈവം ഒരു വസ്തുവല്ല ഭാവമാണ്. ആ ഭാവത്തെ അനുഭവിക്കാത്തവർക്ക് സങ്കല്പമായി കണക്കാക്കാവുന്നതാണ്.— ഈ തിരുത്തൽ നടത്തിയത് 117.217.238.126 (സംവാദം • സംഭാവനകൾ) 09:37, ജൂൺ 10, 2014 (UTC)
ദൈവമെന്നത് ഒരു സങ്കല്പം മാത്രമാണെങ്കിൽ!.... നവഗ്രഹങ്ങൾക്ക് കൃത്യമായ ഭ്രമണപഥം നിശ്ചയിച്ചതാരാണു? ഗർഭസ്ഥ ശിശുവിന്ന് ചംക്രമണം നിശ്ചയിച്ച് പൂർണ്ണവളർച്ചയെത്തിയാൽ തലഭാഗം അടിയിലെത്തിച്ച് പുറത്തേക്കു പോരാൻ പാകത്തിൽ നിയന്ത്രിക്കുന്നവനാരാണു? ഭൂകമ്പവും പ്രകൃതിക്ഷോഭങ്ങളും നടത്തി മനുഷ്യനു (മനസ്സിലാക്കാൻ പോലും ആവാത്തരീതിയിൽ) അവനെ ഭയപ്പെടുത്തുന്നവനാർ? കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും (ഇനിയും കണ്ടെത്തിക്കഴിഞ്ഞിട്ടില്ലാത്തത്ര) നിയന്ത്രിക്കുന്നത് ശാസ്ത്രം പറയുന്ന ഏതു ശക്തിയാണു? ആയിരം മനുഷ്യരെ വധിച്ചാലും, പത്തുപേരെ കൊന്നാലും, അമ്മയെ വ്യഭിചരിച്ചാലും ഒരേ ഒരു വധശിക്ഷ! ആ ശിക്ഷ ന്യായമാവുമോ? -- Apnarahman: സംവാദം: 14:16, 21 ജനുവരി 2015 (UTC)
- ഈ ലോകത്ത് മനുഷ്യനില്ലെന്ന് വിചാരിക്കുക. ദൈവത്തിന്റെ ആവശ്യമുണ്ടോ? നവഗ്രഹങ്ങൾക്ക് എന്നാരു പറഞ്ഞു ഗ്രഹം എന്ന നിർവ്വചനപ്രകാരം പ്രപഞ്ചത്തിൽ കോടാനുകോടി ഗ്രഹങ്ങളുണ്ടല്ലോ. അവയിൽ ചിലതെല്ലാം കറങ്ങുന്നുമുണ്ട് പിന്നെ. ഗർഭസ്ഥ ശിശുവിന്ന് മനുഷ്യനും പ്രസവിക്കുന്ന ചില ജീവികൾക്കുമല്ലേ മറ്റുള്ളവക്കോ? ഉദാഹരണത്തിന് ഈ തേനീച്ച. ഭൂകമ്പവും പ്രകൃതിക്ഷോഭങ്ങളും ഭൂമിയിലല്ലേ മറ്റു ഗ്രഹങ്ങളിൽ ? അവിടെയും ദൈവത്തിന്റെ ആവശ്യമുണ്ടോ? ന്യായം ആപേക്ഷികമല്ലേ??? വിത്തുവിതച്ചവൻ അന്ന് മഴകാത്തിരിക്കും അന്ന് രാവിലെ പപ്പടം ഉണക്കാൻ വച്ചവൻ മഴപെയ്യല്ലേ എന്ന് പറയും അപ്പോഴോ? അതായത് ഈ ദൈവം മനുഷ്യന്റെ ചിന്തയിലുള്ള ഒരു സങ്കൽപ്പം മാത്രമല്ലേ? അല്ലാതെ യഥാർത്ഥത്തിൽ ദൈവത്തിനെന്തുപണി ? ചിന്തിക്കുന്തോറും അർത്ഥശൂന്യമായിവരുന്ന ഒരു സങ്കല്പം. --രൺജിത്ത് സിജി {Ranjithsiji} ✉ 17:36, 21 ജനുവരി 2015 (UTC)
ദൈവത്തിന്റെ പേരുപറഞ്ഞ് അടിയുണ്ടാക്കുള്ള സ്ഥലമല്ല ഇത്. ദയവായി ശ്രദ്ധിക്കുക.--സുഗീഷ് (സംവാദം) 18:57, 21 ജനുവരി 2015 (UTC)
"കൊതുകിന്ന് ആടിന്റെ അവിടിലെ പാൽ കണ്ടെത്താൻ കഴിയില്ല. ആ ജീവി തേടുന്നതേ അതിന്നു കിട്ടുകയുള്ളൂ.("സങ്കല്പം മാത്രമാണെങ്കിൽ,) വിക്കിയിൽ സങ്കല്പത്തിന്നു പ്രസക്തിയുണ്ടോ?-- Apnarahman: സംവാദം: 01:10, 22 ജനുവരി 2015 (UTC)
- ഒരു സർവ്വവിജ്ഞാനകോശം എഴുതുകയാണെന്ന ബോധം ഉണ്ടായാൽ മതി. നമ്മളുടെ ചിന്തകളല്ല ഇവിടെ വേണ്ടത്. എല്ലാത്തരം വിജ്ഞാനങ്ങളും ഉൾക്കൊള്ളിക്കാം. ദൈവത്തെ പറ്റി ആരെങ്കിലും പറഞ്ഞ് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവലംബ സഹിതം ഉണ്ടെങ്കിൽ ശരിയായ തലക്കെട്ടിട്ട് ആ കാര്യങ്ങൾ ഇന്നയാള് പറഞ്ഞെന്നും പറഞ്ഞ് കൊടുക്കാം. അല്ലാതെ എന്റെ (ആരുടേതായാലും) വിശ്വാസം ഞാൻ ചിന്തിക്കുന്നത് ഞാൻ പ്രസിദ്ധീകരിച്ച് മറ്റുള്ളവർ സ്വീകരിച്ച് ശ്രദ്ധേയവും ആയ അവലംബം ആകുന്നതുവരെ ഇവിടെ ചേർക്കരുത്.:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:26, 22 ജനുവരി 2015 (UTC)
ദൈവം എന്ന വാക്ക്
തിരുത്തുകഅദ്വയമായ ഈശ്വര സങ്കൽപ്പം ത്തിൽ മനുഷ്യൻ്റ മനസ്സിൻ്റെ ഭയവിഹ്വലതകള ചിന്താ തലത്തിൽ തന്നെ ഇല്ലാതാക്കി ശരിയായ ചിന്ത ഉറപ്പിക്കാൻ മറ്റൊരു വ്യക്തി (ദിവ്യനായ ദ്വയനായ ദൈവം ) - അഖണ്ഡ കോടി ബ്രഹ്മാണ്ഡ നായകനായ ഈശ്വരൻ ഉണ്ട് സാക്ഷിയായി ,അവിടുന്ന് നമ്മെ അനുഷ്ഠാന പൂർണ്ണമായ ചിന്തകളിൽ നിലനിർത്തിയാൽ ആ ഊർജ്ജം നമ്മെ ജീവിത പന്ഥാവിലെ നിലയില്ലാ വേദനകളിൽ മനസ്സിൻ്റെ രക്ഷാകവചമാകും അതാണ് ദ്വയമാക്കി കണക്കാക്കുന്ന രീതി യായ. ദ്വൈവ സങ്കൽപ്പം 117.217.207.10 00:45, 24 ഏപ്രിൽ 2022 (UTC)