സംവാദം:ദേശീയപാത 544 (ഇന്ത്യ)
ഇന്ത്യൻ ദേശീയപാതകൾക്കു് ബ്രാക്കറ്റിൽ ഇന്ത്യ എന്നു വേണ്ട. തലക്കെട്ടു മാറ്റണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:57, 10 മേയ് 2012 (UTC)
പുതിയ പേര്
തിരുത്തുകപാതയോരത്തെ ബോർഡുകളിൽ പേരു മാറ്റാൻ തുടങ്ങിയോ എന്നു് ഇനിമുതൽ ശ്രദ്ധിക്കാം. എന്തായാലും ഗൂഗിൾ മാപ്സ് തുടങ്ങിയ പ്രധാന ഭൂപടസൈറ്റുകളിലും സർക്കാർ രേഖകളിലും പുതിയ പേരുകളാണു് ഉള്ളതു്. പത്രങ്ങളിലെല്ലാം പലപ്പോഴായി വാർത്തകളും വന്നു കഴിഞ്ഞു. ദേശീയാടിസ്ഥാനത്തിൽ ദീർഘകാലത്തേക്കു് ആസൂത്രണം ചെയ്തിട്ടുള്ള ഈ പുനർനാമപദ്ധതി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിനു് വിക്കിപീഡിയ തന്നെ ഏറ്റവും നല്ലൊരുപാധി കൂടിയല്ലേ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:18, 11 മേയ് 2012 (UTC)
- ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടത് വിക്കിപീഡിയയുടെ കടമയേ അല്ല. (വിക്കിപീഡിയ ഇത്തരത്തിലൊന്നും പ്രചരിപ്പിക്കാനേ പാടില്ല. മറിച്ച് പ്രചാരത്തിലുള്ളത് ഉപയോഗിക്കുകയാണ് വേണ്ടത്.). കുറഞ്ഞപക്ഷം റോഡരികിലെങ്കിലും എഴുതാൻ തുടങ്ങിയിട്ടേ വിക്കിപീഡിയ മാറ്റാൻ പാടൂള്ളൂ എന്നു വിചാരിക്കുന്നു. അങ്ങനെ മാറ്റുമ്പോൾ 47 - ൽ നിന്നുള്ള തിരിച്ചുവിടൽ ഒഴിവാക്കുകയും വേണം.--Vssun (സംവാദം) 07:55, 11 മേയ് 2012 (UTC)
എറണാകുളം - ആലപ്പുഴ ഭാഗത്ത് ഇതു വരെ കണ്ടിട്ടില്ല. ജനങ്ങൾക്ക് ഈ പുതിയ നാമം അറിവിലേക്കായിട്ടില്ല.--റോജി പാലാ (സംവാദം) 08:09, 11 മേയ് 2012 (UTC)
- ഔദ്യോഗികമായതിനാൽ പുതിയ പേരെഴുതുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. ആവശ്യമെങ്കിൽ പഴയ കോഡ് ബ്രാക്കറ്റിൽ നൽകാം. --Anoop | അനൂപ് (സംവാദം) 12:14, 11 മേയ് 2012 (UTC)
- പ്രചാരമുള്ള പേരല്ലേ വേണ്ടത്. NHAI-യുടെ സൈറ്റിൽത്തന്നെ പഴയപേരുകൾക്കാണ് പ്രാമുഖ്യം കാണുന്നത്. ഇപ്പോഴത്തെ നിലക്ക്, പഴയപേരിൽ ലേഖനം നിലനിർത്തി, പുതിയ പേരിനെ ലേഖനത്തിനുള്ളിൽ പരാമർശിച്ചാൽ മതിയാകും. --Vssun (സംവാദം)
- ഔദ്യോഗികമായതിനാൽ പുതിയ പേരെഴുതുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. ആവശ്യമെങ്കിൽ പഴയ കോഡ് ബ്രാക്കറ്റിൽ നൽകാം. --Anoop | അനൂപ് (സംവാദം) 12:14, 11 മേയ് 2012 (UTC)
പഴയതലക്കെട്ടിലേക്ക് പേരുമാറ്റാം എന്നു കരുതുന്നു. --Vssun (സംവാദം) 12:04, 13 മേയ് 2012 (UTC)
- വിശ്വപ്രഭ ഗൂഗിൾമാപ്സിന്റെ കാര്യം പറഞ്ഞിരുന്നു. ഇവിടെയുള്ള 1, 10, 8 എന്നീ ദേശീയപാതകൾ പഴയ പേരുകൾ തന്നെയാണ്. --Vssun (സംവാദം) 12:06, 13 മേയ് 2012 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 11:17, 15 മേയ് 2012 (UTC)
ദേശീയപാത 544 ലയിപ്പിക്കുന്നത്
തിരുത്തുക- അതു പോലെ പാത 544-നു വേണ്ടി താൾ വേറെ എഴുതുന്നതാണ് നല്ലത്. ഈ പാതയുടെ മുഴുവൻ ഭാഗവും 544-ൽ ഉൾപ്പെടില്ലെന്നു കരുതുന്നു. --Vssun (സംവാദം) 11:12, 15 മേയ് 2012 (UTC)
ഈ പാതയുടെ പേര് പുതുക്കിയിട്ടുള്ളതിനാൽ ഇവിടെയും പേര് പുതുക്കണം. ഒരു ഖണ്ഡികയിലായി ഇതിന്റെ പഴയ പേര് 47 എന്നായിരുന്നുവെന്നും അത് കന്യാകുമാരിയിൽ വരെ ഉണ്ടായിരുന്നുവെന്നും എഴുതിയാൽ മതിയെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 17:50, 19 ജൂൺ 2013 (UTC)
- പുതിയ 544 എന്ന പാത, പഴയ (നിലവിലുള്ള) 47 അല്ല. 47 ന്റെ ചില ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് അത്. 544 എന്ന പേര് വ്യാപകമായിട്ടുണ്ടെങ്കിൽ ആ പേരിൽ പുതിയ താളുണ്ടാക്കുകയാണ് വേണ്ടത്. ഈ താളിനെ അതേപടി നിലനിർത്തണം. വേണമെങ്കിൽ പേരിനോടൊപ്പം പഴയത് എന്ന് കൂട്ടിച്ചേർക്കാം. --Vssun (സംവാദം) 19:36, 19 ജൂൺ 2013 (UTC)
- ലയിപ്പിക്കരുത് - NH 47 -ഉം NH544-ഉം രണ്ടും രണ്ടാണ്. 47 എന്ന പാത സേലം മുതൽ കന്യാകുമാരി വരെ ആയിരുന്നു. 2010/11 മുതൽ 47ന്റെ സേലം - എറണാകുളം പാത 544 ആയും അതിന്റെ എറണാകുളം (ഇടപ്പള്ളി) - കന്യാകുമാരി ഭാഗം, പൻവേൽ - കന്യാകുമാരി പാതയായ NH66 -ൽ ചേർക്കുകയും ചെയ്തു. അതുകൊണ്ട് NH47-ഉം 17-ഉം എല്ലാം തലക്കെട്ടിൽ (പഴയത്) എന്ന് ചേർത്ത് നില നിർത്തുകയും, പുതിയ പാതകളുടെ താളുകൾ ലയിപ്പിക്കാതെ നിലനിർത്തുകയും വേണം എന്നാണ് എന്റെ അഭിപ്രായം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 03:45, 21 ജൂൺ 2013 (UTC)
പേര് പഴയത് എന്ന് വലയത്തിൽ നൽകുന്നതിനുമുമ്പ്, പുതിയ പേര് കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന കാര്യം കൂടി വിലയിരുത്തണം. ഉപയോഗിക്കപ്പെടാൻ തുടങ്ങിയിട്ടില്ലെങ്കിൽ പുതിയ പാതകളുടെ താളിന് വലയത്തിൽ നിർദ്ദിഷ്ടം എന്ന് വലയത്തിൽ നൽകുന്നതായിരിക്കും ഇപ്പോഴത്തെ നിലയിൽ നല്ലത്. --Vssun (സംവാദം) 04:34, 21 ജൂൺ 2013 (UTC)
- അടുത്ത തവണ നാട്ടിൽ പോകുന്ന വഴി നോക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:55, 21 ജൂൺ 2013 (UTC)
സുനിലിനോടും പ്രാഞ്ചിയേട്ടനോടും യോജിക്കുന്നു. രണ്ടു താളിനും നിലനിൽപ്പിനുള്ള സാദ്ധ്യതയുണ്ട്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:50, 24 ജൂൺ 2013 (UTC)
ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:32, 10 ജൂലൈ 2013 (UTC)
- ഇതേ പേരിൽ മറ്റൊരു ദേശീയ പാതയുള്ളതിനാൽ ലയനനിർദ്ദേശം പുനഃസ്ഥാപിക്കുന്നു.--KG (കിരൺ) 19:14, 23 ഓഗസ്റ്റ് 2020 (UTC)