സംവാദം:തിരുവിതാംകൂർ
വേണാട് എന്നത് അപ്പോൾ എന്താണ്? തിരുവിതാംകൂറിന്റെ ഉത്ഭവം എന്നാണ്?— ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദം • സംഭാവനകൾ)
ശ്രീവാഴുംകോട്
തിരുത്തുക“ | ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീ വാഴും കോട് എന്ന് വിളിക്കുകയും അത് തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകൂർ എന്നിങ്ങനെ ആയിത്തീരുകയും ചെയ്തു എന്ന് ചില ഗ്രന്ഥകാരന്മാർ പറയുന്നു. [2] ചേരസാമ്രാജ്യത്തിന്റെ പിന്തുടർച്ചയാണ് തിരുവിതാംകൂർ എന്നാണ് കരുതിവരുന്നത്. | ” |
ശ്രീവാഴുംകോട്, പിൽക്കാലത്തുണ്ടായ പേരാവാൻ വഴിയില്ലേ? തമിഴിൽ തിരുവാഴുംകോട് എന്നതിൽ നിന്നായിരിക്കില്ലേ ആരംഭം? --Vssun (സുനിൽ) 04:38, 25 സെപ്റ്റംബർ 2011 (UTC)
തിരുവിതാംകോട്
തിരുത്തുകഇവിടെ, കൽക്കുളം താലൂക്കിലുള്ള തിരുവിതാംകോടിൽ നിന്നാണ് രാജ്യത്തിനു തന്നെ ആ പേര് വന്നുചേർന്നതെന്ന് പറയുന്നു. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണോ ശ്രീധരമേനോൻ മുകളിലെ നിഗമനത്തിലെത്തുന്നത്?--Vssun (സുനിൽ) 02:15, 14 നവംബർ 2011 (UTC)
രാമവർമ്മ
തിരുത്തുകഈ ലേഖനത്തിൽ ഒരുപാട് പരസ്പരവിരുദ്ധമായ കാര്യങ്ങളുണ്ടല്ലോ. രാമവർമ്മരാജാവെന്ന് ചിത്രം വാസ്തവത്തിൽ ഒരു കൊച്ചിരാജാവിന്റേതല്ലേ. പ്രതിമയുടെ അടിയിൽ maharaaja of cochin എന്നല്ലേ എഴുതിയിരിക്കുന്നത്?.Chandrapaadam (സംവാദം) 18:35, 15 ഫെബ്രുവരി 2013 (UTC)
- ആ പടം ഒഴിവാക്കി. --Vssun (സംവാദം) 02:09, 16 ഫെബ്രുവരി 2013 (UTC)
സ്ഥാനപ്പേര്
തിരുത്തുകരാജ്ഞിക്ക്, അമ്മച്ചി എന്ന വിളിപ്പേരുണ്ടെന്നും കണ്ടിട്ടുണ്ട്. --Vssun (സംവാദം) 02:10, 16 ഫെബ്രുവരി 2013 (UTC)
തിരുവിതാംകൂർ കോളനിവൽക്കരണത്തിനു ശേഷം
തിരുത്തുക"1828 ഏപ്രിലിൽ എറണാകുളത്തു നടന്ന സംസ്ഥാന ജനകീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള തീരുമാനം ദൃഢമായി."
ഈ തിയ്യതി തിരുത്തേണ്ടതല്ലേ? 1828-ൽ എറണാകുളത്ത് ഈ ആവശ്യത്തിനായി ജനകീയ സമ്മേളനം നടന്നിട്ടുണ്ടാകുമോ?Chandrapaadam (സംവാദം) 16:18, 18 ഫെബ്രുവരി 2013 (UTC)
1928 ആണ് വർഷം[1]. In April 1928, a political meeting was held at Ernakulam which passed a resolution for the formation of a united Kerala State എന്നാണ് ഉദ്ധരണി. --അജയ് ബാലചന്ദ്രൻ സംവാദം 04:11, 19 ഫെബ്രുവരി 2013 (UTC)
തമ്പിയും തങ്കച്ചിയും
തിരുത്തുകതാളിൽ തമ്പിയും തങ്കച്ചിയും എന്ന സ്ഥാനപ്പേരുകളെപ്പറ്റി രണ്ട് കോൺട്രഡിക്റ്റിംഗ് അർത്ഥങ്ങളാണ് കൊടുത്തിരിക്കുന്നത്. രണ്ടിനും അവലംബങ്ങളില്ല. അവലംബങ്ങൾ ചേക്കാനപേക്ഷ. --അജയ് ബാലചന്ദ്രൻ സംവാദം 07:45, 24 ഫെബ്രുവരി 2013 (UTC)
തിരുവിതാംകൂർ രാജാവിനും രാജകുടുംബത്തിലെ പുരുഷപ്രജകൾക്കും സ്വജാതിവിവാഹം അനുവദനീയമായിരുന്നില്ലെന്നു തോന്നുന്നു. സാമൂതിരിയും കൊച്ചിരാജാവും കോലത്തിരിയും ഒക്കെ ഇതേ രീതി പിന്തുടർന്നിരുന്നു. അവകാശത്തർക്കങ്ങൾ ഒഴിവാക്കി അമ്മ വഴിക്കുള്ള ദായക്രമം ഉറപ്പാക്കാനായിരുന്നു ഈ രീതി. അവർ വിവാഹം കഴിച്ചിരുന്നത് നായർകുടുംബങ്ങളിലായിരുന്നു.
തിരുവിതാംകൂറിലെ രാജാവിന്റേയും രാജകുടുംബത്തിലെ പുരുഷപ്രജകളുടെയും ആണ്മക്കളെ തമ്പി എന്നും പെൺമക്കളെ തങ്കച്ചി എന്നും വിളിച്ചുപോരുന്നു. തങ്കച്ചിമാരുടെ മക്കളേയും തമ്പി/തങ്കച്ചി എന്നു വിളിച്ചുവരുന്നതായാണ് തോന്നുന്നത്.Chandrapaadam (സംവാദം) 08:27, 24 ഫെബ്രുവരി 2013 (UTC)
അവലംബം
തിരുത്തുക- ↑ ഡി., ദയാനന്ദൻ. "കേരള യൂണിഫൈഡ്" (PDF). കേരള സർക്കാർ. Retrieved 2013 ഫെബ്രുവരി 19.
{{cite web}}
: Check date values in:|accessdate=
(help)
പുരാതനകാലം
തിരുത്തുക"...ഏകദേശം 4600 വർഷങ്ങൾക്കുമുമ്പുമുതൽക്കെങ്കിലും കേരളത്തിലെ ജനങ്ങൾക്കു് വിദേശസമൂഹങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിനു സൂചനകളുണ്ടു്. സുമേറിയൻ രാജധാനിയായ ഉർ നഗരത്തിലെ മുഗൈര കൊട്ടാരം അവശിഷ്ടങ്ങളിൽനിന്നു് മലബാറിൽ നിന്നുമാത്രം ലഭ്യമായിരുന്ന തേക്ക് തടികൾ കണ്ടെടുത്തിട്ടുണ്ടു്. ക്രി.മു. 722ൽ ജീവിച്ചിരുന്ന ഷാൽമനേസർ നാലാമൻ ഇന്ത്യയിൽനിന്നും കടൽവഴി കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായും സൂചനകളുണ്ട്...."
ബി.സി.ഇ. 2600 മുതൽ തിരുവിതാംകൂർ ഉണ്ടായിരുന്നു എന്ന ധ്വനി ഈ വരികളിലുണ്ടോ? ഈ പറയുന്ന കാലത്ത് ഗംഗാതടങ്ങളിൽപ്പോലും ഭരണസംവിധാനങ്ങളോടുകൂടിയ ഒരു സംസ്കൃതി നിലവിൽ വന്നിട്ടില്ലെന്നോർക്കുക. ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടെ മാത്രം കേരളതീരത്ത് പ്രത്യക്ഷപ്പെടുന്ന ഭരണസംവിധാനങ്ങളുടെ കാലത്തേ വേണാട് എന്ന പേരിൽ പിൽക്കാലതിരുവിതാംകൂറും കാണപ്പെടുന്നുള്ളൂ. അപ്പോൾ തിരുവിതാംകൂറിനെപ്പറ്റി പറയുന്നിടത്ത് 4600 വർഷം മുമ്പത്തെ (ബി.സി.ഇ. 2600 എന്ന) കാലം കടന്നുവരാതിരിക്കുന്നതല്ലേ യുക്തിസഹമാകുക.--Chandrapaadam (സംവാദം) 14:27, 28 ഏപ്രിൽ 2013 (UTC)
എല്ലാ ചരിത്രപാഠങ്ങളും തുടങ്ങിവെയ്ക്കുന്നതു് അവയുടെ പ്രാരംഭമായ ചരിത്രാതീതകാലം മുതൽക്കാണു്. തിരുവിതാംകോട് / വേണാട് എന്ന രാഷ്ട്രത്തിന്റെയോ കേരളം എന്ന സംസ്ഥാനത്തിന്റെയോ രാഷ്ട്രീയചരിത്രം എന്ന നിലയ്ക്കല്ല ഈ വരികൾ എഴുതിച്ചേർത്തിരിക്കുന്നതു്. അവയുൾപ്പെടുന്ന ഭൂവിഭാഗത്തിനെക്കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ചരിത്രപരാമർശങ്ങൾ എന്ന നിലയിലാണു്. സാവധാനം തിരുവിതാംകോട്, നാഞ്ചിനാട്, തൃപ്പാപ്പൂർ, വേണാട് തുടങ്ങിയ പേരുകൾ പ്രത്യക്ഷപ്പെടുന്നതു് പിന്നീടാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 15:11, 28 ഏപ്രിൽ 2013 (UTC)
പക്ഷേ നമ്മൾ തിരുവിതാംകൂറിന്റെ ചരിത്രം മാത്രമാണല്ലോ ഈ താളിൽ ചർച്ച ചെയ്യുന്നത്. അപ്പോൾ അതിന്റെ ഉത്പത്തി മുതലുള്ള വസ്തുതകൾ മാത്രം ചർച്ച ചെയ്താൽപ്പോരേ? ഇംഗ്ലീഷ് വിക്കിതാളുകളിൽ പൊതുവേ സ്വീകരിച്ചുവരുന്ന നയം ഇതാണല്ലോ?
മറ്റൊരു കാര്യം ബി.സി.ഇ.2600 ലെ സുമേരിയൻ പട്ടണത്തിൽ നിന്നു കണ്ടെടുത്ത തേക്കു തടിയേപ്പറ്റിയാണ്. അത് എന്തുമാത്രമുണ്ടായിരുന്നോ അത് നേരിട്ട് മലബാർ തീരത്തുനിന്ന് കടൽകടന്നു പോയതാണോ എന്നുള്ള കാര്യങ്ങളിലൊന്നും വ്യക്തതയുള്ളതായി ഒരറിവുമില്ല. ആ കൊട്ടാരം മുഴുവൻ തേക്കുതടികൊണ്ടായിരുന്നു കെട്ടിയുണ്ടാക്കിയിരുന്നത് എന്ന് വരാൻ വയ്യല്ലോ. 4500 കൊല്ലം മുമ്പത്തെ മലബാർ തീരത്തിന്റെ സമൂഹ്യാവസ്ഥയെപ്പറ്റിയോ അന്നത്തെ ജനജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളെപ്പറ്റിയോ ആധികാരികമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടുമില്ല. നമുക്ക് ഏറ്റവും പഴയ തെളിവുകളുള്ളത് ബി.സി.ഇ. ആദ്യ ശതകങ്ങളിൽ (രണ്ടായിരം വർഷം മുമ്പ്)നിലനിന്നിരുന്ന റോമൻ സാമ്രാജ്യത്തിലേക്കു പോയിരുന്ന മലബാർ ഉത്പന്നങ്ങളെപ്പറ്റിമാത്രമാണ്.
ഇതൊക്കെ കണക്കിലെടുക്കുമ്പോൾ മുകളിൽ സൂചിപ്പിച്ച പരാമർശം ഒഴിവാക്കുന്നതുതന്നെയല്ലേ നല്ലത്?--Chandrapaadam (സംവാദം) 17:57, 29 ഏപ്രിൽ 2013 (UTC)
പേരിനു പിന്നിൽ, വീണ്ടും
തിരുത്തുക“ | തൃപ്പാപ്പൂർ സ്വരൂപം ആണ് പിൽക്കാലത്ത് തിരുവിതാംകൂർ ആയി മാറിയത് (നോ: തൃപ്പാപ്പൂർ സ്വരൂപം). 18-ാം ശ.-ത്തിൽ മാർത്താണ്ഡവർമ രാജാവിന്റെ ഭരണകാലത്താണ് തിരുവിതാംകൂർ രാജ്യം ശക്തമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും അയൽ രാജ്യമായിരുന്ന കൊച്ചിയും ചേർത്ത് 1949-ൽ തിരുവിതാംകൂർ-കൊച്ചി എന്ന പുതിയ സംസ്ഥാനം രൂപവത്കൃതമാകുന്നതുവരെ തിരുവിതാംകൂർ രാജ്യം നിലനിന്നു. തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണ തലസ്ഥാനം തിരുവിതാംകോട് ആയിരുന്നകാലത്ത് വിദേശികൾ സ്വരൂപത്തിനു നല്കിയ പേരാണ് തിരുവിതാംകോട്. പോർച്ചുഗീസ് ഉദ്യോഗസ്ഥനായിരുന്ന ബർബോസയാണ് തന്റെ യാത്രാവിവരണത്തിൽ തൃപ്പാപ്പൂർ സ്വരൂപത്തെ തിരുവിതാംകോട് എന്നു രേഖപ്പെടുത്തിയത് (1576). തലസ്ഥാനം 1601-ൽ തിരുവിതാംകോട്ടുനിന്ന് കൽക്കുളത്തേക്ക് (ഇപ്പോഴത്തെ പദ്മനാഭപുരം) മാറിയതിനുശേഷവും വിദേശികൾ 'ട്രാവൻകൂർ' എന്നും നാട്ടുകാർ തിരുവിതാംകൂർ എന്നും പറഞ്ഞുപോന്നു. തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണാധികാരിയെ 'തൃപ്പാപ്പൂർ മൂപ്പൻ' എന്ന് സൂചിപ്പിച്ചുകാണുന്നു. തൃപ്പാപ്പൂർ മൂപ്പൻ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാപുരുഷൻകൂടി ആയിരുന്നു. | ” |
എന്ന് ഇവിടെ കാണുന്നു. ഇത് കൂടി ചേർത്താലോ? --കുമാർ വൈക്കം (സംവാദം) 19:15, 17 നവംബർ 2013 (UTC)