സംവാദം:കേരളരക്ഷാ മാർച്ച്
ഈ താൾ 2014, ഫെബ്രുവരി 18-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ലഘുലേഖപോലെ തോന്നുന്നു.--ബിനു (സംവാദം) 17:04, 18 ഫെബ്രുവരി 2014 (UTC)
"വിദേശകാര്യ നിലപാടുകളിൽ അമേരിക്കയുടെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കുന്നതെന്നും ആയിരുന്നു ജാഥോൽഘാടന സമയത്തെ സി.പി.ഐ. (എം)-ന്റെ നിലപാട്"- എന്താ ഇപ്പോൾ സി.പി.എം നിലപാടുമാറ്റിയോ?--ബിനു (സംവാദം) 18:19, 18 ഫെബ്രുവരി 2014 (UTC)
ലഘുലേഖപ്രായം തന്നെ ഇപ്പോഴും.--ബിനു (സംവാദം) 18:22, 18 ഫെബ്രുവരി 2014 (UTC)
- ബർലിൻ കുഞ്ഞനന്തൻ നായർ അഭിവാദ്യം അർപ്പിച്ചു, ഗൗരിയമ്മ പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു പക്ഷേ പങ്കെടുത്തില്ല. ഇതൊക്കെ ഒരു വിജ്ഞാനകോശത്തിലെ ലേഖനത്തിനു വേണ്ടതു തന്നെയോ ? സി.പി.ഐ(എം) എന്ന ലേഖനത്തിന്റെ ഉപവിഭാഗമാക്കിയാൽ മതിയെന്നു തോന്നുന്നു. ബിപിൻ (സംവാദം) 12:07, 19 ഫെബ്രുവരി 2014 (UTC)
ഉപവിഭാഗം ആക്കാൻ മാത്രം ഇതെന്താ തെണ്ടിയാത്രയോ--Roshan (സംവാദം) 12:09, 19 ഫെബ്രുവരി 2014 (UTC)
അബദ്ധത്തി പറഞ്ഞതാണെങ്കിലും ഇത് തെണ്ടിയാത്രയാണ്. വോട്ട് തെണ്ടി യാത്ര.--Roshan (സംവാദം) 12:10, 19 ഫെബ്രുവരി 2014 (UTC)
- സംഘടനാ താളിലേയ്ക്കോ അല്ലെങ്കിൽ സ്പെഷൽ ഇലക്ഷൻ താളുണ്ടാക്കി ഇതുപോലെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ യാത്രകളും അതിലേക്കോ ലയിപ്പിയ്ക്കാമെന്ന് തോന്നുന്നു. --മനോജ് .കെ (സംവാദം) 09:43, 20 ഫെബ്രുവരി 2014 (UTC)
- ഈ താളിൽ പെട്ടെന്നു മായ്ക്കുക ചേർത്തത് എന്ത് നയമനുസരിച്ചാണെന്ന് മനസ്സിലാകുന്നില്ല. --Sivahari (സംവാദം) 11:00, 20 ഫെബ്രുവരി 2014 (UTC)
- ചർച്ചയിലിരിക്കുന്ന ലേഖനത്തിന്റെ നീക്കം ചെയ്യൽ ഫലകം പെട്ടന്ന് നീക്കം ചെയ്യലായി മാറ്റുന്നത് ശരിയല്ല. SD ഫലകം നീക്കം ചെയ്യുന്നു --Sivahari (സംവാദം) 11:15, 20 ഫെബ്രുവരി 2014 (UTC)
ലയനം
തിരുത്തുകഈ ലേഖനത്തെ സി.പി..ഐ.എം. എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നു. ഈ ലേഖനത്തിന് ഒരു വാർത്ത എന്നതിലപ്പുറം ഒറ്റയ്ക്ക് നിൽക്കാനുള്ള ശ്രദ്ധേയതയില്ല.--KG (കിരൺ) 16:46, 25 ഫെബ്രുവരി 2014 (UTC)