സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഇന്ത്യയിലെ ഒരു ദേശീയകക്ഷിയാണ് സി.പി.ഐ. (എം)[1] കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ പാർട്ടിയുടെ പ്രധാനശക്തി കേന്ദ്രങ്ങൾ. മറ്റു സംസ്ഥാനങ്ങളിലും ചെറിയതോതിൽ പ്രാതിനിഥ്യമുള്ള സി.പി.എം ജനപക്ഷത്തു നിന്നുകൊണ്ടും പ്രത്യയശാസ്ത്ര പക്ഷത്തു നിന്നുകൊണ്ടും നിരവധി സമരങ്ങൾ നയിച്ചിട്ടുണ്ട്.
ജനകീയ പ്രതിരോധം (2015)
തിരുത്തുക2015 ആഗസ്റ്റ് പതിനൊന്നിന് കേന്ദ്ര കേരളസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കതിരെ മഞ്ചേശ്വരം മുതൽ രാജ്ഭവൻ വരെ നടന്ന ജനകീയ പ്രതിരോധം.
കേരളരക്ഷാ മാർച്ച് (2014)
തിരുത്തുക2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ദേശീയ പാർട്ടിയായ സി.പി.ഐ. (എം)-ന്റെ[1] കേരള സംസ്ഥാന ഘടകം, മതനിരപേക്ഷ ഇന്ത്യ – വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 2014 ഫെബ്രുവരി 1 മുതൽ 26 വരെ നടത്തുന്ന ജാഥയാണ് കേരളരക്ഷാ മാർച്ച്.[2] [3] [4].
കേരള സംസ്ഥാനത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 126 കേന്ദ്രങ്ങളിൽ കൂടി കേരള രക്ഷാ മാർച്ച് കടന്നു പോകുന്നുണ്ട് [5].
സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻ പിള്ളയാണ് 2014 ഫെബ്രുവരി 1ന് ആലപ്പുഴ ജില്ലയിലെ വയലാറിൽ വച്ച് ജാഥ ഫ്ലാഗ് ഓഫ് ചെയ്തത് [4]. ഫെബ്രുവരി 26 ന് കോഴിക്കോട്ട് വെച്ചാണ് ജാഥാസമാപനം. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജാഥ നയിക്കുന്നത്. പി.കെ. ശ്രീമതി, വി. വിജയരാഘവൻ, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, ബേബി ജോൺ എന്നിവരും ജാഥയിൽ മുഴുവൻ സമയവും പങ്കെടുക്കുന്നു.
ജാഥയുടെ പ്രധാന മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും
തിരുത്തുക26 ദിവസം നീളുന്ന ജാഥയുടെ പ്രധാന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നത് 2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് വേണ്ടി സി.പി.ഐ. (എം)-ന്റെ പാർടിഘടകങ്ങളെ തയ്യാറാക്കുക എന്നതാണ് . വില വർധനവ്, പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തൽ, വർഗീയത ഉയർതുന്ന ഭീഷണികൾ, അഴിമതി, സോളാർ അഴിമതി എന്നീ അഞ്ച് വ്യത്യസ്ത വിഷയങ്ങളാണ് ജാഥയിലൂടെ സി.പി.ഐ. (എം) പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത് [5]. മതനിരപേക്ഷ ഇന്ത്യ – വികസിത കേരളം എന്ന പ്രധാന മുദ്രാവാക്യമാണ് കേരള രക്ഷാ മാർച്ചിൽ ഉപയോഗിക്കപ്പെട്ടത് [3]. ബി.ജെ.പി.-യും ഇന്ത്യൻ നാഷണൽ കോൺഗ്രസും ആഭ്യന്തര-വിദേശകാര്യങ്ങളിൽ പിന്തുടരുന്നത് ഒരേ നിലപാടുകൾ ആയതിനാൽ അവർക് ഇന്ത്യയിലെ ലക്ഷക്കണക്കിനായ ദരിദ്രരെ രക്ഷിക്കുവാനുള്ള ശേഷിയില്ലായെന്നാണ് ജാഥ ഉ ദ്ഘാടനം ചെയ്ത എസ്. രാമചന്ദ്രൻ പിള്ള അവകാശപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നേതാവായ രാഹുൽ ഗാന്ധിയും, 2014-ലെ ലോകസഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി.-യുടെ പ്രധാന മന്ത്രി സ്ഥാനാർഥിയായ നരേന്ദ്ര മോഡിയും[6] വിദേശകാര്യ നിലപാടുകളിൽ അമേരിക്കയുടെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കുന്നതെന്നും ആയിരുന്നു ജാഥോൽഘാടന സമയത്തെ സി.പി.ഐ. (എം)-ന്റെ നിലപാട് [7].
നിത്യോപയോഗ സാധനങ്ങളുടെയും പെട്രോൾ, എൽ.പി.ജി. മുതലായവയുടെയും വിലകൾ നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് പരാജയപ്പെട്ടുവെന്നും, സംഘപരിവാർ പോലെയുള്ള സംഘടനകൾ സാധാരണക്കാരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുവാൻ ശ്രമിക്കുകയാണെന്നും, ആയതിനാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഭാരതീയ ജനതാ പാർടിക്കും ബദലായി ജനതാല്പര്യാർഥമുള്ള ഒരു ബദൽ രൂപീകരിക്കേണ്ടതുണ്ടെന്നും ജാഥാരംഭ വേളയിൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെടുകയുണ്ടായി [8].
ജാഥാ കേന്ദ്രങ്ങൾ
തിരുത്തുകജാഥാരംഭം
തിരുത്തുക2014 ഫെബ്രുവരി ഒന്നാം തീയതി സി.പി.ഐ. (എം)-ന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻ പിള്ളയാണ് ആലപ്പുഴ ജില്ലയിലെ വയലാറിൽ വച്ച് ജാഥ ഫ്ലാഗ് ഓഫ് ചെയ്തത് [4]. കേരളത്തിലെ പതിമൂന്നാം നിയമസഭയിലെ പ്രതിപക്ഷനേതാവായ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഉദ്ഘാടനസമ്മേളനം നടന്നത് പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിലാണ് [9].
കൊല്ലം ജില്ലയിൽ
തിരുത്തുക2014 ഫെബ്രുവരി നാലിനാണ് വയലാറിൽ നിന്നും തുടങ്ങിയ ജാഥ ആദ്യമായി കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. ആലപ്പുഴയുമായുള്ള അതിർത്തി മണ്ഡലമായ ഓച്ചിറയിൽ കൂടി കൊല്ലത്തേക്ക് പ്രവേശിച്ച് പിന്നീട് തെക്ക് ദിശയിൽ തിരുവനന്തപുരത്തേക്ക് പോയ ജാഥ പിന്നീട് ഫെബ്രുവരി ആറിന് ജില്ലയിൽ പുനഃപ്രവേശിക്കുകയും ഏഴിന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുകയും ചെയ്തു [10] [11].
തിരുവനന്തപുരം ജില്ലയിൽ
തിരുത്തുക2014 ഫെബ്രുവരി അഞ്ചാം തീയതി കേരള രക്ഷാ മാർച്ച് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുകയുണ്ടായി [12]. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് മാർച്ചിന് സ്വീകരണം നൽകിയത്.
പത്തനംതിട്ട ജില്ലയിൽ
തിരുത്തുക2014 ഫെബ്രുവരി ഏഴിനാണ് ഏനാത്ത് വഴി കേരള രക്ഷാ യാത്ര പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചത്. അടൂർ, കോന്നി, പത്തനംതിട്ട, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളിൽകൂടി ജാഥ കടന്നു പോവുകയുണ്ടായി രണ്ട് ദിവസം നീണ്ട യാത്രയിൽ [13].
കോട്ടയം ജില്ലയിൽ
തിരുത്തുക2014 ഫെബ്രുവരി പത്തിനാണ് ഇടുക്കിയിൽ നിന്നും കോട്ടയം ജില്ലയിലേക്ക് കേരള രക്ഷാ യാത്ര പ്രവേശിച്ചത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങൾ യാത്ര രണ്ട് ദിവസം കൊണ്ട് തരണം ചെയ്തു. ഫെബ്രുവരി പതിനൊന്നിന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടത്തുന്ന ജാഥ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവേശിച്ചില്ല എന്നൊരു ആക്ഷേപം കോട്ടയം ജില്ലയിലെ റാലിക്കിടയിൽ ഉണ്ടായിരുന്നു [14].
വിമർശനങ്ങൾ
തിരുത്തുകസി.പി.എം.-ൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും എം.എൽ.ഏ-യുമായിരുന്ന കെ.ആർ. ഗൗരിയമ്മ കേരള രക്ഷാ യാത്രയിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു [15].
കേരള രക്ഷാ മാർചിന്റെ പ്രധാനപ്പെട്ട അഞ്ച് ഉദ്ദേശലക്ഷ്യത്തിലൊന്ന് സോളാർ വിവാദത്തിൽ കുറ്റാരോപിതനായ, പതിമൂന്നാം കേരള നിയമസഭയിലെ മുഖ്യമന്ത്രിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഉമ്മൻ ചാണ്ടിയുടെ രാജി ആണെങ്കിലും, കോട്ടയം ജില്ലയിലെ ജാഥ മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പളിയെ സ്പർശിക്കാതെ കടന്ന് പോയത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ സമയപരിമിതി മൂലമാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തെ ഒഴിവാക്കിയത് എന്നായിരുന്നു സി.പി.എം. നൽകിയ വിശദീകരണം [14].
കേരളത്തിലെ സ്ത്രീകളെ അവഹേളിക്കുന്ന യാത്രയാണ് കേരള രക്ഷാ മാർച്ചെന്നും, അത് യഥാർത്ഥത്തിൽ കൊലയാളി രക്ഷാ മാർച്ച് ആണെന്നും മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ നടന്ന സ്വീകരണചടങ്ങിൽ വച്ച് കോൺഗ്രസ് നേതാവായ ബിന്ദു കൃഷ്ണ ആരോപിക്കുകയുണ്ടായി. [16] [17]
അടിസ്ഥാനതലത്തിൽ തങ്ങൾക്ക് അനുകൂലമായ ചലനങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കുവാനുള്ള കരുത്ത് ഇലക്ഷനുകൾക്ക് തൊട്ടുമുന്നെയുള്ള ഇത്തരം യാത്രകൾക്ക് സാധിക്കാറില്ല എന്നും കഴിഞ്ഞ കുറേ വർഷങ്ങളായി തന്നെ അത്തരം മാർച്ചുകളോട് ആളുകൾക്കുള്ള താല്പര്യം കുറഞ്ഞ് വരികയാണെന്നും നിരീക്ഷണങ്ങളുണ്ട് [18].
അഭിപ്രായങ്ങൾ
തിരുത്തുകസി.പി.ഐ. (എം)-ന്റെ അതിനിശിത വിമർശകരിൽ ഒരാളായ ബെർലിൻ കുഞ്ഞനന്തൻ നായർ കേരള രക്ഷാ മാർച്ചിന് അഭിവാദ്യമർപിച്ചിരുന്നു [19].
സമര സന്ദേശ ജാഥ (2013)
തിരുത്തുകനവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ, വിലക്കയറ്റം, അഴിമതി, വർഗ്ഗീയത, എന്നിവയ്ക്കെതിരേയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി സി.പി.ഐ.(എം) ദേശീയതലത്തിൽ നടത്തിയ ജാഥയാണ് സമര സന്ദേശ ജാഥ (Sangharsh Sandesh Jatha). [20] രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലൂടെ 2013 ഫെബ്രുവരി 28 മുതൽ സഞ്ചരിച്ച സമരസന്ദേശ യാത്രകൾ മാർച്ച് 19 ന് ഡൽഹിയിൽ രാംലീല മൈതാനിയിൽ നടന്ന മാർച്ചോടെ സമാപിച്ചു.[21][22]
ജാഥാപഥം
തിരുത്തുകകന്യാകുമാരിയിൽ നിന്നുമാരംഭിച്ച തെക്കൻജാഥയ്ക്ക് സി.പി.ഐ.(എം.) പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും[23] , മുംബൈയിൽ നിന്നും ആരംഭിച്ച പടിഞ്ഞാറൻ ജാഥയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും[24] കൊൽക്കത്തയിൽ നിന്നുമാരംഭിച്ച കിഴക്കൻജാഥയ്ക്ക് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും[25] , അമൃതസ്സറിൽ നിന്നുമാരംഭിച്ച വടക്കൻജാഥയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും നേതൃത്വം നൽകി[26] . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ പതിനായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ച ജാഥകൾ ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ചുവെന്ന് സി.പി.ഐ.എം അവകാശപ്പെടുന്നു. ജാഥാ സമാപനത്തോടനുബന്ധിച്ച് ഡൽഹിയിൽ ചേർന്ന പൊതുയോഗത്തിൽ ഇന്ത്യയിലെ മുഖ്യ ഇടതുപക്ഷപാർട്ടികളുടെ നേതാക്കളും സംബന്ധിച്ചു. [21]
ജാഥാലക്ഷ്യങ്ങൾ
തിരുത്തുകയു.പി.എ, ബി.ജെ.പി സർക്കാരുകൾ പിന്തുടരുന്ന നവ ഉദാരവൽകൃത സാമ്പത്തികനയങ്ങൾക്കെതിരായ പ്രചരണമായിരുന്നു ഈ ജാഥയുടെ ഒരു ലക്ഷ്യം. ഉദാരവൽക്കരണത്തിലൂന്നിയ സാമ്പത്തിക നയത്തിന്റെ കഴിഞ്ഞ രണ്ടുദശകക്കാലത്തെ അനുഭവം ഇന്ത്യയെ ദുരിതത്തിലേക്ക് തള്ളിനീക്കിയിരിക്കുകയാണെന്ന് സി.പി.ഐ.(എം) കുറ്റപ്പെടുത്തുന്നു. ലോകത്ത് ഏറ്റവുമധികം കുട്ടികൾ കുപോഷണം നേരിടുന്ന രാജ്യം എന്ന കുപ്രസിദ്ധിയെമറികടക്കാൻ ഈ നയങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടുദശകങ്ങൾക്കിടയിൽ 2.9 ലക്ഷം കർഷക ആത്മഹത്യകളാണ് രാജ്യത്ത് നടന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ ചൊൽപ്പടിക്കുവഴങ്ങി നടപ്പാക്കിവരുന്ന പുതിയ സാമ്പത്തിക നയങ്ങൾ സാധാരണക്കാരെ ഇത്തരത്തിൽ ദുരിതത്തിലാക്കുന്നതിലുള്ള പ്രതിഷേധമാണ് ഈ ജാഥയിലൂടെ ഉയർത്താൻ ശ്രമിച്ചതെന്ന് സി.പി.ഐ.(എം) പറയുന്നു. ഇതോടൊപ്പം അഴിമതി, വിലക്കയറ്റം, വർഗ്ഗീയത എന്നിവയ്കെതിരെയുമായിരുന്നു ജാഥ. [27] [28]
ആറ് പ്രധാന മുദ്രാവാക്യങ്ങളാണ് ജാഥ പ്രധാനമായും മുന്നോട്ട് വെച്ചത്:
- ഭൂപരിഷ്കരണം നടപ്പാക്കുക, ഭുരഹിതർക്ക് ഭൂമിയും ഭവനരഹിതർക്ക് ഭവനവും ഉറപ്പാക്കുക[29]
- വിലക്കയറ്റം തടയുക ഭക്ഷണത്തിനുള്ള അവകാശം മൌലികാവകാശമാക്കുക, സാർവ്വത്രിക റേഷൻ സമ്പ്രദായം നടപ്പാക്കുക.[25] 35 കിലോഗ്രാം ധാന്യം കിലോയ്ക്ക് രണ്ടുരൂപ നിരക്കിൽ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുകയും ദാരിദ്ര്യരേഖ പ്രകാരമുള്ള വേർതിരിവ് ഇല്ലാതാക്കുകയും ചെയ്യുക[29]
- വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശം സംരക്ഷിക്കുക. ആരോഗ്യരംഗവും ജലവിതരണവും സ്വകാര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക[29]
- സാമൂഹ്യനീതിയും സ്ത്രീസുരക്ഷയും ഉറപ്പാക്കുക. നിയമനിർമ്മാണസഭകളിൽ സ്ത്രീകൾക്ക് 33% പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുക. [29]
- തൊട്ടുകൂടായ്മയും ദളിതവിഭാഗങ്ങൾക്കെതിരേയുള്ള വിവേചനങ്ങളും അവസാനിക്കുക. ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും തുല്യാവസരങ്ങൾ സൃഷ്ടിക്കുക. [29]
- തൊഴിലവകാശം സംരംക്ഷിക്കക, തൊഴിലില്ലായ്മപരിഹരിക്കുക, മിനിമം വേതനം ഉറപ്പാക്കുക. തൊഴിലിനുള്ള അവകാശം മൗലികാവകാശമാക്കുക. തൊഴിൽ മേഖലയിൽ പൊതുനിക്ഷേപം വർദ്ധിപ്പിക്കുക.നിയമനനിരോധനം നീക്കം ചെയ്യുക[29]
- ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ്സ്, ഒ.ബി.സി. എന്നീ വിഭാഗങ്ങൾക്കുള്ള ഒഴിവുകൾ നികത്തുക[29]
- അഴിമതി അവസാനപ്പിക്കുവാനുള്ള കർശനനടപടികളെടുക്കുക. സ്വതന്ത്രാധികാരങ്ങളുള്ള ലോക്പാൽ നടപ്പാക്കുക, കള്ളപ്പണം തിരികെകൊണ്ടുവരുക.[27][29] [27] [30]
വിമർശനങ്ങൾ
തിരുത്തുകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിവിധ സംസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട സ്വാധീനം തിരികെപ്പിടിക്കാൻ ലക്ഷ്യമിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള വിലപേശലെന്ന നിലയിലുമാണ് ഈ ജാഥ സംഘടിപ്പിച്ചതെന്ന വിമർശനം നിലവിലുണ്ട്. [21]
നിയമസഭാ ഉപരോധം
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 T. Balaji (December 4 2010). ""Now only six 'national parties' in India"". The Hindu (in ഇംഗ്ലീഷ്). New Delhi. Retrieved 18 Feb 2014.
{{cite news}}
: Check date values in:|date=
(help) - ↑ ""സി.പി.എം കേരളരക്ഷാ മാർച്ച് ഇന്ന് ജില്ലയിൽ ആദ്യസ്വീകരണം ചൊവ്വാഴ്ച 11.30ന് എടപ്പാളിൽ"". മാതൃഭൂമി. മലപ്പുറം: The Mathrubhumi Printing and Publishing Co. Limited. 18 Feb 2014. Archived from the original on 2014-02-18. Retrieved 18 Feb 2014.
- ↑ 3.0 3.1 ""വള്ളുവനാടിന്റെ ഹൃദയതാളമായി"". ദേശാഭിമാനി. മലപ്പുറം. Archived from the original on 2016-03-13. Retrieved 18 Feb 2014.
- ↑ 4.0 4.1 4.2 ""Kerala CPI(M) to embark on roadshow from tomorrow"". Zee News (in ഇംഗ്ലീഷ്). Kerala. January 31 2014. Retrieved January 31, 2014.
{{cite news}}
: Check date values in:|date=
(help) - ↑ 5.0 5.1 ""CPI(M) Striving for Secular Alternative to UPA, NDA: Pillai"". The New Indian Express (in ഇംഗ്ലീഷ്). Alappuzha: Express Publications (Madurai) Limited. 01 Feb 2014.
Public meetings would be organised in 126 centres during the yatra, covering 140 Assembly segments in the state
{{cite news}}
:|access-date=
requires|url=
(help); Check date values in:|date=
(help) - ↑ B. MURALIDHAR REDDY (14 September 2013). ""It's official: Modi is BJP's choice"". The Hindu (in ഇംഗ്ലീഷ്). New Delhi. Retrieved 18 Feb 2014.
Ending weeks of back-room manoeuvrings at the behest of the RSS, the BJP on Friday named Gujarat Chief Minister Narendra Modi as its prime ministerial candidate for the 2014 Lok Sabha election, leaving veteran leader L.K. Advani, who refused to endorse the decision, as the last man standing.
- ↑ ""Only Third Front can Save Country: SRP"". The New Indian Express (in ഇംഗ്ലീഷ്). Alappuzha: Express Publications (Madurai) Limited. 02nd February 2014. Retrieved 18 Feb 2014.
Both the parties are following the same foreign and domestic policies. So, how can they save the millions of poor people in the country?
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ""Only Third Front can Save Country: SRP"". The New Indian Express (in ഇംഗ്ലീഷ്). Alappuzha: Express Publications (Madurai) Limited. 02nd February 2014. Retrieved 18 Feb 2014.
The price of essential commodities, petrol, LPG and other goods are continuously increasing. The government has no control over price rise, and the Sangaparivar organisations are vying to utilise this situation at the cost of poor people. So, an anti-Congress and anti-BJP front at the Centre is the only alternative for the welfare of the people
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ""കേരളരക്ഷ മാർച്ചിന് ആവേശോജ്ജ്വല തുടക്കം"". MalayalamOne. Feb 1 2014. Retrieved 18 Feb 2014.
{{cite news}}
: Check date values in:|date=
(help) - ↑ ""CPM Ready to Face Any Probe: Pinarayi"". The New Indian Express (in ഇംഗ്ലീഷ്). Kollam. 04th February 2014. Archived from the original on 2016-03-05. Retrieved 18 Feb 2014.
The 26-day-long Kerala Raksha March of the CPM entered Kollam district on Monday and was given receptions at Oachira, Karunagappaly, Sasthamkotta, Idappallikotta and Kollam QAC.
{{cite news}}
: Check date values in:|date=
(help) - ↑ ""കേരള രക്ഷാ മാർച്ച് ഇന്ന് കൊല്ലത്ത്"". Reporter Channel. Kollam. 03th February 2014. Archived from the original on 2014-03-04. Retrieved 18 Feb 2014".
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Soorya Chandran (Feb 6 2014). ""കേരള രക്ഷാ മാർച്ച് തിരുവനന്തപുരത്ത്"". MalayalamOne. Retrieved 18 Feb 2014.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാർച്ച് തിരുവനന്തപുരം ജില്ലയിലെത്തി. ഫെബ്രുവരി നാലിന് വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് മാർച്ചിന് സ്വീകരണം നൽകി. സിപിഎമ്മിനെതിരെയാണ് യഥാർത്ഥത്തിൽ ഗൂഢാലോചന നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ടിപി വധത്തിന്റെ പേരിൽ ഭരണം ഉപയോഗിച്ച് സിപിഎമ്മിനെ തകർക്കാനാണ് ഗൂഢാലോചന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചന ഒരിക്കൽ കോടതിയിൽ തെളിഞ്ഞതാണ്. കോടതി കുറ്റ വിമുക്തമാക്കിയെങ്കിലും ടിപി കേസിൽ സിപിഎമ്മിനെ കുടുക്കാൻ ഇപ്പോൾ വീണ്ടും ഗൂഢാലോചന നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ടിപി കേസിൽ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുന്നത്- പിണറായി പറഞ്ഞു
{{cite news}}
: Check date values in:|date=
(help) - ↑ Soorya Chandran (Feb 6 2014). ""കേരള രക്ഷാ മാർച്ച് നാളെ പത്തനംതിട്ടയിൽ"". Asianet. Venad. Archived from the original on 2016-03-05. Retrieved 18 Feb 2014.
{{cite news}}
: Check date values in:|date=
(help) - ↑ 14.0 14.1 ""പുതുപ്പള്ളിയെ തൊടാതെ പിണറായി വിജയന്റെ കേരള രക്ഷാ മാർച്ച് കോട്ടയത്ത്"". ഇന്ത്യാവിഷൻ. കോട്ടയം. 11 Feb 2014. Retrieved 18 Feb 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ""കേരള രക്ഷാ മാർച്ചിൽ പങ്കെടുക്കാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ഗൗരിയമ്മ"". Doolnews. ആലപ്പുഴ. 31 Jan 2014. Retrieved 18 Feb 2014.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാ മാർച്ചിൽ പങ്കെടുക്കാൻ താൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മ. ഇക്കാര്യത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാവില്ല. പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഗൗരിയമ്മ പറഞ്ഞു. താൻ പങ്കെടുക്കുമെന്ന രീതിയിലുള്ള വാർത്തകൾ ആരാണ് പ്രചരിപ്പിച്ചതെന്ന് അറിയില്ല. മാർച്ചിന് അഭിവാദ്യം അർപ്പിച്ച് തങ്ങളുടെ പാർട്ടിയുടെ ബോർഡ് വെച്ചത് പാർട്ടിയുടെ അറിവോടെയല്ല. കേരള രക്ഷാ മാർച്ചിന് ക്ഷണിച്ചാലും പോകാൻ താത്പര്യമില്ലെന്നും ഗൗരിയമ്മ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഒരു മുന്നണിയോടും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. അതേസമയം, കേരള രക്ഷാ മാർച്ച് ഉദ്ഘാടനത്തിന് ഗൗരിയമ്മ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഗൗരിയമ്മ ചടങ്ങിന് വരുമോയെന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
{{cite news}}
: Cite has empty unknown parameter:|1=
(help); line feed character in|quote=
at position 161 (help) - ↑ ""വി.എസിനെ സി.പി.എം അപമാനിച്ചെന്ന് ബിന്ദുകൃഷ്ണ"". മാധ്യമം. ആലപ്പുഴ. 18 Feb 2014. Retrieved 18 Feb 2014.
കേരളത്തിലെ സ്ത്രീത്വത്തെ അവഹേളിക്കുന്ന യാത്രയായി കേരള രക്ഷാ മാർച്ച് മാറി. പിണറായി വിജയൻ നയിച്ച മാർച്ച് കൊലയാളി രക്ഷാ മാർച്ച് ആണെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി
[പ്രവർത്തിക്കാത്ത കണ്ണി] - ↑ ""പിണറായിയുടെ മാർച്ച് കൊലയാളികളെ രക്ഷിക്കാൻ –ബിന്ദു കൃഷ്ണ"". മാധ്യമം. ആലപ്പുഴ. 18 Feb 2014. Retrieved 18 Feb 2014.
സി.പി.എം നേതാവ് പിണറായി വിജയൻ നയിക്കുന്നത് കേരള രക്ഷാമാർച്ചല്ലെന്നും കൊലയാളി രക്ഷാ മാർച്ചാണെന്നും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ബിന്ദു കൃഷ്ണ. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്ത്രീമുന്നേറ്റ യാത്രക്ക് ചേർത്തലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
[പ്രവർത്തിക്കാത്ത കണ്ണി] - ↑ N V Raveendranathan Nair (20 Feb 2014). ""When Polltime 'Yatras' Walk out of Step, Get out of Tune"". The New Indian Express (in ഇംഗ്ലീഷ്). Thiruvananthapuram. Retrieved 18 Feb 2014. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ ""പിണറായിയുടെ മാർച്ചിന് അഭിവാദ്യമർപ്പിച്ച് ബർലിൻ കുഞ്ഞനന്ദൻ നായർ"". Reporter Channel. Kerala. 02 Feb 2014. Archived from the original on 2014-03-04. Retrieved 18 Feb 2014.
പിണറായി വിജയന്റെ കേരള രക്ഷാ മാർച്ചിന് അഭിവാദ്യമർപ്പിച്ചും ആർ.എം.പിയെ തള്ളിപ്പറഞ്ഞും ബെർലിൻ കുഞ്ഞനന്ദൻ നായർ. ശാരീരികാസ്വാസ്ഥ്യമില്ലായിരുന്നെങ്കിൽ താൻ മാർച്ചിൽ പങ്കെടുത്തേനെയെന്ന ബർലിൻ കുഞ്ഞനന്ദൻ നായർ അഭിപ്രായപ്പെട്ടു. ആർ.എം.പിക്ക് ഭാവിയില്ലെന്നും തന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ സി.പി.ഐ.എമ്മിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും ബെർലിൻ റിപ്പോർട്ടർ ടി.വിയോട് വ്യക്തമാക്കി.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|7=
(help); line feed character in|quote=
at position 218 (help) - ↑ സി.പിഐ.എം ടോപ്പ് ലീഡേഴ്സ് ഹിറ്റ് റോഡ് റ്റു റിവൈവ് പാർട്ടി - ഇന്ത്യൻ എക്സ്പ്രസ്സ്, retrieved 2013 ഏപ്രിൽ 1
{{citation}}
: Check date values in:|accessdate=
(help) - ↑ 21.0 21.1 21.2 സി.പിഐ.എം എയിംസ് റ്റു റീഗൈൻ ലോസ്റ്റ് ഗ്രൌണ്ട് - ടൈംസ് ഓഫ് ഇന്ത്യ, retrieved 2013 മാർച്ച് 28
{{citation}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ട്രാവലിംഗ് ത്രൂ സഫറിംഗ് ഇന്ത്യ - സി.പി.ഐ.എം.ഓആർജി, archived from the original on 2014-04-03, retrieved 2013 മാർച്ച് 28
{{citation}}
: Check date values in:|accessdate=
(help) - ↑ "സമര സന്ദേശ യാത്ര". കേരള ഭൂഷണം. 6 ഫെബ്രുവരി 2013. Retrieved 1 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ജാഥ ഈസ് ഫോർ ആൾട്ടർനേറ്റീവ് പോളിസി അജണ്ട: യെച്ചൂരി". ദി ഹിന്ദു. 8 മാർച്ച് 2013. Retrieved 1 ഏപ്രിൽ 2013.
- ↑ 25.0 25.1 "നരേന്ദ്ര മോഡീസ് ഗുജറാത് കാൻ നെവർ ബികം എ നാഷണൽ മോഡൽ: പ്രകാശ് കാരാട്ട്". ഡക്കാൺ ക്രോണിക്കിൾ. 10 മാർച്ച് 2013. Retrieved 1 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സംഘർഷ് സന്ദേശ് ജാഥ, ബ്രിന്ദ കാരാട്ട് ഇൻ ചണ്ടിഗഡ് ഓൺ മാർച്ച് 5". 1 മാർച്ച് 2013. Archived from the original on 2013-03-04. Retrieved 1 ഏപ്രിൽ 2013.
- ↑ 27.0 27.1 27.2 സംഘർഷ് സന്ദേശ് ജാഥ - സി.പി.ഐ.എം.ഓആർജി, archived from the original on 2014-04-03, retrieved 2013 മാർച്ച് 28
{{citation}}
: Check date values in:|accessdate=
(help) - ↑ ഗ്രേറ്റർ കാഷ്മീർ.ഓആർജി, archived from the original on 2013-06-07, retrieved 2013 ഏപ്രിൽ 1
{{citation}}
: Check date values in:|accessdate=
(help) - ↑ 29.0 29.1 29.2 29.3 29.4 29.5 29.6 29.7 "സംഘർഷ് സന്ദേശ് ജാഥ വിൽ ബീ വാംലി ഗ്രീറ്റഡ് അറ്റ് ചണ്ടീഗഡ് ഓൺ മാർച്ച് 5ത് 2013". പഞ്ചാബി ന്യൂസ് എക്സ്പ്രസ്. 2 മാർച്ച് 2013. Retrieved 1 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സംഘർഷ് സന്ദേശ് ജാഥ - ബിഗ് സക്സസ് -ഹാർഡ് ന്യൂസ് മീഡിയ.ഒആർജി, archived from the original on 2013-06-15, retrieved 2013 ഏപ്രിൽ 1
{{citation}}
: Check date values in:|accessdate=
(help)