ഈ പട്ടിക തിരുത്താൻ പ്രസ്തുത ഗ്രാമപഞ്ചായ്ത്ത് ഉൾപ്പെടുന്ന ഫലകങ്ങൾ വേണം തിരുത്താൻ. ഓരോ ജില്ലയുടേയും ഫലകത്തിലേക്കുള്ള കണ്ണികൾ താഴെ.

ഈ പട്ടികയുടെ ആവശ്യകത,ലക്ഷ്യം തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ഈ പട്ടികയിലാക്കുകയണു ലക്ഷ്യം. ഇപ്പോ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ല ജനസംഖ്യ, വിസ്തൃതി, വാർഡുകളുടെ എണ്ണം എങ്ങനെ ആറു ക്രൈറ്റീരിയ ആണു ഉപയോഗിച്ചിരിക്കുന്നതു. ഇതിൽ കൂടുതൽ ആവശ്യമുണ്ടോ. പക്ഷെ എണ്ണം കൂട്ടി താളിൽ ഹൊറിസോണ്ടൽ സ്ക്രോൾ എനേബിൾഡ് ആവരുത്.മതിൽ ഒരു തീരുമാനം ആയാൽ ബാക്കി ഗ്രാമപഞ്ചായ്ത്തുകലേയും ചേർക്കാം. പക്ഷെ എന്തൊക്കെ കോളങ്ങൾ ആവാം എന്ന കാര്യത്തിൽ തീരുമാനം ആയാൽ പീന്നിടുള്ള പണീ കുറയ്ക്കാം. കാരണം കേരള‍ത്തിൽ മൊത്തം 978 ഗ്രാമപഞ്ചായത്തുകളാണുള്ളത്.

പിന്നെ ഈ ആയിരം എണ്ണത്തിന്റേയും കുറഞ്ഞ പക്ഷം ആസ്കി മലയാളത്തിലുള്ള ടെക്സ്റ്റ് എങ്കിലും എവിടെയെങങ്കിലും കിട്ടുമെങ്കിൽ ഇവിടെ കണ്ണി ചേർക്കുക. ഇപ്പോൾ വിവരശേഖരത്തിനു ഉപയോഗിക്കുന്ന താളുകൾ

  1. http://www.keralatourism4u.com/Panchayats/
  2. http://www.kerala.gov.in/dept_panchayat/address.htm
  3. http://districts.nic.in/disdetails.asp?sc=kl

എന്നിവയാണു. --Shiju Alex|ഷിജു അലക്സ് 15:19, 28 ഓഗസ്റ്റ്‌ 2008 (UTC)

ഓരോ പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ പേരുകൂടി നല്കുകയാണെങ്കിൽ ലിസ്റ്റ് കൂടുതൽ പ്രാദേശികമാകും. വിക്കിപീഡിയ ഒരു കമ്മ്യൂണിറ്റി ആയതിനാൽ അതിന് സാധിക്കുമെന്ന് തോന്നുന്നു. പ്രത്യേകിച്ചും ഓരോ ഗ്രാമത്തെയും കുറിച്ചുള്ള ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ.
മലയാളത്തിലുള്ള ആസ്കി ടെക്സ്റ്റ് കിട്ടിയില്ല. പക്ഷെ തിരഞ്ഞെടുപ്പുകമ്മീഷന്റെ വെബ്സൈറ്റിൽ പിഡിഎഫ് ആയി ഗ്രാമപഞ്ചായത്തുകളുടെ മലയാളം പേരുകളുണ്ട്. ലിങ്ക് താഴെ
  1. http://www.electionker.org/lsgis.htm
കൂടാതെ ഈ ലിസ്റ്റ് ഉപയോഗിച്ച് ഓരോ ഗ്രാമത്തിന്റെയും താളുകൾ കുറച്ചുകൂടി വിവരസമ്പന്നമാക്കാമെന്നും തോന്നുന്നു. ഒറ്റവരി ലേഖനം സംവാദം നോക്കുക.--സിദ്ധാർത്ഥൻ 18:35, 28 ഓഗസ്റ്റ്‌ 2008 (UTC)

മനോരമ http://www.manoramaonline.com/advt/election2006/panchayats.htm 2006 നിയമസഭാ തിരഞ്ഞെടുപ്പ് പേജിലും മലയാളാത്തിലുള്ള പേരുകൾ കാണാം --ഷാജി 18:43, 28 ഓഗസ്റ്റ്‌ 2008 (UTC)

പഞ്ചായത്ത് പ്രസിഡന്റിന്റെ പേരു അതതു ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള ലേഖനത്തിൽ കൊടുക്കാം. ഇതു കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും ഒരുമിച്ച് നിർത്തുന്ന ഒരു മാസ്റ്റർ പേജ് ആയി കാണുക. അതിനാൽ ഒരു പരിധിക്കപ്പുറമുള്ള വിവരം ഇതിൽ വേണ്ട. അതൊക്കെ നമുക്ക് അതതു ലെഖനങ്ങളിൽ കൊടുക്കാം.
സത്യത്തിൽ പഞ്ചായത്ത്തിലെ ഒറ്റവരി ലേഖനഗ്ങളെ കുറിച്ച് ഇട്ട സം‌വാദമാണു എന്നെ ഈ പട്ടികയ്ക്കു പ്രേരിപ്പിച്ചതു. സ്ഥലത്തെ സം‌ബന്ധിച്ചുള്ള ഒറ്റ വരിലേഖനങ്ങൾ നോക്കിയിട്ട് പലതും ഗ്രാമപഞ്ചായത്താണോ അതോ പഞ്ചായത്തിലെ ഒരു ചെറിയ സ്ഥലം മാത്രമാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു. ഇങ്ങനെ ഒരു പട്ടിക കിട്ടി കഴിഞ്ഞാൽ ******* (ഗ്രാമപഞ്ചായത്ത്) എന്ന ശൈലിയിൽ 1000 ലേഖനങ്ങൾക്കുള്ള സ്കോപ്പ് ആണു കിട്ടുന്നത്. അതോടൊപ്പം കുറേ ഒറ്റവരി ലേഖനങ്ങൾ നമുക്കു വലുതാക്കാനും കഴിയും.
ലിങ്കുകൾക്ക് നന്ദി. എല്ലാ ലിങ്കുകളും ഉപകാരപ്പെടും. --Shiju Alex|ഷിജു അലക്സ് 19:23, 28 ഓഗസ്റ്റ്‌ 2008 (UTC)

കണ്ണൂർ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും താലൂക്കുകൾ തിരിച്ച് മലയാളത്തിലുള്ള ഭൂപടം ഇവിടെ കാണാം --സാദിക്ക്‌ ഖാലിദ്‌ 19:33, 28 ഓഗസ്റ്റ്‌ 2008 (UTC)


കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകൾ ചേർത്തു കഴിഞ്ഞപ്പോൾ തന്നെ ഈ ടെബിൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായി തുടങ്ങി. ജില്ലയനുസരിച്ച് എഡിറ്റ് ചെയ്യാൻ പറ്റിയാൽ നന്നായിരുന്നു. പക്ഷെ ഓരോ ജില്ലയ്ക്കും വെവ്വേറെ വിഭാഗം ആക്കുന്നതു അപ്പോൾ കേരളത്തിലെ മൊത്തം പഞ്ചായത്തുകളുടെ എന്തെങ്കിലും സ്റ്റാസ്റ്റിക്സ് (ഉദാ: ജനസംഖ്യ, വിസ്തൃതി, അങ്ങനെ) നോക്കി കമ്പയർ ചെയ്യണം എങ്കിൽ ബുദ്ധിമുട്ടാകും.
ഒറ്റടേബിളിൽ നിറുത്തി കൊണ്ടു തന്നെ ഒരു വിഭാഗം എഡിറ്റ് ചെയ്യാൻ എന്തെങ്കിലും ഫീച്ചർ മീഡിയാവിക്കിയിൽ ഉണ്ടോ?--Shiju Alex|ഷിജു അലക്സ് 10:25, 29 ഓഗസ്റ്റ്‌ 2008 (UTC)
ഫലകം തന്നെയായിരിക്കും നല്ലതെന്നുതോന്നുന്നു. ഓരോ ജില്ലകൾക്കും ഉള്ള താളിനുപുറമെ അഖിലകേരളാടിസ്ഥാനത്തിൽ മറ്റൊരു താളും ഫലകംവഴി നിർമ്മിക്കാവുന്നതല്ലേയുള്ളൂ. --സിദ്ധാർത്ഥൻ 10:48, 29 ഓഗസ്റ്റ്‌ 2008 (UTC)

കൊള്ളാം കൊള്ളാം. :) ഇത്ര നാൾ വിക്കിയിൽ എഡിറ്റിയിട്ടും ഫലകത്തെ ഈ വിധത്തിൽ ഉപയോഗിക്കാം എന്ന കാര്യം ശ്രദ്ധിച്ചതെ ഇല്ല സാദിക്കേ. :( --Shiju Alex|ഷിജു അലക്സ് 11:05, 29 ഓഗസ്റ്റ്‌ 2008 (UTC)

വെരിഗുഡ്, സാദിഖ്. --സിദ്ധാർത്ഥൻ 11:34, 29 ഓഗസ്റ്റ്‌ 2008 (UTC)
ഒരു കാര്യംകൂടി. ഇപ്പോൾ ഫലകത്തിൽ എഡിറ്റ് ചെയ്ത് പ്രിവ്യൂ നോക്കിയാൽ ആള് കറങ്ങിപ്പോകും. പ്രിവ്യൂ നന്നാക്കാൻ കൂടി എന്തെങ്കിലും വഴിയുണ്ടോ? --സിദ്ധാർത്ഥൻ 11:36, 29 ഓഗസ്റ്റ്‌ 2008 (UTC)

ഏറ്റവും ആദ്യത്തേയും അവസാനത്തേയും കമന്റ് ഒഴിവാക്കിയാൽ മതി, സേവ് ചെയ്യുന്നതിനുമുൻപ് കമന്റ് വീണ്ടും ചേർക്കുക --സാദിക്ക്‌ ഖാലിദ്‌ 12:08, 29 ഓഗസ്റ്റ്‌ 2008 (UTC)

നിയമസഭാമണ്ഡലങ്ങൾക്ക് എന്തോ ക്രമ സംഖ്യ ഇടാറുണ്ട്. ചില ഇലക്ഷൻ പുസ്തകങ്ങളിൽ അങ്ങഗ്നെ കണ്ടിട്ടുണ്ട്. അതു ഇനി ഇലക്ഷൻ കമ്മീഷന്റെ കോഡ് തന്നെയാണോ എന്നും എനിക്കു സംശയം ഉണ്ട്.

അതേ പോലെ എന്തെങ്കിലും സംഖ്യ ഗ്രാമപഞ്ചായത്തിനും ഉണ്ടോ?--Shiju Alex|ഷിജു അലക്സ് 17:06, 29 ഓഗസ്റ്റ്‌ 2008 (UTC)

മലയാളത്തിലുള്ള കുറെ വിവരങ്ങൾ ഇവിടെ (http://www.lsg.kerala.gov.in/lsgd-links/Committee/PanchayathCRpt1.asp?intID=1) കാണുന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 15:40, 30 ഓഗസ്റ്റ്‌ 2008 (UTC)

ജനസംഖ്യ തിരുത്തുക

ജനസംഖ്യ എപ്പോഴും മാറിക്കൊണ്ടിരിക്കില്ലേ? അതിവിടെ കൊടുക്കാമൊ? അല്ലെങ്കിൽ ഏതെങ്കിലും കൊല്ലത്തെ അടിസ്ഥാനമാക്കേണ്ടി വരില്ലേ? --സാദിക്ക്‌ ഖാലിദ്‌ 08:40, 30 ഓഗസ്റ്റ്‌ 2008 (UTC)

ജനസംഖ്യ ആധാരമാക്കുന്നത് സെൻസസ് റിപ്പോർട്ടിനെ ആണ്‌. അതാണ്‌ അടുത്ത പത്ത് വർഷത്തെ ആധികാരികമായ ജനസംഖ്യയും. അപ്പോൾ അത് കൊടുക്കുന്നതിൽ തെറ്റില്ല എന്നാണെന്റെ അഭിപ്രായം--Anoopan| അനൂപൻ 09:20, 30 ഓഗസ്റ്റ്‌ 2008 (UTC)

അങ്ങിനെയാണെങ്കിൽ ഏതു വർഷത്തെ സെൻസാ‍ണെന്നറിയാൻ ഒരു കുറിപ്പ് കൊടുക്കാമെന്ന് തോന്നുന്നു. ഇത് (http://kannur.nic.in/population.htm) ഏതു വർഷത്തെയാണെന്ന് അറിയാൻ വല്ല വഴിയുമുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 14:01, 30 ഓഗസ്റ്റ്‌ 2008 (UTC)

സെൻസസ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളും സാദിഖ് തന്ന വെബ്‌സൈറ്റിലെ വിവരങ്ങളും ഒത്തു പോകുന്നില്ല. സെൻസസ് ഓഫ് ഇന്ത്യയുടെ സൈറ്റിൽ ജില്ലയിലെ ആകെ ജനസംഖ്യയേ കാണുന്നുള്ളൂ. ഏതായാലും സാദിഖ് തന്നെ വെബ്‌സൈറ്റിലെ വിവരങ്ങൾ 2001-ലെ സെൻസസ് എടുത്തതിനു ശേഷം ഉള്ളതാകാനാണ്‌ സാദ്ധ്യത. --Anoopan| അനൂപൻ 15:49, 30 ഓഗസ്റ്റ്‌ 2008 (UTC)

ഏതു വർഷത്തെ സെൻസസ്, വിസ്തീർണ്ണത്തിന്റെ യൂണീറ്റ് ഇതൊക്കെ ഏറ്റവും മുകളിൽ നോട്ടായി കൊടുത്താൽ പോരേ.--Shiju Alex|ഷിജു അലക്സ് 16:12, 30 ഓഗസ്റ്റ്‌ 2008 (UTC)

http://www.lsg.kerala.gov.in/lsgd-links/Committee/PanchayathCRpt1.asp?intID=1 ഈ സൈറ്റ്] നോക്കിയാണ് വിവരങ്ങൾ ചേർത്തത്. യുനീകേടാണെന്നേയുള്ളൂ :-) --സാദിക്ക്‌ ഖാലിദ്‌ 06:41, 31 ഓഗസ്റ്റ്‌ 2008 (UTC)

ജില്ല തിരിച്ചാൽ തിരുത്തുക

ഇത് ഒരു പട്ടികയാക്കുന്നതിനു പകരം, ഓരോ ജില്ലക്കും ഓരോ പട്ടികയാക്കുന്നതിനെ (ഇതേ താളിൽ തന്നെ) പറ്റി എന്തു പറയുന്നു. ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തിലേക്ക് പോകണമെങ്കിൽ സ്ക്രോൾ ചെയ്ത് കൈ കുഴയുന്നു. :) --Anoopan| അനൂപൻ 08:28, 31 ഓഗസ്റ്റ്‌ 2008 (UTC)

അനൂപ് പറഞ്ഞത് ശരിയാണെങ്കിലും, അതിനു ചില പരിമിതികളുള്ളതായി തോന്നുന്നു. നിലവിൽ കേരളത്തിലെ മുഴുവൻ വിവരങ്ങളും ഗ്രാമപഞ്ചായത്ത്, വാർഡുകളുടെ എണ്ണം, വിസ്തൃതി, ജനസംഖ്യ എന്നിവയുടെ അടിസ്ഥാനത്തിൽ സോർട്ട് ചെയ്യാൻ സാധിക്കുന്നതാണ്, അതില്ലാതാവില്ലേ? പകരം പട്ടിക തീർന്നു കഴിഞ്ഞാൽ അതാതു ജില്ലകളുടെ താളിൽ ഇതേ ഫലകം (ജില്ലയുടെത്) ഉൾപെടുത്തുന്നതല്ലേ നല്ലത്. അതാവുമ്പോൾ ഒറ്റതിരുത്ത്കൊണ്ട് പല താളുകളിലുള്ള വിവരങ്ങൾ അപ്ഡേറ്റാവുകയും ചെയ്യും. കണ്ണൂർ (ജില്ല)#ഗ്രാമപഞ്ചായത്തുകളുടെ പട്ടിക കാണുക. --സാദിക്ക്‌ ഖാലിദ്‌ 09:13, 31 ഓഗസ്റ്റ്‌ 2008 (UTC)


സ്ക്രോൾ ചെയ്ത് എത്തുവാനുള്ള ബുദ്ധിമുട്ട് ബുക്ക്മാർക്ക് സെറ്റ് ചെയ്ത് തീർക്കാം എന്നു തോന്നുന്നു. ഔഷധസസ്യങ്ങളുടെ പട്ടികയിൽ ചെയ്ത പോലെ, 14 ജില്ലകളുടെയും ഒരു ലിങ്ക് പട്ടിക ഉണ്ടക്കുക. ആ ലിങ്കിൽ ഞെക്കിയാൽ പ്രസ്തുത ജില്ലയിയുടെ ഗ്രാമപഞ്ചായത്തുകളിലേക്കു പോവുക. പക്ഷെ സോർട്ടബിൾ ടേബിളിൽ ആ വിന്യാസം എത്രത്തോളം,ഫലപ്രദം ആകും എന്നറിയില്ല്.

എന്തായാലും തിരിച്ചു വെവ്വേറെ പട്ടിക ആക്കുന്നതിനോട് എനിക്കു യോജിപ്പില്ല. ഗ്രമപചായത്തുകലുടെ വിവരം അതതു ജില്ലകളുടെ ലേഖനത്തിൽ കൊടുത്താൽ മതി. --Shiju Alex|ഷിജു അലക്സ് 09:20, 31 ഓഗസ്റ്റ്‌ 2008 (UTC)

ഈ പട്ടിക പൂർണ്ണമാണോ? തിരുത്തുക

അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ പേര്‌ ഈ പട്ടികയിൽ കാണുന്നില്ല.--Vssun 19:04, 8 ഒക്ടോബർ 2008 (UTC)Reply

ഒരു മാതിരി ഒക്കെ പൂര്ണ്ണമാണു. +/- 2 % എറർ പ്രതീക്ഷിക്കാം. :) അതു കാണുമ്പോൾ തിരുത്തുകയേ മാര്ഗ്ഗമുള്ളൂ. --Shiju Alex|ഷിജു അലക്സ് 19:08, 8 ഒക്ടോബർ 2008 (UTC)Reply

അതിരപ്പിള്ളി ഉണ്ടായിരുന്നില്ല. അതു ചേർത്തു. കൂടാതെ തൃശൂർ ജില്ലയുടെ ഫലകത്തിൽ ബ്ലോക്കുകൾ ചേർത്തു വിപുലീകരിച്ചിട്ടുണ്ട്. --Vssun 20:28, 8 ഒക്ടോബർ 2008 (UTC)Reply

നീലയാക്കൽ തിരുത്തുക

ഈ പട്ടിക നീലയാക്കൽ ഒരു വിക്കിപദ്ധതി പോലെ നടത്തുന്നതാവും നല്ലതു്. ഓരോ ജില്ലയും ഓരോരുത്തർക്ക് കൊടുക്കാം. അല്ലാതെ ഷാജി മാത്രം വിചാരിച്ചാൽ ഇതു് ഇപ്പൊഴൊന്നും തീർക്കാൻ പറ്റില്ല. കഴിഞ്ഞ കുറേക്കാലമായി അദ്ദെഹം മാത്രമാണു് ഇതു് ശ്രദ്ധിക്കുന്നതു്.--Shiju Alex|ഷിജു അലക്സ് 12:46, 27 ജൂലൈ 2009 (UTC)Reply

രണ്ട് ചോദ്യങ്ങൾ തിരുത്തുക

  1. ഓരോ ജില്ലയ്ക്കും പ്രത്യേകമായി തിരുത്തുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. എങ്കിൽ എല്ലാവർക്കും എഡിറ്റാനുള്ള സൗകര്യം ലഭിക്കും.
  2. ശ്രീകാര്യം തിരുവനന്തപുരം ജില്ലയിലെ ഒരു പഞ്ചായത്ത് ആയിരുന്നു. ഇപ്പോൾ നഗരസഭയുടെ ഭാഗമാണ്‌. --സുഗീഷ് 13:22, 27 ജൂലൈ 2009 (UTC)Reply

ഉത്തരം

  1. ഈ പട്ടിക അല്ല തിരുത്തെണ്ടതു്. മറിച്ച് ചുവന്ന കണ്ണികൾ നീലയാക്കുകയാണു്. ഇനിയിപ്പം തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകളുടെ ഈ പട്ടികയിൽ കാണുന്ന പൊതുവിവരം തിരുത്താനാണെങ്കിൽ ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/തിരുവനന്തപുരം ജില്ല തിരുത്തിയാൽ മതി.
  2. ശ്രീകാര്യം ഇപ്പോൾ ഗ്രാമപഞ്ചായത്തല്ലെങ്കിൽ പ്രസ്തുത സ്ഥലം ഫലകത്തിൽ നിന്ന് ഒഴിവാക്കാം. ഈ പട്ടിക എപ്പോഴും നിലവിലുള്ള പഞ്ചായത്തുകളെ മാത്രം പ്രദർ‌ശിപ്പിക്കണം. --Shiju Alex|ഷിജു അലക്സ് 13:32, 27 ജൂലൈ 2009 (UTC)Reply

നീലയാക്കുമ്പോൾ തിരുത്തുക

ഗ്രാമപഞ്ചായത്തുകളുടെ ശീർഷകം രണ്ടു രീതിയിൽ കണ്ടുവരുന്നു.

  • ഉദാഹരണംപേര് ഗ്രാമപഞ്ചായത്ത് [[1]]

എന്നും

എന്നും. ഇവയിൽ തിരിച്ചുവിടലുകളും കാണുന്നു. ഞാൻ തുടരുന്നതും, മിക്ക പഞ്ചായത്തുകളുടെ ലേഖനവും ആദ്യത്തെ രീതിയിൽ കാണുന്ന പോലെയാണ്. ഇതിനായി ഒരു തീരുമാനം എടുകുന്നത് നന്നായിരിക്കും(ഇപ്പോൾ എന്തെക്കിലും നയങ്ങൾ ഉണ്ടോ എന്നറിയില്ല) സഹായിക്കുക --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:58, 5 ഓഗസ്റ്റ് 2010 (UTC)Reply


ഇവിടെ നടത്തിയ നയ രൂപീകരണം അനുസരിച്ച് എല്ലാം , അനങ്ങനടി ഗ്രാമപഞ്ചായത്ത് എന്ന രൂപത്തിലെക്ക് മാറണം. അതായത് വലയം ഒഴിവാക്കണം. എരുമേലി എന്ന ലെഖനം എരുമെലി എന്ന സ്ഥലത്ത് കുറിച്ച് ആയതിനാലാണു് അതിൽ വാലൊന്നും ഇല്ലാത്തത്. എരുമേലി പഞ്ചായത്ത് ഉണ്ടെങ്കിൽ അതിനു് സ്വന്തം ലെഖനം ആകാം.
പട്ടികയിൽ വലയം കിടക്കുന്നതിൽ കുഴപ്പമില്ല. റീഡയരക്ട് താൾ ഉണ്ടല്ലോ. ഇനി പട്ടിക മൊത്തം ശൈലി അനുസരിച്ച് പുതുക്കുന്നതിലും പ്രശ്നമില്ല. --ഷിജു അലക്സ് 06:25, 5 ഓഗസ്റ്റ് 2010 (UTC)Reply

മലപ്പുറത്തെ കാലടി തിരുത്തുക

ഈ പട്ടിക പ്രകാരം കാലടി പഞ്ചായത്ത് മലപ്പുറം ജില്ലയുടെ കീഴിൽ വരുന്നു. ലിങ്ക് കൊടുത്തിരിക്കുന്നത് ശരിയായ കാലടിയിലേക്കു തന്നെയാണ്. ഈ തെറ്റ് മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്ന ഫലകത്തിലും കാണുന്നുണ്ട്. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:05, 28 ഏപ്രിൽ 2011 (UTC)Reply

  - ശരിയാക്കിയിട്ടുണ്ട്. --Anoopan| അനൂപൻ 12:11, 28 ഏപ്രിൽ 2011 (UTC)Reply

ഗ്രാമപഞ്ചായത്തുകളുടെ അവലംബത്തിൽ കാണുന്ന ഒരു പിശക്(സംശയം) തിരുത്തുക

മിക്കവാറും എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും അവലംബത്തിൽ ഇങ്ങനെയൊരു[[2]] ലിങ്ക് ചേർത്തിരിയ്ക്കുന്നു. ഇതെന്താണെന്ന് അറിയാവുന്നവർ പറഞ്ഞു തരാമോ? --Manikandan kkunnath (സംവാദം) 13:52, 7 ഓഗസ്റ്റ് 2012 (UTC)Reply

സർക്കാരിന്റെ www.trend.kerala.gov.in/ എന്ന ഈ വെബ്സൈറ്റിൽ സംഭവിച്ച മാറ്റമാണ്. ആ ലിങ്കിനെ http://www.trend.kerala.gov.in/html/LA_ResultSpec.html എന്ന ഈ ലിങ്കിലേക്കു മാറ്റിയിരിക്കുന്നു. ലിങ്ക് ഇവിടെ ചേർത്തിരുന്നപ്പോൾ ശരിയാംവിധം പ്രവർത്തിച്ചിരുന്നു--റോജി പാലാ (സംവാദം) 14:10, 7 ഓഗസ്റ്റ് 2012 (UTC)Reply
ആവശ്യമില്ലെങ്കിൽ ഈ ലിങ്ക് പ്രസ്തുത അവലംബങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു ചില ഗ്രാമപഞ്ചായത്തുകളുടെ അവലംബത്തിൽ ഈ ഉപയോക്താവ് തിരുത്തൽ വരുത്തിയിട്ടുണ്ട്.

--Manikandan kkunnath (സംവാദം) 14:16, 7 ഓഗസ്റ്റ് 2012 (UTC)Reply

അതെ. ഈ രീതിയിലായതിനാൽ നീക്കം ചെയ്യേണ്ടതാണ്. തെറ്റു കണ്ടുപിടിച്ചതിനു നന്ദി--റോജി പാലാ (സംവാദം) 14:40, 7 ഓഗസ്റ്റ് 2012 (UTC)Reply

പഴയ താൾ എവിടെയെങ്കിലും ശേഖരിച്ചുവച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കിട്ടില്ലെങ്കിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്.--Vssun (സംവാദം) 16:45, 7 ഓഗസ്റ്റ് 2012 (UTC)Reply

"കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക" താളിലേക്ക് മടങ്ങുക.