സംവാദം:കുമ്പിളപ്പം
കറുകയിലയാണോ? കറുവയല്ലേ?.. കറുക എന്നത് പുല്ലല്ലേ? --Vssun 05:24, 1 ഏപ്രിൽ 2009 (UTC)
കറുക എന്നത് പാടവരമ്പുകളിൽ കാണപ്പെടുന്ന നിലം പറ്റി വളരുന്ന ഒരു തരം പുല്ലാണല്ലോ.--Chandrapaadam 05:35, 4 ഏപ്രിൽ 2009 (UTC)
- കറുക പുല്ലാണ്. അപ്പമുണ്ടാക്കാൻ കറുവ ഇലയാണ് ഉപയോഗിക്കുന്നത്.
എന്റെ തെറ്റ്. ചെറുപ്പം മുതലേ കറുകപ്പട്ട എന്നാൺ ഞാൻ കേട്ട് വളർന്നത്. കറുവ യായിരിക്കണം ശരി. --ചള്ളിയാൻ ♫ ♫ 05:46, 4 ഏപ്രിൽ 2009 (UTC) എങ്കിലും കറുകപ്പട്ട എന്നൊന്ന് ഗൂഗിൾ സെർച്ച് ചെയ്ത് നോക്കണേ,. --ചള്ളിയാൻ ♫ ♫ 05:48, 4 ഏപ്രിൽ 2009 (UTC)
കറുവപ്പട്ട എന്നത് ഒരു സുഗന്ധവ്യഞ്ജനമാണല്ലോ.
ഈ അപ്പമുണ്ടാക്കാൻ ഉപയോഗിക്കുന്നത് തെരളി ഇല അല്ലേ? ഇതിന്ന് ചിലയിടങ്ങളിൽ വയണ ഇല എന്നും പറയാറില്ലേ?--Chandrapaadam 18:11, 4 ഏപ്രിൽ 2009 (UTC)
- കറുവ എന്ന സുഗന്ധവ്യജ്ഞനത്തിന്റെ ഇലതന്നെയാണ് ഇവിടെയൊക്കെ ഉപയോഗിക്കാറ്. അതിനാൽ അപ്പത്തിന് നല്ല സുഗന്ധമായിരിക്കും. --അഭി 18:19, 4 ഏപ്രിൽ 2009 (UTC)
കറുവയും, കറുവയേക്കാൾ സുലഭമായ വയണ(വഷണ) ഇലയും ഉപയോഗിക്കാറുണ്ട്. noble 09:49, 5 ഏപ്രിൽ 2009 (UTC)
കറുവ എന്ന താളിൽക്കാണുന്നപ്രകാരമാണെങ്കിൽ നാം ചർച്ച ചെയ്യുന്ന പേരുകളെല്ലാം തന്നെ ഒരേ മരത്തിന്റെ പേരാണ്. അതുകൊണ്ട് നമുക്ക് ഇതിന്ന് എല്ലാവർക്കും സ്വീകാര്യമോ പെട്ടെന്ന് മനസ്സിലാക്കാനാകുന്നതോ ആയ ഒരു പേർ ഉപയോഗിക്കേണ്ടതില്ലേ. --Chandrapaadam 14:45, 5 ഏപ്രിൽ 2009 (UTC)
വയന/ണയിലയപ്പം എന്നും തെരളിയപ്പം എന്ന രണ്ടു പേരിലും വിളിക്കുന്നതായി അറിയാം.. എന്റെ അറിവിൽ വയണയില തെരളിയില കറുവയില ഒക്കെ ഒന്നാണു് - (കറുവ താളിലും അങ്ങനെ പറഞ്ഞിരിക്കുന്നു ) എല്ലാത്തിനും കൂടി ഒരു പേരു് പോരേ? — ഈ തിരുത്തൽ നടത്തിയത് 153.109.180.129 (സംവാദം • സംഭാവനകൾ)
കറുവയും വയണയും രണ്ടാണ്. തിരുത്ത് വേണം എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നു. --Kiran Gopi 17:04, 4 ഏപ്രിൽ 2010 (UTC)
ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ കറുവ (https://en.m.wikipedia.org/wiki/Cinnamomum_verum)ഇല കൊണ്ടാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് വഴനയില ( https://ml.m.wikipedia.org/wiki/വഴന ) ആണ് ഉപയോഗിക്കുന്നത്. രണ്ടിനും രണ്ടു രുചിയും മണവും ആണ്. കുമ്പിളപ്പം കറുവകൊണ്ടും തെരളി വഴനയില കൊണ്ടും എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.ചേരുവകളിലും നേരിയ വ്യത്യാസം കാണാം. (ഞാൻ ആലപ്പുഴ സ്വദേശിയും ഇപ്പോൾ തിരുവന്തപുരത്തെ സ്ഥിരതാമസക്കാരിയും ആയതുകൊണ്ടാണ് ഇത്രയും വിശദികരിച്ചു പറഞ്ഞത്.)പേജ് തിരുത്താൻ അപേക്ഷ.
പാചകവിധി
തിരുത്തുകപാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:31, 29 ഓഗസ്റ്റ് 2020 (UTC)
- വിക്കിപാഠശാലയിലേക്ക് മാറ്റിയതിനു ശേഷം പ്രസ്തുത ഭാഗം നീക്കം ചെയ്യാം.--KG (കിരൺ) 19:57, 29 ഓഗസ്റ്റ് 2020 (UTC)