സംവാദം:ആന്റണി പെരുമ്പാവൂർ

സംവാദം ചേർക്കുക
There are no discussions on this page.

ഇദ്ദേഹമല്ലേ മോഹൻലാൽ ഡ്രൈവറെ നിർമാതാവാക്കിയെന്ന് സുകുമാർ അഴീക്കോട്‌ പറഞ്ഞ വ്യക്തി.--Yousefmadari 07:03, 4 മേയ് 2010 (UTC)

ഇദ്ദേഹം നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക ചേർക്കുന്നു. ശ്രദ്ധേയതയെക്കുറിച്ച് സംശയമൊന്നുമില്ല. --സിദ്ധാർത്ഥൻ 13:21, 10 നവംബർ 2010 (UTC)
ഇതുവരേയും ശ്രദ്ധേയത നേടിയിട്ടില്ല.--സുഗീഷ് (സംവാദം) 18:31, 12 ഫെബ്രുവരി 2012 (UTC)
മോഹൻലാലിന്റെ ചിത്രങ്ങൾ മൊത്തമായും ചില്ലറയായും നിർമ്മിക്കുന്ന ഒരേ ഒരു നിമ്മാതാവ് ആണ് ടിയാൻ. ഒരു പ്രൊഡ്യൂസർക്ക് ശ്രദ്ധേയൻ ആവാൻ എന്തൊക്കെ വേണമെന്നതാണ് നയം? --ശ്രീജിത്ത് കെ (സം‌വാദം) 19:06, 12 ഫെബ്രുവരി 2012 (UTC)

ചലച്ചിത്രനിർമ്മാതാവെന്ന നിലയിൽ തീർച്ചയായും ശ്രദ്ധേയനാണ്. ഫലകം ഒഴിവാക്കുന്നു. --Vssun (സംവാദം) 01:52, 13 ഫെബ്രുവരി 2012 (UTC)

ഏത് തരത്തിൽ ശ്രദ്ധേയൻ ?--സുഗീഷ് (സംവാദം) 04:26, 13 ഫെബ്രുവരി 2012 (UTC)

ചലച്ചിത്രനിർമ്മാതാവ് എന്ന നിലയിൽ. എത്ര ചിത്രം നിർമ്മിച്ചെന്നു പരിശോധിക്കൂ.--117.215.196.119 06:12, 13 ഫെബ്രുവരി 2012 (UTC)

ഒരു കമ്പനിയാൽ (ആശിർവാദ് സിനിമാസ്) നിർമ്മിച്ച സിനിമകളാണ് ലിസ്റ്റിലുള്ളത്, ഈ കമ്പനി ഇദ്ദേഹത്തിന്റേതാകുന്നതുകൊണ്ട് അദ്ദേഹം പ്രശസ്തി കൈവരിച്ചിരിക്കാം. അങ്ങനെയെങ്കിൽ അദ്ദേഹത്തിനെക്കുറിച്ചുള്ള പരാമർശം ആ കമ്പനിയുടെ ലേഖനത്തിൽ നൽകുന്നതല്ലേ ഉചിതം? അല്ല അദ്ദേഹത്തിനു മറ്റു രീതികളിലുള്ള ശ്രദ്ധേയ ഉണ്ടെങ്കിൽ ലേഖനമാകാം. --എഴുത്തുകാരി സംവാദം 06:47, 13 ഫെബ്രുവരി 2012 (UTC)
ഇദ്ദേഹം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചതായും IMDB പറയുന്നു. --എഴുത്തുകാരി സംവാദം 06:50, 13 ഫെബ്രുവരി 2012 (UTC)
കുഞ്ചാക്കോ സിനിമ പിടിച്ചത് കമ്പനിയുടെ പേരിലാണ്. നിർമ്മാതാവ് എന്നല്ലേ കുഞ്ചാക്കോ അറിയപ്പെടുന്നത്. പണം മുടക്കുന്നത് ഒരു ആളാണ്. ശ്രദ്ധേയത കമ്പനിക്കും വ്യക്തിക്കുമുണ്ട്. ഉദയാ സ്റ്റുഡിയോ പോലെ ആശിർവാദ് സിനിമാസിനും ആന്റണിക്കും ശ്രദ്ധേയത ഉണ്ട്.--49.203.160.98 07:52, 13 ഫെബ്രുവരി 2012 (UTC)

പ്ലേഹൗസ് എന്ന ലേഖനത്തിൽ ശ്രദ്ധേയത ചേർത്തിട്ടുണ്ട്. അത് ഒഴിവാക്കണം. മലയാളത്തിൽ ഒരു സിനിമ മാത്രം നിർമ്മിച്ച കമ്പനിയാണെങ്കിൽ പോലും അവയ്ക്ക് അവയുടേതായ ശ്രദ്ധേയത ഉണ്ട്. ഓഗസ്റ്റ് സിനിമാസ് (പൃഥിരാജിന്റെ കമ്പനി) എന്നിവയ്ക്കൊക്കെ അവയുടേതായ ശ്രദ്ധേയത ഉണ്ട്. അവയും വിക്കിയിൽ വരണം. അല്ലാതെ മലയാളചലച്ചിത്ര കമ്പനികൾ എന്ന വർഗ്ഗം എന്തിനാണ്. ആ വർഗ്ഗം ഇതൊക്കൊ ചേർക്കാനാണ്, അതിൽ ശ്രദ്ധേയത എന്ന ഹെഡിംഗ് ചേർക്കരുത്. --117.215.196.119 08:00, 13 ഫെബ്രുവരി 2012 (UTC)

കമ്പനി സിനിമ നിർമ്മിച്ചാൽ കമ്പനിക്ക് പ്രശസ്തി കിട്ടും. അല്ലാതെ അതിന്റെ നടത്തിപ്പുകാർക്ക് ശ്രദ്ധേയത കിട്ടണമെന്നില്ല.

ശ്രദ്ധേയതയിൽ നിന്നും ചുരണ്ടി മാറ്റി പോസ്റ്റുന്നു.--സുഗീഷ് (സംവാദം) 17:45, 13 ഫെബ്രുവരി 2012 (UTC)

അർഹമായ ശ്രദ്ധേയതയുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:41, 14 ജൂൺ 2012 (UTC)

"ആന്റണി പെരുമ്പാവൂർ" താളിലേക്ക് മടങ്ങുക.