സോൾട്ട് ആന്റ് പെപ്പർ

മലയാള ചലച്ചിത്രം

ആശിഖ് അബു സംവിധാനം ചെയ്ത്. ആസിഫ് അലി, ലാൽ, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സോൾട്ട് ആന്റ് പെപ്പർ. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].

സോൾട്ട് ആന്റ് പെപ്പർ
സംവിധാനംആശിഖ് അബു
നിർമ്മാണംസദാനന്ദൻ ലുക്സാം
ദെബോബ്രോതോ മണ്ഡൽ
രചനശ്യാം പുഷ്കരൻ
ദിലീഷ് നായർ
അഭിനേതാക്കൾലാൽ
ശ്വേത മേനോൻ
ആസിഫ് അലി
മൈഥിലി
സംഗീതംഅവിയൽ
ബിജിബാൽ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോലുക്സാം ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതിജൂലൈ 8, 2011
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം118 മിനിറ്റ്

മലയാളം റോക്ക് ബാൻഡായ അവിയൽ ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

റഫീക്ക് അഹമ്മദിന്റെയും സന്തോഷ് വർമ്മയുടെയും വരികൾക്ക് ബിജിബാലും അവിയൽ ബാൻഡും സംഗീതം പകർന്നിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ഗാനം സംഗീതം ഗാനരചന ആലാപനം
ആനക്കള്ളൻ അവിയൽ അവിയൽ അവിയൽ
ചെമ്പാവ് ബിജിബാൽ റഫീക്ക് അഹമ്മദ് പുഷ്പവതി
കാണാമുള്ളാൽ ബിജിബാൽ സന്തോഷ് വർമ്മ ശ്രേയ ഘോഷാൽ, രഞ്ജിത്ത് ഗോവിന്ദ്
പ്രേമിക്കുമ്പോൾ ബിജിബാൽ റഫീക്ക് അഹമ്മദ് പി. ജയചന്ദ്രൻ, നേഹ നായർ

ചിത്രത്തിൻ്റെ രണ്ടാം ഭാഗം തിരുത്തുക

2021 ഫെബ്രുവരി 19-ന് ബ്ലാക്ക് കോഫി എന്ന പേരിൽ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ബാബുരാജ് ആണ്.

അവലംബം തിരുത്തുക

  1. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ സോൾട്ട് ൻ പെപ്പർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സോൾട്ട്_ആന്റ്_പെപ്പർ&oldid=3906185" എന്ന താളിൽനിന്ന് ശേഖരിച്ചത്