ശാരംഗപാണി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് ടി.കെ.ശാരംഗപാണി. പുന്നപ്ര-വയലാർ സമരസേനാനിയുമായിരുന്നു ശാരംഗപാണി. 40-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെ സന്തതസഹചാരിയായിരുന്നു ഇദ്ദേഹം. മൊയ്തു പടിയത്തിന്റെ ഉമ്മ എന്ന കഥയ്ക്കു തിരക്കഥ രചിച്ചുകൊണ്ടാണ് ചലചിത്ര രംഗത്ത് എത്തിയത്. കുഞ്ചാക്കോയുടെ തന്നെ ഉദയാ സ്റ്റുഡിയോയുടെ ചിത്രങ്ങൾക്കാണ് ശാരംഗപാണി കഥയും തിരക്കഥയും കൂടുതലായി രചിച്ചിരുന്നത്. സിനിമ കൂടാതെ 16 നാടകങ്ങൾക്കും ചില ബാലെകൾക്കും ഇദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മലയാളകലാഭവൻ എന്ന പേരിൽ സ്വന്തമായി നാടക-ബാലെ സമിതി നടത്തിയിരുന്നു.വടക്കൻ പാട്ടുകളോട് വൈകാരിക ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഉദയ,നവോദയ ബാനറുകൾക്ക് വേണ്ടി മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതി. മിത്തുകളും വടക്കൻപാട്ടുകളുമായിരുന്നു ഭൂരിഭാഗം സിനിമകളൂടേയും ഇതിവൃത്തം.

ടി. കെ. ശാരംഗപാണി
ജനനം1925, ജൂലൈ 28
മരണം2011 ഫെബ്രുവരി 02
അന്ത്യ വിശ്രമംപാതിരപ്പള്ളി, ചേർത്തല,ആലപ്പുഴ
തൊഴിൽതിരക്കഥാകൃത്ത്
നാടകകൃത്ത്
സജീവ കാലം1960 - 1990
ജീവിതപങ്കാളി(കൾ)പ്രശോഭിനി
കുട്ടികൾകല
ജൂല
ബൈജു
ബിജു
മാതാപിതാക്ക(ൾ)കങ്കാളി
പാപ്പി

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ കാത്തിരംചിറ അംബേദ്കർ പറമ്പിൽ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളിൽ എട്ടാമനായി ജനനം. ഒരു തയ്യൽ തൊഴിലാളിയായിരുന്ന ശാരംഗപാണി പുന്നപ്ര - വയലാർ സമര സേനാനിയുമായിരുന്നു. ആലപ്പുഴയിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് 'ഉമ്മ' എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ട് 1958ൽ ചലചിത്ര രംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ട് കാലം മലയാളചലച്ചിത്രരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശാരംഗപാണി 8 വടക്കൻപാട്ട് ചിത്രങ്ങളടക്കം 33 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. ചില ചിത്രങ്ങൾക്ക് ഗാനരചനയുൾപ്പെടെ അൻപതോളം ചിത്രങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചു.[1] 1990ൽ പ്രദർശനത്തിനെത്തിയ കടത്തനാടൻ അമ്പാടിയാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.[2]

ഭാര്യ: പ്രശോഭിനി. മക്കൾ: കല, ജൂല, ബൈജു, ബിജു.അവസാനകാലത്ത് ഇദ്ദേഹം ആലപ്പുഴയിലെ ചേർത്തലയ്ക്കു സമീപമുള്ള പാതിരപ്പള്ളിയിൽ ഇളയ മകൻ ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. വാർദ്ധക്യസഹജമായ അസുഖത്താൽ 2011 ഫെബ്രുവരി 2ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3].

നാടകരംഗം

തിരുത്തുക

ചലച്ചിത്രരംഗം

തിരുത്തുക

തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. പാണൻ പറഞ്ഞ കഥ[പ്രവർത്തിക്കാത്ത കണ്ണി]
  2. മനസ്സിൽ ഇപ്പോഴും സിനിമ
  3. തിരക്കഥ തുന്നിയ ജീവിതം Archived 2013-03-01 at the Wayback Machine.
  1. 3.bp.blogspot.com
  2. തിരക്കഥാകൃത്ത് ശാരംഗപാണി അന്തരിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-05. Retrieved 2011-02-02.
"https://ml.wikipedia.org/w/index.php?title=ശാരംഗപാണി&oldid=3645973" എന്ന താളിൽനിന്ന് ശേഖരിച്ചത്