വൈക്കം നിയമസഭാമണ്ഡലം

(വൈക്കം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വൈക്കം നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെക്കൂടാതെ; ചെമ്പ്, കല്ലറ, മറവൻതുരുത്ത് , ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്[1]. എം.കെ. കേശവൻ നാലു തവണയും പി.എസ്. ശ്രീനിവാസൻ മൂന്നു തവണയും പി. നാരായണനും കെ. അജിത്തും രണ്ട് തവണ വീതവും ഇവിടെ നിന്നും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. 2016 മുതൽ സി.പി.ഐയിലെ സി.കെ. ആശയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

95
വൈക്കം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം162632 (2016)
നിലവിലെ എം.എൽ.എസി.കെ. ആശ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോട്ടയം ജില്ല

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3] [4] [5]
നിയമസഭ വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1 1957-1959 കെ.ആർ. നാരായണൻ കോൺഗ്രസ്
2 1960-1964 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
- 1965* പി. പരമേശ്വരൻ കോൺഗ്രസ്
3 1967-1970 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
4 1970-1977 പി.എസ്. ശ്രീനിവാസൻ സി.പി.ഐ
5 1977-1979 എം.കെ. കേശവൻ സി.പി.ഐ
6 1980-1982 എം.കെ. കേശവൻ സി.പി.ഐ
7 1982-1987 എം.കെ. കേശവൻ സി.പി.ഐ, എൽ.ഡി.എഫ്. എം. മുരളി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
8 1987-1991 പി.കെ. രാഘവൻ സി.പി.ഐ, എൽ.ഡി.എഫ്. പി.കെ. ഗോപി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
9 1991-1996 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശ്രീധരൻ സി.പി.ഐ., എൽ.ഡി.എഫ്.
10 1996-1997* എം.കെ. കേശവൻ സി.പി.ഐ, എൽ.ഡി.എഫ്. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
10 1998-2001 പി. നാരായണൻ സി.പി.ഐ, എൽ.ഡി.എഫ്. കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
11 2001-2006 പി. നാരായണൻ സി.പി.ഐ, എൽ.ഡി.എഫ്. കെ.വി. പത്മനാഭൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
12 2006-2011 കെ. അജിത് സി.പി.ഐ, എൽ.ഡി.എഫ്. വി.പി. സജീന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
13 2011-2016 കെ. അജിത് സി.പി.ഐ, എൽ.ഡി.എഫ്. എ. സനീഷ് കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
14 2016-2021 സി.കെ. ആശ സി.പി.ഐ, എൽ.ഡി.എഫ്. എ. സനീഷ് കുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതി ഭരണം[6]
  • 10 ജൂലൈ 1997-ൽ മരണം
  • 2 മാർച്ച് 1998-ലെ ഉപതിരഞ്ഞെടുപ്പ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈക്കം_നിയമസഭാമണ്ഡലം&oldid=3472960" എന്ന താളിൽനിന്ന് ശേഖരിച്ചത്