ഉദയനാപുരം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ വടക്കേമുറി, നടുവില വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.15 വിസ്തീർണ്ണമുള്ള ഉദയനാപുരം ഗ്രാമപഞ്ചായത്ത്. പട്ടികജാതിയിൽപ്പെട്ട വനിതകൾക്കായി പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ള അപൂർവ്വം പഞ്ചായത്തുകളിൽ ഉദയനാപുരവും പെടുന്നു. വടക്കേമുറി, നടുവിലെ എന്നീ വില്ലേജുകളിൽ കയറിയിറങ്ങിക്കിടക്കുന്ന ഈ പഞ്ചായത്ത് ആദ്യമായി രൂപം കൊണ്ടത് 1953 ആഗസ്റ്റ് 15-നാണ്. അന്ന് എട്ടു വാർഡുകളും 9 സീറ്റുമുള്ള പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത് പിതൃകുന്നം ക്ഷേത്രത്തിന് തെക്ക് വശമുള്ള വിദ്വാൻ എ.കെ പത്മനാഭപിള്ളയുടെ വാടകച്ചാവടിയിലാണ്. പിന്നീടാണ് ഇത്തിപ്പുഴയിലുള്ള എസ്.എൻ.ഡി.പി യോഗം വക കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്. ഉള്ളാടപ്പള്ളീൽ എം.പവിത്രനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. ചരിത്ര പ്രധാനമായ വൈക്കം പട്ടണത്തിന്റെ വടക്കും കിഴക്കുമായി കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ഉദയനാപുരം.ഇപ്പോൾ വല്ലകത്താണ് പഞ്ചായത്ത്‌ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വടക്ക് ഇത്തിപ്പുഴയാറും പടിഞ്ഞാറ് വേമ്പനാട് കായലും തെക്ക് വൈക്കം നഗരസഭയും കിഴക്ക് തലയോലപ്പറമ്പ് പഞ്ചായത്തും ആണ് അതിരുകൾ

ഉദയനാപുരം ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
9°45′47″N 76°24′9″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾവടക്കേമുറി, അക്കരപ്പാടം, നാനാടം, വൈക്കപ്രയാർ കിഴക്ക്, പടിഞ്ഞാറേക്കര, ഇരുന്പൂഴിക്കര, വൈക്കപ്രയാർ പടിഞ്ഞാറ്, കണത്താലി, വല്ലകം, പുത്തൻപാലം, വാഴമന, പടിഞ്ഞാറെമുറി, പനന്പുകാട്, പരുത്തിമുടി, ഉദയനാപുരം, വല്ല്യാറ, നേരെകടവ്
ജനസംഖ്യ
ജനസംഖ്യ27,632 (2001) Edit this on Wikidata
പുരുഷന്മാർ• 13,215 (2001) Edit this on Wikidata
സ്ത്രീകൾ• 14,417 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221428
LSG• G050106
SEC• G05006
Map

അതിരുകൾ

തിരുത്തുക
 • തെക്ക്‌ - തലയാഴം പഞ്ചായത്ത്, വൈക്കം നഗരസഭ
 • വടക്ക് -മറവൻതുരുത്ത് പഞ്ചായത്ത്
 • കിഴക്ക് - തലയോലപ്പറമ്പ് പഞ്ചായത്ത്
 • പടിഞ്ഞാറ് - വൈക്കം നഗരസഭ, വേമ്പനാട് കായൽ

വാർഡുകൾ

തിരുത്തുക
 • അക്കരപ്പാടം
 • വടക്കേമുറി
 • നാനാടം
 • ഇരുമ്പൂഴിക്കര
 • വൈക്കപ്രയാർ പടിഞ്ഞാറ്
 • വൈക്കപ്രയാർ കിഴക്ക്
 • പടിഞ്ഞാറെക്കര
 • പുത്തൻപാലം
 • വാഴമന
 • കണത്താലി
 • വല്ലകം
 • പരുത്തിമുടി
 • ഉദയനാപുരം
 • പടിഞ്ഞാറെമുറി
 • പനമ്പുകാട്
 • വല്യാറ
 • നേരെകടവ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോട്ടയം
ബ്ലോക്ക് വൈക്കം
വിസ്തീര്ണ്ണം 20.15 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,632
പുരുഷന്മാർ 13,215
സ്ത്രീകൾ 14,417
ജനസാന്ദ്രത 1193
സ്ത്രീ : പുരുഷ അനുപാതം 1014
സാക്ഷരത 88%