മാടമ്പ് കുഞ്ഞുകുട്ടൻ

എഴുത്തുകാരനും നടനും തിരക്കഥാകൃത്തും

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (23 ജൂൺ 1941 - 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1]1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. [2] പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.[3]. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.[4] 2021 മെയ് 11 -ന് തൃശൂരിൽ വച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞു.[5] തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡണ്ടായിരുന്നു.

മാടമ്പ് ശങ്കരൻ നമ്പൂതിരി

ജനനം (1941-06-23)ജൂൺ 23, 1941
കിരലുർ, തൃശ്ശൂർ, കേരളം, ഇന്ത്യ
മരണം മേയ് 11, 2021(2021-05-11) (പ്രായം 79)
പൗരത്വം ഇന്ത്യൻ
പുരസ്കാരങ്ങൾ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം



നോവലുകൾ തിരുത്തുക

സാധന ലഹരി ഓം ശാന്തി ഓം ശാന്തി ഓം ശാന്തി സാവിത്രി ദേ പോത്ത് പുതിയ പഞ്ച തന്ത്രം കോളനി

ബാലസാഹിത്യം തിരുത്തുക

ചലച്ചിത്രം തിരുത്തുക

അഭിനയിച്ചവ തിരുത്തുക

തിരക്കഥയെഴുതിയവ തിരുത്തുക

  • 2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
  • 2003 - ഗൗരീശങ്കരം (തിരക്കഥ)
  • 2003 - സഫലം (തിരക്കഥ, സംഭാഷണം)
  • 2000 - കരുണം (തിരക്കഥ)
  • 1997 - ദേശാടനം (തിരക്കഥ)

അവലംബം തിരുത്തുക

  1. "Writer-actor Madampu Kunjukuttan passes away" (in ഇംഗ്ലീഷ്). Archived from the original on 2021-05-11. Retrieved 2021-05-11.
  2. "എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു". Retrieved 2021-05-11.
  3. "rediff.com, Movies: National Awards announced!". Retrieved 2021-05-11.
  4. http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.mathrubhumi.com/books/news/madampu-kunjukuttan-writer-actor-passed-away-due-to-covid-19-1.5657359
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "janma" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാടമ്പ്_കുഞ്ഞുകുട്ടൻ&oldid=3987449" എന്ന താളിൽനിന്ന് ശേഖരിച്ചത്