പുറനാട്ടുകര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് ടൗണാണ്[1] പുറനാട്ടുകര. അടാട്ട് ഗ്രാമപഞ്ചായത്ത്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്, അടാട്ട് കൃഷിഭവൻ, അടാട്ട് ഫാർമേഴ്സ് ബാങ്ക് എന്നിവയുടെ ആസ്ഥാനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്രീയ സംസ്കൃതവിദ്യാപീഠം (വ്യാസപീഠം), തൃശൂർ കേന്ദ്രീയവിദ്യാലയം[2], ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം, ശ്രീ ശാരദ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ എന്നീ വി‍ദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെയാണുള്ളത്.

പുറനാട്ടുകര
city
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ9,595
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം)
പിൻ
680551
വാഹന റെജിസ്ട്രേഷൻകെ.എൽ.-08

തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് പുറനാട്ടുകര സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് താഴെ കിടക്കുന്ന കോൾപ്പാടങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം. 2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത്തിൽ 24500 പുരുഷന്മാരും 26000 സ്ത്രീകളുമുണ്ട്. 1075 ആണ് സ്ത്രീപുരുഷാനുപാതം. ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഹിന്ദു-ക്രിസ്ത്യൻ മതവിശ്വാസികളാണ്. പുറനാട്ടുകര മഹാവിഷ്ണുക്ഷേത്രം, ദേവിത്തറ ഭഗവതിക്ഷേത്രം, [[പുറനാട്ടുകര വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയം}സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്]] എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയ്ക്ക് പുറനാട്ടുകരയിൽ ബ്രാഞ്ചുകളുണ്ട്. ഇത് ഇവിടത്തെ ജനങ്ങൾക്ക് ബാങ്കിങ് സൗകര്യം എളുപ്പമാക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളിലായാണ് പുറനാട്ടുകര കിടക്കുന്നത്. ഇവയിൽ 11 ആണ് പ്രധാന വാർഡ്. പേരാമംഗലം പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് പുറനാട്ടുകര വരുന്നത്.

അവലംബം തിരുത്തുക

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-19.
"https://ml.wikipedia.org/w/index.php?title=പുറനാട്ടുകര&oldid=3979864" എന്ന താളിൽനിന്ന് ശേഖരിച്ചത്