ചില അനുഭവങ്ങളും, സംഭവങ്ങളും, ഇടപെടലുകളും ചിരി ഉളവാക്കുന്ന മാനസികാവസ്ഥയെയാണ് ഹാസ്യം അഥവാ ഹ്യൂമർ എന്ന് പറയുന്നത്. ഹ്യൂമറിസം എന്ന പ്രാചീന ഗ്രീക്ക് ശരീരശാസ്ത്ര തത്ത്വത്തിൽനിന്നാണ് ഹ്യൂമർ എന്ന വാക്കുണ്ടായത്. [1] ഹാസ്യത്തിന്റെ ഒരു വകഭേദമാണ് തമാശ. ഹാസ്യത്തിനോടുള്ള സംവേദന പല മനുഷ്യരിലും പല രീതിയിലാണ്. ഉദാഹരണത്തിന് വേർഡ്പ്ലേ ഇനത്തിലുള്ള തമാശകൾ :

ചിരി ഹാസ്യഭാവത്തിന്റെ ഒരു ലക്ഷണമാണ്. എഡ്വാർഡ് ഫോൺ ഗ്രുറ്റ്സ്നർ വരച്ച ഫാൾസ്റ്റാഫിന്റെ ചിത്രം

Two hats were hanging on a hat rack in the hall. One hat said to the other, "You stay here, I’ll go on a head."

ഇവിടെ വാക്കുകൾ തമ്മിലുസാfheമ്യമാണ് ഹാസ്യമുളവാക്കുന്നത്. ഇമ്മാതിരി തമാശകൾ സ്കൂൾ കുട്ടികളെ ഹർഷപുളകിതരാക്കാമെങ്കിലും കുറച്ച് പ്രായം ചെന്ന ഒരാൾ ഇമ്മാതിരി തമാശകൾ കേട്ട് നെറ്റി ചുളിക്കാനാണ് കൂടുതൽ സാധ്യത. നർമ്മ ബോധം നിർണ്ണയിക്കുന്നത് പ്രായം, വിദ്യാഭ്യാസനിലവാരം, ഭാഷ എന്നിവയാണ്. ചില തമാശകൾ ഭാഷാന്തരം ചെയ്യുമ്പോൾ അനുവാചകനിൽ "ഇതെന്ത്?" എന്ന പ്രതീതിയുണ്ടാക്കുന്നത്, നർമം പലപ്പോഴും ഭാഷയെ ആശ്രയിക്കുന്നത്കൊണ്ടാണ്. [2][3][4]

ഹാസ്യ നടനും സിനിമാ സംവിധായകനുമായ സർ ചാർളി ചാപ്ലിൻ അനേകം ഹാസ്യ സിനിമകളുടെ നിർമാതാവാണ്
  1. Hippocrates (ca. 460 BC – ca. 370 BC): in Hippocratic Corpus, On The Sacred Disease.
  2. An Anatomy of Humor. Arthur Asa Berger
  3. The Psychology of Humor. Rod A Martin
  4. Jokes and Their Relation to the Unconscious. Sigmund Freud

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാസ്യം&oldid=3706786" എന്ന താളിൽനിന്ന് ശേഖരിച്ചത്