പി ടി രാജൻ സംവിധാനം ചെയ്ത് തോമസ്‌ മാത്യൂ നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് വിഷം . സോമൻ, ശ്രീവിദ്യ, മേനക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഗാനങ്ങൾ എഴുതി

വിഷം
സംവിധാനംപി ടി രാജൻ
നിർമ്മാണംതോമസ്‌ മാത്യൂ ജി എച് ഷാ
രചനവെള്ളിമൺ വിജയൻ
തിരക്കഥവെള്ളിമൺ വിജയൻ
സംഭാഷണംവെള്ളിമൺ വിജയൻ
അഭിനേതാക്കൾരതീഷ്
സോമൻ,
ശ്രീവിദ്യ,
മേനക
ജഗതി,
സംഗീതംരഘുകുമാർ
പശ്ചാത്തലസംഗീതംഗുണ സിംഗ്
ഗാനരചനപൂവച്ചൽ ഖാദർ,ആലപ്പുഴ രാജശേഖരൻ നായർ
ഛായാഗ്രഹണംഎൻ. എ. താര
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഭരണി സ്റ്റുഡിയോ
ബാനർരൂപ സിനി പ്രൊഡക്ഷൻസ്
വിതരണംസെഞ്ച്വറി ഫിലിംസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1981 (1981-02-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ഒരു കോളജ് വൈരത്തിൽ നിന്ന് ആരംഭിക്കുന്ന കഥ. ഗോപിനാഥന്റെ അനുജനായ ബാബു വളരെ മിടുക്കനായ കോളജ് വിദ്യാർത്ഥിയാണ്. പണക്കാരനായ മേനോന്റെ മകൾക്ക് അവനോട് പ്രേമം തോന്നി. ആ പ്രേമം അവനും അവരുടെ കല്യാണാലോചന ഗോപിനാഥനും നിരസിച്ചതോടെ അവൾക്ക് വൈരം വളരുന്നു. അവളിലെ വിഷം വമിക്കുന്നു. കോളജ് ഇലക്ഷനിൽ തന്നെ തന്നെ പീഡിപ്പിച്ചെന്നു രതി പരാതിപ്പെടുന്നു. ആ കശപിശയിൽ ബാബുവിന്റെ എതിരാളി ജോണിക്ക് കുത്തേൽക്കുന്നു. ആ കുറ്റവും ബാബുവിൽ എത്തിച്ചേരുന്നു. ഗോപിനാഥൻ അവനെ വീട്ടിൽ നിന്നും ഇറക്കിവിടുന്നു. പോലീസിൽ നിന്നും രക്ഷ്പ്പെടാൻ ബാബു കുറ്റവാളിയായ റോക്കിയോടൊപ്പം കൂടുന്നു. അവനും ചേട്ടനും അകലുന്നു. കാമുകി ശോഭ അവനോടും ഗോപിയോടും പലതവണ ആവശ്യപ്പെട്ടിട്ടും പ്രശ്നം തീരുന്നില്ല.

ക്ര.നം. താരം വേഷം
1 എം ജി സോമൻ എസ് ഐ. മധു
2 ശ്രീവിദ്യ ശാരദ
3 രതീഷ് ബാബു
4 മേനക ശോഭ
5 കെ.പി. ഉമ്മർ ഗോപിനാഥൻ
6 ജോണി ജോണി
7 പറവൂർ ഭരതൻ കുറുപ്പ്
8 ജഗതി ശ്രീകുമാർ ബാബുവിന്റെ സുഹൃത്ത്
9 മണവാളൻ ജോസഫ് ഹെഡ് രാമൻ നായർ
10 സി ഐ പോൾ കെ പി കെ മേനോൻ
11 ബീന കുമ്പളങ്ങി രതി
12 മാന്നാർ രാധ
13 ജാഫർ ഖാൻ റോക്കി
14 ഇന്ദ്രപാണി റോസി
15 സുകുമാരപ്പിള്ള
16 ബാലൻ ഞാറക്കൽ
17 ജോസ് കൊട്ടാരം
18 ഷാഹുൽ കോട്ടയം
19 രാജു പുത്തനങ്ങാടി
20 പുന്നപ്ര അപ്പച്ചൻ
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഈ നയനങ്ങൾ എസ്. ജാനകി പൂവച്ചൽ ഖാദർ
2 നിറങ്ങൾ ഏഴുനിറങ്ങൾ വാണി ജയറാം ,എസ് ജാനകി പൂവച്ചൽ ഖാദർ
3 നിന്നെയെൻ സ്വന്തമാക്കും ഞാൻ യേശുദാസ് പൂവച്ചൽ ഖാദർ
4 സ്വപ്നം കാണും പ്രായം വാണി ജയറാം ,എസ് ജാനകി പൂവച്ചൽ ഖാദർ
5 ഉത്സാഹ മൽസരം കൊണ്ടാടുന്നു കെ ജെ യേശുദാസ് ,കല്യാണി മേനോൻ ആലപ്പുഴ രാജശേഖരൻ നായർ
  1. "വിഷം(1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
  2. "വിഷം(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.
  3. "വിഷം(1981)". സ്പൈസി ഒണിയൻ. Retrieved 2023-01-10.
  4. "വിഷം(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "വിഷം(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിഷം_(ചലച്ചിത്രം)&oldid=3865189" എന്ന താളിൽനിന്ന് ശേഖരിച്ചത്