ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം അഥവാ വിശപ്പ് തോന്നാത്ത ഒരു അവസ്ഥ അല്ലെങ്കിൽ രോഗ ലക്ഷണം ആണ് വിശപ്പില്ലായ്മ. വിശപ്പില്ലായ്മയെ സൂചിപ്പിക്കുന്ന മെഡിക്കൽ പദമാണ് അനോറെക്സിയ. വിശപ്പ് കുറയുന്നതിന് സാധ്യമായ നിരവധി കാരണങ്ങളുണ്ട്, അവയിൽ ചിലത് നിരുപദ്രവകരമാണ്, മറ്റുള്ളവ ഗുരുതരമായ ക്ലിനിക്കൽ അവസ്ഥയെ സൂചിപ്പിക്കുന്നു അല്ലെങ്കിൽ കാര്യമായ അപകടസാധ്യത ഉണ്ടാക്കുന്നു.

Anorexia
സ്പെഷ്യാലിറ്റിEndocrinology
ലക്ഷണങ്ങൾNot wanting to eat, no hunger, dizziness, weakness

'അനോറെക്സിയ' എന്ന പദം പലപ്പോഴും അനോറെക്സിയ നെർവോസയുടെ ഒരു ഹ്രസ്വ രൂപമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ വിശപ്പില്ലായ്മ ഒരു രോഗലക്ഷണമാണ്, ഇതിനെ മാനസികാരോഗ്യ വൈകല്യമായ അനോറെക്സിയ നെർവോസയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ലിംഗഭേദം, പ്രായം, ഭാരം എന്നിവ പരിഗണിക്കാതെ ആർക്കും വിശപ്പില്ലായ്മ പ്രകടമാകാം.

പൂച്ചകൾ,[1][2] നായ്ക്കൾ,[3][4] കന്നുകാലികൾ, ആട്, ചെമ്മരിയാടുകൾ തുടങ്ങിയ മറ്റ് മൃഗങ്ങളിലും വിശപ്പില്ലായ്മ കാണപ്പെടുന്നു.[5] ഈ ഇനങ്ങളിൽ, വിശപ്പില്ലായ്മ, മനുഷ്യരിലെന്നപോലെ, പലതരം രോഗങ്ങളും അവസ്ഥകളും അതുപോലെ പാരിസ്ഥിതികവും മാനസികവുമായ ഘടകങ്ങളും കാരണമാകാം.[2][4]

പദോൽപ്പത്തി

തിരുത്തുക

'ഇല്ലാതെ' എന്ന അർഥം വരുന്ന ἀν-, 'വിശപ്പ്' എന്ന അർഥം വരുന്ന + όρεξις എന്നിവ ചേർന്ന പുരാതന ഗ്രീക്ക്: ανορεξία-യിൽ നിന്നാണ് അനോറെക്സിയ എന്ന പദത്തിന്റെ ഉത്പത്തി.[6]

ആവിർഭാവം

തിരുത്തുക

രോഗികൾക്ക് വിശപ്പ് ഇല്ലാത്തത് പോലെയൊ, വിശപ്പ് കുറയുന്നത് പോലെയൊ, ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തിന്റെ കുറവോ ആയി അനോറെക്സിയ അനുഭവപ്പെടാം. [7] ഭക്ഷണം കഴിക്കുന്നതു കുറയുന്നതുമൂലം ശരീരഭാരം കുറയാൻ തുടങ്ങുന്നതുവരെ ചിലപ്പോൾ ആളുകൾ വിശപ്പ് ഇല്ലെന്ന് പോലും ശ്രദ്ധിക്കില്ല. ചിലപ്പോൾ, ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരു വ്യക്തിക്ക് ഓക്കാനം വരുമ്പോൾ ഇത് കൂടുതൽ ശ്രദ്ധേയമാകും. ഭക്ഷണക്രമത്തിന്റെ ഭാഗമായി മനപ്പൂർവ്വം ചെയ്യാത്ത, ശരീരത്തിലെ മാറ്റങ്ങളിലേക്ക് നയിക്കുന്ന (ഭാരം കുറയ്ക്കൽ അല്ലെങ്കിൽ പേശികളുടെ നഷ്ടം പോലുള്ളവ) വിശപ്പ് കുറയുന്ന ഏതൊരു ലക്ഷണവും ക്ലിനിക്കലി പ്രാധാന്യമുള്ളതാണ്. [8]

അനോറെക്സിയയുടെ ശരീരശാസ്ത്രം

തിരുത്തുക

വിവിധ ഹോർമോണുകളുടെയും സിഗ്നലുകളുടെയും ഉപയോഗത്തിലൂടെ തലച്ചോറിന്റെയും ശരീരത്തിന്റെയും വിവിധ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണ പ്രക്രിയയിലൂടെയാണ് വിശപ്പ് ഉണ്ടാകുന്നതും അതിന്റെ അടിച്ചമർത്തലും സംഭവിക്കുന്നത്. തലച്ചോറിലേക്കുള്ള പെരിഫറൽ സിഗ്നലുകൾ (രുചി, മണം, കാഴ്ച, കുടൽ ഹോർമോണുകൾ) കൂടാതെ ഹൈപ്പോതലാമസിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ന്യൂറോപെപ്റ്റൈഡുകളുടെയും സന്തുലിതാവസ്ഥ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെ വിശപ്പ് ഉത്തേജിപ്പിക്കപ്പെടുന്നുവെന്ന് കരുതപ്പെടുന്നു. [8] ഈ സിഗ്നലുകൾ അല്ലെങ്കിൽ ഹോർമോണുകളുടെ ഉദാഹരണങ്ങളിൽ ന്യൂറോപെപ്റ്റൈഡ് വൈ, ലെപ്റ്റിൻ, ഗ്രെലിൻ, ഇൻസുലിൻ, സെറോടോണിൻ, ഓറെക്സിൻസ് (ഹൈപ്പോക്രെറ്റിൻസ് എന്നും അറിയപ്പെടുന്നു) എന്നിവ ഉൾപ്പെടുന്നു. ഈ സിഗ്നലുകളുടെയോ ഹോർമോണുകളുടെയോ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന എന്തും അനോറെക്സിയ എന്ന ലക്ഷണത്തിലേക്ക് നയിച്ചേക്കാം. ഈ സിഗ്നലുകളും ഹോർമോണുകളും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അറിയാമെങ്കിലും, വിശപ്പിന്റെ വർദ്ധനവ് അല്ലെങ്കിൽ കുറവ് സംബന്ധിച്ച സങ്കീർണ്ണമായ സംവിധാനങ്ങൾ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടുന്നു. [8]

സാധാരണ കാരണങ്ങൾ

തിരുത്തുക
  • അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം
  • അഡിസൺസ് രോഗം
  • മദ്യപാനം
  • മദ്യത്തിൽ നിന്നുള്ള പിൻവാങ്ങൽ
  • അനീമിയ
  • അനോറെക്സിയ നെർവോസ
  • ഉത്കണ്ഠ
  • അപ്പെൻഡിസൈറ്റിസ്
  • ബേബിസിയോസിസ്
  • ബെൻസോഡിയാസെപൈനിൽ നിന്നുള്ള പിൻവാങ്ങൽ
  • ബൈപോളാർ ഡിസോഡർ
  • കാൻസർ [9] [10]
  • കന്നാബിനോയിഡ് ഹൈപ്പർമെസിസ് സിൻഡ്രോം
  • കഞ്ചാവിൽ നിന്നുള്ള പിൻവാങ്ങൽ
  • സീലിയാക് രോഗം [11]
  • വിട്ടുമാറാത്ത വൃക്കരോഗം
  • വിട്ടുമാറാത്ത വേദന
  • ജലദോഷം
  • മലബന്ധം
  • സി.ഒ.പി.ഡി
  • കോവിഡ് 19
  • ക്രോൺസ് രോഗം
  • നിർജ്ജലീകരണം
  • ഡിമെൻഷ്യ
  • വിഷാദം
  • എബോള
  • ഫാറ്റി ലിവർ രോഗം
  • പനി
  • ഭക്ഷ്യവിഷബാധ
  • ഗ്യാസ്ട്രോപാരെസിസ്
  • ഹെപ്പറ്റൈറ്റിസ്
  • എച്ച്ഐവി/എയ്ഡ്സ്
  • ഹൈപ്പർകാൽസെമിയ
  • ഹൈപ്പർ ഗ്ലൈസീമിയ
  • ഹൈപ്പർവിറ്റമിനോസിസ് ഡി
  • ഹൈപ്പോതൈറോയിഡിസവും ചിലപ്പോൾ ഹൈപ്പർതൈറോയിഡിസവും
  • ഇറിറ്റബിൾ ബവൽ സിൻഡ്രോം
  • കെറ്റോഅസിഡോസിസ്
  • വൃക്ക പരാജയം
  • കുറഞ്ഞ രക്തസമ്മർദ്ദം
  • മാനിയ
  • മെറ്റബോളിക് ഡിസോർഡേഴ്സ്, പ്രത്യേകിച്ച് യൂറിയ സൈക്കിൾ ഡിസോർഡേഴ്സ്
  • മെലാസ് സിൻഡ്രോം
  • ഓക്കാനം
  • ഒപിയോയിഡ് ഉപയോഗ ക്രമക്കേട്
  • പാൻക്രിയാറ്റിസ്
  • പെർനീഷ്യസ് അനീമിയ (വിറ്റാമിൻ ബി12 കുറവ്)
  • സൈക്കോസിസ്
  • സ്കീസോഫ്രീനിയ
  • മരുന്നുകളുടെ പാർശ്വഫലങ്ങൾ
  • ഉത്തേജക ഉപയോഗ ക്രമക്കേട്
  • വയറുവേദന
  • സമ്മർദ്ദം
  • അസുഖ സ്വഭാവം [12] [13]
  • സുപ്പീരിയർ മെസെന്ററിക് ആർട്ടറി സിൻഡ്രോം
  • സിൻഡ്രോം ഓഫ് ഇൻഅപ്പോപ്രിയേറ്റ് ആൻറി ഡൈയൂററ്റിക് ഹോർമോൺ സെക്റീഷ്യൻ [14]
  • ക്ഷയരോഗം
  • തലസീമിയ
  • വൻകുടൽ പുണ്ണ്
  • യുറേമിയ [15]
  • ഫോളേറ്റ് കുറവ്
  • സിങ്കിന്റെ കുറവ്
  • അണുബാധ: അണുബാധയ്ക്കുള്ള അക്യൂട്ട് ഫേസ് പ്രതികരണത്തിന്റെ (APR) ഭാഗമാണ് അനോറെക്സിയ. ബാക്ടീരിയൽ സെൽ ഭിത്തികൾ, ബാക്ടീരിയൽ ഡിഎൻഎ, ഡബിൾ സ്ട്രാൻഡഡ് വൈറൽ ആർഎൻഎ, വൈറൽ ഗ്ലൈക്കോപ്രോട്ടീനുകൾ എന്നിവയിൽ നിന്നുള്ള ലിപ്പോപോളിസാക്കറൈഡുകളും പെപ്റ്റിഡോഗ്ലൈകാനുകളും എപിആർ പ്രവർത്തനക്ഷമമാക്കുന്നു, ഇത് വിവിധതരം പ്രോഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ ഉൽപാദനത്തിന് കാരണമാകും. കൊഴുപ്പ് സ്റ്റോറുകളിൽ നിന്ന് ലെപ്റ്റിൻ ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ, ശരീരത്തിലെ അവയുടെ ഉൽപാദന സ്ഥലങ്ങളിൽ നിന്നുള്ള പെരിഫറൽ അഫെറന്റുകൾ ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഇവയ്ക്ക് വിശപ്പിനെ പരോക്ഷമായി സ്വാധീനിക്കാൻ കഴിയും. ഇൻഫ്ലമേറ്ററി സൈറ്റോകൈനുകൾക്ക് രക്ത-മസ്തിഷ്ക തടസ്സത്തിലൂടെ പ്രത്യേക സംവിധാനങ്ങളിലൂടെയോ അല്ലെങ്കിൽ മസ്തിഷ്ക വാസ്കുലേച്ചറിലെ എൻഡോതെലിയൽ സെല്ലുകളിൽ ഇക്കോസനോയ്ഡുകളുടെ ഉത്പാദനം പ്രേരിപ്പിച്ചുകൊണ്ട് കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് നേരിട്ട് സിഗ്നൽ നൽകാൻ കഴിയും. ആത്യന്തികമായി, ഈ സംവിധാനം വഴി വിശപ്പ് നിയന്ത്രിക്കുന്നത്, ന്യൂറോ ട്രാൻസ്മിറ്ററുകൾ (സെറോടോണിൻ, ഡോപാമിൻ, ഹിസ്റ്റാമിൻ, നോറെപിനെഫ്രിൻ, കോർട്ടികോട്രോപിൻ റിലീസിംഗ് ഫാക്ടർ, ന്യൂറോപെപ്റ്റൈഡ് വൈ, α-മെമുലനോസൈറ്റ് ഹോർമോൺ) പോലുള്ള സാധാരണ വിശപ്പിനെ നിയന്ത്രിക്കുന്ന അതേ ഘടകങ്ങളാൽ സംഭവിക്കുന്നതായി കരുതപ്പെടുന്നു. [16]

മരുന്നുകൾ

തിരുത്തുക
  • എഫെഡ്രിൻ, ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ, എംഡിഎംഎ, കാഥിനോൺ, മെഥൈൽഫെനിഡേറ്റ്, നിക്കോട്ടിൻ, കൊക്കെയ്ൻ, കഫീൻ തുടങ്ങിയ ഉത്തേജകങ്ങൾ.
  • അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുകയും അഡ്രിനാലിൻ പോലുള്ള മരുന്നായി ഉപയോഗിക്കുകയും ചെയ്യുന്ന ഹോറോമോണുകൾ.
  • ഹെറോയിൻ, മോർഫിൻ, കോഡിൻ, ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ തുടങ്ങിയ മയക്കുമരുന്നുകൾ.
  • ആന്റീഡിപ്രസന്റുകൾക്ക് ഒരു പാർശ്വഫലമായി അനോറെക്സിയ ഉണ്ടാകാം, പ്രാഥമികമായി സെലക്ടീവ് സെറോടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്ററുകൾ (എസ്എസ്ആർഐകൾ) ഫ്ലൂക്സെറ്റിൻ പോലെയുള്ളവയാണ് ഉദാഹരണങ്ങൾ.
  • ടൈപ്പ് II പ്രമേഹത്തിനുള്ള മരുന്നായ ബൈറ്റ, മിതമായ ഓക്കാനം, വിശപ്പ് ഇല്ലായ്മ എന്നിവയ്ക്ക് കാരണമാകും.
  • കഞ്ചാവ്, കോർട്ടികോസ്റ്റീറോയിഡുകൾ തുടങ്ങിയ വിശപ്പ് വർദ്ധിപ്പിക്കുന്ന മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത്.
  • ഫെനെതൈലാമൈൻ ഗ്രൂപ്പിലെ അംഗങ്ങളായ രാസവസ്തുക്കൾ. (അനോറെക്സിയ നെർവോസ ഉള്ള വ്യക്തികൾ വിശപ്പ് അടിച്ചമർത്താൻ അവ ഉപയോഗിക്കാം.)
  • ടോപിരാമെറ്റ് ഉപയോഗത്തിൽ ഒരു പാർശ്വഫലമായി അനോറെക്സിയ സംഭവിക്കാം.
  • ജനറൽ അനസ്തേഷ്യയ്ക്ക് മുമ്പുള്ള ഉപവാസത്തിന് രോഗിയെ സഹായിക്കുന്നതിന് മനഃപൂർവ്വം അനോറെക്സിയ ഉണ്ടാക്കാൻ മറ്റ് മരുന്നുകൾ ഉപയോഗിക്കാം. മാരകമായേക്കാവുന്ന പൾമണറി ആസ്പിറേഷൻ എന്ന അപകടസാധ്യത ലഘൂകരിക്കുന്നതിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഭക്ഷണം ഒഴിവാക്കേണ്ടത് പ്രധാനമാണ്.

മറ്റുള്ളവ

തിരുത്തുക
  • ടോൺസിലക്ടമി അല്ലെങ്കിൽ അഡിനോയ്‌ഡെക്ടമിയുടെ ശസ്ത്രക്രിയാനന്തര വീണ്ടെടുക്കൽ കാലയളവിൽ, മുതിർന്ന രോഗികൾക്ക് അവരുടെ തൊണ്ട ഗണ്യമായി സുഖപ്പെടുന്നതുവരെ (സാധാരണയായി 10-14 ദിവസം) വിശപ്പില്ലായ്മ അനുഭവപ്പെടുന്നത് സാധാരണമാണ്. [17]
  • ആൾട്ടിറ്റ്യൂട് സിക്ക്നസ്
  • എന്തെങ്കിലും പ്രധാനപ്പെട്ട സംഗതി നടക്കാൻ പോകുന്നതിന്റെ ആവേശത്തിൽ അല്ലെങ്കിൽ എന്തെങ്കിലും ദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോഴും ആളുകൾക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാം.[18]
  • ഒരു സംഭവം മൂലമുണ്ടാകുന്ന കാര്യമായ വൈകാരിക വേദന (മാനസിക വിഭ്രാന്തിക്ക് പകരം) ഒരു വ്യക്തിക്ക് ഭക്ഷണത്തോടുള്ള എല്ലാ താൽപ്പര്യവും താൽക്കാലികമായി നഷ്ടപ്പെടാൻ ഇടയാക്കും.
  • ഓവർ ഈറ്റേഴ്‌സ് അനോനിമസ് ഉൾപ്പെടെയുള്ള നിരവധി പന്ത്രണ്ട്-ഘട്ട പ്രോഗ്രാമുകൾ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നു എന്ന് അംഗങ്ങൾ വിശ്വസിക്കുന്നു.
  • മാനസിക സമ്മർദ്ദം
  • വിചിത്രമായതോ ആകർഷകമല്ലാത്തതോ ആയ ചിന്തകളോ സംഭാഷണങ്ങളോ അനുഭവിക്കുക, അല്ലെങ്കിൽ സമാനമായ ചിത്രങ്ങൾ കാണുക
  • മാലിന്യങ്ങൾ, ചത്ത ജീവികൾ, അല്ലെങ്കിൽ ദുർഗന്ധം തുടങ്ങിയ ആകർഷകമല്ലാത്ത വസ്തുക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കുക

സങ്കീർണ്ണതകൾ

തിരുത്തുക

ഭക്ഷണം കഴിക്കുന്നത് കുറയുന്നതിന്റെ ഫലമായി അനോറെക്സിയയുടെ സങ്കീർണതകൾ ഉണ്ടാകാം. ഭക്ഷണം കഴിക്കുന്നത് കുറയുന്നന്നത് നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, വിളർച്ച, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകും. ഭക്ഷണം ഒഴിവാക്കിയാൽ ഈ അസന്തുലിതാവസ്ഥ കൂടുതൽ വഷളാക്കും. [19]

പെട്ടെന്നുള്ള ഹൃദയസ്തംഭനം

തിരുത്തുക

അനോറെക്സിയ എന്നത് താരതമ്യേന സാധാരണമായ ഒരു അവസ്ഥയാണ്, ഇത് രോഗികളെ അപകടകരമായ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു, ഇത് ലോങ് ക്യുടി സിൻഡ്രോമിലേക്ക് നയിക്കുന്നു, ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു കാലയളവിനു ശേഷം ഭക്ഷണം പുനരാരംഭിക്കുമ്പോൾ അപകടസാധ്യത കൂടുതൽ വർദ്ധിക്കുന്നു.[20]

റീഫീഡിംഗ് സിൻഡ്രോം

തിരുത്തുക

ഒരു രോഗി ദീർഘനാളത്തെ പട്ടിണിക്ക് ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ, റീഫീഡിംഗ് സിൻഡ്രോമിന്റെ മാരകമായ സങ്കീർണതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. റീഫീഡിംഗ് സിൻഡ്രോമിന് പ്രാരംഭ ലക്ഷണങ്ങൾ വളരെ കുറവാണ്, പക്ഷേ ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നായിച്ചേക്കാം. അതിനാൽ, ഭക്ഷണം കഴിക്കുന്നത് സാധാരണഗതിയിൽ സാവധാനത്തിൽ ആരംഭിക്കണം, പരിശീലനം ലഭിച്ച ആരോഗ്യപരിപാലന വിദഗ്ധരുടെ മേൽനോട്ടത്തിൽ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. ഇത് സാധാരണയായി ഒരു ആശുപത്രിയിലോ പോഷകാഹാര പുനരധിവാസ കേന്ദ്രത്തിലോ ആണ് ചെയ്യുന്നത്.[20]

ചികിത്സ

തിരുത്തുക

ഓറെക്സിജെനിക് മരുന്നുകളുടെ സഹായത്തോടെ അനോറെക്സിയ ചികിത്സിക്കാം. [21] [22]

  1. Chan, Daniel L. (November 1, 2009). "The Inappetent Hospitalised Cat: Clinical Approach to Maximising Nutritional Support". Journal of Feline Medicine and Surgery. 11 (11): 925–933. doi:10.1016/j.jfms.2009.09.013. PMID 19857855.
  2. 2.0 2.1 "Anorexia". Cornell Feline Health Center. Cornell University. 16 October 2017. Retrieved July 19, 2020.
  3. Carrozza, Amanda; Marks, Stanley (November 20, 2018). "NY Vet: The Best Approach to Treating Inappetence". American Veterinarian. Archived from the original on July 19, 2020. Retrieved July 19, 2020.
  4. 4.0 4.1 Llera, Ryan; Downing, Robin. "Anorexia in Dogs". VCA Animal Hospital. Archived from the original on July 19, 2020. Retrieved July 19, 2020.
  5. Jubb, Tristan; Perkins, Nigel. "Inappetence/Inanition". Veterinary Handbook for the Livestock Export Industry. Australian Livestock Export Corporation, Meat & Livestock Australia. Archived from the original on July 19, 2020. Retrieved July 19, 2020.
  6. Psyhogeos, Matina (14 April 2016). Page Publishing Inc. (ed.). English Words Deriving from the Greek Language. Page Publishing Incorporated. ISBN 978-1682134283.
  7. "Loss of Appetite - Digestive Disorders". Merck Manuals Consumer Version (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 2021-10-27.
  8. 8.0 8.1 8.2 Jameson, Larry (2016). Endocrinology: Adult and Pediatric. Philadelphia, PA: Saunders. pp. 506–510. ISBN 978-0-323-18907-1.
  9. "Loss of Appetite". www.cancer.org (in ഇംഗ്ലീഷ്). Retrieved 2021-10-27.
  10. "Loss of appetite". Canadian Cancer Society. December 2019. Archived from the original on 2021-10-27.
  11. "Celiac Disease". GeneReviews®. 17 September 2015. PMID 20301720. Retrieved 24 September 2017.
  12. Exton, M. S. (1997). "Infection-Induced Anorexia: Active Host Defence Strategy". Appetite. 2 (3): 369–383. doi:10.1006/appe.1997.0116. PMID 9468766.
  13. Murray, M. J.; Murray, A. B. (1979). "Anorexia of infection as a mechanism of host defense". The American Journal of Clinical Nutrition. 32 (3): 593–596. doi:10.1093/ajcn/32.3.593. PMID 283688.
  14. Winston, Anthony P (March 2012). "The clinical biochemistry of anorexia nervosa". Annals of Clinical Biochemistry: International Journal of Laboratory Medicine. 49 (2): 132–143. doi:10.1258/acb.2011.011185. PMID 22349551.
  15. Aguilera, A; Selgas, R; Codoceo, R; Bajo, A (November 2000). "Uremic anorexia: a consequence of persistently high brain serotonin levels? The tryptophan/serotonin disorder hypothesis". Peritoneal Dialysis International. 20 (6): 810–6. doi:10.1177/089686080002000648. PMID 11216590.
  16. Langhans W. (October 2000). "Anorexia of infection: current prospects". Nutrition. 16 (10): 996–1005. doi:10.1016/s0899-9007(00)00421-4. PMID 11054606.
  17. "Home Care After Tonsillectomy and Adenoidectomy". Archived from the original on July 17, 2011.
  18. "വിശപ്പില്ലായ്‌മ നിസാരമായി കാണരുത്; ഈ ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം". www.manoramaonline.com.
  19. Jameson, Larry (2016). Endocrinology: Adult and Pediatric. Philadelphia, PA: Saunders. pp. 506–510. ISBN 978-0-323-18907-1.
  20. 20.0 20.1 Jáuregui-Garrido, B.; Jáuregui-Lobera, I. (2012). "Sudden death in eating disorders". Vascular Health and Risk Management. 8: 91–98. doi:10.2147/VHRM.S28652. PMC 3292410. PMID 22393299.
  21. Thomas, David R. (February 2006). "Guidelines for the Use of Orexigenic Drugs in Long-Term Care". Nutrition in Clinical Practice (in ഇംഗ്ലീഷ്). 21 (1): 82–87. doi:10.1177/011542650602100182. ISSN 0884-5336. PMID 16439773.
  22. Viswambharan, Vishal; Manepalli, Jothika N; Grossberg, George T (February 2013). "Orexigenic agents in geriatric clinical practice". Aging Health (in ഇംഗ്ലീഷ്). 9 (1): 49–65. doi:10.2217/ahe.12.83. ISSN 1745-509X.
Classification
External resources
"https://ml.wikipedia.org/w/index.php?title=വിശപ്പില്ലായ്മ&oldid=4023086" എന്ന താളിൽനിന്ന് ശേഖരിച്ചത്