ശരീരത്തിലെ പ്രതിരോധ സംവിധാനം പുറത്തുവിടുന്ന ഒരു രാസവസ്തുവാണ് ഹിസ്റ്റാമിൻ. വ്യത്യസ്ത കോശങ്ങൾക്കിടയിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് രോഗപ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന ഒരു സിഗ്നലിംഗ് രാസവസ്തുവാണ്. രോഗപ്രതിരോധ പ്രതികരണങ്ങളിൽ ഉൾപ്പെടുന്ന ഒരു നൈട്രജൻ സംയുക്തമാണ്. അലർജി ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാനമായും പങ്ക് വഹിക്കുന്നു. ഹിസ്റ്റമിൻ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സാധാരണ മരുന്നാണ് ആന്റിഹിസ്റ്റാമൈൻസ്. ഹിസ്റ്റമിൻ എണ്ണമറ്റ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ കോശജ്വലന പ്രതികരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

കൊടിത്തൂവ സ്വയം സംരക്ഷിക്കാൻ ഹിസ്റ്റാമിൻ ഉപയോഗിക്കുന്നു
ഹിസ്റ്റാമിന്റെ ടൗട്ടമറുകൾ
"https://ml.wikipedia.org/w/index.php?title=ഹിസ്റ്റമിൻ&oldid=3919189" എന്ന താളിൽനിന്ന് ശേഖരിച്ചത്