ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്


ശ്വാസകോശത്തിലെ ചെറുവായുകോശങ്ങളെയും മൃദൂതകത്തെയും ബാധിക്കുന്ന സ്ഥായിയായ ചില മാറ്റങ്ങളെത്തുടർന്ന് നിരന്തരം പുരോഗമിക്കുന്ന ശ്വാസതടസ്സവും കഫക്കെട്ടും ശ്വാസകോശത്തിന്റെ ആകമാന വികാസവും ലക്ഷണങ്ങളായി കാണുന്ന ഒരു രോഗമാണു് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.)(chronic obstructive pulmonary disease) (COPD)[1][2][3][4]. ആസ്മയുമായി ലാക്ഷണികമായി സാമ്യമുള്ള രോഗമാണിത്. എന്നാൽ ശ്വാസനാളപേശികളെ വികസിപ്പിക്കാനും ശ്വസനേന്ദ്രീയ വീക്കത്തെ തടയാനുമുള്ള മരുന്നുകളുപയോഗിച്ച് ശ്വാസതടസ്സത്തെ താൽക്കാലികമായി മറികടക്കാൻ സാധിക്കുമെങ്കിലും ഈ രോഗം പൂർണമായും ചികിത്സിച്ചു ഭേദം ആക്കനോ ശ്വാസകോശമാറ്റങ്ങളെ തിരിച്ച് പഴയപടിയാക്കാനോ സാധിക്കില്ല.എല്ലാ വർഷവും നവംബർ 15 ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ദിവമായി ആചരിക്കുന്നു. ആഗോളതലത്തിൽ മരണകാരണമാകുന്ന രോഗങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനതാണ് സി ഓ പി ഡി.

ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്
സ്പെഷ്യാലിറ്റിപൾമോണോളജി Edit this on Wikidata

കാലക്രമത്തിൽ വർദ്ധിച്ചുവരുന്ന ശ്വാസമ്മുട്ടൽ, സ്ഥിരമായ ചുമ, കഫക്കെട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നീണ്ടുനിൽക്കുന്ന ചുമയും നിരന്തരമായി രോഗിയെ അലട്ടുന്ന കഫക്കെട്ടും പ്രാഥമിക ലക്ഷണങ്ങളായി ഏറെ വർഷങ്ങൾ കാണപ്പെട്ടേക്കാം; തുടർന്നാണു രോഗിയിൽ ശ്വാസതടസ്സം കൂടി കണ്ടുതുടങ്ങുന്നത്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസിന്റെ ഏറ്റവും പ്രധാന കാരണം ദീർഘകാലമുള്ള പുകവലിയാണ്. അന്തരീക്ഷമാലിന്യങ്ങളും ചില ജനിതകപ്രത്യേകതകളും കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകളുമൊക്കെ ഇതിനു കാരണമാകാമെന്ന് സംശയിക്കുന്നു[1]. മധ്യവയസ്സുമുതൽക്ക് മുകളിലോട്ടുള്ള പ്രായക്കാരെയാണിത് ബാധിക്കുക[5].

പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ പുകവലിയടക്കമുള്ള പല ഘടകങ്ങളെയും നിയന്ത്രിച്ചാൽ ഈ രോഗത്തെ തടയാം. പ്രാഥമികമായും ശ്വാസകോശത്തെയാണു ഇത് ബാധിക്കുന്നതെങ്കിലും രക്തത്തിന്റെ ഓക്സീകരണവും അനുബന്ധ ധർമ്മങ്ങളും തകരാറിലാകുന്നതിനാൽ ശ്വാസകോശധമനികളുടെ മർദ്ദവ്യതിയാനങ്ങളും ഹൃദയത്തകരാറുകളും ഒക്കെ ഇതിന്റെ ദ്വിതീയഫലങ്ങളായി കാണാറുണ്ട്. ഇത്തരം മാറ്റങ്ങൾ പലപ്പോഴും മരണകാരണം തന്നെയാകാം[6].

നിലവിൽ ലോകത്താകെ 21 കോടി ആളുകൾക്ക് ദീർഘകാലശ്വാസതടസ്സരോഗമുണ്ടെന്നു കണക്കാക്കപ്പെടുന്നു. 2005ൽ മാത്രം 30 ദശലക്ഷം ആളുകൾ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്. ഈ രോഗം മൂലം മരണമടയുന്നവരിൽ 90% പേരും ഇടത്തരമോ താഴ്ന്നതോ ആയ വരുമാനമുള്ള രാജ്യങ്ങളിലാണ്. പുകവലിയും അനുബന്ധ അപകടസാധ്യതകളും നിയന്ത്രിക്കാത്തപക്ഷം ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് മൂലമുള്ള മരണനിരക്ക് വർധിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്[7].

  1. 1.0 1.1 Rabe KF, Hurd S, Anzueto A,et al (2007).Global strategy for the diagnosis,management and prevention of chronic obstructive pulmonary disease: GOLD executive summary.Am J Respir Crit Care Med. 2007 Sep 15;176(6):532-55. doi:10.1164/rccm.200703-456SO. PMID:17507545
  2. സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)
  3. ഡോ. ടി.പി.രാജഗോപാൽ. "ശ്വാസകോശ രോഗങ്ങൾ". മാതൃഭൂമി. Archived from the original on 2013-09-14. Retrieved 2013-06-01.
  4. "ശ്വാസനാളി രോഗബാധിതർ കൂടുന്നു". ജനയുഗം. 18 Nov 2011. Archived from the original on 2013-06-01. Retrieved 2013-06-01.
  5. Mannino DM, Buist AS.Global burden of COPD: risk factors, prevalence, and future trends Lancet.2007 Sep 1;370(9589):765-73. doi:10.1016/S0140-6736(07)61380-4. PMID:17765526
  6. Mannino DM, Watt G, Hole D,et al (2006). The natural history of chronic obstructive pulmonary disease. Eur Respir J. 2006 Mar;27(3):627-43. doi:10.1183/09031936.06.00024605. PMID:16507865
  7. Chronic obstructive pulmonary disease (COPD): ലോകാരോഗ്യസംഘടനയുടെ വിവരസംഗ്രഹത്താൾ