ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം

തിരുത്തുക

ഇത് എന്താണുദ്ദേശിക്കുന്നത്, വ്യക്തിക്ക് ശ്രദ്ധേയതയുണ്ട് എന്ന് കരുതി അദ്ദേഹം പഠിച്ച് വിദ്യാലയം ശ്രദ്ധേയമാകുമോ? --കിരൺ ഗോപി 04:09, 11 ജനുവരി 2012 (UTC)Reply

ഇത് ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 19:13, 11 ജനുവരി 2012 (UTC)Reply
ഒന്നിൽക്കൂടുതൽ (മൂന്ന് അല്ലെങ്കിൽ കൂടുതൽ എന്ന് ഉത്തമം) ശ്രദ്ധേയരായ വ്യക്തികൾ പഠിച്ച വിദ്യാലയം അക്കാര്യം കൊണ്ട് തന്നെ ശ്രദ്ധേയത കൈവരിക്കും എന്നാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 08:44, 12 ജനുവരി 2012 (UTC)Reply
പൂർവവിദ്യാർത്ഥികളായുള്ള വിദ്യാർത്ഥികളെ വിദ്യാലയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം എന്നല്ലാതെ സ്കൂളിന്റെ ശ്രദ്ധേയതയിൽ അത് എന്ത് മാറ്റം വരുത്തും. Exceptions ഇല്ല എന്നല്ല പറയുന്നത് ചില സന്ദർഭങ്ങളിൽ അങ്ങനെ കാണും. പക്ഷെ ഇത് ഒരു നയമായി എടുത്ത് സ്കൂളിന് ശ്രദ്ധയത കൽപ്പിക്കുന്നതിനോട് യോജിപ്പില്ല.--കിരൺ ഗോപി 09:19, 12 ജനുവരി 2012 (UTC)Reply

എവിടെയാണിതു കാണുന്നതു്? ലിങ്ക് ഏതാണു്? ഇതൊരു വർഗ്ഗമാണെങ്കിൽ ഒഴിവാക്കരുതു്. അതിനു് അതിന്റേതായ ആവശ്യം വരും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:21, 12 ജനുവരി 2012 (UTC)Reply

വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 11:23, 12 ജനുവരി 2012 (UTC)Reply
ആദ്യം ലിങ്കു കാണിച്ചുതരൂ ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:07, 12 ജനുവരി 2012 (UTC)Reply

എവിടെയാണിതു കാണുന്നതു്? എന്നു താങ്കൾ ചോദിച്ചതിൽ നിന്നും താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തു കാണുന്ന കാര്യമാണ്?--റോജി പാലാ (സംവാദം) 12:40, 12 ജനുവരി 2012 (UTC)Reply

+ഈ താളിനെ ഉദ്ധരിച്ചാണ് കിരൺ സംവദിച്ചതെങ്കിൽ ശരിയാണ്. നിലനിർത്താൻ ഈ വിദ്യാലത്തിനു നിലവിലെ നയമനുസരിച്ച് 50 വർഷത്തെ പഴക്കമില്ല. പിന്നെ ഉള്ളത് അവിടെ വിദ്യ അഭ്യസിച്ച 3 വ്യക്തികളുടെ പേരിലാണ്.--റോജി പാലാ (സംവാദം) 12:44, 12 ജനുവരി 2012 (UTC)Reply
ഞാൻ ഉദ്ദേശിച്ചതു് ഇത്തരമൊരു സാഹചര്യമല്ല. ഈ പ്രത്യേക ലേഖനത്തിൽ ഇത്തരം ഒരു ഉപവിഭാഗം കൊണ്ടുമാത്രം വിദ്യാലയത്തിനു് മറ്റു വിദ്യാലയങ്ങൾക്കില്ലാത്ത ശ്രദ്ധേയത വന്നു കൊള്ളണമെന്നില്ല.

അത്യന്തം ശ്രദ്ധേയരായ ഒട്ടനവധി (മൂന്നോ അതിലധികമോ) വ്യക്തികൾ പഠിച്ചിട്ടോ പഠിപ്പിച്ചിട്ടോ ഉണ്ടാവുന്ന ചില വിദ്യാലയങ്ങൾ ഉണ്ടാവാം. (ഉദാഹരണം SB College, St. Thomas College, Christ College, UC College etc.). വിദ്യാർത്ഥികളേയും ഗവേഷകരേയും സംബന്ധിച്ചിടത്തോളം വിക്കിപീഡിയ ഒരു പൾപ്പുവിജ്ഞാനകോശം മാത്രമല്ല. അവർ പലപ്പോഴും വിക്കിപീഡിയയെ സമീപിക്കുക ഒരു authentic and consolidated database ആയിട്ടായിരിക്കും. അത്തരം സന്ദർഭങ്ങളിൽ അവർക്കു് ഏറെ ഗുണം ചെയ്യുന്ന ഒരു സൌകര്യമാണു് വിക്കിപീഡിയയിലെ വർഗ്ഗീകരണസംവിധാനം. നിലവിൽ ഉള്ള വിദ്യാലയങ്ങളുടെ ലേഖനങ്ങളെ (അവയുടെ പേർ ഉൾപ്പെടുന്ന പ്രശസ്ത വ്യക്തികളുടെ ലേഖനങ്ങളിൽ അവയെ പരാമർശിക്കുന്ന അവസ്ഥയിൽ) ഇത്തരം ഒരു വർഗ്ഗം ഉണ്ടായിരിക്കുന്നതു് മേൽ‌പ്പറഞ്ഞ തരം ആവശ്യങ്ങളുള്ള വിദ്യാർത്ഥികളെ / പഠിതാക്കളെ/ ജിജ്ഞാസുക്കളെ സഹായിക്കും.

Around English Wikipedia, such initiatives as to use Wikipedia as a singular and reliable source field for predetermined result-oriented data harvesting are already taking place. The future databases on demography, taxonomy and other objective collections are bound to be collimated and dynamically connected to encyclopedic resources such as Wikipedia.

Some typical examples:

  • Name the school / college that has produced maximum number of IAS officers from Kerala.
  • Name the publishers that has the maximum number of books produced
  • Name the party that had the maximum number of MLAs for all time since the formation of state.

How do you get such answers? Just have the categories in place and those answers are just a click away!

വർഗ്ഗീകരണം വായനക്കാരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദവും അതേ സമയം വിക്കിമീഡിയ എഞ്ചിനെ സംബന്ധിച്ചിടത്തോളം പ്രത്യേകമായി വലിയ ഭാരങ്ങൾ ഇല്ലാത്തതുമായ ഒരു സൌകര്യമാണു്. സ്വന്തം നിലയിൽ അർത്ഥപൂർണ്ണതയുണ്ടെങ്കിൽ വർഗ്ഗങ്ങളെ, അവ എത്ര തന്നെ നിസ്സാരമായി തോന്നിയാലും, ഒഴിവാക്കിക്കൂടാ. ഭാവിസാദ്ധ്യതകളുള്ള ഒറ്റവരിലേഖനങ്ങളെപ്പോലെത്തന്നെ പ്രധാനമാണു് അവയും.


ഇനി ശ്രദ്ധേയതയെപ്പറ്റി:

ഉദാഹരണത്തിനു് ഈ ഒരു സ്കൂൾ തന്നെ എടുക്കാം. ആ ലേഖനം ശ്രദ്ധേയതയില്ലെന്നു മാച്ചുകളയുന്നതു് ഒരു മഹാപാതകമായിരിക്കും. മറ്റേതെങ്കിലും സ്കൂളിനേക്കാളും ഏതെങ്കിലും വിഷയത്തിൽ മികച്ചുനിൽക്കുന്നതുകൊണ്ടല്ല ഒരു സ്കൂൾ (അല്ലെങ്കിൽ ഒരു സാഹിത്യകാരൻ, അല്ലെങ്കിൽ ഒരു സിനിമ) വിക്കിപീഡിയയിൽ വരേണ്ടതു്. അവയുടെ തനതായ അസ്തിത്വം കൊണ്ടുതന്നെയാണു്.

പക്ഷേ, മലയാളം വിക്കിപീഡിയയുടെ ആദ്യകാലം മുതൽ കണ്ടു വരുന്ന “ഗുണനിലവാരരോഗം” മൂലം നാം അന്നന്നു കാണുന്ന ശ്രദ്ധേയത വെച്ചാണു് എല്ലാം അളന്നുനോക്കുന്നതു്. നമ്മുടെ മനസ്സുകളേക്കാൾ എത്രയോ വലുതാണു് വിക്കിപീഡിയയുടെ പോരിമയും ശക്തിയും ഭാവിസാദ്ധ്യതകളും എന്നു നാം ഇപ്പോഴും മനസ്സിലാക്കാതെ പോകുന്നു.

സത്യവും തെളിയിക്കത്തക്കതുമായ എല്ലാ വിവരങ്ങളും അവയുടെ തനതായ നിലയിൽ തന്നെ, മറ്റൊന്നിനോടു താരതമ്യം ചെയ്യേണ്ടി വരാതെത്തന്നെ, എക്കാലത്തേക്കും നിലനിൽക്കേണ്ടതാണെന്നു നമുക്കെന്നു ബോദ്ധ്യമാകും?

രണ്ടു ദിവസം മുമ്പ് ഒരു പഴയ സജീവ മലയാളി വിക്കിഉപയോക്താവിനെ കണ്ടു. ഇപ്പോളെന്താ അവിടേക്കൊന്നും വരാത്തതെന്നു ചോദിച്ചപ്പോൾ തന്ന ഉത്തരം വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു. മൂന്നുനാലുവർഷം മുമ്പ്, വളരെയധികം എഴുതാനുണ്ടെന്ന ആവേശത്തോടെ വിക്കിയിലെത്തിയ അദ്ദേഹം എഴുതാനുദ്ദേശിച്ച പ്രൌഢലേഖനങ്ങൾക്ക് ജോലിത്തിരക്കിനിടയിൽ തുടക്കമായി കുറിച്ചിട്ട ലഘുലേഖനങ്ങളെയൊക്കെ നിർബന്ധബുദ്ധിയോടെ ആരൊക്കെയോ എതിർക്കുകയോ മാച്ചുകളയുകയോ ചെയ്തുകൊണ്ടിരുന്നത്രേ!

വിക്കിപീഡിയ അഡ്മിനിസ്റ്റ്രേഷൻ എന്നതു് എപ്പോഴും സെൻസർ ബോർഡ് പോലെയല്ല പ്രവർത്തിക്കേണ്ടതു്. മറ്റൊരുത്തൻ ടൈപ്പു ചെയ്തിട്ടതു് വാണ്ടെറിസമല്ലാതെ, ശുദ്ധമനസ്സോടെയാണെങ്കിൽ, അവയിൽ വിവരദായകമായി ഒരു വാക്കുപോലുമുണ്ടെങ്കിൽ, അതിനെ സ്വന്തം അദ്ധ്വാനത്തേക്കാളും ബഹുമാനത്തോടെ കാണണം എന്നതു് കാര്യനിർവ്വാഹകരും സജീവ ഉപയോക്താക്കളും ഒരു സ്വയംസംവാഹകനിയമമായിത്തന്നെ എടുക്കണം. തെറ്റു തിരുത്തണമെങ്കിൽ, തെളിവുകളില്ലാത്തതിനാൽ വിമർശിക്കണമെങ്കിൽ , ആയിക്കോളൂ.. പക്ഷേ, ശ്രദ്ധേയതയില്ലെന്നു് ആരോപിച്ച് മുച്ചൂടും മുടിച്ചു കളയരുതേ. Thou shall not judge എന്ന പഴയ വാക്യം ഓർമ്മയില്ലേ? നമുക്കു പിമ്പേ വരുന്നവന്റെ ചെരിപ്പിന്റെ വാറു തൊടാൻ പോലും നാം ആരു്?

ലേഖനങ്ങളുടെ ശ്രദ്ധേയതയെപ്പറ്റി നാം പണ്ടെന്നോ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടാവാം. ആരൊക്കെക്കൂടിയാണു് അങ്ങനെ തീരുമാനിച്ചുറച്ചതെന്ന് എന്നെന്നേക്കും പ്രസക്തമല്ല. അത്തരം തീരുമാനങ്ങൾ എടുത്ത കാലത്തും അതിനുശേഷവും ആ നയങ്ങൾ പിൻപറ്റുന്നവർ ഉൾക്കൊള്ളുന്ന വിക്കിബോധം നന്നേ ചുരുങ്ങിയതാണു് എന്നാണു് എനിക്കു പറയുവാനുള്ളതു്.

മലയാളം വിക്കിപീഡിയ ഇപ്പോഴും ഒരു നവജാതശിശുവാണു്. ഇത്രയും കാലത്തിനിടയിൽ തന്നെ എത്രയോ സജീവ ഉപഭോക്താക്കളും കാര്യനിർവാഹകരും വന്നു? അതിൽ എത്രയോ പേർ burn-out ചെയ്തു? ഇനിയും ആരൊക്കെ വരും, പോവുമായിരിക്കാം? നാമൊക്കെ വളർന്നുമൂത്തു് ചത്തുപോവുമ്പോഴേ അതിനു് കൌമാരപ്രായമെങ്കിലും എത്തൂ. പക്ഷെ ഇപ്പോൾ, ആയ കാലത്തു്, നാം കൊണ്ടു നടക്കുന്ന നമ്മുടെ ചെറിയ വിചാരസീമകൾ മൂലം, മലയാളം വിക്കിപീഡിയയുടെ പൂർണ്ണസൌകുമാര്യകാലത്ത് അതിനു് വികലാംഗത്വം വരുത്താതെയിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം.— ഈ തിരുത്തൽ നടത്തിയത് Viswaprabha (സംവാദംസംഭാവനകൾ)

വിശ്വ്വേട്ടൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലായി, പക്ഷെ നമ്മൾ ചർച്ചചെയ്യുന്നത് ശ്രദ്ധേയനായ പൂർവ്വവിദ്യാർഥിയുള്ളതുകൊണ്ട് സ്കൂൾ ശ്രദ്ധേയമാകുമോ എന്നതാണ്. വിക്കിപീഡിയയിൽ നമ്മൾ എല്ലാത്തിനേയും പറ്റി ലേഖനങ്ങൾ വരണം എന്നു പറയാൻ പറ്റില്ല ശ്രദ്ധേയതയുള്ളത് ആകാം എന്നു കരുതി വിക്കിപീഡിയ ഒരു സംഭരണിയുമല്ല.--കിരൺ ഗോപി 05:09, 13 ജനുവരി 2012 (UTC)Reply
രണ്ടു ദിവസം മുമ്പ് ഒരു പഴയ സജീവ മലയാളി വിക്കിഉപയോക്താവിനെ കണ്ടു. ഇപ്പോളെന്താ അവിടേക്കൊന്നും വരാത്തതെന്നു ചോദിച്ചപ്പോൾ തന്ന ഉത്തരം വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു. മൂന്നുനാലുവർഷം മുമ്പ്, വളരെയധികം എഴുതാനുണ്ടെന്ന ആവേശത്തോടെ വിക്കിയിലെത്തിയ അദ്ദേഹം എഴുതാനുദ്ദേശിച്ച പ്രൌഢലേഖനങ്ങൾക്ക് ജോലിത്തിരക്കിനിടയിൽ തുടക്കമായി കുറിച്ചിട്ട ലഘുലേഖനങ്ങളെയൊക്കെ നിർബന്ധബുദ്ധിയോടെ ആരൊക്കെയോ എതിർക്കുകയോ മാച്ചുകളയുകയോ ചെയ്തുകൊണ്ടിരുന്നത്രേ എന്ന കമന്റിന്. ആ ലേഖനങ്ങളുടെ പ്രാധാന്യമറിയാൻ നിലവറ തുറന്നൊന്നു പരിശോധിച്ചാൽ മതി. എല്ലാം അവിടെത്തന്നെ ഉണ്ട്. പിന്നെ എല്ലാ തുടക്കാരും ആദ്യം എഴുതുന്ന ലേഖനങ്ങൾക്ക് വിക്കിയിൽ വരാൻ മാത്രം ശ്രദ്ധേയത ഉണ്ടാകണമെന്നില്ല. പിന്നെ അന്നൊന്നും ലേഖനങ്ങളിൽ പുതുമുഖമെന്ന പരിഗണന കാര്യമായി നൽകിയിരുന്നില്ലായിരിക്കാം. ഇപ്പോൾ അവർ എഴുതുന്ന ലേഖനങ്ങൾക്ക് ശ്രദ്ധേയത ഇല്ലങ്കിൽ പോലും ഒറ്റയടിക്കു പുറത്താക്കാതെ അവ നിലനിർത്താൻ സാധിക്കുമോ എന്നു നോക്കിയിട്ടു അർഹമായ പരിഗണന നൽകിത്തന്നെയാണ് ഒഴിവാക്കാറ്. ആ ഉപയോക്താവ് ഓടിയത് വ്യക്തിപരമായി താല്പര്യമില്ലാതിരുന്നിട്ടാവും. കഴിയുമെങ്കിൽ അദ്ദേഹത്തോട് ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുവാൻ അഭ്യർഥിക്കുക. പിന്നെ, അങ്ങനെയൊക്കെ ഓടാനാണെങ്കിൽ ഞാൻ എപ്പോഴേ ഓടേണ്ടതായിരുന്നു.


മലയാളം വിക്കിപീഡിയ നവജാതശിശു തന്നെയാണ്. നവജാതശിശുവിൽ ഒരു പൂർണ്ണകായ മനുഷ്യന്റെ എല്ലാ കഴിവുകളും വേണമെന്നു ശഠിക്കാൻ സാധിക്കില്ല. വളർച്ച അതിന്റെ വഴിയെ വരും. നമ്മളുടെ അന്ത്യത്തോടെ വിക്കിപീഡിയ അന്യം നിൽക്കില്ല. നമ്മളെക്കാൾ മികച്ചവർ വരും. സംഭാവനകളും ഉണ്ടാകും. നമ്മുടെ കാലത്ത് നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്യുന്നു. അപ്പോൾ ഉള്ളിലുള്ള കാര്യങ്ങൾ ശ്രദ്ധേയതയയുള്ളതായിരിക്കണമെന്നു നമ്മൾ നയം വഴി തീരുമാനിക്കുന്നത് ഒരു കുറച്ചിലാകില്ല. വിശ്വപ്രഭയുടെ എല്ലാ സംവാദങ്ങളുടെയും കമന്റ് പ്രകാരം വിജ്ഞാനകോശത്തിൽ എല്ലാം ഉൾപ്പെടുത്തണം എന്ന ഒരു രീതി പോലെ തോന്നുന്നു. അതു ശരിയാണോ? ഇവിടെ ഒരുമിച്ചൊരു നയം സൃഷ്ടിച്ചിട്ട് അതിനു യോജിക്കുന്ന രീതിയാണ് പിന്തുടരാറുള്ളതെന്നു ശരിയല്ലേ. ഇനി, വിദ്യാലയങ്ങളുടെ കാര്യത്തിൽ അല്ലെങ്കിൽ നയം വേണ്ടെന്നു വയ്ക്കണം. കലാലയങ്ങൾ എല്ലാം ഇവിടെ സ്ഥാനം പിടിക്കുന്നില്ലേ? പിന്നെ ഇവിടുള്ള നയങ്ങൾ സൃഷ്ടിച്ചിട്ട് ഒരുപാടു കാലമൊന്നും ആയിട്ടില്ല. കഷ്ടിച്ചൊരു വർഷം, അത്രമാത്രം. പിന്നെ കിരൺ പറഞ്ഞ കാര്യത്തെക്കുറിച്ച് അഭിപ്രായം പ്രതീക്ഷിക്കുന്നു. --റോജി പാലാ (സംവാദം) 07:15, 13 ജനുവരി 2012 (UTC)Reply
വിവരങ്ങൾ ഉള്ള എന്തിനും വിക്കിപീഡിയയിൽ സ്ഥാനമുണ്ടെന്ന വാദത്തോട് യോജിക്കാൻ വയ്യ. വിക്കിപീഡീയ പോലുള്ള ഒരു വിജ്ഞാനകോശത്തിൽ എന്തിനെക്കുറിച്ചൊക്കെ എഴുതാം, എന്തിനെക്കുറിച്ചൊക്കെ എഴുതാൻ പറ്റില്ല എന്നതിനു ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. അതില്ലാതിരിക്കുമ്പോൾ വിക്കിപീഡിയ വിജ്ഞാനകോശം എന്ന രീതിയിൽ നിന്നു വ്യതിചലിക്കാൻ തുടങ്ങും. അങ്ങനെ വ്യതിചലിക്കാതിരിക്കാനാണ് വിക്കിപീഡിയയിൽ ശ്രദ്ധേയതാനയങ്ങൾ രൂപീകരിക്കുന്നത്. കേരളത്തിലെ സ്കൂളുകളുടെ വിഷയത്തിൽ മുൻപ് തന്നെ ഒരു ചർച്ച പ്രധാന ലിസ്റ്റിൽ നടന്നിരുന്നു. അന്ന് ഐ.ടി @സ്കൂളിനു തന്നെ കേരളത്തിലെ എല്ലാ സ്കൂളുകളേയും വിക്കിപീഡിയയിൽ എത്തിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നു. അതിൽ പലരും എതിർപ്പുകൾ പ്രകടിപ്പിച്ചപ്പോഴാണ് സ്കൂൾ വിക്കി എന്നൊരു ആശയവുമായി അവർ മുന്നോട്ട് പോയത്. എത്ര ആദ്യം തന്നെ ആ നയങ്ങൾ രൂപീകരിക്കുന്നുവോ അത്രയും നല്ലത് എന്നതാണെന്റെ അഭിപ്രായം. വൈകുന്തോറും പ്രശ്നങ്ങൾ അധികമാവുകയേ ഉള്ളൂ. --അനൂപ് | Anoop (സംവാദം) 10:46, 13 ജനുവരി 2012 (UTC)Reply

നിലവിലുള്ള ശ്രദ്ധേയതനയം തിരുത്തുന്നതു സംബന്ധിച്ച് പുതിയ ചർച്ചക്കായി

തിരുത്തുക

കൂടുതൽ വിവരങ്ങൾ നയരൂപീകരണതാളിൽ --രൺജിത്ത് സിജി {Ranjithsiji} 05:24, 1 സെപ്റ്റംബർ 2017 (UTC)Reply

"ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.