വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. 2019 ഡിസംബറിൽ നടക്കേണ്ട വിക്കിസംഗമോത്സവത്തിന്റെ പദ്ധതിതാളിന്റെ സംവാദതാളാണിത്.
- ദയവായി താഴെ കാണുന്ന തീയതി, സ്ഥലം എന്നിവയിൽ 26-09-2019 നകം താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. -Adv.tksujith (സംവാദം) 19:06, 18 സെപ്റ്റംബർ 2019 (UTC)
തീയതി
തിരുത്തുകസാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട തീയതിയാണ് കൊടുക്കുന്നത്. യോജിക്കുന്ന തീയതിയുടെ താഴെ ഒപ്പുവെച്ച് അഭിപ്രായം വ്യക്തമാക്കുമല്ലോ.
ഡിസംബർ 21, 22, 23
തിരുത്തുക- ഡിസംബർ 21 പിറന്നാൾ ദിനം ശനിയാഴ്ചയാണ്. ഡിസംബർ 21 ന് ആരംഭിച്ച് 22, 23 lതീയതികളിൽ (ശനി, ഞായർ, തിങ്കൾ) അവസാനിക്കുന്നവിധമാകും നല്ലത്
നല്ല ദിവസങ്ങൾ . എന്നാലും കീഴ്വഴക്കമനുസരിച്ച് അവസാന ദിവസം ട്രിപ്പോ, സൈറ്റ് സീയിംഗോ ഉണ്ടെങ്കിൽ തിങ്കളാഴ്ച ആവാതിരിക്കുന്നതല്ലേ നല്ലത്.? ്് ഫുആദ്
- അനുകൂലിക്കുന്നു -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം
- അനുകൂലിക്കുന്നുSidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 01:00, 19 സെപ്റ്റംബർ 2019 (UTC)
ഡിസംബർ 27, 28, 29
തിരുത്തുക- ഡിസംബറിൽ ക്രിസ്തുമസ് അവധി കണക്കിലെടുത്ത് ക്രിസ്തുമസിന് ശേഷമുള്ള ഡിസംബർ 27, 28, 29 തീയതികൾ (വെള്ളി, ശനി, ഞായർ) ആണ് നല്ലത്.
- അനുകൂലിക്കുന്നു- ജിനോയ് ടോം ജേക്കബ് (സംവാദം) 03:59, 25 ഒക്ടോബർ 2019 (UTC)
വേദി
തിരുത്തുകസാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ട സ്ഥലങ്ങളാണ് കൊടുക്കുന്നത്. ഓരോ സ്ഥലങ്ങളുടെയും കീഴിൽ പിന്തുണയ്കുന്നവർക്ക് ഒപ്പ് വെച്ച് വോട്ട് രേഖപ്പെടുത്താം.
തിരുവനന്തപുരം
തിരുത്തുക- അനുകൂലിക്കുന്നുSidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 00:57, 19 സെപ്റ്റംബർ 2019 (UTC)
എറണാകുളം
തിരുത്തുക- സംഗമോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലെങ്കിൽ കൂടിയും എറണാകുളത്തിന് വോട്ട് രേഖപ്പെടുത്തുന്നു --നത (സംവാദം) 19:20, 18 സെപ്റ്റംബർ 2019 (UTC)
- എറണാകുളം . പിന്തുണ. ഫുആദ്
- അനുകൂലിക്കുന്നു - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- അനുകൂലിക്കുന്നു - Adithyak1997 (സംവാദം) 09:03, 19 സെപ്റ്റംബർ 2019 (UTC)
- അനുകൂലിക്കുന്നു -ജിനോയ് ടോം ജേക്കബ് (സംവാദം) 05:30, 20 സെപ്റ്റംബർ 2019 (UTC)
- അനുകൂലിക്കുന്നു -ഷാജി (സംവാദം) 05:02, 28 സെപ്റ്റംബർ 2019 (UTC)
- അനുകൂലിക്കുന്നു -Subins2000 (സംവാദം)
പാലക്കാട്
തിരുത്തുകകണ്ണൂർ
തിരുത്തുകവിക്കിസംഗമോത്സവം 2019
തിരുത്തുകഈ വർഷത്തെ വിക്കി സംഗമോത്സവം ഏറ്റെടുത്ത് നടത്തുവാൻ ആരും തന്നെ മുന്നോട്ട് വരാത്ത സാഹചര്യമാണുള്ളത്. ഡിസംബർ 21 നാണ് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ. അന്നേ ദിവസം വിക്കിമീഡിയ മലയാളം യൂസർ ഗ്രൂപ്പ് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ ഒരു പിറന്നാൾ ആഘോഷം സംഘടിപ്പിക്കുന്നു. ആ സാഹചര്യത്തിൽ ഈ വർഷത്തെ വിക്കിസംഗമോത്സവം മുടങ്ങിപ്പോകാതിരിക്കുന്നതിനായി ആ പരിപാടിയെ വിക്കിസംഗമോത്സവം-2019 ആയി കണക്കാക്കി സംഗമോത്സവങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനായി ആലോചിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ഇത് സംബന്ധമായി അഭിപ്രായം പറയുമല്ലോ.
- കൊച്ചിയിൽ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ ഇവിടെ കാണാം. Adv.tksujith (സംവാദം) 17
- 38, 19 ഡിസംബർ 2019 (UTC)
വിക്കിസംഗമോത്സവം 2019 റദ്ദാക്കൽ
തിരുത്തുകഅങ്ങനെ 2018 ലെ സംഗമോത്സവത്തിനു ശേഷം നടന്ന ചർച്ചയും തീരുമാനവും പ്രകാരവും Rajesh Odayanchal ന്റെ നിർദ്ദേശത്തിൽ പറഞ്ഞതുപ്രകാരവും വിക്കിസംഗമോത്സവം 2019 നടത്തിയിട്ടില്ല. ഭാവിയിലും ഇത്തരം സംഗമോത്സവങ്ങൾ നടത്തുന്നതുമല്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 11:00, 2 ഫെബ്രുവരി 2020 (UTC)