വിക്കിപീഡിയ സംവാദം:ഉപയോക്തൃതാൾ

താരകം തിരുത്തുക

താരകങ്ങൾ/നക്ഷത്രബഹുമതികൾ സാധാരണയായി കൊടുത്തുവരുന്നത് ഉപയോക്തൃതാളിൽ നേരിട്ടാണ്, ഇതിനുമാറ്റമില്ലെങ്കിൽ ഈ ഔദ്യോഗിക മാർഗ്ഗരേഖ പുതുക്കണം. --എഴുത്തുകാരി സംവാദം 15:25, 29 ഡിസംബർ 2012 (UTC)Reply

നക്ഷത്രങ്ങൾ ഉപയോക്തൃതാളിൽ നൽകുന്നതല്ലേ നല്ലത്. സംവാദതാളുകളെ ചുരുട്ടിക്കെട്ടുമ്പോൾ അവ ഉള്ളിലായിപ്പോകും. ഓരോരുത്തർക്കും കിട്ടുന്ന സർട്ടിഫിക്കറ്റുകളല്ലേ ഈ നക്ഷത്രങ്ങൾ. നാലുപേർ കാണാൻ അതാ നല്ലത്--Roshan (സംവാദം) 06:58, 30 ഡിസംബർ 2012 (UTC)Reply

ഉപയോക്തൃ സംവാദ നോട്ടിഫിക്കേഷൻ തിരുത്തുക

ഉപയോക്തൃ സംവാദ നോട്ടിഫിക്കേഷൻ എന്ന ഈ ഭാഗത്ത് താങ്കളുടെ ഉപയോക്തൃതാൾ ആരെങ്കിലും തിരുത്തുകയോ താങ്കൾക്ക് ഒരു സന്ദേശം നൽകുകയോ ചെയ്താൽ താങ്കൾക്ക് ഒരു സന്ദേശം ലഭിക്കുന്നതാണ്. എന്നു കാണുന്നു ഇതു ശരിയാണോ. ഉപയോക്തൃതാൾ എഡിറ്റ് ചെയ്താൽ സന്ദേശം ലഭിക്കുമോ--Roshan (സംവാദം) 10:26, 11 ഏപ്രിൽ 2013 (UTC)Reply

താങ്കൾ തുറക്കുന്ന എല്ലാ മലയാളം വിക്കിപീഡിയ താളിന്റെ മുകളിലും താഴെക്കൊടുത്തിരിക്കുന്ന സന്ദേശം കാണപ്പെടും. താങ്കൾ താങ്കളുടെ ഉപയോക്തൃ സംവാദതാൾ തുറക്കുന്നതുവരെ ഇത് തുടരുകയും ചെയ്യും. താങ്കൾക്ക് ധാരാളം സന്ദേശങ്ങൾ സംവാദം താളിൽ ലഭിച്ചിട്ടുണ്ടല്ലോ? ശ്രദ്ധിച്ചിട്ടില്ലേ? വേണമെങ്കിൽ ഒരു സന്ദേശം ഞാൻ ഇടാം. പറഞ്ഞാൽ മതി. --അജയ് ബാലചന്ദ്രൻ (സംവാദം) 10:45, 11 ഏപ്രിൽ 2013 (UTC)Reply

താങ്കൾക്ക് ഒരു ഉപയോക്താവ് പുതിയ സന്ദേശം ചേർത്തിട്ടുണ്ട് (അവസാനമാറ്റം).
ഉപയോക്തൃ സംവാദതാൾ തിരുത്തി സേവ് ചെയ്താൽ മാത്രമെ നോട്ടിഫിക്കേഷൻ ലഭിക്കു.--KG (കിരൺ) 11:06, 11 ഏപ്രിൽ 2013 (UTC)Reply

കിരൺ തന്ന ഉത്തരത്തിനാണ് എന്റെ ചോദ്യം ഒക്കൂ. അപ്രകാരം താൾ തിരുത്തുക. ഉപയോക്തൃതാൾ തിരുത്തപ്പെട്ടാൽ സന്ദേശം കിട്ടില്ല.--Roshan (സംവാദം) 11:11, 11 ഏപ്രിൽ 2013 (UTC)Reply

റോഷൻ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല. താൾ തിരുത്തിയിട്ടുണ്ട്. ശരിയായോ എന്ന് നോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:02, 11 ഏപ്രിൽ 2013 (UTC)Reply

 --Roshan (സംവാദം) 12:06, 11 ഏപ്രിൽ 2013 (UTC)Reply

ജീവചരിത്രം തിരുത്തുക

\\ഉപയോക്തൃതാളിൽ ഉപയോക്താവിനെക്കുറിച്ചുള്ള അത്യാവശ്യവിവരങ്ങൾ പരിമിതമായി നൽകുവാൻ വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. എന്നാൽ അവ താങ്കളുടെ കുടുംബകാര്യങ്ങളോ ജീവചരിത്രമോ താങ്കളുടെ ബ്ലോഗോ ആയി ഉപയോഗിക്കാൻ വിക്കിസമൂഹം അനുവദിക്കുന്നില്ല\\


ഈ നയത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ചേർക്കുന്നതിനു് എന്താണ് തടസ്സം?ഏത് നയങ്ങൾക്ക് എതിരാണ് അത്?--ഷിജു അലക്സ് (സംവാദം) 08:39, 16 ഏപ്രിൽ 2013 (UTC)Reply

"ഉപയോക്തൃതാൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.