ഇന്റർനെറ്റ് ട്രോൾ

(Internet troll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ (TROLL) എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത്‌ അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇത്.[1] സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകൾക്കു സാധിക്കുന്നു.[2] പണ്ടുകാലത്ത് പത്ര മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. ട്രോൾ തയ്യറാക്കുന്ന ആളുകളെ പൊതുവെ ട്രോളർമാർ എന്നു വിളിക്കുന്നു. നവമാധ്യമ കൂട്ടയ്മയായ ഫേസ്ബുക്ക് വഴിയാണ് ട്രോളുകൾ പ്രധാനമായും പ്രചരിക്കുന്നത്.[3]

ട്രോൾ ഉണ്ടാക്കുന്ന രീതിതിരുത്തുക

പ്രധാനമായും ചലച്ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും സംയോജിപ്പിച്ചാണ് ട്രോളുകൾ നിർമ്മിക്കുന്നത്. ഏതെങ്കിലുമൊരു വിഷയത്തോട് ഒരു കഥാപാത്രം പ്രതികരിക്കുന്നതായി നർമ്മരൂപേണ അവതരിപ്പിക്കുന്നതാണ് മിക്ക ട്രോളുകളുടെയും ശൈലി. ഭൂരിഭാഗം ട്രോളുകളും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിക്കപ്പെടുന്നത്.

ട്രോളുകൾക്ക് പ്രചാരം ഏറിയതോടെ ഇത് എളുപ്പത്തിൽ നിർമ്മിക്കാനുള്ള നിരവധി ആപ്ലിക്കേഷനുകളും ഇന്ന് നിലവിൽ ഉണ്ട്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച 'രമണൻ', പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ സലിംകുമാർ അവതരിപ്പിച്ച 'മണവാളൻ' എന്നീ കഥാപാത്രങ്ങൾ ധാരാളും ട്രോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[4][5][6][7][8][9][10]

മലയാളത്തിലെ പ്രധാനപ്പെട്ട ട്രോൾ ഗ്രൂപ്പുകൾതിരുത്തുക

  • ട്രോൾ മലയാളം
  • ഔട്ട്‌സ്പോക്കൺ[11][12]
  • ഇൻറർ നാഷണൽ ചളു യൂണിയൻ[13]
  • ട്രോൾ റിപ്പബ്ലിക്ക്
  • സ്കൂൾ കോളേജ് ട്രോൾ
  • ട്രോൾ കേരള
  • സൈബർ ട്രോളേഴ്സ്
  • ട്രോൾ മൂവീസ്
  • ട്രോൾ തൃശ്ശൂർ
  • ട്രോൾ തിരുവനന്തപുരം
  • ട്രോൾ നെയ്യാറ്റിൻകര
  • ബീടെക് ട്രോൾ
  • ട്രോൾ എറണാകുളം
  • ട്രോൾ കൊല്ലം
  • ട്രോൾ സംഘ്
  • ട്രോൾ കണ്ണൂർ
  • അഖിലേന്ത്യാ ചളു യൂണിയൻ
  • ട്രോൾ ഇരിട്ടി
  • മലയാളം നോട്ടിട്രോൾ
  • കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ട്രോൾസ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്റർനെറ്റ്_ട്രോൾ&oldid=3409603" എന്ന താളിൽനിന്ന് ശേഖരിച്ചത്