വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/തെന്നല അബൂഹനീഫൽ ഫൈസി
തെന്നല അബൂഹനീഫൽ ഫൈസി എന്ന താൾ സൃഷ്ടിക്കുന്നതിന് തടസം എന്താണ്.--Muhammedd ansar (സംവാദം) 05:14, 9 ഓഗസ്റ്റ് 2019 (UTC)
- ഇദ്ദേഹം ഏതെല്ലാം തരത്തിൽ ശ്രദ്ധേയതയുള്ള വ്യക്തിയാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 11:55, 11 ഓഗസ്റ്റ് 2019 (UTC)
കാരണം
തിരുത്തുകഎന്താണ് എതിരാവാൻ കാരണം? ഇനി എന്താണ് ചേർക്കേണ്ടത് Anvar Kunhu (സംവാദം) 13:42, 3 മാർച്ച് 2020 (UTC)
അതിൽ evidence ചേർത്തിട്ടുണ്ട്. ഇനിയും എന്താണ് ചേർക്കാനുള്ളത്. ഫലക നീങ്ങിയത് തിരുത്തിയപ്പോൾ സംഭവിച്ച പിഴവാണ്. അതിൽ evidence ചേർത്തിട്ടുണ്ട്. ഇനിയും എന്താണ് ചേർക്കാനുള്ളത്. ഫലക നീങ്ങിയത് തിരുത്തിയപ്പോൾ സംഭവിച്ച പിഴവാണ്.
മറുപടി
തിരുത്തുകഇദ്ദേഹം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിൻ്റെ കീഴിൽ കേരളത്തിലും കർണാടകയിലും കശ്മീരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് Anvar Kunhu (സംവാദം) 13:44, 3 മാർച്ച് 2020 (UTC)
@Anvar Kunhu:, @Muhammedd ansar: - സുഹൃത്തേ ഇതൊന്നും മതിയായ കാരണങ്ങൾ അല്ല. [[വിക്കിപീഡിയ:ഒഴിവാക്കൽ നയം |വിക്കി ശ്രദ്ധേയത നയം]] പിന്തുടരുന്നില്ല എങ്കിൽ നീക്കം ചെയ്യാൻ നിർദേശം ചെയ്യപ്പെട്ടേക്കാം. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 16:05, 3 മാർച്ച് 2020 (UTC)
അതിൽ എന്ത് evidence ആണ് ഇനി ചേർക്കേണ്ടത് എന്ന് പറയാമോ? Anvar Kunhu (സംവാദം) 16:07, 3 മാർച്ച് 2020 (UTC)
- @Anvar Kunhu:, @Muhammedd ansar: ഇദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രവർത്തനം, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം, സാമൂഹ്യ പരിവർത്തനത്തിനു കാരണമായ പ്രവർത്തനം, സംസ്ഥാന കേന്ദ്ര സർക്കാരുകൾ നൽകിയ അവാർഡ്, ശ്രദ്ധേയമായ മറ്റ് സംഘടനകൾ നൽകിയ ആദരം, സർവ്വകലാശാലകൾ നൽകി ആദരിച്ച ബിരുദം, വിദ്യാഭ്യാസരംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവർത്തനം ഇവ തെളിവ് സഹിതം ചേർക്കുക. ഇല്ലെങ്കിൽ ഒഴിവാക്കപ്പെടും. --രൺജിത്ത് സിജി {Ranjithsiji} ✉ 16:11, 3 മാർച്ച് 2020 (UTC)
@Anvar Kunhu:, ശ്രദ്ധേയത ഫലകം നീക്കുന്നതിന് മുമ്പ് ചർച്ച ചെയ്ത് സമവായത്തിലെത്തുക.--ഇർഷാദ്|irshad (സംവാദം) 10:19, 4 മാർച്ച് 2020 (UTC) അതിൽ evidence ചേർത്തിട്ടുണ്ട്. ഇനിയും എന്താണ് ചേർക്കാനുള്ളത്. ഫലക നീങ്ങിയത് തിരുത്തിയപ്പോൾ സംഭവിച്ച പിഴവാണ്.:@Anvar Kunhu:
വിക്കിപീഡിയയുടെ ഏത് നയത്തോടാണ് ഈ ലേഖനം യോജിക്കാത്തത് എന്നറിയാൻ താൽപര്യമുണ്ട് Anvar Kunhu (സംവാദം) 15:26, 4 മാർച്ച് 2020 (UTC)
ലേഖനങ്ങളിലെ ടാഗുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച്
തിരുത്തുക@Anvar Kunhu: എന്ന ഉപയോക്താവ് നീക്കം ചെയ്യൽ ചർച്ച തീരുന്നതിനുമുൻപ് പ്രസ്തുത ടാഗ് ഈ ലേഖനത്തിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ ചർച്ചയിലിടപെടുകയാണ് വേണ്ടത് അല്ലാതെ ഏകപക്ഷീയമായി ടാഗുകൾ നീക്കരുത്. --രൺജിത്ത് സിജി {Ranjithsiji} ✉ 14:59, 4 മാർച്ച് 2020 (UTC)
സോറി, അറിയാതെ സംഭവിച്ചതാണ് Anvar Kunhu (സംവാദം) 15:16, 4 മാർച്ച് 2020 (UTC)
- @Anvar Kunhu: എങ്കിൽ താങ്കൾ ആ ടാഗ് പുനസ്ഥാപിക്കണമായിരുന്നു. അതുചെയ്യാതെ കൂടുതൽ എഡിറ്റുനടത്തുകയാണുണ്ടായത്. ഇത് നല്ല കീഴ്വഴക്കമല്ല. കൂടാതെ വീണ്ടും ചേർത്ത ശ്രദ്ധേയത ടാഗും നീക്കിയിട്ടുണ്ടല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 15:20, 4 മാർച്ച് 2020 (UTC)
പ്രസ്തുത ലേഖനത്തിൽ തിരുത്തലുകൾ വരുത്തുകയും വിവരങ്ങളും അവലംബങ്ങളും ആഡ് ചെയ്യുകയാണ് ചെയ്തത്. അതിനിടയിൽ പ്രസ്തുത ടാഗ് അശ്രദ്ധ കൊണ്ട് നീക്കിയതാണ്. നീക്കിയ ടാഗ് ഞാൻ തന്നെ പുനസ്ഥാപിക്കണമെന്ന് അറിയില്ലായിരുന്നു. Anvar Kunhu (സംവാദം) 15:23, 4 മാർച്ച് 2020 (UTC)
വിക്കിപീഡിയയുടെ ഏത് നയങ്ങൾക്കാണ് ഈ ലേഖനം എതിര് എന്ന് മനസ്സിലാവുന്നില്ല. അറിയിച്ചാൽ നന്നായിരുന്നു Anvar Kunhu (സംവാദം) 15:28, 4 മാർച്ച് 2020 (UTC)
ഒഴിവാക്കുന്നതിനെ സമ്പന്ധിച്ച്
തിരുത്തുകകൃത്യമായ എവിഡൻസ് സഹിതം ഒരു അറിയപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകനും പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്ന ലേഖനം എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു എന്നാണ് മനസ്സിലാകാത്തത് Anvar Kunhu (സംവാദം) 15:31, 4 മാർച്ച് 2020 (UTC)
@Anvar Kunhu:, @Muhammedd ansar: - ടി ലേഖനത്തിൽ കൊടുത്തിരിക്കുന്ന "കൃത്യമായ എവിഡൻസുകൾ" എല്ലാം തന്നെ സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ട വാർത്തകൾ ആണ്. ബ്ലോഗുകളും ഫേസ്ബുക് പോസ്റ്റും അവലംബത്തിൽ വന്നിട്ടുണ്ട്. ഇതൊക്കെ എങ്ങനെ ആണ് വിക്കി നയം പ്രകാരം അംഗീകരിക്കുക?
താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഒരു വ്യക്തത ഇല്ല.
"അറിയപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകനും പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ഒരു വ്യക്തിയെ"
- വിദ്യാഭ്യാസ പ്രവർത്തകനും - എന്താണ് വിദ്യാഭ്യാസ മേഖലയിലെ സംഭാവന?
- പണ്ഡിതനും - ഏത് മേഖലയിൽ?
- ചിന്തകനും എഴുത്തുകാരനുമായ - എന്താണ് പ്രധാന സംഭാവനകൾ?
- ഏതെങ്കിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ടോ?
തർശീശിലെ ശൗൽ | ^ സംഭാഷണം ^ 16:29, 4 മാർച്ച് 2020 (UTC)
എന്താണ് വിദ്യാഭ്യാസ മേഖലയിലെ സംഭാവന? ഉത്തരം : 1) ബുഖാരി എന്ന് പേരിട്ട ഒരു കോളേജിൻ്റെ സ്ഥാപകനും പ്രൻസിപ്പലും ആണദ്ദേഹം, ഹയർ സെക്കണ്ടറിയും ഡിഗ്രിയും പി ജിയും പഠിക്കുന്ന വിദ്യാർത്ഥികളുള്ള കോളേജാണത്. 2) ഇംഗ്ലീഷ് മീഡിയം 3) ഹിഫ്ള് കോളേജ് - മതപഠനത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസം നൽകുന്നു 3) സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന വുമൺസ് കോളേജ് ഇവകളുടെയെല്ലാം കാര്യദർശിയാണദ്ദേഹം ഇവയെല്ലാം ലേഖനത്തിൽ പരാമർശിച്ചു. അവ പരമാർശിക്കുന്ന പത്രവാർത്തകളും സോഷ്യൽ മീഡിയ കുറിപ്പുകളുമാണ് അവലംബത്തിൽ ചേർത്തത് പണ്ഡിതനും - ഏത് മേഖലയിൽ?
- മത വിജ്ഞാനത്തിൽ വിക്കീപീഡിയയിൽ മുമ്പ് പരാമർശിതമായ ജാമിഅ നൂരിയ്യ അറബി കോളേജിൽ നിന്നാണ് ബിരുദമെടുത്തത്.
ചിന്തകനും എഴുത്തുകാരനുമായ - എന്താണ് പ്രധാന സംഭാവനകൾ? - അദ്ദേഹം രചിച്ച രണ്ടു പുസ്തകങ്ങൾ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അവയുടെ ചിത്രം അപ്ലോഡ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്. ഏതെങ്കിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ടോ? - പുരസ്കാരം ലഭിച്ചിട്ടില്ല. പുരസ്കാരം ലഭിക്കാത്തവരും എഴുത്തുകാരാണ്. വിക്കീപീഡിയയിൽ അത്തരം ആളുകളുടെ പ്രൊഫൈൽ ഉണ്ട് താനും. Anvar Kunhu (സംവാദം) 17:18, 4 മാർച്ച് 2020 (UTC)
വിക്കിപീഡിയയിൽ മുമ്പ് അവലംബമായി കൊടുത്ത പത്രവാർത്തകളും കുറിപ്പുകളുമാണ് ഇതിലും അവലംബമായി ചേർത്തിരിക്കുന്നത്. അവകൾ സ്വീകാര്യമല്ലെന്നത് പറയാനാവില്ലല്ലോ... Anvar Kunhu (സംവാദം) 17:23, 4 മാർച്ച് 2020 (UTC)
@Anvar Kunhu: - മറുപടി താഴെയുള്ള സംവാദത്തിൽ കൊടുക്കുന്നു.
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തെന്നല അബൂഹനീഫൽ ഫൈസി തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:32, 4 മാർച്ച് 2020 (UTC)
പുരസ്കാരം ലഭിക്കാത്തവരും എഴുത്തുകാരാണ്. വിക്കീപീഡിയയിൽ അത്തരം ആളുകളുടെ പ്രൊഫൈൽ ഉണ്ട് താനും
@Anvar Kunhu: - അങ്ങനെ ഒരു ആക്ഷേപം ഉണ്ട് എങ്കിൽ ഏത് ലേഖനങ്ങൾ ആണെന്ന് പറയു. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 19:00, 4 മാർച്ച് 2020 (UTC)
അത് ആക്ഷേപമല്ല, അതും വിക്കീപീഡിയയിൽ ഉൾകൊള്ളിക്കാവുന്നതാണ് എന്നാണ് പറഞ്ഞത് Anvar Kunhu (സംവാദം) 02:05, 5 മാർച്ച് 2020 (UTC)
പത്ര മാധ്യമങ്ങൾ ദ്വിതീയ source ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. അതുകൊണ്ടാണ് പത്രവാർത്തകൾ അവലംബമായി ഉൾകൊള്ളിച്ചത്.എന്നിട്ടും അംഗീകരിക്കാൻ കഴിയാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. Anvar Kunhu (സംവാദം) 02:24, 5 മാർച്ച് 2020 (UTC)
ശ്രദ്ധേയത
തിരുത്തുകഈ ലേഖനം വിക്കിപീഡിയയിൽ വരാൻ യോഗ്യത ഉള്ള ഒന്നല്ല. ഒരു ലേഖനം വിക്കിപീഡിയിലെത്തിക്കാൻ നയങ്ങളെ കൂട്ടുപിടിക്കുന്ന പ്രവണത ഒഴിവാക്കണം. ഒരു ലേഖനം കൊണ്ട് സമൂഹത്തിന് എന്തു പ്രയോജനം ഉണ്ടാവുമെന്ന് സ്വയം ചോദിക്കണം. വിവരവിചാരം (സംവാദം) 18:29, 4 മാർച്ച് 2020 (UTC)
മാതൃകകൾ
തിരുത്തുകഒരു ലേഖനം എങ്ങിനെ ആയിരിക്കണം എന്നതിനുദാഹരണങ്ങളാണ് മനോരഞ്ജൻ ബ്യാപാരി , പി. കൃഷ്ണപിള്ള ഇതൊക്കെ. അത്ര സമഗ്രമായല്ലെങ്കിലും, ഇത്തരം ലേഖനങ്ങളാണു നമുക്ക് വേണ്ടത്. ഇതാണു വിക്കിപീഡിയയെ വിശ്വാസ്യയോഗ്യമാക്കുന്നത്. വിവരവിചാരം (സംവാദം) 18:33, 4 മാർച്ച് 2020 (UTC)
- തീർച്ചയായും.. താങ്കളുടെ അഭിപ്രായത്തോട് അനുകൂലിക്കുന്നു.Malikaveedu (സംവാദം) 18:45, 4 മാർച്ച് 2020 (UTC)
- അനുകൂലിക്കുന്നു തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:50, 4 മാർച്ച് 2020 (UTC)
- അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 05:03, 5 മാർച്ച് 2020 (UTC)