വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തെന്നല അബൂഹനീഫൽ ഫൈസി (2 മത് നാമനിർദ്ദേശം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
തെന്നല അബൂഹനീഫൽ ഫൈസി
തിരുത്തുകശ്രദ്ധേയതയില്ലാത്ത വ്യക്തി. സമസ്ത കേരള സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി എന്നതുമാത്രമാണ് പ്രാധാന്യം. ഒഴിവാക്കണം. നേരത്തേ തന്നെ നീക്കം ചെയ്യപ്പെട്ട ലേഖനം വ്യക്തമായ കാരണമില്ലാതെ വീണ്ടും എഴുതപ്പെട്ടിരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 10:24, 3 മാർച്ച് 2020 (UTC)[മറുപടി]
- നീക്കം ചെയ്യുന്നതിനോട് അനുകൂലിക്കുന്നു വിവരവിചാരം (സംവാദം) 11:02, 3 മാർച്ച് 2020 (UTC)[മറുപടി]
സംവാദം:തെന്നല_അബൂഹനീഫൽ_ഫൈസി ചർച്ചയും കാണുക --രൺജിത്ത് സിജി {Ranjithsiji} ✉ 16:13, 3 മാർച്ച് 2020 (UTC)[മറുപടി]
@Anvar Kunhu:
“ | എന്താണ് വിദ്യാഭ്യാസ മേഖലയിലെ സംഭാവന? ഉത്തരം : 1) ബുഖാരി എന്ന് പേരിട്ട ഒരു കോളേജിൻ്റെ സ്ഥാപകനും പ്രൻസിപ്പലും ആണദ്ദേഹം, ഹയർ സെക്കണ്ടറിയും ഡിഗ്രിയും പി ജിയും പഠിക്കുന്ന വിദ്യാർത്ഥികളുള്ള കോളേജാണത്. 2) ഇംഗ്ലീഷ് മീഡിയം 3) ഹിഫ്ള് കോളേജ് - മതപഠനത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസം നൽകുന്നു 3) സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന വുമൺസ് കോളേജ് ഇവകളുടെയെല്ലാം കാര്യദർശിയാണദ്ദേഹം ഇവയെല്ലാം ലേഖനത്തിൽ പരാമർശിച്ചു. അവ പരമാർശിക്കുന്ന പത്രവാർത്തകളും സോഷ്യൽ മീഡിയ കുറിപ്പുകളുമാണ് അവലംബത്തിൽ ചേർത്തത് പണ്ഡിതനും - ഏത് മേഖലയിൽ?
- മത വിജ്ഞാനത്തിൽ വിക്കീപീഡിയയിൽ മുമ്പ് പരാമർശിതമായ ജാമിഅ നൂരിയ്യ അറബി കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. ചിന്തകനും എഴുത്തുകാരനുമായ - എന്താണ് പ്രധാന സംഭാവനകൾ? - അദ്ദേഹം രചിച്ച രണ്ടു പുസ്തകങ്ങൾ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അവയുടെ ചിത്രം അപ്ലോഡ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്. ഏതെങ്കിലും പുരസ്കാരം ലഭിച്ചിട്ടുണ്ടോ? - പുരസ്കാരം ലഭിച്ചിട്ടില്ല. പുരസ്കാരം ലഭിക്കാത്തവരും എഴുത്തുകാരാണ്. വിക്കീപീഡിയയിൽ അത്തരം ആളുകളുടെ പ്രൊഫൈൽ ഉണ്ട് താനും. Anvar Kunhu (സംവാദം) 17:18, 4 മാർച്ച് 2020 (UTC) |
” |
— സംവാദം:തെന്നല_അബൂഹനീഫൽ_ഫൈസി#ഒഴിവാക്കുന്നതിനെ_സമ്പന്ധിച്ച് |
- ഒരു കോളേജിന്റെ സ്ഥാപകൻ, പ്രധാനാധ്യാപകൻ എന്നീ ചുമതല ഉള്ളത് വിക്കിയിൽ ലേഖനം എഴുതുവാൻ മതിയായവ അല്ല. അങ്ങനെ എങ്കിൽ ലോകത്തിലെ മുഴുവൻ ആൾക്കാരെ പറ്റിയും എഴുതേണ്ടി വരും.
- സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന എത്രയോ കോളേജ്, സ്കൂൾ എന്നിവ ഉണ്ട്. അങ്ങനെ നോക്കി ലേഖനം എഴുതുവാൻ സാധിക്കില്ല.
- ഒരു വിഷയത്തിലെ ബിരുദം - ഇത് ഒരു കാരണം ആക്കി ലേഖനം തുടങ്ങുവാൻ സാധിക്കില്ല.
- രചിച്ച രണ്ടു പുസ്തകങ്ങൾ ലേഖനത്തിൽ - ഏതെങ്കിലും അവാർഡ് കിട്ടിയിട്ടുണ്ടോ? ഇല്ല. പിന്നെ എങ്ങനെ എഴുതുവാൻ സാധിക്കും?
- പുരസ്കാരം ലഭിച്ചിട്ടില്ല എന്ന് താങ്കൾ തന്നെ പറയുന്നു.
ഇവയൊക്കെ വെച്ച് എങ്ങനെ ഈ ലേഖനം നിലനിർത്തും? തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:58, 4 മാർച്ച് 2020 (UTC)[മറുപടി]
- ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു. ❁ഓദർ❁ (❁ഡം❁) 01:27, 5 മാർച്ച് 2020 (UTC)[മറുപടി]
- ഒരിക്കൽ നീക്കം ചെയ്ത ലേഖനം മറ്റുവിശദാംശങ്ങളില്ലാതെ വീണ്ടും തുടങ്ങിയിരിക്കുന്നു. ഡ്രാഫ്റ്റിലേക്ക് മാറ്റിയിട്ടെന്തുകാര്യം നീക്കം ചെയ്യണം. നിലവിൽ ഈ വ്യക്തിക്ക് ശ്രദ്ധേയതയില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 04:50, 5 മാർച്ച് 2020 (UTC)[മറുപടി]
നീക്കം ചെയ്യുക--ഇർഷാദ്|irshad (സംവാദം) 13:42, 11 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.