വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സി. കൃഷ്ണൻ നായർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 05:44, 26 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല--Roshan (സംവാദം) 17:49, 15 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക WP:BASIC പ്രകാരമുള്ള ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ട്. അങ്ങനെ സ്വാതന്ത്ര്യ സമര സേനാനികൾ വരെ ഇവിടെ ഇടംപിടിച്ചു :) ഏതോ ഒരു സിനിമയിലെ ഏതോ ഒരു ഡയലോഗ് ഓർത്തുപോകുന്നു... --Adv.tksujith (സംവാദം) 18:44, 16 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയത വ്യക്തമല്ല--Roshan (സംവാദം) 02:18, 18 ജൂൺ 2013 (UTC)[മറുപടി]
- ഈ താളിന്റെ ശ്രദ്ധേയത വ്യക്തമാകുന്നില്ലെങ്കിൽ ദയവായി ഇത്തരം എഡിറ്റിംഗ് താങ്കൾ ഇനി നടത്താതിരിക്കുകയാവും നല്ലത്. ഇവിടെ ധാരാളം എഡിറ്റർമാരുണ്ട് ഇതൊക്കെ അറിയാവുന്നവരായിട്ട്. അവർ ചെയ്തോളും. --Adv.tksujith (സംവാദം) 02:47, 18 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. ഈ മാനദണ്ഡമനുസരിച്ച് ലേഖനം നിലനിർത്തണം ബിപിൻ (സംവാദം) 04:05, 18 ജൂൺ 2013 (UTC)[മറുപടി]
- ലക്ഷക്കണക്കിനാളുകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്, സമരത്തിൽ പങ്കെടുക്കുക എന്ന്ത് ഒരു ശ്രദ്ധേയത മാനദണ്ഡമാണോ?--KG (കിരൺ) 04:39, 18 ജൂൺ 2013 (UTC)[മറുപടി]
അഡു എന്റെ എഡിറ്റ് തടയുകയാണോ. ആരാണ് ഈ അറിയാവുന്നവർ. ആരാണ് ഇതൊക്കെ ചെയ്യുന്നത്. ഇവിടെ താങ്കൾ കാണുന്ന ശ്രദ്ധേയത സി.പി.ഐ(എം)മ്മിനോടൊപ്പം പ്രവർത്തിച്ചു. എന്നതായിരിക്കും. അതെന്തായാലും ഇവിടെ വിലപ്പോകില്ല. ഇവിടെ ധാരാളം എഡിറ്റർമാരുണ്ട് ഇതൊക്കെ അറിയാവുന്നവരായിട്ട്. താങ്കളേയാണോ ഉദ്ദേശിച്ചത്. സ്വയം പൊങ്ങിത്തരം എന്നു ഞങ്ങൾ പറയും.
ശ്രദ്ധേയതയുള്ളതായി ചൂണ്ടിക്കാണിക്കത്തക്കതൊന്നും ഇപ്പോൾ ലേഖനത്തിൽ ഇല്ല. അതിവിടെ പറയുക.--Roshan (സംവാദം) 05:21, 18 ജൂൺ 2013 (UTC)[മറുപടി]
- അറിവില്ലായ്മകൊണ്ട് പറഞ്ഞുപോയതാണേ... സ്വാതന്ത്ര്യ സമരവും അതിലെ പങ്കാളിത്തവുമൊന്നും വിക്കിപീഡിയ യജമാനന്മാർക്ക് ഒന്നുമല്ല എന്നറിയില്ലായിരുന്നു. പറഞ്ഞതിനൊക്കെ മാപ്പ്. എല്ലാം പിൻവലിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമുള്ളതുപോലെ ചെയ്യുക. വിട --Adv.tksujith (സംവാദം) 17:54, 18 ജൂൺ 2013 (UTC)[മറുപടി]
സ്വാതന്ത്ര്യസമരം മാത്രമല്ല, മൊറാഴ, കയ്യൂർ, ബക്കളം സമരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. ലേഖനം നിലനിറുത്തേണ്ടതു തന്നെയാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിനാളുകളുടെ കൂട്ടത്തിലാണല്ലോ മോഹൻദാസ് കരംചന്ദ് ഗാന്ധി, ഇദ്ദേഹത്തെക്കുറിച്ചുള്ള ലേഖനമെങ്കിലും നീക്കം ചെയ്യണമെന്നു പറയ്യല്ലേ ബിപിൻ (സംവാദം) 18:24, 18 ജൂൺ 2013 (UTC)[മറുപടി]
- ഈ സമരങ്ങൾ, പ്രത്യേകിച്ച് സ്വാതന്ത്ര്യ സമരം ഒന്നും ഇവിടെ ഒരു സംഭവം ഒന്നുമല്ലന്നേ.... വല്ല ഭൂകമ്പമോ, വെള്ളപ്പൊക്കമോ ഒക്കെ ആയിരുന്നെങ്കിൽ ഒരു സംഭവമായി കൂട്ടാമായിരുന്നു...Adv.tksujith (സംവാദം) 00:44, 19 ജൂൺ 2013 (UTC)[മറുപടി]
- ചരിത്രപരമായ ഒരു സമരത്തിൽ പങ്കെടുക്കുന്നതും, അതിന് നേതൃത്തം കൊടുക്കുന്നതും തമ്മിൽ വത്യാസമുണ്ട്. മോഹന്ദാസ് ഗാന്ധിയേയും സി. കൃഷ്ണൻ നായരേയും എങ്ങനെ താരതമ്യം ചെയ്യാൻ കഴിഞ്ഞു?--KG (കിരൺ) 02:08, 19 ജൂൺ 2013 (UTC)[മറുപടി]
അല്ലാപ്പോ! എന്താ ശ്രദ്ധേയതയുള്ള വിവരം താളിലുള്ളത്. ഉണ്ടെന്നു പറയുമ്പോൾ അന്ന് പത്രങ്ങൾ ഇന്നത്തെപോലെ ഇല്ലാത്തതിനാൽ വാർത്താപ്രാധാന്യം നേടിയില്ല എന്നായിരിക്കാം. പറഞ്ഞ സമരങ്ങളിലൊക്കെ ഒരുപാടു പേർ പങ്കെടുത്തുകാണും അതെങ്ങനെ ഒരു കാരണമാകും. (ഇനി സമരങ്ങളുടേയും ശ്രദ്ധേയത പരിശോധിക്കണമല്ലോ.) (കുറിപ്പ്: രാവിലെയല്ല!!!)--Roshan (സംവാദം) 03:19, 19 ജൂൺ 2013 (UTC)[മറുപടി]
- ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ നേതാക്കൾ മാത്രമേ ശ്രദ്ധേയരായിട്ടുള്ളു എന്നാണോ കിരൺ പറഞ്ഞുവരുന്നത് ? പ്രാദേശികമായി ധാരാളം ആളുകൾ കൂടി അറിയപ്പെട്ടവരാണ്. അതുപോലെയുള്ള ഒരാളാണ് കൃഷ്ണൻനായർ എന്നേ ഉദ്ദേശിച്ചുള്ളു. അല്ലാതെ താരതമ്യം ഒന്നുമില്ല. ബിപിൻ (സംവാദം) 03:52, 19 ജൂൺ 2013 (UTC)[മറുപടി]
- ഞാനും അത്രേ ഉദ്ദേശിച്ചുള്ളു, സമരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശ്രദ്ധേയത വേണം എന്നില്ല എന്നാണ് പറഞ്ഞത്. പ്രാദേശികമായി അറിയുന്നതിനെ എങ്ങനെ ശ്രദ്ധേയമായി കണക്കാക്കാം?--KG (കിരൺ) 07:19, 19 ജൂൺ 2013 (UTC)[മറുപടി]
പ്രാദേശികമായി അറിയുന്നത് ശ്രദ്ധേയമല്ലെങ്കിലും ഒരു വിജ്ഞാനമല്ലേ ? അത്തരം ഒരു അറിവിന്റെ ശകലത്തെതിരക്കി ആരെങ്കിലും വരില്ലേ ? ബിപിൻ (സംവാദം) 07:28, 19 ജൂൺ 2013 (UTC)[മറുപടി]
- വരാം വരാതിരിക്കാം പക്ഷെ അങ്ങനെ നിലനിർത്തണമെന്നുണ്ടങ്കിൽ ശ്രദ്ധേയത പാലിക്കേണ്ടെ? --KG (കിരൺ) 10:11, 19 ജൂൺ 2013 (UTC)[മറുപടി]
സ്വാതന്ത്ര്യ സമര സേനാനികൾ ലക്ഷക്കണക്കിന് പേരൊന്നും അറിയപ്പെടുന്നവരായി ഇല്ല. ആരെയെങ്കിലും അറിയുന്നവരായിട്ടുണ്ടെങ്കിൽ അവരെ ഇവിടെ കൊണ്ടുവരണം എന്നാണ് അഭിപ്രായം. നേതാക്കളും രാജാക്കളും മാത്രമല്ല ചരിത്രം എന്നത് ഇന്ന് സ്വീകരിക്കപ്പെട്ട നിലപാടാണ്. വിക്കിപീഡിയയിൽ അത് സംബന്ധമായ ചർച്ച ഉണ്ടായിട്ടില്ലെങ്കിൽ ഇനിയും ചെയ്യാവുന്നതാണ്. അതിന് പ്രത്യേക മാനദണ്ഡങ്ങൾ ആവശ്യമാണെങ്കിൽ രൂപീകരിക്കണം. എന്നാൽ അതും ഇതുമായി ഇപ്പോൾ ബന്ധപ്പെടുത്തേണ്ടി വരുന്നില്ല. ഈ താളിന് WP:BASIC പ്രകാരവും WP:POLITICIAN പ്രകാരവും ശ്രദ്ധേയതയുണ്ട് അതുമുകളിൽ പറഞ്ഞുകഴിഞ്ഞു. --Adv.tksujith (സംവാദം) 18:47, 19 ജൂൺ 2013 (UTC)[മറുപടി]
- ഇത്തരം വ്യക്തിത്വങ്ങൾക്കായി പുതിയ നയമോ മാനദണ്ഡങ്ങളോ രൂപീകരിക്കേണ്ടതുണ്ട്. ബിപിൻ (സംവാദം) 19:56, 19 ജൂൺ 2013 (UTC)[മറുപടി]
അതിനാണ് ലേഖനത്തെ നിലനിർത്താൻ നയത്തെ വളച്ചൊടിക്കുക എന്ന് പറയുന്നത്. ചിരി. സ്വാതന്ത്ര്യസമരം നോക്കി നിന്നാലും ശ്രദ്ധേയത.--Roshan (സംവാദം) 04:42, 20 ജൂൺ 2013 (UTC)[മറുപടി]
//ആരെയെങ്കിലും അറിയുന്നവരായിട്ടുണ്ടെങ്കിൽ അവരെ ഇവിടെ കൊണ്ടുവരണം // യോജിക്കുന്നില്ല, കാരണം എങ്ങനെ അറിയപ്പെടുന്നു അല്ലെങ്കിൽ എത്രത്തോളം അറിയപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദേശവ്യാപകമായി അറിയപ്പെടുന്ന ഒരാളുടെ ശ്രദ്ധേയത ആരും സംശയിക്കുന്നില്ല. പ്രാദേശികമായി അറിയപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ് എന്ന് കണക്കാക്കാൻ കഴിയില്ല.--KG (കിരൺ) 06:28, 20 ജൂൺ 2013 (UTC)[മറുപടി]
- ലേഖനത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ? താഴെ കൊടുത്തിരിക്കുന്ന ഒരു അവലംബത്തിൽ മാത്രമേ സ്വാതന്ത്ര്യസമരത്തെപ്പറ്റി പറയുന്നുള്ളല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:38, 20 ജൂൺ 2013 (UTC)[മറുപടി]
- ശ്രദ്ധേയങ്ങളായ വിവരങ്ങളൊന്നും ലേഖനത്തിലില്ല. പ്രദേശികമായ ശ്രദ്ധേയത സ്വതന്ത്രവിജ്ഞാനകോശത്തിൽ യോജിക്കില്ല.--പാപ്പൂട്ടി (സംവാദം) 06:02, 15 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുകWP:BASIC, WP:POLITICIAN എന്നീ മാനദണ്ഡങ്ങളനുസരിച്ചുള്ള ശ്രദ്ധേയതയുണ്ട്. "Major local political figures who have received significant press coverage." എന്ന മാനദണ്ഡം പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:25, 20 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.