വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രീകുമാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--അജയ് ബാലചന്ദ്രൻ (സംവാദം) 09:23, 3 ജൂലൈ 2013 (UTC)[മറുപടി]
- ശ്രീകുമാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഒരു കൊലപാതകത്തിൽ കവിഞ്ഞ് ശ്രദ്ധേയത തെളിയിക്കാനുള്ള വിവരണമോ അവലംബമോ ലഭ്യമല്ല. --KG (കിരൺ) 15:39, 10 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. മായ്ക്കുക. കൊലപാതങ്ങൾ ദിനേന അരങ്ങേറുന്നു.--Roshan (സംവാദം) 16:15, 10 ജൂൺ 2013 (UTC)[മറുപടി]
പരാമർശവിഷയത്തെപ്പറ്റി (വ്യക്തിയോ, കൊലപാതകമോ ആയിക്കോട്ടെ) കാര്യമായ പരാമർശമുള്ള സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളൊന്നും തിരഞ്ഞുനോക്കിയെങ്കിലും ലഭിച്ചില്ല. ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല. ലേഖനത്തിലെ കാതലായ പരാമർശങ്ങൾക്കും അവലംബമില്ല. മറ്റൊരു താളുമായി ലയിപ്പിക്കാൻ സാദ്ധ്യമല്ലെങ്കിൽ നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:53, 11 ജൂൺ 2013 (UTC)[മറുപടി]
- ഒഴിവാക്കേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒന്നുമല്ലേലും പുള്ളി ഒരു എസ്.എഫ്.ഐ. ക്കാരനായിരുന്നു. കൊന്നത് ആർ.എസ്സ്.എസ്സ്./ എ.ബി.വി.പി. ഗുണ്ടകളും. അതുകൊണ്ട് രക്തസാക്ഷി എന്ന നിലയിൽ നിലനിർത്താവുന്നതാണ്. ഇവിടെനിന്നും കൂടി ഒഴിവാക്കിയാൽ പിന്നെ വേറെങ്ങും കാണില്ല. കുറഞ്ഞപക്ഷം കൊല്ലം എസ്.എൻ. കോളേജിലെ കുട്ടികൾക്ക് എങ്കിലും പരിചിതനായിരിക്കും ഇദേഹം. --സുഗീഷ് (സംവാദം) 07:02, 11 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തേണ്ടതില്ല--റോജി പാലാ (സംവാദം) 11:29, 11 ജൂൺ 2013 (UTC)[മറുപടി]
- മുപ്പത് വർഷം മുൻപ് സ്വതന്ത്രവും സ്വീകാര്യവുമായ അനവധി സ്രോതസ്സുകളിൽ ഈ സംഭവത്തെക്കുറിച്ച് കാര്യമായ പരാമർശങ്ങൾ വന്നിരിക്കാൻ തീർച്ചയായും സാദ്ധ്യതയുണ്ട്. ഇന്റർനെറ്റിൽ ഇന്നവ ലഭ്യമല്ലാത്തത് ഈ ലേഖനം / ഇത്തരം ലേഖനങ്ങൾ ഒഴിവാക്കുന്നതിന് കാരണമാക്കാമെങ്കിൽ ആയിക്കോളൂ... രണ്ടാംകക്ഷി, മൂന്നാം കക്ഷി അവലംബങ്ങൾ ലഭ്യമല്ല എന്ന് സ്ഥാപിക്കുന്നത് ഇങ്ങനെയാണെന്നറിയുന്നത് തീർച്ചയായും സന്തോഷം പകരുന്ന കാര്യമാണ്. ഇത് അനുകരണീയമായ മാതൃകയുമാണ് !. വിക്കിപീഡിയ അനുവർത്തിക്കുന്ന ഈ മാതൃക ലോകമെമ്പാടും പരസ്യപ്പെടുത്തേണ്ടതുതന്നെയാണ്. ഒരു വിജ്ഞാനകോശത്തിൽ ഇങ്ങനെ തന്നെ വേണം. ഇങ്ങനെ തന്നെയാണ് ഇത് സംരക്ഷിക്കേണ്ടത്. വിക്കിപീഡിയയുടെ രക്ഷകർക്ക് നമോവാകം --Adv.tksujith (സംവാദം) 20:29, 11 ജൂൺ 2013 (UTC)[മറുപടി]
- സുജിത്ത് ഉന്നയിച്ച അടിസ്ഥാനപ്രശ്നം ഗൗരവമുള്ളതാണ് (ഞാനും ഇത് മറ്റൊരു താളിന്റെ സംവാദത്തിൽ ഉന്നയിച്ചിരുന്നു) ഇതിന് എന്താണ് പരിഹാരം? ശ്രദ്ധേയത ഉണ്ടാകാൻ സാദ്ധ്യതയുള്ളതും പക്ഷേ ലേഖനത്തിൽ സ്രോതസ്സുകൾ ഉദ്ധരിക്കാൻ സാധിക്കാത്തതിനാൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ലേഖനങ്ങളുടെ കാര്യത്തിൽ എന്ത് ചെയ്യാം? ഇവയെല്ലാം ഇൻക്യുബേറ്ററിലാക്കുക എന്നതാണോ പരിഹാരം? --അജയ് ബാലചന്ദ്രൻ (സംവാദം) 02:19, 12 ജൂൺ 2013 (UTC)[മറുപടി]
ഞാനും അത് ആലോചിക്കുകയായിരുന്നു. ഈ താളിന്റെ കാര്യത്തിൽ മാത്രമല്ല, പഴയ പല സംഭവങ്ങളെയും സംബന്ധിച്ച്, പ്രത്യേകിച്ച് വ്യക്തികളുടെ ശ്രദ്ധേയത തെളിയിച്ചിട്ടുള്ള സംഭവങ്ങളിൽ, അക്കാലത്തെ പത്രങ്ങളുടെയോ, മാസികകളുടേയോ ഓൺലൈൻ പതിപ്പുകൾ ഇന്ന് ലഭ്യമാകണമെന്നില്ല. അത് സംബന്ധിച്ച് തുടർപരാമർശങ്ങൾ ഇന്ന് പ്രാഥമിക സ്രോതസ്സുകളിൽ പോലും കാണുകയുമില്ല. പക്ഷേ, ചരിത്രത്തിലും പ്രത്യേക വിഷയങ്ങളിലും /സംഭവങ്ങളിലും ഈ വ്യക്തികൾ സംബന്ധിച്ചുള്ള പരാമർശങ്ങൾക്ക് പ്രസക്തിയുള്ളതിനാൽ വിക്കിപീഡിയ ലേഖനങ്ങൾ വന്നുവെന്നിരിക്കും. അങ്ങനെ വരുമ്പോൾ ഇന്ന് അവലംബം ലഭ്യമല്ല എന്നുപറഞ്ഞ് ആ ലേഖനങ്ങൾ തിരസ്കരിക്കുന്നത് വൈജ്ഞാനിക സ്വഭാവമുള്ള ഒരു സംരംഭത്തിന് ചേരുന്നതല്ലെന്നതാണ് എന്റെ പക്ഷം. (താരതമ്യേന സമീപകാലസംഭവമായ ടി.പി. ചന്ദ്രശേഖരനെ സംബന്ധിച്ച താളിനുപോലും ഇത് ബാധമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിയിക്കുന്ന അനവധി പരാമർശങ്ങൾ അക്കാലത്തെ മാദ്ധ്യമങ്ങളിലുണ്ടായിരുന്നത് ഇന്ന് ഓൺലൈനിൽ ലഭ്യമാകുന്നില്ല)
വിക്കിപീഡിയ ഒരു യന്ത്രമല്ല. ഇവിടെ ഒരു ജൈവ സമൂഹമാണ് ഇതിനുപിന്നിലുള്ളത്. (ഇത് നാട്ടുകാർക്കുമറിയാം. അതുകൊണ്ടാണ് "വിക്കിപീഡിയയിൽ എന്തും എഴുതാമെന്ന് അവന്മാർ പറയും പക്ഷേ, ആരെങ്കിലും എന്തെങ്കിലും എഴുതാൻ അങ്ങോട്ട് ചെന്നാൽ, അവരതെല്ലാം അരിഞ്ഞ് തള്ളുന്നത് കാണാം..." എന്ന് നാട്ടിൽ ഒരു ചൊല്ലുള്ളത്). ആ "ജൈവ" സമൂഹം ഇക്കാര്യത്തിൽ, ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു.
മേൽപ്പറഞ്ഞ കാര്യത്തിന് നല്ലൊരു ഉദാഹരണമാണ് സുകുമാരക്കുറുപ്പ്. മൂന്നാം കക്ഷി പോയിട്ട് ഒരു (അര) ഒന്നാം കക്ഷിയുടെപോലും അവലംബമില്ലാതെ ആറുവർഷമായി അയാൾ വിക്കിപീഡിയയിൽ ഒളിവിൽ താമസിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും ആരും ആരോപിക്കാത്തതുകൊണ്ടാവണം ഇന്നുവരെ, പെട്ടെന്ന് നീക്കം ചെയ്യലോ, ഒഴിവാക്കലോ, ശ്രദ്ധേയതയൊ ഒന്നും അയാളെ ബാധിച്ചിട്ടില്ല. വിക്കിപീഡിയയുടെ രക്ഷകരാരും ഈ അപകടത്തെ കണ്ടിട്ടേയില്ല. ആ താളിന് അവലംബമില്ലാതെ പോയതിന് ഒരു പ്രധാനകാരണം മേല്പറഞ്ഞത് തന്നെയാവാം. താള് സൃഷ്ടിച്ച സിമിക്ക് 2007 ൽ കാര്യമായ ഓൺലൈൻ അവലംബങ്ങളൊന്നും കിട്ടിക്കാണില്ല (ഇന്നും അത്രകണ്ട് സ്വീകാര്യമായ അവലംബം ഒറ്റ നോട്ടത്തിൽ ഓൺലൈനിൽ ഇല്ല) --Adv.tksujith (സംവാദം) 02:50, 12 ജൂൺ 2013 (UTC)[മറുപടി]
ഇവിടെ ഓൺലൈനിൽത്തന്നെ അവലംബങ്ങൾ വേണമെന്ന് ഒരുത്തനും പറഞ്ഞിട്ടില്ല ഓൺലൈനിൽ അവലംബങ്ങൾ ഒന്നുമില്ല. അതുകൊണ്ട് നീക്കം ചെയ്യാവുന്നതാണ് എന്നു പറഞ്ഞിട്ടുള്ളത് ആരൊക്കെയാണ് എന്ന് താങ്കൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്.
രണ്ടാമത്തെ വിഷയം. ഞാനോ ഞാൻ പങ്കെടുത്തിട്ടുള്ള പഠനശിബിരങ്ങളിലോ എന്തുംഎഴുതാമെന്നു പറഞ്ഞിട്ടില്ല. ആർക്കും എഴുതാം എന്നാണ് കേട്ടിട്ടുള്ളതും പറഞ്ഞിട്ടുള്ളതും. '"ജൈവ"' സമൂഹം എന്തായാലും വിപ്ലവകരമായ തിരുമാനം കൈക്കൊള്ളുകയില്ല എന്നു പ്രത്യാശിക്കുന്നു.
മൂന്നാമത്തെ വിഷയം. സുകുമാരക്കുറുപ്പിനെ നീക്കം ചെയ്യാനോ ശ്രദ്ധേയതയേക്കുറിച്ച് സംശയം ഉണ്ടെങ്കിലോ താങ്കൾക്ക് ആ താളിൽ തന്നെ അതു ചർച്ച ചെയ്യാവുന്നതാണ്. ആരും തന്നെ ആരെയും തടഞ്ഞിട്ടില്ല എന്നു തന്നെ വിശ്വസിക്കുന്നു. പിന്നെ എപ്പോഴും പറയുന്നതുതന്നെ ഇവിടേയും ആവർത്തിക്കുന്നു. ഇവിടെ ഈ താളിനെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുക. അതുള്ളതുകൊണ്ട് ഇതും വേണമെന്ന് ശഠിക്കരുത്. --സുഗീഷ് (സംവാദം) 06:46, 12 ജൂൺ 2013 (UTC)[മറുപടി]
@സുഗീഷ് / / ഓൺലൈനിൽ അവലംബങ്ങൾ ഒന്നുമില്ല. അതുകൊണ്ട് നീക്കം ചെയ്യാവുന്നതാണ് എന്നു പറഞ്ഞിട്ടുള്ളത് ആരൊക്കെയാണ് എന്ന് താങ്കൾക്ക് തന്നെ പരിശോധിക്കാവുന്നതാണ്/ / ആരൊക്കെയാണ്? ഇങ്ങനെ ആരും പറഞ്ഞതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:13, 12 ജൂൺ 2013 (UTC)[മറുപടി]
- @sugeesh പൊട്ടൻകളി സംവാദത്തിന് താല്പര്യമില്ല. ക്രിയാത്മകമായിട്ടുള്ള എന്തെങ്കിലുമാണെങ്കിൽ തുടരാം. ആരെങ്കിലും എന്തെങ്കിലും ചെയ്തോളൂ. തീരുമാനം എന്തായിരിക്കും എന്ന് അറിഞ്ഞുകൊണ്ട് ഇത്തരം സംവാദങ്ങളിലിടപെടണമെന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്.
- താങ്കളുടെ അത്രയും "പരിചയം" വിക്കിപീഡിയയിലില്ല. എങ്കിലും ഏതെങ്കിലും താൾ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി, മറ്റേതെങ്കിലും താൾ നിലനിർത്തണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ വിക്കിപീഡിയയിലെ താളുകളെല്ലാം ഒറ്റപ്പെട്ട, വെള്ളം കയറാത്ത അറകളായാണ് എല്ലാക്കാര്യത്തിലും നിലനിൽക്കുന്നത് എന്ന യാഥാസ്ഥിതിക ചിന്താഗതിയുമില്ല. അതിനാൽ ഒരു സംവാദത്തിൽ മറ്റ് താളുകളെ പരാമർശിക്കാതെയിരിക്കാൻ എനിക്കാവില്ല. ചില താളുകളെപറ്റി പറയുമ്പോൾ ആർക്കെങ്കിലും ജാള്യതയോ, കുറ്റബോധമോ ഒക്കെ തോന്നാം. അപ്പോളെല്ലാം //ഇവിടെ ഈ താളിനെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുക.// എന്ന വാദമുപയോഗിച്ച് മുഖം രക്ഷിക്കുന്നത് നിസ്സഹായതകൊണ്ടാണെന്നും മനസ്സിലാകുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞുകഴിഞ്ഞു. ആശയസംവേദനത്തിലുള്ള എന്റെ കുറവുകൊണ്ട് താങ്കൾക്ക് മനസ്സിലാകാത്തതാകും. ക്ഷമിക്കുക. --Adv.tksujith (സംവാദം) 07:36, 12 ജൂൺ 2013 (UTC)[മറുപടി]
- സി.പി.ഐ.എം. ഡിഫി, എസ്.എഫ്.ഐ എന്നിവയിലെ നേതാക്കൾ/രക്തസാക്ഷികൾ തുടങ്ങിയ താളുകളിൽ മാത്രം ആരും ശ്രദ്ധേയതാ ഫലകമോ നീക്കം ചെയ്യൽ ഫലകമോ ചാർത്തരുത് എന്ന ധ്വനിയുണ്ടല്ലോ വക്കീലേ താങ്കളുടെ വാക്കുകളിൽ.
ഇവിടെ ഈ താളിനെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുക.// എന്ന വാദമുപയോഗിച്ച് മുഖം രക്ഷിക്കുന്നത് നിസ്സഹായതകൊണ്ടാണെന്നും മനസ്സിലാകുന്നുണ്ട്. ഓരോ താളിനും അതിന്റെ സംവാദതാളുകൾ നൽകിയിരിക്കുന്നത് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനാണ്. ഈ താൾ നീക്കം ചെയ്യാതിരിക്കാനാണ് താങ്കൾ മറ്റു താളുകളേ കൂട്ടുപിടിച്ച് സംവദിക്കുന്നതും നിസ്സഹായത ഒന്നുകൊണ്ട് മാത്രമാണെന്നു പറയേണ്ടിവരും.
സംവാദങ്ങൾ പൊട്ടൻകളിയാണെന്നു എനിക്കിതുവരെ തോന്നിയിട്ടില്ല. താങ്കൾക്ക് അങ്ങനെ തോന്നിയാൽ എനിക്കൊരു മറുപടി തരാനുമില്ല. വിക്കിപീഡിയയിൽ എനിക്കുള്ളതത്ര പരിചയം ആർക്കുമില്ല എന്നു ഞാനൊരിക്കലും അവകാശപ്പെടില്ല. താങ്കളേക്കാൾ കുറച്ചു കാലം കൂടി അധികം ഞാൻ വിക്കിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന വാദം താങ്കൾ അംഗീകരിക്കണമെന്നുമില്ല. ചില താളുകൾ കാണുമ്പോൾ ജാള്യതയും കുറ്റബോധവും എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും രക്തസാക്ഷികൾ/മന്ത്രം/തന്ത്രം/കുതന്ത്രമെന്നൊക്കെ പറഞ്ഞ് കൊണ്ടു ചാർത്തുന്ന ചില കൂറ സാമാനങ്ങളോട്. താങ്കൾക്ക് അതു കാണുമ്പോൾ ഒന്നും തോന്നാത്തത് എനിക്ക് തോന്നാതിരിക്കാനുള്ള കാരണമല്ല. തിരിച്ചും അങ്ങനെതന്നെയായിരിക്കാം. താങ്കൾക്ക് താങ്കളുടെ രാഷ്ട്രീയം/മതം/ജാതി എന്നിവ മറ്റെന്തിനേക്കാളും വലുതായിരിക്കും. എന്നെ സംബന്ധിച്ച് അങ്ങനെയല്ല. എനിക്ക് യാതൊരു രാഷ്ട്രീയ മത ജാതി കോമരങ്ങളുടേയും സർട്ടിഫിക്കേറ്റ് വേണ്ട. അവരെ ആരേയും ഉദ്ധരിക്കാനുമല്ല ഞാൻ വിക്കിപീഡിയയിൽ വരുന്നത്. ഇനി ഞാൻ ചെയ്യുന്ന കാര്യങ്ങൾ താങ്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എങ്കിൽ ഒരു കാര്യനിർവ്വാഹകന്റെ അധികാരമുപയോഗിച്ച് ബ്ലോക്ക് ചെയ്യാം. താങ്കൾക്ക് വയ്യാ എങ്കിൽ കാര്യനിർവ്വാഹകസംഘത്തിൽ ചർച്ചയ്ക്കിട്ട് താങ്കളുടെ ഇംഗിതം നടത്താം. --സുഗീഷ് (സംവാദം) 11:10, 12 ജൂൺ 2013 (UTC)[മറുപടി]
- സുകുമാരക്കുറുപ്പിന് മൂന്നാം കക്ഷി അവലംബം ഇല്ലാത്തത് ഇവിടുത്തെ ചർച്ചയിൽ ആവശ്യമില്ല, ചോദ്യം ലളിതമാണ് ശ്രദ്ധേയത തെളിയിക്കാൻ വല്ലതുമുണ്ടോ? എങ്കിൽ അവലംബം വയ്ക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക. എല്ലാകൊലപാതകങ്ങളും പത്രത്തിൽ വാർത്തയായിട്ടു വരും അതിവിടെ ചേർക്കേണ്ട കാര്യമില്ല. ഇതൊരു പത്രമല്ല/പാർട്ടി സൈറ്റുമല്ല.--KG (കിരൺ) 11:20, 12 ജൂൺ 2013 (UTC)[മറുപടി]
- ഞാൻ പൊട്ടൻകളി സംവാദം എന്നുപയോഗിച്ചത് തെറ്റിദ്ധാരണയുളവാക്കിയതിനാൽ മാത്രം വീണ്ടും ഇടപെടുന്നു.
- ഇവിടെ ശ്രീകുമാറിന്റെ താൾ ഇപ്പോഴുള്ള അവലംബങ്ങൾ വെച്ച് നിലനിൽക്കില്ല എന്ന് നിങ്ങളേവരും മനസ്സിലാക്കിയതുപോലെ തന്നെ ഞാനും മനസ്സിലാക്കുന്നുണ്ട്. അത് മനസ്സിലായില്ലെന്ന് ഞാൻ പൊട്ടൻ കളിക്കുന്നില്ല. അതുകൊണ്ട് ഇപ്പോഴുള്ള അവലംബങ്ങൾ വെച്ചുതന്നെ താൾ നിലനിർത്തണമെന്ന് ഞാൻ മുകളിൽ ഒരിടത്തും ആവശ്യപ്പെട്ടിട്ടേയില്ല.
- പക്ഷേ, ആ താളിന് സ്വതന്ത്രമായ അവലംബം ലഭിക്കാത്തതിന്റെ കാരണമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. മുപ്പത് വർഷം മുൻപ് നടന്ന ഒരു സംഭവത്തിന്റെ ഓൺലൈൻ അവലംബങ്ങൾ ആണ് താൾ സൃഷ്ടിച്ചവരും നീക്കം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നവരും നിലനിർത്താൻ താല്പര്യപ്പെടുന്നവരുമൊക്കെ തെരഞ്ഞ് നടക്കുന്നത്. എന്നാൽ പണ്ട് കാലത്ത് നടന്ന ഒരു സംഭവത്തിന്റെ ഓൺലൈൻ അവലംബം ഇപ്പോൾ ലഭിക്കാനുള്ള സാദ്ധ്യത തുലോം വിരളമാണ്.
- എന്നാൽ അതുകൊണ്ട് മാത്രം ഒരു വിഷയം, വ്യക്തി, ശ്രദ്ധേയമല്ലാതാകുന്നുണ്ടോ? അങ്ങനെയാണെങ്കിൽ വൈജ്ഞാനിക സമൂഹത്തിന് യോജിച്ചതല്ല അത്തരം സാമാന്യയുക്തിക്ക് നിരക്കാത്ത നിലപാട് എന്നാണ് ഞാൻ മുകളിൽ മലയാളഭാഷയിൽ പറഞ്ഞത്. അത്തരമൊരു സാഹചര്യം വിശദമാക്കുവാനായിട്ടാണ് സുകുമാരക്കുറുപ്പിന്റെ താളിനെ ഞാൻ ഉദാഹരിച്ചത്. അല്ലാതെ, അവലംബമില്ലാത്ത കുറുപ്പിന്റെ താൾ ആദ്യം നീക്ക്, എന്നിട്ട് നിങ്ങൾ ശ്രീകുമാറിനെ പിടിക്കൂ എന്നുള്ള ബാലിശമായ വാദമല്ല ഉയർത്താൻ ശ്രമിച്ചത്. (അത്തരം വാദങ്ങളുയർത്തുന്ന സാഹചര്യത്തിലാണ് "മറ്റ് താളുകളുടെ കാര്യം പറയേണ്ടതില്ല" എന്ന് വ്യക്തമാക്കുന്നത്) കുറുപ്പും കുമാറുമല്ല ഇവിടെ പ്രശ്നം ഒരു പ്രായോഗിക പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. അത് മനസ്സിലായില്ലെന്ന് നടിക്കുന്നതിനെ ഞങ്ങളുടെ നാട്ടിൽ പൊട്ടൻ കളിക്കുക എന്നാണ് പറയുന്നത്. ഇവിടെ മാത്രമല്ല, ഒട്ടുമിക്ക സംവാദങ്ങളിലും സുഗീഷ് ഇങ്ങനെ, മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് അഭിനയിക്കുന്ന ഈ നിലപാടെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള സംവാദങ്ങൾക്ക് യാതൊരർത്ഥവുമില്ല എന്ന് തോന്നാറുമുണ്ട്. ഞാൻ പറഞ്ഞതെന്താണെന്ന് ഡോ. അജയ്ക്ക് മനസ്സിലായി മറ്റുള്ളവർക്ക് മനസ്സിലായില്ല. അവരുടെ കുറ്റമായിരിക്കില്ല, എന്റെ കുറ്റമായിരിക്കും എന്നേ ഇത്തരുണത്തിൽ എനിക്ക് സമാധാനിക്കാനാവൂ :) സംവാദം നടക്കട്ടെ...
- സുഗീഷിന്റെ രാഷ്ട്രീയ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മേലിൽ ഇത് ആവർത്തിക്കരുതെന്നപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 17:18, 12 ജൂൺ 2013 (UTC)[മറുപടി]
ഇടതുപക്ഷവുമായി ബന്ധപ്പെട്ട താളുകൾ സംബന്ധിച്ച സംവാദങ്ങളിൽ ഇടപെടുമ്പോൾ മാത്രം ഇത്തരത്തിൽ "പാർട്ടി നിലപാട്" "പാർട്ടി സൈറ്റ്" "രാഷ്ട്രീയ താല്പര്യം" എന്നൊക്കെപറഞ്ഞ് അധിക്ഷേപിക്കുന്നത് കുറച്ച് അതിരുകടക്കുന്നുണ്ട്. വിക്കിപീഡിയ ഏതെങ്കിലും രാഷ്ട്രീയ നിപാടുള്ളവരുടെ മാത്രം കുത്തകയൊന്നുമല്ല എന്നത് എല്ലാവർക്കും ബാധകമാണെന്നും ഏതെങ്കിലും ഒരു പാർട്ടിക്ക്/നിലപാടിന് മാത്രം ബാധകമായ കാര്യമല്ലെന്നും കൂടി ഓർക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 17:29, 12 ജൂൺ 2013 (UTC)[മറുപടി]
- ഇതല്ല ഏത് കൊലപാതകം നടന്നാലും അത് പത്തു വർഷം മുൻപോ ഇരുപതു വർഷം മുൻപാണങ്കിലും അന്നത്തെ പത്രത്തിൽ വരും, അന്ന് അത് പത്രത്തിൽ വന്നു എന്നു കരുതി ശ്രദ്ധേയതയില്ല. കാണുക.--KG (കിരൺ) 18:07, 12 ജൂൺ 2013 (UTC)[മറുപടി]
ഇത്തരത്തിലുള്ള സംവാദം ശരി. അല്ലാതെ എന്റെ രാഷ്ട്രീയം അന്വേഷിക്കേണ്ട കാര്യം ഇവിടാർക്കുമില്ല. --Adv.tksujith (സംവാദം) 18:12, 12 ജൂൺ 2013 (UTC)[മറുപടി]
ഇവിടെ മാത്രമല്ല, ഒട്ടുമിക്ക സംവാദങ്ങളിലും സുഗീഷ് ഇങ്ങനെ, മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് അഭിനയിക്കുന്ന ഈ നിലപാടെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള സംവാദങ്ങൾക്ക് യാതൊരർത്ഥവുമില്ല എന്ന് തോന്നാറുമുണ്ട്. എന്റെ കൂടെ സംവദിക്കാൻ ആരെയും ഞാൻ ക്ഷണിക്കാറില്ല. ആവശ്യമില്ലാത്ത സംവാദങ്ങളിൽ ഞാൻ ഇടപെടാറുമില്ല.
- രാഷ്ട്രീയ പരാമർശം എന്ന് താങ്കൾ അനുമാനിച്ചത് എന്ന് എനിക്ക് തോന്നിയ വാക്യങ്ങൾ :-
സി.പി.ഐ.എം. ഡിഫി, എസ്.എഫ്.ഐ എന്നിവയിലെ നേതാക്കൾ/രക്തസാക്ഷികൾ തുടങ്ങിയ താളുകളിൽ മാത്രം ആരും ശ്രദ്ധേയതാ ഫലകമോ നീക്കം ചെയ്യൽ ഫലകമോ ചാർത്തരുത് എന്ന ധ്വനിയുണ്ടല്ലോ വക്കീലേ താങ്കളുടെ വാക്കുകളിൽ
- രാഷ്ട്രീയ പരാമർശം എന്ന് താങ്കൾ അനുമാനിച്ചത് എന്ന് എനിക്ക് തോന്നിയ വാക്യങ്ങൾ :-
ചില താളുകൾ കാണുമ്പോൾ ജാള്യതയും കുറ്റബോധവും എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും രക്തസാക്ഷികൾ/മന്ത്രം/തന്ത്രം/കുതന്ത്രമെന്നൊക്കെ പറഞ്ഞ് കൊണ്ടു ചാർത്തുന്ന ചില കൂറ സാമാനങ്ങളോട്. താങ്കൾക്ക് അതു കാണുമ്പോൾ ഒന്നും തോന്നാത്തത് എനിക്ക് തോന്നാതിരിക്കാനുള്ള കാരണമല്ല. തിരിച്ചും അങ്ങനെതന്നെയായിരിക്കാം. താങ്കൾക്ക് താങ്കളുടെ രാഷ്ട്രീയം/മതം/ജാതി എന്നിവ മറ്റെന്തിനേക്കാളും വലുതായിരിക്കും. എന്നെ സംബന്ധിച്ച് അങ്ങനെയല്ല. എനിക്ക് യാതൊരു രാഷ്ട്രീയ മത ജാതി കോമരങ്ങളുടേയും സർട്ടിഫിക്കേറ്റ് വേണ്ട. . ഇതിൽ താങ്കൾ സി.പി.ഐ.എം കാരനോ എസ്.എഫ്.ഐക്കാരനോ ഡിഫിക്കാരനോ ആണെന്നു ഞാൻ പറഞ്ഞിട്ടില്ല. താങ്കളുടെ രാഷ്ട്രീയം എനിക്ക്ന്വേഷിക്കണ്ട കാര്യമില്ല. താങ്കൾ രാഷ്ട്രീയവാദി എന്നോ അരാഷ്ട്രീയ വാദി എന്നോ ഞാനെങ്ങുമ്പറഞ്ഞിട്ടുമില്ല. അതുകൊണ്ട് സുഗീഷിന്റെ രാഷ്ട്രീയ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മേലിൽ ഇത് ആവർത്തിക്കരുതെന്നപേക്ഷിക്കുന്നു. ഈ ഒരു വരി നീക്കം ചെയ്തേരെ.--സുഗീഷ് (സംവാദം) 06:47, 13 ജൂൺ 2013 (UTC)[മറുപടി]
- സുഗീഷിന്റെ രാഷ്ട്രീയ പരാമർശങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മേലിൽ ഇത് ആവർത്തിക്കരുതെന്നപേക്ഷിക്കുന്നു. ഈ ഒരു വരി നീക്കം ചെയ്തേരെ വക്കീലേ... ഇനി നീക്കം ചെയ്തില്ലെങ്കിലും എനിക്കൊരു മുടിയും ഇല്ല. വ്യക്തിഹത്യ വ്യക്തിഹത്യ എന്നൊന്നും ഞാൻ പറയൂല... അത്രമാത്രം--സുഗീഷ് (സംവാദം) 05:13, 14 ജൂൺ 2013 (UTC)[മറുപടി]
എന്റെ രാഷ്ട്രീയം അന്വേഷിക്കേണ്ട കാര്യം ഇവിടാർക്കുമില്ല. സമ്മതിച്ചു. പക്ഷേ അന്വേഷിക്കാതെ തന്നെ എഡിറ്റുകളിൽ നിന്നും അതു വ്യക്തമാണല്ലോ. ഇവിടെ പരാമർശിക്കേണ്ട കാര്യമില്ലെങ്കിലും പറഞ്ഞതിനാൽ പറഞ്ഞു.--Roshan (സംവാദം) 08:20, 14 ജൂൺ 2013 (UTC)[മറുപടി]
- ഒരു കാര്യം ചെയ്യാം, രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കുന്ന വിക്കിപീഡിയ ലേഖനങ്ങളിൽ നിന്നും അവ ആട്ടോമാറ്റിക്കായി ഒഴിവാക്കാനോ, അത്തരം ലേഖനങ്ങൾ സേവ് ചെയ്യുന്നതിന് വിസമ്മതിക്കാനോ കഴിയുന്ന തരത്തിൽ, സ്പാം ഫിൽറ്റർ (പാഴരിപ്പ) പോലെ ഒരു സാങ്കേതിക സംവിധാനം ഉണ്ടാക്കുവാൻ നമ്മുടെ മീഡിയാവിക്കി ടീമിനോട് പറയാം. ഒരു ബഗിടാമോ റോഷൻ ?
- ഇതിനെയാണ് വാദി പ്രതിയായി എന്നു പറയുന്നത്. മുകളിൽ ആദ്യം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പിന്നീട് ആ ഭാഗം ഹൈലൈറ്റ് ചെയ്ത് ആവർത്തിക്കുകയും ചെയ്തിട്ട് ഇപ്പോൾ സുഗീഷ് നിലവിളിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ചോദ്യം ചെയ്താൽ തകരുന്നതേയുള്ളു എല്ലാം എന്നും വ്യക്തമായി. താങ്കൾക്ക് പരാതിയുണ്ടെങ്കിൽ ഉചിതമായ ഇടങ്ങളിൽ ഉന്നയിക്കുക. എന്തായാലും മുകളിലെ എഴുത്തുകളൊന്നും ആർക്കും മായിക്കാനാവില്ലല്ലോ. അവ സത്യം പറഞ്ഞോളും. --Adv.tksujith (സംവാദം) 13:53, 14 ജൂൺ 2013 (UTC)[മറുപടി]
ബഗ്ഗിട്ട് പരിചയമില്ല. രാഷ്ട്രീയ വിഷയങ്ങൾ ശ്രദ്ധേയത ഉണ്ടെങ്കിൽ നിലനിൽക്കും. കൈയ്യിലിരുപ്പുകൊണ്ട് ഒരുത്തനെ കോളേജിലിട്ട് തല്ലിക്കൊന്നാൽ അത് വാർത്തയാക്കാനുള്ള വേദിയല്ല ഇത്. ശ്രദ്ധേയതയുള്ള വിഷയങ്ങൾ മാത്രമേ നിലനിൽക്കൂ. അല്ലാതെ...!--Roshan (സംവാദം) 14:34, 14 ജൂൺ 2013 (UTC)[മറുപടി]
@റോഷൻ / / കൈയ്യിലിരുപ്പുകൊണ്ട് ഒരുത്തനെ കോളേജിലിട്ട് തല്ലിക്കൊന്നാൽ അത് വാർത്തയാക്കാനുള്ള വേദിയല്ല ഇത്./ / വ്യക്തമായില്ല.
- കയ്യിലിരുപ്പുകൊണ്ടാണ് ഒരാളെ കൊന്നതെന്ന് തെളിവുണ്ടെങ്കിൽ അതെപ്പറ്റി ലേഖനം പാടില്ല എന്ന് വിക്കിപീഡിയയിൽ നയമുണ്ടോ?
- കയ്യിലിരുപ്പുകൊണ്ടല്ല ഒരാളെ കൊന്നതെന്ന് തെളിവുണ്ടെങ്കിൽ അതെപ്പറ്റി ലേഖമാകാം എന്ന് വിക്കിപീഡിയയിൽ നയമുണ്ടോ?
- കോളേജിൽ വച്ച് നടക്കുന്ന കൊലപാതകം ലേഖനമാക്കാൻ പാടില്ല എന്നും കോളേജിനുവെളിയിലെ കൊലപാതകങ്ങൾ ലേഖനമാക്കാം എന്നും നയമുണ്ടോ?
- തല്ലിക്കൊന്നാൽ ലേഖനം പാടില്ല എന്നും കുത്തിക്കൊന്നാലോ ഞെക്കിക്കൊന്നാലോ ലേഖമാകാം എന്നും നയമുണ്ടോ?
- വിക്കിപീഡിയയിൽ വരുന്ന ലേഖനം "വാർത്ത" എന്ന് എങ്ങനെ പറയാം? അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ?
താങ്കളുടെ വ്യക്തിപരമായ മുൻവിധികൾ (prejudice) ഈ പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അവ ഛർദ്ദിക്കാനുള്ള വേദിയല്ല വിക്കിപീഡിയ (ഞാൻ ഇപ്പറഞ്ഞതിന് വിക്കിപീഡിയയിൽ നയമുണ്ട് - അറിയില്ലെങ്കിൽ ചോദിച്ചാൽ മതി, പറഞ്ഞുതരാം). ഇവിടത്തെ നീക്കം ചെയ്യലുകൾ വിക്കിപീഡിയയിലെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് അവലോകനം ചെയ്യേണ്ടത്. അല്ലാതെ താങ്കൾ ആകാശത്തുനിന്ന് വീശിപ്പിടിക്കുന്ന ഇത്തരം മാനദണ്ഡങ്ങൾ ഉപയോഗിച്ചല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 15 ജൂൺ 2013 (UTC)[മറുപടി]
നന്നായി സംസാരിക്കുന്നുണ്ടല്ലോ ഒരു വീശുവലയുമായി ഇറങ്ങിയാൽ മതി. ഛർദ്ദിൽ കോരാൻ ഒരു കോരിയും എടുത്തോ
കൈയ്യിലിരുപ്പുകൊണ്ട് ഒരുത്തനെ കോളേജിലിട്ട് തല്ലിക്കൊന്നാൽ അത് വാർത്തയാക്കാനുള്ള വേദിയല്ല ഇത്. ശ്രദ്ധേയതയുള്ള വിഷയങ്ങൾ മാത്രമേ നിലനിൽക്കൂ. അല്ലാതെ ഇതിന്റെ ധ്വനി മനസിലാക്കാൻ അല്പം മൂള ഉണ്ടായാൽ മതി. ഒന്നും പൊക്കിപ്പിടിക്കണ്ട--Roshan (സംവാദം) 06:00, 15 ജൂൺ 2013 (UTC)[മറുപടി]
ഛർദ്ദിലൊക്കെ കോരിമാറ്റി വിക്കിപീഡിയ വൃത്തിയാക്കുക എന്നതാണ് കാര്യനിർവ്വാഹകന്റെ ജോലി. അതിനുള്ള കോരി കയ്യിലുണ്ട് (വല വീശി മീൻ പിടിക്കുന്നത് അത്ര മോശമായ തൊഴിലാണെന്നും തോന്നുന്നില്ല - ഞാൻ ചൂണ്ടയിട്ട് മീൻ പിടിച്ചിട്ടുണ്ട്, വല വീശാൻ ശ്രമിച്ചു നോക്കിയിട്ടുമുണ്ട് - സംഗതി അത്ര എളുപ്പമല്ല).
താങ്കൾക്ക് സ്വന്തം പ്രസ്താവനയുടെ ആന്തരികാർത്ഥം സ്വയം പിടികിട്ടിയില്ലെങ്കിൽ ഒന്ന് ഡീ കൺസ്ട്രക്റ്റ് ചെയ്തുതരാം.
ഒരാളുടെ കയ്യിലിരിപ്പ് മോശമാണെന്ന് മറ്റു ചിലർക്ക് ധാരണയുണ്ടെങ്കിൽ കോളേജിൽ വച്ച് അയാളെ വധിക്കുന്നത് അത്ര മോശമല്ല, അത് അത്ര ശ്രദ്ധിക്കപ്പെടേണ്ട കാര്യവുമല്ല. എന്നതാണ് താങ്കൾ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായ ധ്വനി. തീരെ പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ ഒരു പ്രസ്താവനയാണത്. കൊലപാതകത്തിനെ പ്രതിയുടെ സ്വഭാവം ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്ന പ്രവണത. മനുഷ്യജീവനെ അവജ്ഞയോടെ കാണുന്ന ഒരു പ്രസ്താവന. ഇതു തന്നെ അൽപ്പം മാറ്റത്തോടെ വേറൊരു സാഹചര്യത്തിൽ ഉപയോഗിച്ചു നോക്കിയാലാണ് ഇതിന്റെ പ്രശ്നം ശരിക്ക് മനസ്സിലാവുക.
കൈയ്യിലിരുപ്പുകാരണം ഒരുത്തിയെ ഒരു വാഹനത്തിലിട്ട് ഭോഗിച്ചാൽ അത് വാർത്തയാക്കാനുള്ള വേദിയല്ല ഇത്. ശ്രദ്ധേയതയുള്ള വിഷയങ്ങൾ മാത്രമേ നിലനിൽക്കൂ. അല്ലാതെ എന്ന പ്രസ്താവന ഒന്ന് വായിച്ചു നോക്കൂ (റോഷന് ഒരു പ്രശ്നവും തോന്നുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല - പക്ഷേ മൂള ഒന്ന് പരിശോധിപ്പിച്ച് നോക്കുന്നത് നന്നായിരിക്കും). ഇരയുടെ കയ്യിലിരുപ്പ് വിക്കിപീഡിയയിൽ ലേഖനമെഴുതുന്നയാൾ എന്തിന് അവലോകനം ചെയ്യണം? റോഷന്റെ പ്രെജുഡിസല്ലാതെ മറ്റെന്താണ് ഈ പ്രസ്താവനയിൽ മുഴച്ചു നിൽക്കുന്നത്?
ശ്രദ്ധേയതയെപ്പറ്റിയാണ് സംസാരിക്കാനുദ്ദേശിച്ചതെങ്കിൽ റോഷന്റെ മനസ്സിലേയ്ക്ക് എന്തുകൊണ്ട് കയ്യിലിരുപ്പിനെപ്പറ്റിയുള്ള ചിന്ത കടന്നുവന്നു? ഏത് വിക്കി ലേഖനത്തിലാണ് കയ്യിലിരുപ്പിനെപ്പറ്റി പ്രസ്താവനയുണ്ടായിരുന്നത്? ഇത് പ്രെജുഡിസല്ലെങ്കിൽ മറ്റെന്താണ്? --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 17 ജൂൺ 2013 (UTC)[മറുപടി]
- അടിച്ചു കൊല്ലുകയോ കുത്തിക്കൊല്ലുകയോ ആത്മഹത്യ ചെയ്യുകയോ ഇനി വയറിളകി ചാവുകയോ ചെയ്താൽ പോലും ശ്രീകുമാറിന് വിക്കിയിലേയ്ക്കുള്ള ശ്രദ്ധേയത തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കൊലപാതകം മാത്രമാണത്. കൊലപാതകത്തിന് എന്തു ശ്രദ്ധേയതയാണുള്ളത്?--സുഗീഷ് (സംവാദം) 06:22, 17 ജൂൺ 2013 (UTC)[മറുപടി]
- ഈ ലേഖനത്തിന് ശ്രദ്ധേയതയുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന അഭിപ്രായത്തിൽ മാറ്റമില്ല. (റോഷനുമായി ഞാൻ നടത്തിയ ചർച്ചയ്ക്ക് മറിച്ചൊരർത്ഥമില്ല) --അജയ് ബാലചന്ദ്രൻ (സംവാദം) 06:40, 17 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.