മലയാളത്തിലെ ആധുനികതയുടെ പ്രതാപകാലത്തിനുശേഷം എഴുത്ത് തുടങ്ങിയ കേരളത്തിലെ ശ്രദ്ധേയരായ കവികളിലൊരാളാണ് ശിവദാസ് പുറമേരി (Sivadas Purameri). 1966-ൽ  കോഴിക്കോട് ജില്ലയിലെ പുറമേരിയിൽ ജനിച്ചു. പിതാവ് കെ എം കണാരൻ മാസ്റ്റർ അധ്യാപകനും വോളിബോൾ കളിക്കാരനുമായിരുന്നു.  അമ്മ ലീല വീട്ടമ്മയാണ്.  വിലാതപുരം എൽപി സ്കൂൾ, കടത്തനാട് രാജാസ് ഹൈസ്കൂൾ, മടപ്പള്ളി ഗവ: കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അധ്യാപകനായി ജോലി ചെയ്തിരുന്ന ശിവദാസ് പുറമേരി 2022 ൽ ഗവ:ഹൈസ്‌കൂൾ അഴിയൂരിൽ നിന്ന് വിരമിച്ചു. [1]

ശിവദാസ് പുറമേരി
ശിവദാസ് പുറമേരി

ചോർന്നൊലിക്കുന്ന മുറി, ചിലതരം വിരലുകൾ, മഴനനയുന്ന വെയിൽ, മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്നീ നാല് കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[2][3][4][5] അബുദാബി ശക്തി അവാർഡ് (2010)[6], പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ് (2004), ചെറുശ്ശേരി പുരസ്‌കാരം(2013), എൻ.എൻ. കക്കാട് സ്മാരക സംഗതം അവാർഡ് (2000) , മൂടാടി ദാമോദരൻ പുരസ്കാരം (2008), അധ്യാപക കലാസാഹിത്യ സമിതിയുടെ കവിതയ്ക്കുള്ള സംസ്ഥാന അവാർഡ് (2003), മുറവശ്ശേരി അവാർഡ് (1994), അരൂർ പത്മനാഭൻ സ്മാരക അവാർഡ് (2016), കെ.പി. കായലാട് പുരസ്കാരം (2021)[7], ഇടശ്ശേരി പുരസ്കാരം ( KACA-2022)[8] തുടങ്ങിയ  പുരസ്‌കാരങ്ങൾ ലഭിച്ചു.

ശിവദാസ് പുറമേരിയുടെ രണ്ട് കവിതകൾ കാലിക്കറ്റ്, എംജി സർവകലാശാലകളിലെ ഡിഗ്രി, പി.ജി.കോഴ്‌സുകളിൽ പഠനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[9]  അദ്ദേഹത്തിന്റെ ചില കവിതകൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.

ഗാനരചയിതാവ് എന്ന നിലയിൽ 2011-ൽ ദേശീയ അവാർഡ് നേടിയ ബ്യാരി, 2022-ൽ പുറത്തിറങ്ങിയ ഏതം എന്നിവ ഉൾപ്പെടുന്ന അഞ്ച് സിനിമകൾക്ക് അദ്ദേഹം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.[10]  ടെലിഫിലിമുകൾക്കും നാടകങ്ങൾക്കുമായി  എഴുതിയ ഒരു ഡസനോളം ഗാനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്.

2015-16 അധ്യയന വർഷത്തേക്കുള്ള കേരള സംസ്ഥാന സ്കൂൾ പ്രവേശനോത്സവഗാനവും അദ്ദേഹം എഴുതിയതാണ്.  അക്ഷര സൂര്യനുദിച്ചു എന്ന് തുടങ്ങുന്ന ആ ഗാനം സംസ്ഥാനത്തെ അക്കാദമിക് വൃത്തങ്ങൾ ഏറെ പ്രശംസിച്ചിരുന്നു.[11]

  1. "About Sivadas Purameri" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-19.
  2. "മഴ നനയുന്ന വെയിൽ". Retrieved 2023-01-19.
  3. "മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ". Retrieved 2023-01-19.
  4. "About Sivadas Purameri" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-19.
  5. http://kslc.in/cgi-bin/koha/opac-detail.pl?biblionumber=73052&shelfbrowse_itemnumber=74261. {{cite web}}: Missing or empty |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Abu Dhabi Sakthi Award", Wikipedia (in ഇംഗ്ലീഷ്), 2023-01-19, retrieved 2023-01-19
  7. desk, web (2021-01-06). "കെ.പി.കായലാട് സാഹിത്യപുരസ്‌കാരം ശിവദാസ് പുറമേരിക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-19. {{cite web}}: |last= has generic name (help)
  8. "ശിവദാസ് പുറമേരിയെ ആദരിച്ചു". Retrieved 2023-01-19.
  9. https://find.uoc.ac.in/Record/229877. {{cite web}}: Missing or empty |title= (help)
  10. "Conveying Thoughts and Emotions via Elements of Nature". Retrieved 2023-01-19.
  11. "'അക്ഷര സൂര്യനുദിച്ചു നമുക്കിന്നറിവിന്നുത്സവഘോഷം'". Retrieved 2023-01-19.
"https://ml.wikipedia.org/w/index.php?title=ശിവദാസ്_പുറമേരി&oldid=3996343" എന്ന താളിൽനിന്ന് ശേഖരിച്ചത്