വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലണ്ടൻ - കൽക്കട്ട ബസ് സർവീസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി. --റോജി പാലാ (സംവാദം) 06:28, 25 ജൂലൈ 2020 (UTC)[മറുപടി]
ആധികാരികതയില്ല.--Shagil Kannur (സംവാദം) 20:08, 13 ജൂലൈ 2020 (UTC)[മറുപടി]
- @Shagil Kannur: ഇവിടെ ആധികാരികത എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സംഭവത്തിന് ആധികാരികതയില്ലെന്നോ, ലിങ്കുകൾക്ക് ആധികാരികതയില്ലെന്നോ?--റോജി പാലാ (സംവാദം) 05:26, 14 ജൂലൈ 2020 (UTC)[മറുപടി]
സംഭവത്തിന് ആധികാരികതയില്ലെന്ന് തന്നെ. വിശ്വസനീയമല്ലാത്തതായ വിവരങ്ങൾ. അങ്ങനെ വരുമ്പോൾ അവലംബങ്ങൾക്ക് ഇത്ര ആധികാരികത പോര. Shagil Kannur (സംവാദം) 10:25, 14 ജൂലൈ 2020 (UTC)[മറുപടി]
- @Shagil Kannur: നിലവിലുള്ള അവലംബങ്ങൾ എല്ലാം വിലയിരുത്തിയിരുന്നോ?--റോജി പാലാ (സംവാദം) 11:53, 14 ജൂലൈ 2020 (UTC)[മറുപടി]
ഉണ്ടെങ്കിൽ? -- Shagil Kannur (സംവാദം) 16:42, 14 ജൂലൈ 2020 (UTC)[മറുപടി]
- @Shagil Kannur: എന്തുണ്ടെങ്കിൽ?--റോജി പാലാ (സംവാദം) 05:44, 15 ജൂലൈ 2020 (UTC)[മറുപടി]
വിലയിരുത്തിയിട്ടുണ്ടെങ്കിൽ....? Shagil Kannur (സംവാദം) 06:48, 15 ജൂലൈ 2020 (UTC)[മറുപടി]
- @Shagil Kannur:വിലയിരുത്തിയിട്ടുണ്ടെങ്കിൽ നിർദ്ദേശം പിൻവലിക്കുക. കെട്ടുകഥയെങ്കിൽ SD ടാഗ് ഇട്ട് പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിക്കുക. അതല്ല ഏതെങ്കിലും അവലംബത്തിന്റെ പോരായ്മ ആണെങ്കിൽ അത് ചൂണ്ടിക്കാണിക്കുക. അതല്ലാതെ സംഭവത്തിന് ആധികാരികത ഇല്ല എന്ന് സ്വയം തോന്നി ചുമ്മാ മായ്ക്കാൻ നിർദ്ദേശിക്കാതെ ലേഖന സംവാദത്തിൽ ചർച്ച ചെയ്യാൻ ശ്രമിക്കുക. എന്നിട്ട് മായ്ക്കാൻ നിർദ്ദേശിക്കുന്നതാണ് ഉചിതം.--റോജി പാലാ (സംവാദം) 07:21, 15 ജൂലൈ 2020 (UTC)[മറുപടി]
https://www.manoramaonline.com/travel/world-escapes/2020/07/04/facts-about-london-calcutta-bus-service.html ഇതിൽ അന്നത്തെ പത്രങ്ങളിൽ വന്ന വാർത്തകൾ കൂടി കൊടുത്തിട്ടുണ്ട്. Ajeeshkumar4u (സംവാദം) 09:27, 15 ജൂലൈ 2020 (UTC)[മറുപടി]
- ആദ്യം SD ടാഗ് ആയിരുന്നു ചേർത്തത്. മറ്റൊരു മാന്യൻ അത് നീക്കി. എന്നിട്ട് ഈ ടാഗ് ചേർക്കാൻ പറഞ്ഞു. റോജിക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യാവുന്നതാണ്. കൽപ്പിക്കാൻ വരണ്ട. Shagil Kannur (സംവാദം) 13:51, 15 ജൂലൈ 2020 (UTC)[മറുപടി]
മറ്റൊരു മാന്യൻ അത് നീക്കി ആ മാന്യൻ ഞാനായിരുന്നു. അവലംബങ്ങളുള്ള ഒരു ലേഖനത്തിൽ വെറുതെ ചെന്ന് SD ഫലകം ചേർത്താൽ പിന്നെന്താ ചെയ്യേണ്ടത്. ആദ്യം അവലംബങ്ങളെ ചോദ്യം ചെയ്യുക. എന്നിട്ട് പോരേ നീക്കം ചെയ്യൽ നിർദ്ദേശമൊക്കെ. ഓരോരുത്തരുടെയും മനോധർമ്മമനുസരിച്ചല്ല ലേഖനങ്ങൾ നീക്കം ചെയ്യേണ്ടത്. വിക്കിയിൽ മാന്യമായ സംവാദമാണ് പ്രതീക്ഷിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 18:49, 15 ജൂലൈ 2020 (UTC)[മറുപടി]
ഈ മാന്യൻ കുറേ നാളായി ഈ ലേഖനം നീക്കം ചെയ്യാനുള്ള ആഗ്രഹത്തോടെ നടക്കുന്നു. ഇയാൾക്ക് സ്വന്തമായുള്ള ആധികാരികതാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് തോന്നുന്നു. മനുഷ്യൻ തനിക്കറിയാത്ത കാര്യത്തിന്റെ ശത്രുവാണെന്ന് പറഞ്ഞ് വരുന്നത് വെറുതെയല്ല അല്ലേ... Ahamedsageerkv (സംവാദം) 06:00, 17 ജൂലൈ 2020 (UTC) വിശ്വാസ്യത തെളിയിക്കുവാൻ ഈ വെബ്സൈറ്റിന് കഴിയുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 14:42, 23 ജൂലൈ 2020 (UTC)[മറുപടി]
- വിശ്വാസയോഗ്യമായ ഉറവിടം മുൻപെ തന്നെ ലേഖനത്തിൽ ഉണ്ട് (CIVIC AFFAIRS, Monthly Journal of Local Govt. and Public Administration in India, 1957), അതൊന്നും വിലയിരുത്താൻ താല്പര്യമില്ല.--റോജി പാലാ (സംവാദം) 04:54, 24 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.