വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി. Akhiljaxxn (സംവാദം) 06:18, 1 നവംബർ 2020 (UTC)[മറുപടി]
- മുഹമ്മദിനെതിരായ വിമർശനങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:28, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- വിമർശനമല്ലേ?--റോജി പാലാ (സംവാദം) 13:20, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- വിക്കിഡാറ്റ ലിങ്ക് ചേർത്ത് നിലനിർത്താവുന്നതാണ്.--റോജി പാലാ (സംവാദം) 13:21, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- വിമർശനമല്ലേ?--റോജി പാലാ (സംവാദം) 13:20, 18 ഒക്ടോബർ 2020 (UTC)[മറുപടി]
- ഈ ലേഖനം അടുത്തിടെ മായ്ക്കപ്പെട്ടതായിരുന്നല്ലോ. ഉള്ളടക്കത്തിൽ സമാനതയുണ്ടെങ്കിൽ SD ഫലകം ചേർത്ത് മായ്ക്കപ്പെടേണ്ടതാണ്. Admins, please check.--Irshadpp (സംവാദം) 16:34, 19 ഒക്ടോബർ 2020 (UTC)[മറുപടി]
- വിക്കിഡാറ്റ ലിങ്ക് ചേർത്തിട്ടുണ്ട്. മായ്ച്ച ലേഖനം പിന്നീട് സൃഷ്ടിക്കപ്പെട്ടാലും ശ്രദ്ധേയത ഉണ്ടെങ്കിൽ നിലനിർത്തുകയാണ് പതിവ്.--റോജി പാലാ (സംവാദം) 08:11, 20 ഒക്ടോബർ 2020 (UTC)[മറുപടി]
- 15 ഭാഷകളിൽ ലേഖനം നിലവിലുണ്ട്. അവശ്യംവേണ്ട ഫലകങ്ങൾ കൂടി ചേർത്തിട്ടുണ്ട്. --റോജി പാലാ (സംവാദം) 08:24, 20 ഒക്ടോബർ 2020 (UTC)[മറുപടി]
മുഹമ്മദ് (വിമർശനങ്ങൾ) എന്ന ഈ ലേഖനം? മത സ്പർദ്ധ വളർത്തണമെന്ന ദുരുദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നുന്നു. ആദ്യം 2409:4073:208f:1f87:ccea:6f8e:4eca:3ded എന്ന ഐ.പി.യിൽ നിന്നു തുടക്കമിടുന്നു. തൽപര കക്ഷികളോ ബന്ധപ്പെട്ടവരോ അതിൽ പ്രത്യേക താൽപര്യമെടുത്ത് കൂടുതൽ അസംബന്ധങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു. മതസ്പർദ്ധയുണ്ടാക്കുന്ന ഇത്തരം ലേഖനങ്ങൾ വിക്കീപീഡിയ അഡ്മിൻസ് ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നു. ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്. പ്രത്യേക താൽപര്യമുള്ളവർ ഇതിനു പിന്നിൽ ഐ.പി.കളുടെ മറവിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തിക്കുന്നാതായും സംശയിക്കേണ്ടീരിക്കുന്നു (ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം). SD കൊടുത്ത് ഉടനടി നീക്കം ചെയ്യുന്നതാണ് നല്ലത്. മറ്റു ഭാഷകളിലുണ്ട് (ഡിലിറ്റ് ചെയ്തേക്കാം) എന്നത് ഇവിടെ മലയാളത്തിൽ നിലനിറുത്തുന്നതിനു പര്യാപ്തമായ ഒരു വാദമല്ല. ഒരു പ്രത്യേക വിഭാഗത്തെ അപഹസിക്കുക (ചിത്രവും നോക്കുക) എന്നതാവണം വിമർശനം നിലനിർത്തുവാനുള്ള ചിലരുടെ നീക്കങ്ങൾ. ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ എത്ര മ്ലേഛമായവയാണ്!
ലേഖനം പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു.😎— ഈ തിരുത്തൽ നടത്തിയത് Anupa.anchor (സംവാദം • സംഭാവനകൾ)
മറ്റ് ഭാഷകളിൽ നിലനിൽക്കുന്ന ലേഖനമായത് കൊണ്ടും അവലംബങ്ങൾ ഉള്ളതുകൊണ്ടും നിലനിർത്താമെന്ന് കരുതുന്നു. വിക്കി ശൈലിയിലല്ല ലേഖനം ഉള്ളത് എന്നത് പോരായ്മയാണ്. നിലനിർത്തുകയാണെങ്കിൽ ലേഖനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഇസ്ലാമും വിമർശനങ്ങളും എന്നതിലേക്ക് ലയിപ്പിക്കലാണ് ഉചിതം.--Irshadpp (സംവാദം) 06:24, 21 ഒക്ടോബർ 2020 (UTC)[മറുപടി]
- ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്. ക്രൈസ്തവ ലേഖനങ്ങളിൽ അത്തരം ഇടപെടലുകൾ കാണാറുണ്ട്. അഡ്മിൻസ് ശ്രദ്ധിക്കാറില്ല. (ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം) വിദേശ ഐപികളും ഇടപെട്ടിട്ടുണ്ട്. സൗദി പോലുള്ള രാജ്യങ്ങളിൽ നിന്നും.--റോജി പാലാ (സംവാദം) 12:33, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- ചില എഡിറ്റേർസ് എന്നൊക്കെ പറയേണ്ട കാര്യമെന്താണ്. പേര് പറയുന്നത് കൊണ്ട് റോജിക്ക് എന്താണ് പ്രശ്നം. ഒരു സോക്ക് പപ്പറ്റ് പരിശോധനക്ക് സ്കോപ്പുണ്ടോ. എന്ത് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. വിക്കിപീഡിയക്ക് എന്ത് സ്വദേശം, എന്ത് വിദേശം. വെറുതെ എഴുന്നള്ളിച്ചോണ്ട് വരുന്നതിനെയൊക്കെ കാര്യമാക്കാനിരുന്നാൽ അഡ്മിൻസിന് വേറെ പണിയൊന്നുമുണ്ടാവില്ല. --Irshadpp (സംവാദം) 13:41, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- ഇറ്റാലിക് ഫോണ്ടിലാണ് ഞാൻ എഴുതിയത്. നിങ്ങളെ ഉദ്ദേശിച്ചല്ല. മുകളിലെ യൂസർ ആണ് അതെഴുതിയത്. ഞാൻ ആ ഭാഗം അതേപടി ഇറ്റാലിക്കിൽ താഴെ എഴുതിയെന്നെ ഉള്ളു. ആ ഉപയോക്താവാണ് മേല്പറഞ്ഞ കാര്യങ്ങൾ ഉന്നയിച്ചത്. അത് അദ്ദേഹത്തിനുള്ള മറുപടിയാണ്. കാരണം താളിൽ ഐപിക്കു ശേഷം ഞാനും വിജന്മാഷും താങ്കളും ആണല്ലോ ഇടപെട്ടത്. അദ്ദേഹം ഇടപെട്ടിട്ടുമില്ല --റോജി പാലാ (സംവാദം) 13:53, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- സോക്ക് പപ്പറ്റ് പരിശോധനക്ക് സ്കോപ്പുണ്ടോ - താളിൽ നശീകരണപ്രവർത്തനം നടക്കുമ്പോൾ ആണ് പരിശോധന ആവശ്യപ്പെടുന്നത്.--റോജി പാലാ (സംവാദം) 13:54, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- വെറുതെ എഴുന്നള്ളിച്ചോണ്ട് വരുന്നതിനെയൊക്കെ കാര്യമാക്കാനിരുന്നാൽ അഡ്മിൻസിന് വേറെ പണിയൊന്നുമുണ്ടാവില്ല.
- ഈ അഭിപ്രായത്തിനു --റോജി പാലാ (സംവാദം) 13:57, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- ഉപയോക്താവ്:Vijayanrajapuram, വിജയൻ മാഷിന്റെ പരിചയക്കുറവു മൂലമാണ് സൃഷ്ടിക്കപ്പെട്ട ലേഖനം മായ്ക്കാൻ ഉടനടി നിർദ്ദേശിക്കപ്പെട്ടത്. അതും താളിൽ അവലംബങ്ങളും ഉണ്ടായിരുന്നു.--റോജി പാലാ (സംവാദം) 14:02, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- ഇറ്റാലിക് ഫോണ്ടിലാണ് ഞാൻ എഴുതിയത്. നിങ്ങളെ ഉദ്ദേശിച്ചല്ല. മുകളിലെ യൂസർ ആണ് അതെഴുതിയത്. ഞാൻ ആ ഭാഗം അതേപടി ഇറ്റാലിക്കിൽ താഴെ എഴുതിയെന്നെ ഉള്ളു. ആ ഉപയോക്താവാണ് മേല്പറഞ്ഞ കാര്യങ്ങൾ ഉന്നയിച്ചത്. അത് അദ്ദേഹത്തിനുള്ള മറുപടിയാണ്. കാരണം താളിൽ ഐപിക്കു ശേഷം ഞാനും വിജന്മാഷും താങ്കളും ആണല്ലോ ഇടപെട്ടത്. അദ്ദേഹം ഇടപെട്ടിട്ടുമില്ല --റോജി പാലാ (സംവാദം) 13:53, 24 ഒക്ടോബർ 2020 (UTC)[മറുപടി]
- ഈ ലേഖനം നീക്കം ചെയ്യാനാവശ്യപ്പെടുന്ന നേരത്ത് ഉണ്ടായിരുന്ന രൂപത്തിൽ ആര് കണ്ടാലും മായ്ക്കാൻ ആവശ്യപ്പെടും. അതിന് വിജയൻ മാഷെ പറഞ്ഞിട്ട് എന്ത് കാര്യം. അവലംബങ്ങൾ ഉണ്ടെങ്കിലും ലേഖനം നീക്കപ്പെടാം-വൃത്തിയായി എഴുതിയില്ലെങ്കിൽ / മോശം പരിഭാഷയാണെങ്കിൽ etc... ആർക്കും ഒന്നും മനസ്സിലാകരുത് എന്നാണോ റോജി സംവാദങ്ങളിൽ എഴുതുമ്പോൾ ലക്ഷ്യം വെക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് പലപ്പോഴും. --Irshadpp (സംവാദം) 06:46, 25 ഒക്ടോബർ 2020 (UTC)[മറുപടി]
- അതു എനിക്കും തോന്നി. ഈ ലേഖനത്തിൽ ഞാൻ ഫലകങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ചറപറാന്ന് വേറെ കുറേ ലേഖനങ്ങളിൽ താങ്കൾ ഫലകങ്ങൾ ചാർത്തുന്നതു കണ്ടപ്പോൾ. :) സ്വദേശമോ വിദേശമോ എന്നു മുകളിലെഴുതിയ പോലെ ലേഖനവിഷയങ്ങളിലും ഈ ജാതിമത വേർതിരിവൊന്നും ഇല്ല. ഏതു മതമായാലും വ്യക്തി ആയാലും വിമർശനങ്ങൾ ഉണ്ടാകും അതും വിക്കിയിൽ വരും.:) --റോജി പാലാ (സംവാദം) 07:28, 25 ഒക്ടോബർ 2020 (UTC)[മറുപടി]
- ഈ ലേഖനം നീക്കം ചെയ്യാനാവശ്യപ്പെടുന്ന നേരത്ത് ഉണ്ടായിരുന്ന രൂപത്തിൽ ആര് കണ്ടാലും മായ്ക്കാൻ ആവശ്യപ്പെടും. അതിന് വിജയൻ മാഷെ പറഞ്ഞിട്ട് എന്ത് കാര്യം. അതാണ് ഞാൻ പറഞ്ഞത് അദ്ദേഹത്തിനു പരിചയക്കുറവുണ്ടെന്ന്, ലേഖനത്തിൽ പ്രശ്നങ്ങൾ തോന്നിയാൽ അതു ശരിയാക്കാൻ നോക്കുകയാണ് ആദ്യം ചെയ്യുന്നത്. അല്ലാതെ ചാടി മായ്ക്കാൻ നിർദ്ദേശിക്കുകയല്ല ചെയ്യുന്നത്. മുൻപ് നിലവിലുണ്ടായിരുന്നതും മായ്ച്ചതുമാണ് എന്ന് താങ്കൾ പറഞ്ഞെങ്കിലും അന്നത്തെ രൂപവും നിലവിലുള്ള രൂപവും വിലയിരുത്തേണ്ടതുണ്ട്. അല്ലാതെ മുൻപ് മായ്ച്ചു എന്ന ഒറ്റക്കാരണത്താൽ ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നതുചിതമല്ല.--റോജി പാലാ (സംവാദം) 07:28, 25 ഒക്ടോബർ 2020 (UTC)[മറുപടി]
- മുൻപ് മായ്ക്കപ്പെട്ടിരുന്നു എന്നത് എന്റെ തോന്നലാണ്. ഉറപ്പില്ല. അതുകൊണ്ടാണ് പരിശോധിക്കാൻ പറഞ്ഞത്. നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്. എന്നാണ് വിജയൻ മാഷ് മായ്ക്കൽ നിർദ്ദേശത്തിൽ സൂചിപ്പിച്ചത്. ലേഖനം തുടങ്ങിയത് മലയാളി പോലുമല്ലാാത്ത ഐ.പിയാണ് എന്ന് തോന്നിപ്പിക്കുന്ന ഭാഷയിലായിരുന്നു ലേഖനമുണ്ടായിരുന്നത്. വിജയൻ മാഷ് ചെയ്യേണ്ടത് അദ്ദേഹം ചെയ്തു.
- പിന്നെ ചറപറാന്ന് പറഞ്ഞ് പുകമറയുണ്ടാക്കുകയൊന്നും വേണ്ട. ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഫലകങ്ങൾ ചേർത്തിട്ടുള്ളത്. --Irshadpp (സംവാദം) 08:42, 25 ഒക്ടോബർ 2020 (UTC)[മറുപടി]
- ഈ എഡിറ്റിനു ശേഷം 1, 2, 3, 4, 5, 6, 7, 8, 9, 10 അപ്പൊ എന്റെ തോന്നലാകാം ഇത്രയധികം ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ട താളുകളിൽ താങ്കൾ ഫലകങ്ങൾ ചറപറ ചാർത്തിയത് മുഹമ്മദ് താൾ എഡിറ്റുമായി ബന്ധപ്പെട്ടാണ് സംഭവിച്ചതെന്ന്!!! :) നശീകരണപ്രവർത്തനമൊന്നുമല്ലാതെ പ്രവർത്തിക്കുന്നത് നല്ലതു തന്നെ, --റോജി പാലാ (സംവാദം) 09:01, 25 ഒക്ടോബർ 2020 (UTC)[മറുപടി]
- അത് ഞാൻ നേരത്തെ വ്യക്തമാക്കിയതാണ്, ചർച്ച നടത്തി- അതിൽ റോജിയും അനുകൂലാഭിപ്രായം പറഞ്ഞതുമാണ് (ശ്രദ്ധേയത ചോദ്യം ചെയ്യുകയും നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതുമായിരിക്കുമെന്നു തോന്നുന്നു. എന്നായിരുന്നു റോജിയുടെ അഭിപ്രായം)- നേരത്തെയുണ്ടായിരുന്ന refimprove ഫലകം മാറ്റി ശ്രദ്ധേയത ഫലകം ചേർക്കുകയാണ് ഉണ്ടായത്.
- ഈ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടെങ്കിലും ഭാഷാശുദ്ധി വരുത്തിയും വൃത്തിയാക്കിയും-സന്തുലിതമാക്കിയും നിലനിർത്താനാണ് എന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിട്ടുള്ളത്. ദയവുചെയ്ത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്--Irshadpp (സംവാദം) 11:48, 27 ഒക്ടോബർ 2020 (UTC)[മറുപടി]
- സന്തുലിതമാക്കി നിലനിർത്താൻ താങ്കളെ കഴിഞ്ഞെ വിക്കിയിൽ ആളുള്ളു. അത് ഈ ലേഖനത്തിന്റെ ഇടപെടലിലും വേറിട്ട വേർഷൻ ടിപ്പുവിലും കണ്ടതാണ്. വിമർശനം വന്നു വന്ന് ജൂതവിരോധം ആയി :) --റോജി പാലാ (സംവാദം) 04:52, 29 ഒക്ടോബർ 2020 (UTC)[മറുപടി]
വിജയൻ മാഷിനുള്ള വിമർശനങ്ങൾ
തിരുത്തുക- പ്രിയ @Rojypala:, @Irshadpp:, മുഹമ്മദിനെതിരായ വിമർശനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ചെയ്യുന്ന സംഭാവനകൾക്ക് അഭിനന്ദനങ്ങൾ.
മുഹമ്മദിനെതിരായ വിമർശനങ്ങൾ ഇപ്പോൾ, വിജയൻ മാഷിനുള്ള വിമർശനങ്ങൾ ആയി മാറിയതിൽ സന്തോഷം. ഈ ലേഖനം //നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്. // എന്ന് ഞാൻ അഭിപ്രായപ്പെട്ടത് എപ്പോഴാണ്?. അന്ന് [[1]] ഇതായിരുന്നു അവസ്ഥ. അപഹാസ്യമല്ലാതെ ഇതിലെന്ത് വിജ്ഞാനമാണ് ഉള്ളത്? ഇപ്പോൾപ്പോലും ഇത് നിലനിർത്താവുന്ന അവസ്ഥയിലാണോ? അവലംബം ഉണ്ടെന്നു കരുതി എന്തും എഴുതാനാവുമോ? നിരവധി അവലംബങ്ങളുള്ള ഇതുപോലുള്ള ലേഖനങ്ങൾ പലതും മായ്ക്കാൻ റോജി തന്നെ നിർദ്ദേശിച്ച കാര്യം മറന്നുപോകരുത്. //വിജയൻ രാജപുരം പറഞ്ഞപ്രകാരം, ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടെന്നു കരുതി ഇവിടെ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പ്രതിപാദിച്ചിരിക്കുന്നവയ്ക്ക് അവലംബവുമുണ്ട് - ഒരു കൊലക്കേസ് പ്രതിയാണെങ്കിലും ഒരു കേസിൽ ഉൾപ്പെട്ടാൽ അവലംബം ഇഷ്ടംപൊലെ കിട്ടും. കുറേ ലിങ്ക് ചേർത്താൽ ശ്രദ്ധേയനാണെന്നു വരില്ല. ഇനി അതല്ല മതമേലധ്യക്ഷൻ എന്ന നിലയ്ക്കാണോ ശ്രദ്ധേയത ഉണ്ടാകുന്നത്?// എന്നൊക്കെ അതിന്റെ സംവാദംതാളിൽ വീറോടെ വാദിച്ചതാരാണ്?.
//വിജയൻ മാഷിന്റെ പരിചയക്കുറവു മൂലമാണ് സൃഷ്ടിക്കപ്പെട്ട ലേഖനം മായ്ക്കാൻ ഉടനടി നിർദ്ദേശിക്കപ്പെട്ടത്. അതും താളിൽ അവലംബങ്ങളും ഉണ്ടായിരുന്നു.// എന്ന പരാമർശം നന്നേ ബോധിച്ചു. ഒരു ചൊറിച്ചിൽ സുഖം. നന്ദി. പക്ഷേ, സുഹൃത്തേ, ആ പരിചയക്കുറവുള്ളയാൾ ഒരു അഡ്മിനായിട്ടുകൂടി, ആ ലേഖനം ഉടനടി മായ്ക്കുകയല്ല ചെയ്തത്. അത്, ഉപയോക്താവ്:Rojypalaയെപ്പോലുള്ള വളരെ പരിചയസമ്പന്നനായ ഒരാളുടെ ശ്രദ്ധയിൽപ്പെടുത്തി മെച്ചപ്പെടുത്താൻ അവസരമുണ്ടാക്കുകയാണ് ചെയ്തത്. അത്യാവശ്യം പരിചയം നേടിയിട്ടുതന്നെയാണ് വിജയൻ മാഷിപ്പണിക്ക് ഇറങ്ങിത്തിരിച്ചത്. //അതാണ് ഞാൻ പറഞ്ഞത് അദ്ദേഹത്തിനു പരിചയക്കുറവുണ്ടെന്ന്, ലേഖനത്തിൽ പ്രശ്നങ്ങൾ തോന്നിയാൽ അതു ശരിയാക്കാൻ നോക്കുകയാണ് ആദ്യം ചെയ്യുന്നത്. അല്ലാതെ ചാടി മായ്ക്കാൻ നിർദ്ദേശിക്കുകയല്ല ചെയ്യുന്നത്// മെച്ചപ്പെടുത്താൻ ആവുന്നവ ചെയ്യാറുണ്ട്; അല്ലാത്തവ ടാഗ് ചെയ്യപ്പെടും. അവ മറ്റൊരാൾ മെച്ചപ്പെടുത്തുമ്പോൾ, ടാഗ് നീക്കാനൊന്നും മടിക്കാറില്ല. വ്യക്തികളെ നോക്കിയിട്ടല്ല വിക്കിയിൽ പ്രവർത്തിക്കുന്നത്. അതിന് സാധിക്കാത്ത സാഹചര്യത്തിൽ, തീർച്ചയായും ഇവിടം വിടും. ഒട്ടിപ്പിടിച്ചിരിക്കുന്ന സ്വഭാവമൊന്നുമില്ല.
- പരിചയക്കുറവുള്ള ഒരാൾ വിക്കിപീഡിയയിൽ അഡ്മിനായിത്തുടരുന്നത് ഗുരുതരപ്രശ്നമാണ്. റോജി ഒന്നിൽക്കൂടുതൽത്തവണ ഇക്കാര്യം ഉന്നയിച്ചതായതിനാൽ, ////പരിചയക്കുറവുള്ള വിജയൻ മാഷെ// ഈയൊരു സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിന് ഉചിതമായയിടത്ത് നിർദ്ദേശിക്കയാണ് വേണ്ടത്. അതല്ലാതെ, ഇനിയുമിങ്ങനെ അനവസരത്തിലും അസ്ഥാനത്തും ചൊറിഞ്ഞ് സുഖിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. താങ്ങാൻ കെൽപ്പില്ലാത്തതിനാലാണ്. ദയവായി തെറ്റിദ്ധരിക്കരുത് --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:23, 29 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.