നമസ്കാരം Anupa.anchor !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 18:41, 12 സെപ്റ്റംബർ 2016 (UTC)Reply

ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ

തിരുത്തുക

വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.   ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:19, 20 നവംബർ 2017 (UTC)Reply

പി.​എം.​എ. ജബ്ബാർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

പി.​എം.​എ. ജബ്ബാർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.​എം.​എ. ജബ്ബാർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:23, 2 നവംബർ 2020 (UTC)Reply

ആഇശ എന്ന താളിലെ തിരുത്ത്

തിരുത്തുക

ആയിശയുടെ ജനനവർഷം CE 604, 605, 610, 614 എന്നിങ്ങനെ വിവിധങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വിവാഹസമയത്ത് എട്ട് മുതൽ പതിനെട്ട് വരെയുള്ള പ്രായവ്യത്യാസം കാണപ്പെടുന്നത്. ചേർത്തിട്ടുള്ള അവലംബങ്ങൾ പരിശോധിക്കുമല്ലോ. Irshadpp (സംവാദം) 15:58, 17 നവംബർ 2024 (UTC)Reply


കരട്:കതരഗാമ

തിരുത്തുക

കതരഗാമ വികസിപ്പിച്ചിട്ടുണ്ട്. കരടിൽ നിന്നും ഈ ലേഖനം മാറ്റിത്തരണമന്ന് അഭ്യർത്ഥിക്കുന്നു--Meenakshi nandhini (സംവാദം) 09:16, 3 ഡിസംബർ 2024 (UTC)Reply

മഖാച്കാല

തിരുത്തുക

താങ്കളുടെ മഖാച്കാല ലേഖനം യാന്ത്രിക വിവർത്തനമായ് കാണുന്നു. ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. വിക്കിപീഡിയ ശൈലിയിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് തിരുത്തി എഴുതാൻ ശ്രമിക്കുമല്ലോ? --Sreenandhini (സംവാദം) 14:55, 4 ഡിസംബർ 2024 (UTC)Reply

സമയം പോലെ അത് വിക്കിവത്കരിക്കാം സഖാവേ. സമയക്കുറവ് കാരണമാണ്. വിക്കിപീഡിയ ശൈലി പിന്തുടരുന്നതിന് ശ്രമിക്കുകയും കൂടുതല് വിവരങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണ്. വിവർത്തനത്തിലെ പിഴവുകൾ ചുണ്ടിക്കാണിച്ചതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു. ~~~~ Anupa.anchor (സംവാദം) 04:36, 11 ഡിസംബർ 2024 (UTC)Reply
പ്രിയ @Anupa.anchor:, //സമയം പോലെ അത് വിക്കിവത്കരിക്കാം // എന്ന നിഗമനത്തിൽ ലേഖനം പ്രധാനസ്പേസിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കരുത്. അപൂർണ്ണമായവ കരട് ആയി ചേർക്കുക. അവിടെനിന്ന് മെച്ചപ്പെടുത്തിയശേഷം പ്രസിദ്ധീകരിക്കുക സഹായം, ഇവിടെക്കാണാം. --Vijayan Rajapuram {വിജയൻ രാജപുരം} 05:33, 11 ഡിസംബർ 2024 (UTC)Reply

പ്രിയ സുഹൃത്തേ, @Sreenandhini, മഖാച്കാല എന്ന താളിൽ യാന്ത്രികമായ വിവർത്തന ഭാഗം കാണുവാൻ കഴിഞ്ഞില്ല. ഫലകം സ്ഥാപിച്ച യൂസർ ഏതു ഭാഗത്താണ് യാന്ത്രികത ഉള്ളതെന്ന് വ്യക്തമാക്കുക. അതുപോലെ ഇത് വിക്കിവത്കരിക്കപ്പെട്ടിരുന്നു. താങ്കളെ അലോസരപ്പെടുത്തിയ ഭാഗം ഏതാണ്? അല്ലെങ്കിൽ റിമൂവ് ചെയ്യുക. ചെറിയൊരു ലേഖനം ഏഷ്യൻ മാസത്തിൽ പങ്കെടുക്കുക, അതിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ എഴുതിയതാണ്. വിവാദങ്ങളില് താല്പര്യമില്ല തന്നെ.Anupa.anchor (സംവാദം) 11:15, 12 ഡിസംബർ 2024 (UTC)Reply

മഖാച്കാല തീർത്തും അപൂർണമാണ്. വിക്കിപീഡിയയിൽ ഉള്ള പൊതുവായ നിയമങ്ങൾ എല്ലാ ലേഖനങ്ങൾക്കും ബാധകമാണ്. ഏഷ്യൻ മാസം തിരുത്തൽ യജ്ഞമായാലും അല്ലെങ്കിലും. യാന്ത്രിക വിവർത്തനനയം അനുസരിച്ച് അപൂർണ്ണ ലേഖനങ്ങൾ മായ്ക്കാനോ കരടിലോട്ട് മാറ്റാനോ സാധിക്കും. വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക എന്നൊരു ഉദ്ദേശത്തിനാലാണ് യാന്ത്രികവിവർത്തന നയം ഉണ്ടാക്കിയിട്ടുള്ളത്. അതായത് വലിയ ലേഖനം വിവർത്തനം ചെയ്യുമ്പോൾ അവയിലെ പ്രധാനപ്പെട്ട് എല്ലാ വിവരങ്ങളും വിട്ടുപോകാതെ, പകുതി മാത്രമായി വിവർത്തനം ചെയ്യാതെ, ലേഖനത്തിന്റെ മുഴുവനായ ഭാഗങ്ങളെല്ലാം വിവർത്തനം ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ കരടിലോട്ട് മാറ്റി അവിടെ മറ്റാളുകൾക്കും നന്നാക്കാനവസരം കൊടുത്ത് തിരിച്ച് പ്രധാന നാമമേഖലയിലേക്ക് കൊണ്ടുവരാം. ഇതുകൊണ്ട് ലേഖനം നന്നാവും, പരമാവധി പൂർണ്ണമാവും, അപൂർണ്ണമായി അനന്തകാലം കിടക്കില്ല ഇത്തരം മെച്ചങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇവിടേയും കാണാവുന്നതാണ് Vijayan Rajapuram {വിജയൻ രാജപുരം} 14:15, 12 ഡിസംബർ 2024 (UTC)Reply