കല്ലുവാതുക്കൽ മദ്യദുരന്തം

കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ[1] 2000 ഒക്റ്റോബർ 21-ന്[2] ആകെ 33[2] പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. നായനാർ ഭരണത്തിന്റെ അവസാന സമയത്താണ്[3] ഈ സംഭവമുണ്ടായത്.[4]

വിശദാംശങ്ങൾതിരുത്തുക

മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഹയറുന്നിസയുടെ വീട്ടിൽ നിന്നും മദ്യം കഴിച്ചവർ ഇതിലുൾപ്പെടുന്നു.[5]

പ്രതികൾതിരുത്തുക

മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ[5], സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, [6] എന്നിവർ പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു.[2] സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. [6]നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു[4]

മണിച്ചൻതിരുത്തുക

ഈ കേസിലെ പ്രതിയാണ് മണിച്ചൻ.[7][8]. വിഷമദ്യ ദുരന്തക്കേസിലെ[9] മണിച്ചനെ നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്തു[10]. ഇന്ത്യൻ ശിക്ഷാ നിയമം, അബ്കാരി നിയമം എന്നിവ ചാർജ്ജു ചെയ്ത്[11] ജീവപര്യന്തം ശിക്ഷ വിധിച്ചു.[12] സിബി മാത്യൂസിനെ കൊല ചെയ്യാൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മണിച്ചനെ നാല് വർഷം ശിക്ഷ വിധിച്ചിരുന്നു.[13]. പരോളിൽ ഇറങ്ങിയ മണിച്ചൻ ചിറയിൻകീഴ് കൂന്തള്ളൂരിൽ ബീ ടേസ്റ്റി കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു.[14][15] കേസിൽ സുപ്രീം കോടതിയിൽ വാദം നടക്കുമ്പോൾ മണിച്ചന്റെ അഭിഭാഷകൻ മണിച്ചന് മാനസാന്തരം സംഭവിച്ചു എന്നും ഇനി മദ്യവിൽപ്പന നടത്തില്ല എന്ന് സത്യവാങ്‌മൂലം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.[16]മണിച്ചൻ്റെ ഡയറിയിൽ കുടംപുളി സുരക്ക് നൽകുന്ന മാസപടി കണക്ക്കും ഉണ്ടായിരുന്നു

കേസന്വേഷണംതിരുത്തുക

ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസന്വേഷിച്ചത്. ഇതെപ്പറ്റി ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിരുന്നു.[1] സിബി മാത്യൂസിനെ കൊല്ലാനും മണിച്ചൻ പദ്ധതിയിട്ടിരുന്നു.[17]

അവലംബംതിരുത്തുക

 1. 1.0 1.1 "മദ്യദുരന്തം: മരണം 32 ആയി". വൺ ഇന്ത്യ. 2000 ഒക്റ്റോബർ 25. മൂലതാളിൽ നിന്നും 2013 ഓഗസ്റ്റ് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 1. Check date values in: |accessdate=, |date=, and |archivedate= (help)
 2. 2.0 2.1 2.2 "കല്ലുവാതുക്കൽ കേസിലെ പ്രതി ഹയറുന്നിസ മരിച്ചു". മൈവാർത്ത. 2009 മാർച്ച് 31. മൂലതാളിൽ നിന്നും 2013 ഓഗസ്റ്റ് 2-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate=, |date=, and |archivedate= (help)
 3. ടി.കെ., ഹംസ. "കൈരളി ചാനൽ പിറവിയെടുക്കുന്നു". ദേശാഭിമാനി. മൂലതാളിൽ നിന്നും 2013 ഓഗസ്റ്റ് 2-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate= and |archivedate= (help)
 4. 4.0 4.1 "കല്ലുവാതുക്കൽ മദ്യദുരന്തം: സോമന്റെ ശിക്ഷ ഇളവുചെയ്തു". തേജസ്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 1. Check date values in: |accessdate= and |archivedate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 5. 5.0 5.1 "കല്ലുവാതുക്കൽ മദ്യദുരന്തം: വിചാരണ തുടങ്ങി". വെബ് ദുനിയ. 2008 ഫെബ്രുവരി 4. മൂലതാളിൽ നിന്നും 2013 ഓഗസ്റ്റ് 2-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate=, |date=, and |archivedate= (help)
 6. 6.0 6.1 "കല്ലുവാതുക്കൽ മദ്യദുരന്തം. മണിച്ചന്റെയും സഹോദരന്മാരുടെയും ശിക്ഷ സുപ്രീം കോടതി ശരിവച്ചു". തേജസ്. 2011 ഏപ്രിൽ 4. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate=, |date=, and |archivedate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 7. http://articles.timesofindia.indiatimes.com[പ്രവർത്തിക്കാത്ത കണ്ണി]
 8. http://malayalam.oneindia.in
 9. http://malayalam.webdunia.com
 10. "http://hindu.com". മൂലതാളിൽ നിന്നും 2013-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-10. External link in |title= (help)
 11. http://www.rediff.com
 12. http://indiankanoon.org
 13. http://www.hindu.com
 14. http://www.mangalam.com
 15. http://infomalayalee.com
 16. "തടവറ മാനസാന്തരപ്പെടുത്തിയെന്ന് മണിച്ചൻ". വൺഇന്ത്യ. 2010 സെപ്റ്റംബർ 9. മൂലതാളിൽ നിന്നും 2013 ഓഗസ്റ്റ് 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 1. Check date values in: |accessdate=, |date=, and |archivedate= (help)
 17. "മണി‌ച്ചൻ ഗെറ്റ്സ് ഫോർ ഇയർ ഇംപ്രിസണ്മെന്റ്". ദി ഹിന്ദു. ശേഖരിച്ചത് 2013 ഓഗസ്റ്റ് 2. Check date values in: |accessdate= (help)