വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി.--സിദ്ധാർത്ഥൻ (സംവാദം) 10:36, 2 ജൂൺ 2013 (UTC)[മറുപടി]
ഈ ലേഖനം സുഗീഷ് എന്ന ഉപയോക്താവ് പരസ്യം, ശ്രദ്ധേയതയില്ല,വിജ്ഞാനകോശസ്വഭാവമില്ല എന്ന കാരണത്താൽ പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിച്ചതാണ്. കൂടുതൽ ചർച്ചകൾക്കായി ഈ താളിലേക്ക് നീക്കുന്നു. ലേഖനത്തിന്റെ സംവാദം താളിലെ അഭിപ്രായങ്ങളും കാണുക. --സിദ്ധാർത്ഥൻ (സംവാദം) 11:26, 18 മേയ് 2013 (UTC)[മറുപടി]
- അവശ്യം വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി ലേഖനം നിലനിർത്താവുന്നതാണ്. അവിടുത്തെ ആളുകളുടെയും തൂണുകളുടെയും വിവരണമൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. --Adv.tksujith (സംവാദം) 11:57, 18 മേയ് 2013 (UTC)[മറുപടി]
- ഇത് പരസ്യമാണ് എന്നതിന് യാതൊരു പ്രത്യേക പരാമർശവും ആവശ്യമില്ല. ഒരുവട്ടം വായിച്ചാൽ തന്നെ മനസ്സിലാകും. തൂണുകളും ആളുകളും ഒഴിവായാൽ പിന്നെ അതിൽ എന്തിരിക്കുന്നു?? പരസ്യം മാത്രമായ ഒറ്റവരി ലേഖനം. അങ്ങനെയുള്ള ലേഖനങ്ങൾ ഒഴിവാക്കേണ്ടതുതന്നെയാണ്. ഇത്ര ദണ്ണപ്പെട്ട് ഇതിനെ നിലനിർത്തിയിട്ട് ആർക്ക് എന്തെങ്കിലും നേട്ടമുണ്ടോ?? ഇനി ശ്രദ്ധേയത ഉണ്ട് എന്നാണ് പറയുന്നതെങ്കിൽ ഏതെങ്കിലും ഒരു മാനദണ്ഡം അനുസരിച്ച് ഈ ലേഖനം ശ്രദ്ധേയമാകുന്നു എന്ന് തെളിയിക്കേണ്ടി വരും. --സുഗീഷ് (സംവാദം) 13:58, 18 മേയ് 2013 (UTC)[മറുപടി]
ലേഖനം നിലനിർത്തുക വിശ്വപ്രഭViswaPrabhaസംവാദം 14:05, 18 മേയ് 2013 (UTC) [മറുപടി]
- വിശ്വേട്ടാ, നിലനിർത്താനുള്ള കാരണങ്ങൾ അക്കമിട്ടു നിരത്തുക. ഒഴിവാക്കാനുള്ള കാരണങ്ങൾ ഞാൻ നൽകിട്ടുണ്ടല്ലോ? ഒറ്റവാക്കിൽ നിലനിർത്തുക എന്നു പറയുന്നതുകൊണ്ടായില്ല കാരണം കാണിക്കുക.--സുഗീഷ് (സംവാദം) 14:07, 18 മേയ് 2013 (UTC)[മറുപടി]
@സുഗീഷ് വിക്കിപീഡിയയിലെ ഏതാണ്ടെല്ലാ ലേഖനത്തിനും പരസ്യ സ്വഭാവമുണ്ടെന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാകും. ഇവിടെ നാം ആദ്യം നോക്കേണ്ടത് ഒരു ലേഖനം വിക്കിപീഡിയയിൽ നിലനിൽക്കാൻ കഴിയത്തക്ക ശ്രദ്ധേയത ഉള്ളതാണോ അല്ലയോ എന്നതാണ്. വിഷയത്തെക്കുറിച്ചുള്ള സന്തുലിതമായ അറിവ് പകരുന്നതിലുപരി, ആരെയെങ്കിലും എന്തിനെങ്കിലും ആകർഷിക്കാനുതകുന്ന തരത്തിലുള്ള വാചകങ്ങൾ ആ ലേഖനത്തിലുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അവ ഒഴിവാക്കുക. ഞാൻ അത്രയേ ഉദ്ദേശിച്ചുള്ളു. --Adv.tksujith (സംവാദം) 20:47, 18 മേയ് 2013 (UTC)[മറുപടി]
- വക്കീലിന്റെ ആദ്യ വാചകത്തോട് പൂർണ്ണമായും യോജിക്കുന്നു. :)
- രണ്ടാമത്തേതിൽ ശ്രദ്ധേയത ഇല്ല എന്നു തന്നെയാണ് എന്റെ മറുപടി.--സുഗീഷ് (സംവാദം) 04:15, 19 മേയ് 2013 (UTC)[മറുപടി]
- ഇന്ത്യയിലെ സി.ബി.എസ്.ഇയും കേരളത്തിലെ പൊതുവിദ്യാഭ്യാസബോർഡും പോലെയുള്ള ഒരു വിദ്യാഭ്യാസബോർഡാണിത്. ഈ ബോർഡിന്റെ ലേഖനത്തെ ഒഴിവാക്കാൻ സുഗീഷ് കാണുന്ന കാരണങ്ങളെന്താണ്? വിദ്യാർത്ഥികളുടെയും സ്കൂളുകളുടെയും എണ്ണം കുറവാണെന്നാണോ? അതോ ഇത് കാനഡയിലായതുകൊണ്ടോ? അതുമല്ലെങ്കിൽ ഇത് മതസഭയുടെ കീഴിലാണെന്നതുകൊണ്ടോ? --Vssun (സംവാദം) 04:49, 19 മേയ് 2013 (UTC)[മറുപടി]
- ഇന്ത്യയിലെ സി.ബി.എസ്.ഇയും കേരളത്തിലെ പൊതുവിദ്യാഭ്യാസബോർഡും പോലെയുള്ള ഒരു വിദ്യാഭ്യാസബോർഡാണിത്. തെളിവില്ല.
- തെളിവുകളുടെ അപര്യാപ്തത. അതു അവലംബമാക്കിയിരിക്കുന്നതുതന്നെ സ്കൂളിന്റെ സൈറ്റിനേയാണ് എന്നത് എനിക്ക് മാത്രം കാണാൻ കഴിയുന്ന ഒരു കാര്യമല്ല. നോക്കുന്നവർക്കെല്ലാം കാണാവുന്നതുതന്നെയാണ്.
- ഇത് വ്യക്തമായും പരസ്യം തന്നെയാണ്. മാർക്കറ്റിങ് തന്ത്രം തന്നെയാണിത്.
- ഈ ലേഖനം എഴുതുന്നതിനു പണം നൽകുമെന്ന് അറിഞ്ഞിരുന്നു. അത് കൈപ്പറ്റിയിട്ടാണോ അല്ലാതെയാണോ ഈ ലേഖനം ഇവിടെ ചേർത്തിരിക്കുന്നത് എന്നെനിക്കറിയില്ല. അതെന്റെ വിഷവുമല്ല. ഒറ്റനോട്ടത്തിൽ തന്നെ ഒരു പരസ്യമാണ് ഇത് , വിക്കിപീഡിയ പരസ്യങ്ങൾ സ്ഥാപിക്കാനുള്ള ഇടമല്ല എന്നത് ഒരു സാധാരണ ഉപയോക്താവിനേക്കാൾ നല്ലതുപോലെ കാര്യനിർവ്വാഹകർക്ക് അറിയാമെന്നു തന്നെ കരുതുന്നു. ഈ ലേഖനം വന്നതിനു ശേഷമാണ് പരസ്യത്തിനായി ഈ ലേഖനം വരുന്നതിനേക്കുറിച്ചുള്ള ചില എതിർപ്പ് ഈ താൾ തുടങ്ങിയ വ്യക്തിതന്നെ പറഞ്ഞിരുന്നു. അങ്ങനെ ആ എതിർത്തവരിൽ 2 പേർ ഈ ലേഖനം നിലനിൽക്കണം എന്ന് കാര്യനിർവ്വാഹകരുടെ സംഘത്തിന്റെ മെയിൽ ലിസ്റ്റിൽ അഭിപ്രായപ്പെട്ടതായും അതിനെതുടർന്നാണ് ഈ ലേഖനം നിലനിർത്തുന്നത് എന്നു പറഞ്ഞിരുന്നു. അങ്ങനെ കാര്യനിർവ്വാഹകർ തന്നെ ഓരോ കാര്യങ്ങളിലും നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയാണ് എങ്കിൽ പിന്നെന്താണ് വിക്കിപീഡിയയിൽ ഘോരഘോരം വാദിക്കുന്ന ജനാധിപത്യം?? അതുമാത്രമല്ല, എല്ലാ തീരുമാനങ്ങളും കാര്യനിർവ്വാഹകരുടെ മാത്രം തീരുമാനം ആണെങ്കിൽ ബാക്കി ഉപയോക്താക്കളെ മൊത്തം വിക്കി എഡിറ്റു ചെയ്യുന്നതിൽ തടയരുതോ??
- ജാതി-മത സഭയുടെ കീഴിലോ കാനഡയിലോ ആകട്ടെ, ഈ വിഷയത്തിന്റെ ശ്രദ്ധേയത എന്ത്? അതാദ്യം പറയൂ. --സുഗീഷ് (സംവാദം) 06:05, 19 മേയ് 2013 (UTC)[മറുപടി]
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സംഘടനകൾ തുടങ്ങിയവ സംബന്ധിച്ച സാമാന്യവിവരം വിക്കിപീഡിയ വഴി പകരുന്നത് നന്നായിരിക്കുമെന്നതാണ് എനിക്ക് തോന്നുന്നത്. കാനഡയിലെ പ്രമുഖമായ ഒരു സംവിധാനം എന്ന നിലയിലും മലയാളികൾക്കും ഇന്ത്യാക്കാർക്കും താല്പര്യമുള്ള വിഷയമെന്ന നിലയിലും ഇതിന് പ്രസക്തിയുണ്ടെന്ന് കരുതുന്നു. സ്വതന്ത്രമായ അവലംബങ്ങൾ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ലേഖനം നിലനിർത്തേണ്ടതാണെന്ന അഭിപ്രായമാണ് അതിനുവേണ്ടിയുള്ള അന്വേഷണത്തിലും ബോധ്യപ്പെട്ടത്.
ലേഖനമെഴുതുന്നതിന് പണം നൽകുന്നതോ, കാര്യ നിർവ്വാഹക സംഘത്തിലെ ചർച്ചയോ ഒന്നും ഇവിടെ ലേഖനം നിലനിർത്തുന്നതിന് അടിസ്ഥാനമായ സംഗതികളല്ലല്ലോ... അതൊക്കെ വിട്ടുകളയൂ... --Adv.tksujith (സംവാദം) 14:55, 19 മേയ് 2013 (UTC)[മറുപടി]
- ലേഖനത്തിൽ നിലവിൽ ആദ്യത്തെ അവലംബം, കാനഡ സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രാലയം നൽകിയിരിക്കുന്ന ബോർഡുകളുടെ വിവരങ്ങളാണ്. ഇതിൽ ഈ ബോർഡിന്റെ പേരുമുണ്ട്. പിന്നെങ്ങനെ തെളിവില്ലാതാകും സുഗീഷ്? --Vssun (സംവാദം) 17:40, 19 മേയ് 2013 (UTC)[മറുപടി]
- @ വക്കീല്,മലയാളികൾക്കും ഇന്ത്യാക്കാർക്കും താല്പര്യമുള്ള വിഷയമെന്ന നിലയിലും ഇതിന് പ്രസക്തിയുണ്ടെന്ന് കരുതുന്നു. വക്കീല് വെറും മാദ്ധ്യമപ്രവർത്തകരേപ്പോലെ തരം താഴരുത്. മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതോ ഏറ്റവും കൂടുതൽ അവരന്വേഷിക്കുന്നതോ ഇതല്ല ഇതാണ് എന്നത് വക്കീലിനും അറിയാവുന്ന കാര്യമല്ലേ? പിന്നെ അടുത്ത പരാമർശം ഈ താളിൽ ചേർത്തിരിക്കുന്നവയിൽ ശ്രദ്ധേയത തെളിയിക്കുന്ന പരാമർശം എന്താണ്?? ഏത് ലിങ്കാണ് ആ പരാമർശം ഉള്ളത്?
- ലേഖനമെഴുതുന്നതിന് പണം നൽകുന്നതോ, കാര്യ നിർവ്വാഹക സംഘത്തിലെ ചർച്ചയോ ഒന്നും ഇവിടെ ലേഖനം നിലനിർത്തുന്നതിന് അടിസ്ഥാനമായ സംഗതികളല്ലല്ലോ ആരുപറഞ്ഞു അല്ലെന്ന്? അതുതന്നെയാണ് അടിസ്ഥാന സംഗതി. കാശുവാങ്ങി എഴുതുകയോ കാശുവാങ്ങാതെ എഴുതുകയോ എന്തോ ആയിക്കൊള്ളട്ടെ, അതിവിടെ ശ്രദ്ധേയമല്ല. പക്ഷേ കാര്യനിർവ്വാഹകസംഘത്തിലെ ചർച്ച തന്നെയാണ് ഇഇ ലേഖനം മായ്ക്കാതെ നിലനിർത്തുന്നതിന്റെ പ്രധാന സംഗതി. കാര്യനിർവ്വാഹകർ ഒരു കോക്കസ്/സിണ്ടിക്കേറ്റുപോലെ പല സ്ഥലത്തും പല രീതിയിലും പ്രവർത്തിക്കുന്നു? അങ്ങനെയുള്ള രഹസ്യതീരുമാനങ്ങൾ ഒരു ജനാധിപത്യരീയിൽ പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക് യോജിച്ചതല്ല. കാര്യനിർവ്വാഹകർ എന്നുള്ളത് വിക്കിപീഡിയയിൽ ചില അവകാശങ്ങൾ (പ്രത്യേകിച്ചും താളുകൾ നീക്കം ചെയ്യൽ, ചില ഭാഗങ്ങൾ മറയ്ക്കൽ, സംരക്ഷിക്കൽ തുടങ്ങിയവ) കല്പിച്ച് കൊടുത്തിട്ടുണ്ട്. അവർ അത് അപകടകരമാം വിധം ഉപയോഗിക്കുന്നു എന്നൊന്നും പറയുന്നില്ല എങ്കിൽപ്പോലും ചില കാര്യങ്ങളിൽ അവർ ആ ആയുധത്തെ തെറ്റായി ഉപയോഗിക്കുന്നുണ്ട്.
- @സുനിൽ, ഈ ബോർഡിന്റെ പേരുമുണ്ട്. ബോർഡിൽ പേരുള്ളത് ഒരു ശ്രദ്ധേയമായ സംഗതിയാണോ? ഇന്ത്യയിൽ തന്നെ സ്വാശ്രയ, അൺ ഐഡഡ് ഒരു കോളേജ് സ്കൂൾ മാത്രമുള്ള വിദ്യാഭ്യാസ ബോർഡുകളും കാണുമല്ലോ? അവ ഇന്ത്യാ ഗവണ്മെന്റിന്റെ / സംസ്ഥാന ഗവണ്മെന്റിന്റെ സൈറ്റുകളിൽ കാണാനും സാധ്യതയുണ്ട്. എന്നു കരുതി അവയ്ക്കും ശ്രദ്ധേയതയുണ്ടോ??
--സുഗീഷ് (സംവാദം) 08:50, 20 മേയ് 2013 (UTC)[മറുപടി]
//ഇന്ത്യയിൽ തന്നെ സ്വാശ്രയ, അൺ ഐഡഡ് ഒരു കോളേജ് സ്കൂൾ മാത്രമുള്ള വിദ്യാഭ്യാസ ബോർഡുകളും കാണുമല്ലോ? // ഇങ്ങനെയുള്ള ബോർഡ് ഏതാണെന്ന് പറയാമോ? ഇത്തരത്തിലുള്ള ഒരു ബോർഡുണ്ടെങ്കിലും അതും വിക്കിപീഡിയയിൽ വരേണ്ടതാണ്. സ്കൂളുകൾക്കു പോലും വിക്കിപീഡിയയിൽ വരാൻ ശ്രദ്ധേയതയുള്ളപ്പോൾ നിരവധി സ്കൂളുകൾക്ക് സിലബസും മാർഗനിർദ്ദേശങ്ങളും നൽകി വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രവും നൽകുന്ന ബോർഡിന് വിക്കിപീഡിയയിൽ വരാനുള്ള പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ വിക്കിപീഡിയയിൽ ഒരു വിദ്യാഭ്യാസബോർഡിന്റെ ലേഖനം ഉണ്ടാകണമെങ്കിൽ സുഗീഷ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളെന്തൊക്കെയാണ്. --Vssun (സംവാദം) 08:59, 20 മേയ് 2013 (UTC)[മറുപടി]
- സ്കൂളുകളുടെ ശ്രദ്ധേയത ശ്രദ്ധിക്കുക.... ആ ശ്രദ്ധേയതാ മാനന്ദണ്ഡം കേരളത്തിലേ സ്കൂളുകൾക്ക് മാത്രമായിട്ടുള്ളതാണോ എന്നറിയില്ല.. വിക്കിപീഡിയയിൽ ശ്രദ്ധേയതാ നയം എടുത്ത് ഉണക്കി ചാക്കിൽ കെട്ടി വച്ചിറ്റ്റ്റുണ്ടല്ലോ?? അതിന്റെ കൂടെ ഇനി എന്റെ വകയായും നിർദ്ദേശങ്ങൾ ???. മാത്രവുമല്ല പഞ്ചായത്തിൽ വന്നു കിടന്നു ചാവലിപ്പട്ടിയേപ്പോലെ മോങ്ങാൻ ഞാനില്ല.--സുഗീഷ് (സംവാദം) 09:31, 20 മേയ് 2013 (UTC)[മറുപടി]
- / / ഈ ലേഖനം എഴുതുന്നതിനു പണം നൽകുമെന്ന് അറിഞ്ഞിരുന്നു. അത് കൈപ്പറ്റിയിട്ടാണോ അല്ലാതെയാണോ ഈ ലേഖനം ഇവിടെ ചേർത്തിരിക്കുന്നത് എന്നെനിക്കറിയില്ല. / /
ലേഖനം ആരംഭിച്ചത് ഞാനാണ്. ഇത് തുടങ്ങാനായി ആരും ഞാനുമായി ബന്ധപ്പെടുകയുണ്ടായിട്ടില്ല എന്ന് ഉറപ്പുതരുന്നു. സാമ്പത്തിക നേട്ടത്തിനായി വിക്കിയിൽ ഒന്നും ചെയ്യുകയില്ല എന്നും വിക്കി സമൂഹത്തിനുറപ്പുതരുന്നു. സുഗീഷിന് ഈ ഉറപ്പുമതിയാകുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:54, 20 മേയ് 2013 (UTC)[മറുപടി]
നിലനിർത്തുക
- / / സ്കൂളുകളുടെ ശ്രദ്ധേയത ശ്രദ്ധിക്കുക.... ആ ശ്രദ്ധേയതാ മാനന്ദണ്ഡം കേരളത്തിലേ സ്കൂളുകൾക്ക് മാത്രമായിട്ടുള്ളതാണോ എന്നറിയില്ല.. / /
ഇത് സ്കൂളല്ലല്ലോ? സ്കൂൾ ബോർഡല്ലേ? സ്കൂളിന്റെ മാനദണ്ഡം ധാരാളം സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂൾ ബോർഡിനും ബാധകമാകുമോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടെ WP:GNG ആണ് ബാധകമാകേണ്ടത്. നിലവിലുള്ള അവലംബങ്ങൾ അത് തെളിയിക്കുന്നുണ്ട്--അജയ് ബാലചന്ദ്രൻ (സംവാദം) 14:01, 20 മേയ് 2013 (UTC)[മറുപടി]
- ശ്രദ്ധേയതയ്ക്കെന്ത് സ്കൂളും സ്കൂൾ ബൊർഡും !!!എപ്പോഴും എടുത്തുപയോഗിക്കുന്ന WP:GNG എന്ന സാധനം കോപ്പി പേസ്റ്റ് ചെയ്യാൻ എനിക്ക് വയ്യ. അതുകൊണ്ട് വെറുതേ അതിൽപ്പിടിച്ച് തൂങ്ങണ്ട എന്നു മാത്രം അറിയിക്കുന്നു. --സുഗീഷ് (സംവാദം) 14:12, 20 മേയ് 2013 (UTC)[മറുപടി]
- ഇതിലെന്താണ് ലൈംഗികത എന്ന വർഗ്ഗം ചേർത്തിരിക്കുന്നത്?--റോജി പാലാ (സംവാദം) 14:18, 20 മേയ് 2013 (UTC)[മറുപടി]
- Comment: What is the general debate in this discussion? By the way, I have added links to three reliable sources from Canadian newspapers to demonstrate there is notable coverage. WhisperToMe (സംവാദം) 14:26, 20 മേയ് 2013 (UTC)[മറുപടി]
@Sugeesh: / / എപ്പോഴും എടുത്തുപയോഗിക്കുന്ന WP:GNG എന്ന സാധനം കോപ്പി പേസ്റ്റ് ചെയ്യാൻ എനിക്ക് വയ്യ. അതുകൊണ്ട് വെറുതേ അതിൽപ്പിടിച്ച് തൂങ്ങണ്ട എന്നു മാത്രം അറിയിക്കുന്നു./ / പ്രത്യേക ശ്രദ്ധേയതാമാനദണ്ഡങ്ങൾ ഇല്ലാത്ത വിഷയങ്ങളുടെ ശ്രദ്ധേയത തീരുമാനിക്കാൻ ഇതേ ഉപയോഗിക്കാൻ സാധിക്കൂ. അതിനാൽ ഇത് ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ചൂണ്ടിക്കാട്ടുന്നതാണ് എന്നറിയിക്കുന്നു.
@WhisperToMe - The debate is about the Notability of the article. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 20 മേയ് 2013 (UTC)[മറുപടി]
@sugeesh മലയാളികൾക്ക് "ഇഷ്ടപ്പെട്ട" വിഷയം എന്നല്ല "താല്പര്യമുള്ള" വിഷയം എന്നാണ് മുകളിൽ എഴുതിയിരിക്കുന്നത്. കണ്ണ് നന്നായി ഒന്ന് തിരുമിയതിനുശേഷം വായിച്ചു നോക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മലയാളിക്ക് തീർച്ചയായും താല്പര്യമുള്ള വിഷയം തന്നെയാണ്. ഇവിടെ താങ്കളുടെ ചോര തിളപ്പിക്കുന്ന സംഗതി ഈ ലേഖനം എഴുതാനായി ആരോ എപ്പോഴോ പ്രതിഫലം വാഗ്ദാനം ചെയ്തു എന്ന അറിവാണ്. അത് സംബന്ധമായി കാര്യനിർവ്വാഹക സംഘത്തിൽ ചർച്ച നടന്ന വിവരവും താങ്കൾ അറിഞ്ഞിരിക്കുന്നു. അതിൽ യതൊരു അടിസ്ഥാനവുമില്ലെന്ന് ലേഖനം തുടങ്ങിയ ആൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി, ലേഖനം പ്രതിഫലം വാങ്ങി എഴുതിയാൽപോലും അത്തരം ലേഖനങ്ങൾ വിക്കിപീഡിയയിൽ നിലനിർത്താനാവില്ല എന്ന യാതൊരു നയവും ഇല്ലാത്തതിനാൽ താങ്കളുടെ ആ വാദത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ല. ദയവായി അതുംപൊക്കിപ്പിടിച്ച് ഇനി വരാതിരിക്കുക.
കാര്യനിർവ്വാഹകർ അംഗീകരിച്ചാലും ഇല്ലെങ്കിലും ലേഖനങ്ങളുടെ നിലനിൽപ്പിന് അതുമായി യാതൊരു ബന്ധവുമില്ല. //കാര്യനിർവ്വാഹകർ ഒരു കോക്കസ്/സിണ്ടിക്കേറ്റുപോലെ പല സ്ഥലത്തും പല രീതിയിലും പ്രവർത്തിക്കുന്നു.... രഹസ്യതീരുമാനങ്ങൾ ഒരു ജനാധിപത്യരീയിൽ പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക് യോജിച്ചതല്ല....// എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതവും യാതൊരു തെളിവുകളുമില്ലാത്തതുമായുള്ള ആരോപണങ്ങൾ ദയവായി ഉയർത്താതിരിക്കുക.
സുഗീഷിന് ഇഷ്ടമില്ലാത്ത ഒരു ലേഖനം ഒരു കാരണവശാലും വിക്കിപീഡിയയിൽ വെച്ചേക്കാൻ അനുവദിക്കില്ല എന്ന് താങ്കൾ കുറച്ച് നാളായി തീരുമാനിക്കുന്നതായി കാണുന്നു. അത് നടപ്പാക്കാന്നതിൽ താങ്കൾ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. താങ്കളുടെ ഈ നിലപാട് വിക്കിപീഡിയയെ ഏതെങ്കുിലും തരത്തിൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. താങ്കൾക്കിഷ്ടമില്ലാത്തവ വിക്കിപീഡിയയിൽ പാടില്ല എന്നുള്ള ഈ വാശികളഞ്ഞിട്ട് നല്ല നാല് ലേഖനം എഴുതുന്നതാണ് വിക്കിപീഡിയയുടെ വളർച്ചയെ സഹായിക്കുന്നത് എന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ. ഇവിടെ ഈ ലേഖനം ഒഴിവാക്കണം എന്ന് ഇതുവരെ ആവശ്യപ്പെട്ടത് സുഗീഷ് മാത്രമാണ്. ദയവുചെയ്ത് മറ്റെല്ലാവരും അവരവരുടെ ജോലി നോക്കി പിരിഞ്ഞു പോകണമെന്നഭ്യർത്ഥിക്കുന്നു. സമയമെത്തുമ്പോൾ ലേഖനം നിലനിർത്താനുള്ള തീരുമാനം ഈ താളിൽ ആരെങ്കിലും അറിയിച്ചാൽ മതിയാവും... --Adv.tksujith (സംവാദം) 16:20, 20 മേയ് 2013 (UTC)[മറുപടി]
താങ്കളുടെ ഈ നിലപാട് വിക്കിപീഡിയയെ ഏതെങ്കുിലും തരത്തിൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. താങ്കൾക്കിഷ്ടമില്ലാത്തവ വിക്കിപീഡിയയിൽ പാടില്ല എന്നുള്ള ഈ വാശികളഞ്ഞിട്ട് നല്ല നാല് ലേഖനം എഴുതുന്നതാണ് വിക്കിപീഡിയയുടെ വളർച്ചയെ സഹായിക്കുന്നത് എന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ.. Adv.tksujithനു് ഒരു . ശ്രദ്ധേയതയേയും പ്രസക്തിയേയും നയങ്ങളേയും കുറിച്ചുള്ള സുഗീഷിന്റെ അമിതമായ ഉത്കണ്ഠയും ജാഗ്രതയും മലയാളം വിക്കിപീഡിയയെ ഒരു തരത്തിലും സഹായിക്കുന്നില്ല. പ്രത്യുത, വിക്കിപീഡിയയുടെ പുതിയ സംഭാവകരെ അനാവശ്യമായി കടിച്ചുകുടയുകയും ഭയപ്പെടുത്തുകയും അതോടൊപ്പം, സ്ഥിരം സംഭാവകരെ അവരുടെ ഉപകാരപ്രദമായ സമയം പാഴാക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുമുണ്ടു്.
- മലയാളികളിൽ ഗണ്യമായ ഒരു ശതമാനം ആളുകൾ കാനഡ, അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ നാടുകളിൽ കുടുംബസമേതം കുടിയേറി ജീവിതം പുതുതായി കരുപ്പിടിക്കുന്നവരായുണ്ടു്. അതിൽത്തന്നെ ഒരു നല്ല പങ്ക്, അവരുടെ പിൻമുറക്കാരിൽ നിന്നും മലയാളഭാഷ കൈവിട്ടുപോകാതിരിക്കാൻ, ഒട്ടും എളുപ്പമല്ലാത്ത അവിടുത്തെ ജീവിതസാഹചര്യങ്ങളിൽപ്പോലും ശ്രമിക്കുന്നവരുമാണു്. ഇത്തരം ആളുകൾക്കു് അവിടങ്ങളിൽ ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ച് സത്യസന്ധമായി, സ്വന്തം മാതൃഭാഷയിൽതന്നെ, വായിച്ചറിയാൻ മലയാളം വിക്കിപീഡിയ ഉപകരിക്കുമെങ്കിൽ, അതു് എല്ലാവർക്കും (സ്ഥാപനങ്ങൾക്കും മലയാളം വിക്കിപീഡിയയ്ക്കും അതിന്റെ ഉപഭോക്താക്കൾക്കും) win-win അവസരമാണു നൽകുക. പ്രസ്തുത സ്ഥാപനത്തിന്റെ വെബ് സൈറ്റ് കാണുക. ഇത്തരത്തിൽ, ഏതാണ്ടു മുഴുവനുമായിത്തന്നെ മലയാളത്തിൽ ലഭ്യമാക്കിയ വേറേ എത്ര വിദേശസ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും?
- മലയാളം വിക്കിപീഡിയയിൽ ഈ സ്ഥാപനത്തെക്കുറിച്ചുമാത്രമല്ല വേണ്ടതു്. കേരളത്തിനകത്തുള്ളതിനേക്കാൾ, പുറത്തു് എവിടെയൊക്കെ ഏതൊക്കെ വിദ്യാഭ്യാസ/പരിശീലന/ഗവേഷണ/തൊഴിൽ സ്ഥാപനങ്ങൾ ഉണ്ടോ അവയുടെയൊക്കെ വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ നിർബന്ധമായും വേണം. വിക്കിപീഡിയയുടെ ആവശ്യവും ഉദ്ദേശവും ശ്രദ്ധേയതയും അപ്പോളാണു പൂർത്തിയാവുക. പഞ്ചായത്തുറോഡിനരികിലുള്ള ഫ്ലെക്സ്ബോർഡു ശ്രദ്ധേയതയുടെ നിലവാരത്തിൽ നോക്കിയാൽ അതു മനസ്സിലായെന്നു വരില്ല വിശ്വപ്രഭViswaPrabhaസംവാദം 17:21, 20 മേയ് 2013 (UTC)[മറുപടി]
\\മലയാളികളിൽ ഗണ്യമായ ഒരു ശതമാനം ആളുകൾ കാനഡ, അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ നാടുകളിൽ കുടുംബസമേതം കുടിയേറി ജീവിതം പുതുതായി കരുപ്പിടിക്കുന്നവരായുണ്ടു്. അതിൽത്തന്നെ ഒരു നല്ല പങ്ക്, അവരുടെ പിൻമുറക്കാരിൽ നിന്നും മലയാളഭാഷ കൈവിട്ടുപോകാതിരിക്കാൻ, ഒട്ടും എളുപ്പമല്ലാത്ത അവിടുത്തെ ജീവിതസാഹചര്യങ്ങളിൽപ്പോലും ശ്രമിക്കുന്നവരുമാണു്. ഇത്തരം ആളുകൾക്കു് അവിടങ്ങളിൽ ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ച് സത്യസന്ധമായി, സ്വന്തം മാതൃഭാഷയിൽതന്നെ, വായിച്ചറിയാൻ മലയാളം വിക്കിപീഡിയ ഉപകരിക്കുമെങ്കിൽ, അതു് എല്ലാവർക്കും (സ്ഥാപനങ്ങൾക്കും മലയാളം വിക്കിപീഡിയയ്ക്കും അതിന്റെ ഉപഭോക്താക്കൾക്കും) win-win അവസരമാണു നൽകുക. \\
ആ വാദം വിക്കിപീഡിയയിൽ ലേഖനം നിഅലനിർത്താൻ സഹായിക്കില്ല. ശ്രദ്ധേയത തെളിയിക്കുന്ന കൂടുതൽ വിവരങ്ങളും അവലംബങ്ങൾ ചേർക്കുക ആണ് വേണ്ടത്. അല്ലാതെ മലയാളം വിക്കിപീഡിയക്ക് ഗുണമുണ്ടാകും അത് കൊണ്ട് നിലനിർത്താം എന്ന വാദം വിക്കിപീഡിയരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. --ഷിജു അലക്സ് (സംവാദം) 07:58, 21 മേയ് 2013 (UTC)[മറുപടി]
- -അജയ് ബാലചന്ദ്രൻ: Thank you for the reply. In Ontario, Canada there are multiple public government-funded school systems: Most places have a secular school board in English, a Roman Catholic public school board in English, and one each in French. I argue this system is notable as a government entity. Also I have found multiple newspaper articles from the Toronto Star that discuss the district in detail, and in "non-routine" (not routine announcement) manners. If there is anything you need me to post as proof of notability, please let me know :) WhisperToMe (സംവാദം) 17:56, 20 മേയ് 2013 (UTC)[മറുപടി]
- Turns out it is subject to government control. According to this source,
- *"Forced to take over board in Dufferin-Peel: McGuinty." The Globe and Mail. February 7, 2007. p. A.14. ISSN 0319-0714. Available at LexisNexis (academic database) - I can e-mail the article if you want
- First sentence: "The province had no choice but to take control of the Dufferin-Peel Catholic District School Board after trustees refused to co-operate with a plan to balance their budget by 2008-09, Premier Dalton McGuinty said yesterday."
- That's significant, having the provincial government having to take over the school board.
- WhisperToMe (സംവാദം) 02:44, 21 മേയ് 2013 (UTC)[മറുപടി]
- Turns out it is subject to government control. According to this source,
മറുപടികൾ
- റോജി, ലൈംഗികത എന്ന വർഗ്ഗം ചേർത്തതിന്റെ കാരണമാണ് ബോധിപ്പിക്കുന്നത്. മലയാളം വിക്കിയിൽ ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള താളുകൾ ഇവിടെ നിന്നും വിഷു, മലയാളം, കേരളം, ഇന്ത്യ, മോഹന്ദസ് കരംചന്ദ് ഗാന്ധി, ഇടശ്ശേരി, കഥകളി, വള്ളത്തോൾ, ഠതൃശൂർ പൂരം, എന്നീ താളുകളുടെ സ്ഥിതിയും യോനി എന്ന താളിന്റെ സ്ഥിതിയും നോക്കുക. യോനി ഉൾപ്പെടുന്ന ലൈംഗികതയുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന താളുകളുടെ സ്ഥിതിയും മോശമല്ല. മാത്രവുമല്ല യോനി എന്നത് സ്വതന്ത്രതാളുകളിൽ പത്താം സ്ഥാനത്തുമാണ്. അതുകൊണ്ടാണ് ലൈംഗികത എന്ന വർഗ്ഗം ചേർത്തത്.
- അജയ്, പ്രത്യേക ശ്രദ്ധേയതാമാനദണ്ഡങ്ങൾ ഇല്ലാത്ത വിഷയങ്ങളുടെ ശ്രദ്ധേയത തീരുമാനിക്കാൻ ഇതേ ഉപയോഗിക്കാൻ സാധിക്കൂ. മതി അത്രയും തന്നെ ധാരാളം. അതുപയോഗിച്ച് ലേഖനത്തിന്റെ ശ്രദ്ധേയത തെളിയിക്കേണ്ടതാണ്.
- വക്കീല്, സുഗീഷിന് ഇഷ്ടമില്ലാത്ത ഒരു ലേഖനം ഒരു കാരണവശാലും വിക്കിപീഡിയയിൽ വെച്ചേക്കാൻ അനുവദിക്കില്ല എന്ന് താങ്കൾ കുറച്ച് നാളായി തീരുമാനിക്കുന്നതായി കാണുന്നു. സോറി വക്കീലേ, എനിക്ക് ഇഷ്ടമുള്ളതോ ഇല്ലാത്തതോ അല്ല വിഷയം. ഞാൻ ശ്രദ്ധേയതാ ഫലകം ചാർത്തിയതോ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതോ ആയ ലേഖനങ്ങളുടെ സ്ഥിതി താങ്കൾ ഒന്നു പരിശോധിക്കുക.
സംബന്ധമായി കാര്യനിർവ്വാഹക സംഘത്തിൽ ചർച്ച നടന്ന വിവരവും താങ്കൾ അറിഞ്ഞിരിക്കുന്നു. താളുകൾ നിലനിർത്തണമോ വേണ്ടയോ എന്നത് കാര്യനിർവ്ഖകർ മാത്രം തീരുമാനിച്ചാൽ പോരാ... അജയ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ ആ ചർച്ചയിൽ രണ്ട് പേർ ഈ താൾ നിലനിർത്തണം എന്നു പറഞ്ഞതായി.
- വിശ്വേട്ടൻ, ശ്രദ്ധേയതയേയും പ്രസക്തിയേയും നയങ്ങളേയും കുറിച്ചുള്ള സുഗീഷിന്റെ അമിതമായ ഉത്കണ്ഠയും ജാഗ്രതയും മലയാളം വിക്കിപീഡിയയെ ഒരു തരത്തിലും സഹായിക്കുന്നില്ല ഇതിനു വക്കീളിനു മുകളിൽ നൽകിയ മറുപടി തന്നെയാണ്.
പുതിയ സംഭാവകരെ അനാവശ്യമായി കടിച്ചുകുടയുകയും ഭയപ്പെടുത്തുകയും ഏതു് പുതുമുഖത്തിനെ ഞാൻ കടിച്ചു കുടഞ്ഞു?? വിശ്വേട്ടാ, ഇതിനു വ്യക്തമായ അവലംബം ആവശ്യമാണ്.
സംഭാവകരെ അവരുടെ ഉപകാരപ്രദമായ സമയം പാഴാക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുമുണ്ടു്. അത് കാഷ്ചപ്പാടിന്റെ മാത്രം പ്രശ്നമാണ് വിശ്വേട്ടാ, ഇവിറ്റെ ഒരുത്തൻ വിവരം അനേഷിച്ചു വരുന്നത് പൊട്ടത്തെറ്റുകൾ കാണാനോ യാതൊരു തെളിവുമില്ലാത്ത/അവലംബങ്ങൾ ഇല്ലാത്ത ഒരു ലേഖനം കാണാനോ അല്ല്. മറിച്ച് ഏതെങ്ക്ഇലും ഒരു വിഷയത്തിൽ വസ്തുനിഷ്ഠമായ അറിവിനാണ്. അത് അങ്ങനെ തന്നെ ഒരുന്വേഷകന് ലഭിക്കുകയും വേണം എന്ന കാര്യത്തിൽ എനിക്ക് കടും പിടുത്തം തന്നെയാണ്., ഇല്ലെങ്കിൽ ഇല്ല എന്നു മാത്രം. ഉള്ളത് മുഴുവനും പൊട്ടത്തെറ്റുകളും സാമാന്യയുക്തിയെ പരിഹസിക്കുന്നതുമാണെങ്കിൽ ഒരു സാദാ വിക്കി ഉപയോക്താവ് എന്ന നിലയിൽ ഞാൻ പ്രവർത്തിക്കും. ചില ആരോപണങ്ങൾ കേട്ടാൽ തോന്നും 30000 ലേഖനത്തിലും ഞാൻ ശ്രദ്ധേയതാ/ നീക്കം ചെയ്യൽ ഫലകം ചാർത്തിയെന്ന്. അങ്ങനെ എങ്കിൽ എനിക്കിപ്പോൾ 30000 തിരുത്തലുകൾ കാണേണ്ടതല്ലേ?? ആകെ മൊത്തം 7000 എണ്ണത്തിനടുത്തേ തിരുത്തലുകൾ ഉള്ളൂ...
വിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ച് സത്യസന്ധമായി, അപ്പോൾ അവരുടെ സൈറ്റിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ കളവാണല്ലേ?? ആ കള്ളം അതിനെ തന്നെ അവലംബമാക്കി വിക്കിപീഡിയയിൽ ചേർത്താൽ സത്യമാകുമോ? ഏതെങ്കിലും ഒരു സ്ഥാപനത്തിനെ ബുസ്റ്റ് ചെയ്യാനുള്ളതല്ല വിക്കിപീഡിയ.
പ്രസ്തുത സ്ഥാപനത്തിന്റെ വെബ് സൈറ്റ് കാണുക. ഇത്തരത്തിൽ, ഏതാണ്ടു മുഴുവനുമായിത്തന്നെ മലയാളത്തിൽ ലഭ്യമാക്കിയ പിന്നെന്തിന് വിക്കിപീഡിയ പോലെയുള്ള ഒരു സംരംഭത്തിൽ അവർക്ക് അവരുടെ വിവരങ്ങൾ ചേർക്കണം എന്നു ശഠിക്കുന്നു. ??
പഞ്ചായത്തുറോഡിനരികിലുള്ള ഫ്ലെക്സ്ബോർഡു ശ്രദ്ധേയതയുടെ നിലവാരത്തിൽ നോക്കിയാൽ അതു മനസ്സിലായെന്നു വരില്ല ഇങ്ങനെ പോയാൽ അതിനേക്കാൾ ദയനീയമാകും എന്നുമാത്രം അറിയിക്കുന്നു. --സുഗീഷ് (സംവാദം) 05:38, 21 മേയ് 2013 (UTC)[മറുപടി]
- Update: To help prove notability I collected information on four newspaper articles (all from the Toronto Star), one dissertation thesis indexed by ProQuest (a major academic database), and a chapter of a book. Is this sufficient to prove notability? Also the book states that the total revenues for the district in 2001 were $575 million Canadian dollars. WhisperToMe (സംവാദം) 08:02, 21 മേയ് 2013 (UTC)[മറുപടി]
- WhisperToMe; There are many facts such as govt taking over the control and the scale of operations which add to the Notablity. As the article stands now, it is notable in my opinion. There are enough independant and reliable sources with non trivial mention. The community will form a decision after a week. --അജയ് ബാലചന്ദ്രൻ (സംവാദം) 08:30, 21 മേയ് 2013 (UTC)[മറുപടി]
- Thank you, Drajay :) - It's fine as long as there are enough sources to prove notability. If anyone else needs something, I'm happy to be of help. WhisperToMe (സംവാദം) 12:38, 21 മേയ് 2013 (UTC)[മറുപടി]
- WhisperToMe; There are many facts such as govt taking over the control and the scale of operations which add to the Notablity. As the article stands now, it is notable in my opinion. There are enough independant and reliable sources with non trivial mention. The community will form a decision after a week. --അജയ് ബാലചന്ദ്രൻ (സംവാദം) 08:30, 21 മേയ് 2013 (UTC)[മറുപടി]
@Sugeesh : താങ്കൾ നോട്ടബിലിറ്റിയും സ്പീഡി ഡിലീഷനും ചാർത്തി, ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും (വെറും ചവറുകളും വിക്കിപീഡിയയ്ക് അത്യന്തം അപകടകരവുമായവ) വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആ നേട്ടത്തിൽ താങ്കളെ അഭിനന്ദിക്കുന്നു. അവാർഡുകൾ ഏർപ്പാടാക്കുന്നതിനുള്ള കഴിവൊന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ മികച്ച വിക്കിപീഡിയനുള്ള അവാർഡ് തീർച്ചയായും താങ്കൾക്ക് ലഭിക്കുവാനുള്ള ഏർപ്പാട് ഉണ്ടാക്കുമായിരുന്നു. ഇവിടെയുള്ള മറ്റുള്ളവരെല്ലാം -വിശ്വസ്തരെന്നുകരുതി സമൂഹം തെരഞ്ഞെടുത്ത കാര്യനിർവ്വാഹകരുൾപ്പെടെ - വിക്കിപീഡിയ നശിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോൾ, ഈ താൾപോലെ അത്യന്തം അപകടരമായ താളുകൾ നീക്കം ചെയ്യുവാനായി താങ്കൾ നടത്തുന്ന പോരാട്ടം തീർച്ചയായും ശ്ലാഘനീയമാണ്. സധൈര്യം മുന്നോട്ടുനീങ്ങുക. അനുകരിക്കാനുള്ള കഴിവില്ലെങ്കിലും ആവേശം കൊള്ളാൻ ഞാനുമുണ്ടാവും. തല്കാലം വിട. നന്ദി. --Adv.tksujith (സംവാദം) 11:52, 21 മേയ് 2013 (UTC)[മറുപടി]
- ആദ്യമായി ഒരു കാര്യം ഞാൻ അറിയിക്കുന്നു. എനിക്ക് വിക്കിപീഡിയയിൽ യാതൊരുവിധ രാഷ്ട്രീയ/മത ചായ്വുകൾ ഇല്ല. ശ്രദ്ധേയത ഇല്ലാത്തതോ നീക്കം ചെയ്യാൻ ഇപ്പൊഴത്തെ നിയമങ്ങളും നയങ്ങളുമനുസരിച്ച് ഉള്ളതോ ആയ താളുകളിലാണ് ഞാൻ ശ്രദ്ധേയത, നീക്കം ചെയ്യൽ, പെട്ടെന്നു നീക്കം ചെയ്യൽ, ആധികാരികത തുടങ്ങിയ ഫലകങ്ങൾ ചാർത്തുന്നത്. ഞാൻ തുടങ്ങിയ അനേകം താളുകൾനിക്കാരണത്താൽ തന്നെ നീക്കം ചെയ്തിട്ടുമുണ്ട്. അതൊന്നും എന്നെ സംബന്ധിച്ച് വിഷയമല്ല. അത്തരം നീക്കം ചെയ്യലുകൾ എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ആളുകൾ എന്തുകൊണ്ട് വിക്കിപീഡിയ സന്ദർശീക്കുന്നു എന്നതിന് എന്റെ കയ്യിലെ മിതമായ ഉത്തരം വിശ്വാസയോഗ്യവും വസ്തുനിഷ്ഠവുമായ കാര്യങ്ങൾക്കായി എന്നു മാത്രമാണ്. വെറും ഒരു വിവരത്തിനോ വിവരണത്തിനോ ആരും തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നില്ല എന്നു തന്നെ കരുതുന്നു. ഒരു വിഷയത്തേക്കുറിച്ച് അന്വേഷിച്ചാൽ അനേകം സൈറ്റുകൾ ലഭിക്കും. അതിൽ അനേകം വിവരങ്ങളും ലഭിക്കുമെന്നിരിക്കെ ആരെങ്കിലും വിക്കിപീഡിയ സന്ദർശിക്കും എന്നു കരുതാൻ വയ്യ.
പക്ഷേ, വിക്കിപീഡിയയിൽ വിവരങ്ങൾ തിരഞ്ഞെത്തുന്ന ആളുകൾ വിക്കിപീഡിയയെ ഏറ്റവും മഹത്തായ ഒരു സംരംഭമായി മാത്രമാണ് കാണുന്നത്. ആ മഹത്വം അവർക്ക് കിട്ടുന്ന വിവരങ്ങളിലും ഉണ്ടാകണം എന്നു മാത്രമാണ് ഞാൻ ലക്ഷ്യം വയ്ക്കുന്നത്.
- കാര്യനിർവ്വാഹകർ വിക്കിപീഡിയയെ നശിപ്പിക്കുന്നു എന്നു പറഞ്ഞില്ല. ചില കാര്യങ്ങളിൽ അവർ ഒരു കോക്കസ്/സിണ്ടിക്കേറ്റുപോലെ പ്രവർത്തിക്കുന്നു. മറ്റുള്ളവർ ഇക്കാരണം കൊണ്ടുതന്നെയായിരിക്കണം പഞ്ചായത്തിൽ നടക്കുന്ന ഒരു ചർച്ചയ്ക്കും പങ്കെടുക്കാത്തതും. പഞ്ചായത്തിൽ കിടക്കുന്ന ചർച്ചകളുടെ ഗതി നോക്കിയാൽ മാത്രം മതി അക്കാര്യം തീരുമാനിക്കാൻ.
- ഈ താൾപോലെ അത്യന്തം അപകടരമായ താളുകൾ നീക്കം ഈതാൾ ഇപ്പൊഴത്തെ സ്ഥിതിയ്ക്ക് അപകടം പിടിച്ചതുതന്നെയാണ്.
ഇനി ഒന്നു കൂടി;
ഞാൻ നിർദ്ദേശിച്ച എല്ലാ താളുകളും നീക്കം ചെയ്തിട്ടില്ല. ഞാൻ നിർദ്ദേശിക്കാത്ത പല താളുകളും നീക്കം ചെയ്തിട്ടുമുണ്ട്. --സുഗീഷ് (സംവാദം) 12:25, 21 മേയ് 2013 (UTC)[മറുപടി]
- ലേഖനത്തിനു ശ്രദ്ധേയത നൽകുന്ന ഒരു അവലംബവും ഇതുവരെയില്ല. 7 ദിവസം വരെ തള്ളി നീക്കി അതിനുശേഷം അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടേയും എണ്ണമെടുത്ത് ഭൂരിപക്ഷം മാനിച്ച് നിലനിർത്താനായിരിക്കാം ഉദ്ദേശ്യം.?! --സുഗീഷ് (സംവാദം) 04:48, 22 മേയ് 2013 (UTC)[മറുപടി]
- നിലവിൽ WP:GNG പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 22 മേയ് 2013 (UTC)[മറുപടി]
- താങ്കളേക്കുറിച്ച് എനിക്ക് സഹതാപം മാത്രം.
അവരുടെ സ്വന്തം സൈറ്റിൽ അല്ലാതെ കാര്യമായ പരാമർശം എങ്ങും തന്നെയില്ല. വാർത്തകളിൽ പോലും അങ്ങനെയാണ് സ്ഥിതി. താളിന്റെ ഒന്നാമത്തെ വരിയിൽ തന്നെ പിശകല്ലേ?? --സുഗീഷ് (സംവാദം) 05:49, 22 മേയ് 2013 (UTC) താങ്കളേക്കുറിച്ച് എനിക്കും സഹതാപമുണ്ട്. ഈ താളിലെ ഒരു വിവരവും കണ്ടെത്തലല്ല. അതിനാൽ സ്രോതസ്സുകളിൽ കാര്യമായ പരാമർശമാണുള്ളത്. ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ട്. പ്രാഥമിക സ്രോതസ്സുകൾ ഉണ്ടെന്നത് താൾ നീക്കം ചെയ്യാനുള്ള കാരണമല്ല. പുറത്തേയ്ക്കുള്ള കണ്ണികളിലും സ്വതന്ത്ര സ്രോതസ്സുകളുണ്ട് (അവലംബമായി ഭാവിയിൽ ചേർക്കാവുന്നതാണിവ). --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 22 മേയ് 2013 (UTC)[മറുപടി]
ഒന്നാമത്തെ അവലംബമായ പത്രവാർത്തയിൽ തന്നെ കാര്യമായ പരാമർശമാണുള്ളത്. ("Significant coverage" means that sources address the subject directly in detail, so no original research is needed to extract the content. Significant coverage is more than a trivial mention but it need not be the main topic of the source material. എന്നതിന്റെ മലയാള തർജ്ജമയാണ് തർക്കവിഷയമെന്ന് തോന്നുന്നു - ഇതൊന്നുകൂടി വായിച്ചുനോക്കൂ) --അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 22 മേയ് 2013 (UTC)[മറുപടി]
ഞാൻ ഈ സംഭാഷണം എന്തായാലും ഇവിടെ നിർത്തുന്നു. ഈ സംഭാഷണം തുടങ്ങിയപ്പോൾ ലേഖനത്തിൽ ഒരു അവലംബം മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ WP:GNG പാലിക്കത്തക്ക ധാരാളം അവലംബങ്ങളുണ്ട്. ഇപ്പോൾ ലേഖനത്തിലെ പരാമർശവിഷയത്തിനുള്ള ശ്രദ്ധേയതയിൽ എനിക്ക് സംശയമൊന്നുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:01, 22 മേയ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.