വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.ടി ഹുസൈൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--സിദ്ധാർത്ഥൻ (സംവാദം) 06:41, 24 മേയ് 2013 (UTC)[മറുപടി]
- കെ.ടി ഹുസൈൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേതയില്ല / ആത്മകഥ ? ----- Irvin Calicut....ഇർവിനോട് പറയു 11:19, 16 മേയ് 2013 (UTC)[മറുപടി]
താൾ മായ്ക്കാവുന്നതാണ്: ആത്മകഥയാണോ ? അവലംബമായി പത്ര വാർത്തകൾ ഒന്നും കിട്ടിയില്ല. കുറെ ബ്ലോഗ് പോസ്റ്കൾ മാത്രം. ശ്രദ്ധേതയില്ല - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:02, 16 മേയ് 2013 (UTC)[മറുപടി]
- @പ്രാഞ്ചിയേട്ടൻ , ഉപയോക്താവ്:Ktmhussain ഉപഭോക്ത താൾ കാണുക - Irvin Calicut....ഇർവിനോട് പറയു 12:09, 16 മേയ് 2013 (UTC)[മറുപടി]
- @Irvin ആത്മകഥയാണോ എന്ന് എനിക്കും സംശയം ഉണ്ട് എന്നാ അർത്ഥത്തിൽ ആണ് ആത്മകഥയാണോ ? എന്ന് എഴുതിയത്.. ഇപ്പൊ ഉറപ്പായി.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:30, 16 മേയ് 2013 (UTC)[മറുപടി]
ഒഴിവാക്കാം. (ദുർബ്ബലമായ ഒഴിവാക്കൽ എന്ന് പറയാം - ഇംഗ്ലീഷ് വിക്കിപീഡിയയിലെ സംവാദങ്ങളിലെ weak delete പോലെ). ഇത് ഒഴിവാക്കുന്നതിനനുകൂലമായും എതിരായും നിലവിലുള്ള മാർഗ്ഗരേഖകൾ അനുസരിച്ച് വാദിക്കാവുന്ന വിഷയമാണ്. അതിനാൽ അൽപ്പം നീണ്ട അഭിപ്രായമെഴുതുന്നു. WP:DEL-REASON അനുസരിച്ച് വിക്കിപീഡിയയുടെ മാർഗ്ഗരേഖകൾ പാലിക്കാത്ത താളുകൾ ഒഴിവാക്കാവുന്നതാണ്. ഈ താൾ എഴുതിയത് എന്തായാലും WP:COI എന്ന മാർഗ്ഗരേഖയ്ക്കും WP:AB എന്ന മാർഗ്ഗരേഖയ്ക്കുമെതിരാണ്. അതിനാൽ ഒഴിവാക്കാം എന്ന് വാദിക്കാം.
നിലനിർത്താം എന്നതിനനുകൂലമായി ദുർബ്ബലമായ ഒരു വാദം ഉന്നയിക്കാവുന്നതാണ്. വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്ന നയമനുസരിച്ച് ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10 എന്ന നയം പാലിക്കുന്നുണ്ട് എന്നാണ് താളിലെ അവകാശവാദം. അതനുസരിച്ച് ലേഖനം നിലനിർത്താവുന്നതാണ്.
പക്ഷേ ഇതിന്റെ അവലംബമൊന്നും താളിൽ ചേർത്തിട്ടില്ല എന്നതാണ് പ്രശ്നം. ഇദ്ദേഹമെഴുതിയ ഒരു കൃതി സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന താളിൽ അവലംബമായി ചേർത്തിട്ടുണ്ട്. അത് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് എന്ന ശ്രദ്ധേയതയുള്ള (WP:GNG) പ്രസാധകശാലയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഞാൻ ശ്രമിച്ചുനോക്കിയെങ്കിലും ഇദ്ദേഹത്തിന്റെ "പന്ത്രണ്ടോളം കൃതികളുടെ" അവലംബം ലഭിച്ചിട്ടില്ല. അതിനാൽ താളിൽ അവകാശപ്പെട്ടിരിക്കുന്ന വിഷയത്തിന്റെ ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല എന്നു തന്നെ കരുതേണ്ടതുണ്ട്. അതിനാൽ നീക്കം ചെയ്യാവുന്നതുതന്നെയാണ് എന്നഭിപ്രായപ്പെടുന്നു. പക്ഷേ ഭാവിയിൽ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളുമായി മറ്റാർക്കെങ്കിലും ഇദ്ദേഹത്തെപ്പറ്റി ലേഖനം ആരംഭിക്കാവുന്നതുമാണ്.--അജയ് ബാലചന്ദ്രൻ (സംവാദം) 14:45, 16 മേയ് 2013 (UTC)[മറുപടി]
- ഒരു സംശയം.... ഓൺലൈനായി മാത്രമേ അവലംബങ്ങൾ സ്വീകരിക്കൂ എന്ന് നയം വല്ലതുമുണ്ടോ?? അതായത് ഏത് വിഷയ്ത്തിനേക്കുറിച്ചായാലും ഓൺലൈനായി മാത്രം അബലംബങ്ങൾ (പത്രവാർത്തകൾ) ഉണ്ട് എങ്കിൽ മാത്രമേ അവലംബമായി സ്വീകരിക്കൂ എന്നത് കീഴ്വഴക്കം ആണോ? --സുഗീഷ് (സംവാദം) 07:58, 17 മേയ് 2013 (UTC)[മറുപടി]
- അല്ലല്ലോ? WP:CITE കാണൂ. ഓഫ്ലൈൻ അവലംബങ്ങൾ തീർച്ചയായും ചേർക്കാവുന്നതാണ്. സ്രോതസ്സ് കണ്ടുപിടിക്കത്തക്ക വിവരങ്ങൾ നൽകണം എന്നേയുള്ളൂ. WP:CITEHOW നോക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:45, 20 മേയ് 2013 (UTC)[മറുപടി]
- ഓഫ്ലൈൻ അവലംബങ്ങൾ ഉപയോഗിക്കുന്നതിന് യാതൊരു തെറ്റുമില്ല. പറ്റുമെങ്കിൽ അത്തരം പത്രവാർത്തകൾ സ്കാൻ ചെയ്ത് scribd-ലോ issuu-വിലോ പബ്ലിഷ് ചെയ്താൽ എല്ലാവർക്കും അത് ചെക്ക് ചെയ്യാനും സാധിക്കും.--Prince Mathew പ്രിൻസ് മാത്യു ⌨ 17:48, 22 മേയ് 2013 (UTC)[മറുപടി]
- അല്ലല്ലോ? WP:CITE കാണൂ. ഓഫ്ലൈൻ അവലംബങ്ങൾ തീർച്ചയായും ചേർക്കാവുന്നതാണ്. സ്രോതസ്സ് കണ്ടുപിടിക്കത്തക്ക വിവരങ്ങൾ നൽകണം എന്നേയുള്ളൂ. WP:CITEHOW നോക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:45, 20 മേയ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.